പലരും തന്നെ സന്ദര്‍ശിച്ചുകൊണ്ടിരിക്കുകയാണ്. മിഴികളില്‍ നിറഞ്ഞു
തള്ളുന്ന കണ്ണീരുകള്‍ ചൂണ്ട വിരലില്‍ തെല്ലുകൊണ്ട് ഉമ്മ തുടച്ചെടുത്ത് പൊട്ടിക്കരയുന്നു. ഉപ്പയെ പലരും പലതും പറഞ്ഞ് സമാധാനിപ്പിക്കുന്നു. കൂട്ടുകാരികളും കുടുംബക്കാരും അയല്‍വാസികളും തന്നെ കുറിച്ചാണ് സംസാരിക്കുന്നത്. കട്ടിലില്‍ കിടന്ന ഫിനുമോള്‍ തന്റെ ശരീരത്തിലേക്കൊന്ന് നോക്കി. ഞെട്ടിതരിച്ചുപോയി. തന്നെ വെള്ള വസ്ത്രത്തില്‍ പൊതിഞ്ഞിരിക്കുന്നു. എന്തുപറ്റി എനിക്ക്. അവള്‍ക്ക് വിശ്വസിക്കാന്‍ സാധിക്കുന്നില്ല. അരികിലിരുന്ന് യാസീനോതുന്നവരുടെ മുഖത്തേക്ക് നോക്കി ഫിനു ഒച്ചവെക്കാന്‍ ശ്രമിച്ചു. സാധിക്കുന്നില്ല. തന്റെ താടിയെല്ലുകള്‍ കൂട്ടികെട്ടിരിക്കുന്നു. അടക്കിപ്പിടിച്ച ശ്വാസം ഒന്ന് നീട്ടി പുറത്തേക്ക് വിടാന്‍ തുനിഞ്ഞപ്പോയാണ് ഫിനു അറിഞ്ഞത് തന്റെ മുക്കില്‍ പഞ്ഞിതിരികിയിരിക്കുന്നു. കണ്‍പോളകള്‍ക്കു മുകളിലും പഞ്ഞി വെച്ചിരിക്കുന്നു. കൈകാലുകളിട്ടടിക്കാന്‍ തുനിഞ്ഞ ഫിനു ശരിക്കും തളര്‍ന്നുപോയി. തന്റെ കാലുകള്‍ക്കടിയില്‍ മേല്‍തുണ്ണി വരിഞ്ഞ് മുറിക്കിയിരിക്കുന്നു. തലക്കുമുകളിലും അതുപോലൊരു കെട്ട് വീണുട്ടുള്ളതായി തോന്നി. അരയിലും മുണ്ട് ഒരുകെട്ട്.
പേടിച്ചരണ്ട ഫിനു സകല ശക്തിയും സംഭരിച്ച് കുതറിചാടി പൊട്ടിക്കരയുന്ന ഉമ്മയുടെ മുഖത്തേക്ക് നോക്കി ഒറ്റ വിളി. ഉമ്മാ.. ഉറക്കില്‍ നിന്ന് ഞെട്ടിയുണര്‍ന്ന ഫിനു മുഖത്ത് വീണ പുതപ്പ് വലിച്ചു നീക്കി ചുറ്റുപാടുമൊന്ന് കണ്ണോടിച്ചു. ആകെ കാണാന്‍ സാധിച്ചത് റൂമില്‍ പരന്നു കിടന്ന കത്തുന്ന സി എല്‍ എഫിന്റെ വെട്ടം മാത്രം. അവള്‍ കണ്‍പോളകള്‍ നല്ലവണം തിരുമ്മി നാലുപാടും നോക്കി. തനിക്ക് ചുറ്റുവട്ടമിരുന്നവരെയൊന്നും കാണുവാനില്ല. ഒരു ഉറപ്പിന് ഫിനു തന്റെ ശരീരത്തിലേക്കൊന്ന് നോക്കി. നെടുവീര്‍പ്പിട്ടുകൊണ്ട് പറഞ്ഞു. ഹേയ്... പ്രശ്‌നമൊന്നുമില്ല. പതിയെ എഴുന്നേറ്റ് കട്ടിലിന്റെ തൂണില്‍ ചാരി മുട്ട് കെട്ടിയിരുന്നു. വിയര്‍ത്തുകുളിച്ച കവിള്‍തടം ഇരു കരങ്ങള്‍കൊണ്ടും തടവി.
എന്തുപറ്റിയെന്നറിയാതെ പേടിച്ചുവിറിച്ച് റൂമിലേക്ക് ഓടിവന്ന ഉമ്മ ചോദിച്ചു. എന്താ... എന്തിനാ എന്നെ വിളിച്ചത്. നാണത്തോടെ തലകുനിച്ച ഫിനു സ്വരം താഴ്ത്തി പറഞ്ഞു. അത്... അതൊരു സ്വപ്നം കണ്ട് പേടിച്ചതാ...
ഹും... നിന്നോട് ഞാന്‍ പലതവണ പറഞ്ഞതല്ലേ ഉറങ്ങുമ്പോള്‍ ചെല്ലാനുള്ള ദിക്‌റുകള്‍ ചൊല്ലിയേ കിടക്കാവൂ...
ഉം... ഞാന്‍ ചൊല്ലിയിരുന്നല്ലോ. ആയത്തുല്‍ കുര്‍സി ഓതിയിരുന്നു. സുബ്ഹാനല്ലായും, അല്‍ഹംദുലില്ലാഹിയും മുപ്പത്തിമൂന്ന് വട്ടം ചെല്ലി. പിന്നെ അല്ലാഹു അകബറ് ചൊല്ലുന്നതിനിടയിലൊന്ന് മയങ്ങി.
അപ്പോള്‍ നീ കിടന്നിട്ടായിരന്നു ലേ, ദിക്ര്‍ ചൊല്ലിയത്. നിന്നോട് ഇരുന്നോതാന്‍ ഇനി പ്രതേകം പറയണോ. ഫിനുവിന്റെ തോളം കയ്യിലൊരു നുള്ളു കൊടുത്തു ഉമ്മ പറഞ്ഞു.
ആ... ഫിനു ചെറുനോവോടെ കയ്യൊന്നു കുടഞ്ഞു.
നിന്നെ പോലുള്ളവര്‍ കിടന്ന് ദിക്‌റ് ചോല്ലിയാല്‍ കൂര്‍ക്കംവലിച്ച് പോത്ത് പോലെ യുറങ്ങും.
വേഗം എഴുന്നേറ്റ് സുബഹി നിസ്‌ക്കരിക്കാന്‍ നോക്ക്. നേരം അഞ്ചരയായി. അതും പറഞ്ഞ് ഉമ്മ റൂമില്‍ നിന്നിറങ്ങിപ്പോയി.
ഉം...
അവള്‍ അരയില്‍ കിടന്ന പുതപ്പ് മാറിലേക്ക് വലിച്ചിട്ട് കിടക്കയില്‍ കാലുകള്‍കൊണ്ട് തുഴഞ്ഞ് മലര്‍ന്നു കിടന്നു. പിന്നെ ഒരു ഭാഗത്തേക്ക് ചെരിഞ്ഞ് അട്ടയെപ്പോലെ ചുരുണ്ടുകൂടി കിടന്നു. മിഴിചിമ്മാതെ അല്‍പ്പനേരം അലോചനയില്‍ മുഴുകി. മനസ്സിലേക്ക് സ്വപ്നത്തില്‍ കണ്ട മരണ നിമിഷങ്ങള്‍ ഓടിവന്നു. അവളുടെ ചിന്താ മണ്ഡലം സജീവമായി. ഉത്തരം കിട്ടാത്ത ചോദ്യങ്ങളോര്‍ത്ത് അല്‍പ്പനേരമരമങ്ങനെ കിടന്നു. ജീവനുള്ളവയെല്ലാം മരിക്കുന്നു. എല്ലാത്തിനും മരുന്ന് കണ്ടുപിടിച്ച ശാസ്ത്രത്തിന് ഇന്നേവരെ ഇതിനൊരു മരുന്ന് കണ്ടുപിടക്കാന്‍ സാധിച്ചിട്ടില്ല. എന്തായിരിക്കും കാരണം. ആ... ആര്‍ക്കറിയാം. പക്ഷേ മരണത്തിന് ശേഷം എന്താ സംഭവിക്കുക. പുനര്‍ജനക്കുമോ. അല്ല, ഇവിടെ കഴിച്ചു കൂട്ടുന്ന ജീവിതത്തിന് വല്ല അര്‍ത്ഥവുമുണ്ടോ.
ഫിനൂ... നീ എഴുന്നേറ്റില്ലേ...ഉമ്മയുടെ ഖുര്‍ആനോത്തിനിടയില്‍ വന്ന ആ വിളികേട്ട് അവള്‍ ചിന്തകള്‍ക്ക് വിരാമമിട്ട് പറഞ്ഞു.
ആ... ഞാന്‍ പുതപ്പ് മടക്കി വെക്കുകയാണ്.
ഇനി ഇവിടെ നിന്നാല്‍ പന്തികേടാണ്. അവളുടെ അകം മന്ത്രിച്ചു. വേഗം എഴുന്നേറ്റവള്‍ ബ്രഷുമായ് കുളിമുറിയിലേക്ക് നടന്നു.
ഉമ്മാ... ന്നാ... ഞാനിറങ്ങി. ഫിനു സിറ്റൗട്ടിലിരുന്ന് സ്‌കൂളിലേക്കുള്ള പുസ്തകം ബാകിലിടുന്നതിനിടയില്‍ വിളിച്ചു പറഞ്ഞു.
എവിടേക്കാ ഇത്ര നേരത്തേ. സമയമായോ... അവളുടെ അരികിലേക്ക് നടന്നുവരുന്ന ഉമ്മ ചോദിച്ചു.
ഉം.. സമയമായി. ഇന്നലെ അല്‍പ്പം വൈകിയതിന് ക്ലാസിന് പുറത്ത് നില്‍ക്കേണ്ടി വന്നു.
ന്നാ... കാണാം...ഫിനു ബാഗുമായി മുറ്റത്തേക്കിറങ്ങി. ഉമ്മയുടെ സ്വരം തായത്തി ചോദിച്ചു.
സലാം പറയാതെയാണോ ഫിനോ... പോകുന്നത്.
അല്ല. ഞാന്‍... മറന്നതാ... അവള്‍ ചെറു ചിരിയോടെ ഉമ്മയുടെ മുഖത്തേക്ക് നോക്കി. ഉമ്മ ദേഷ്യം വരുമ്പോള്‍ നോക്കാറുള്ള ഇടകണ്ണിട്ടുള്ള നോട്ടം കണ്ട് അവള്‍ പറഞ്ഞു. ദേയ്... അപ്പോയേക്കും വാടിയോ... അസ്സലാമു അലൈക്കും.
ഉമ്മയുടെ ചുണ്ടുകളില്‍ ചെറു ചിരി വിടര്‍ന്നു.
വഅലൈക്കുമുസ്സലാം.
ഫിനു ഇടനാഴിയിലൂടെ മുന്നോട്ട്...
തുടരും...
കൊള്ളാം
ReplyDeleteകണ്ണ് പഞ്ഞി വെച്ച് മൂടികെട്ടിയ ഫിനുവിന്റെ കാഴ്ച ശക്തി അപാരമാ_____!
Clf. അല്ല CFL
ഉദ്ദേശം മനസ്സിലായില്ല ...?
Delete