A blog about health and wealth

9/17/19

ദഅ്‌വാ കോളേജുകളില്‍ നിന്ന് പുറത്തിറങ്ങിയവര്‍ എന്ത് ചെയ്യുന്ന

പഠനം/


   
മത വിജ്ഞാന രംഗത്ത് ഏറെ മുന്‍പന്തിയിലാണ് കേരളം. പൂര്‍വ്വ സൂരികളായ പണ്ഡിതര്‍ ജ്ഞാന കൈമാറ്റത്തിന് ഏറെ പ്രധാന്യം കല്‍പ്പിക്കുകയും അതിനാവശ്യമായ സംവിധാനങ്ങള്‍ ഒരുക്കുകയുമായിരുന്നു.
മഖ്ദൂമുമാരാണ് കേരളത്തില്‍ അറിവിന്റെ കെടാ ദീപത്തിന് അഗ്നി പകര്‍ന്നത്. പൊന്നാനിയെ കേരളത്തിന്റെ മക്കയായി പരിവര്‍ത്തിപ്പിച്ചത് മഖ്ദൂമുമാരുടെ നിതാന്ത പരിശ്രമങ്ങളായിരുന്നു. ഓത്തു പള്ളിയായും പള്ളി ദര്‍സുകളായും ഈ ജ്ഞാന കൈമാറ്റ സാഹചര്യം മുറ പോലെ തുടര്‍ന്നു പോന്നു. ഇടക്കാലത്ത് പള്ളിദര്‍സുകള്‍ വലിയ പ്രതിസന്ധി നേരിട്ടു. പലതും വിദ്യാര്‍ത്ഥികളുടെ അഭാവ മൂലം വിസ്മൃതിയിലാണ്ടു.
കാലത്തിന്റെ ചുവരെഴുത്തുകള്‍ വായിച്ചാണ് ദഅ് വാ കോളേജുകള്‍ പിറവിയെടുക്കുന്നത്. അഭിസംബോധിത സമൂഹത്തെ ഉള്‍ക്കൊള്ളാനാവുന്ന പണ്ഡിത നേതൃത്വം പ്രബോധന രംഗത്ത് കടന്ന് വരല്‍ അനിവാര്യമായിരുന്നു.
മൂന്ന് ദശകങ്ങള്‍ പിന്നിട്ട് പടര്‍ന്ന് പന്തലിച്ച ഈ ദഅ് വാ കോളേജുകള്‍ സമൂഹത്തില്‍ വലിയ അടയാളപ്പെടുത്തലുകള്‍ നടത്തിക്കഴിഞ്ഞു. പ്രബോധന രംഗത്ത് മത ഭൗതിക പരിജ്ഞാനം ദഅ് വാ ഉല്‍പ്പന്നങ്ങളുടെ സാധ്യതകള്‍ വര്‍ധിപ്പിച്ചു. മൂന്ന് ദശകങ്ങള്‍ക്ക് ശേഷം ചില വിചാരപ്പെടലുകള്‍ നടത്തുകയാണിവിടെ. ദഅ് വാ കോളേജുകളില്‍ നിന്നും പുറത്തിറങ്ങഇവര്‍ തങ്ങളുടെ ദൗത്യ പൂര്‍ത്തീകരണം എത്ര കണ്ട് വിജയപ്പിച്ചെന്ന് അന്വേഷിക്കാനുള്ള ഒരു എളിയ പരിശ്രമമാണിത്.

ഇത്തരമൊരു പഠനം കൊണ്ടുള്ള ലക്ഷ്യം

  . ദഅ് വാ ഉല്‍പ്പന്നങ്ങളുടെ കോളിറ്റി വിലയിരുത്തുക. വല്ല പോരായ്മയും ഉണ്ടെങ്കില്‍ പരിഹാര സാധ്യത ചര്‍ച്ച ചെയ്യാനുള്ള അവസരമൊരുക്കുക.
  . വ്യത്യസ്ത ദഅ് വാ മേഖലകളെ തിരിച്ചറിയുകയ.
  . ദഅ് വാ കോളേജുകളില്‍ നിന്നും പുറത്തിറങ്ങിയവര്‍ ഏതെല്ലാം ദഅ് വാ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു എന്ന് കണ്ടെത്തുക.
  . ദഅ് വാ മേഖലകളിലെയും ദഅ് വാ കോളേജുകളിലെയും പ്രിതസന്ധികളും ആശങ്കകളും തിരിച്ചറിയുക.
  . സമകാലിക സാഹചര്യങ്ങള്‍ക്കനുസൃതമായ പരിഹാരങ്ങള്‍ തേടുക.

പഠനത്തിന്റെ രീതി ശാസ്ത്രം

പഠനത്തിന് തിരഞ്ഞെടുത്ത രീതി ശാസത്രം വളരെ ലളിതമായിരുന്നു. മുന്‍കൂട്ടി തയ്യാറാക്കിയ ചോദ്യാവലികള്‍ വെച്ച് സര്‍വ്വെയും വിവിധ ദഅ്‌വാ  കോളേജുകളുമായി സംഭാഷണങ്ങളും നടത്തിയാണ് പ്രാഥമിക വിവരങ്ങള്‍ കടഞ്ഞെടുത്തത്. മറ്റു വിവരങ്ങള്‍ക്കായി ചില സ്ഥാപനങ്ങള്‍ നേരിട്ടു സന്ദര്‍ശിക്കുകയും അനുഭവ കുറിപ്പുകള്‍ ശേഖരിക്കുകയും അഭിമുകങ്ങള്‍, ചര്‍ച്ചകള്‍, ഫോണ്‍ സംഭാഷണങ്ങള്‍ നടത്തുകയും ചെയതു.  ചില സ്ഥാപനങ്ങളുടെ വിവരണങ്ങള്‍ മുന്‍പ് നടന്ന സന്ദര്‍ശനാനുഭവങ്ങളില്‍ നിന്നെടുത്തതാണ്. കേരളത്തിലെ ദഅ് വാ കോളേജുകളാണ് ഈ പഠനത്തിനായി തിരഞ്ഞെടുത്തത്. പേരായ്മകളുണ്ടാകാം. പഠന വിധേയമാക്കിയ ദഅ്‌വാ കോളേജുകളുടെ വിവരണങ്ങള്‍ ഇവിടെ നല്‍കുന്നതിന് തടസ്സങ്ങളുള്ളതിനാലവ പരാമര്‍ശിക്കുന്നില്ല. ജാമിഅത്തുല്‍ ഹിന്ദിന്റെ ഇടപെടലുകള്‍ ഇതിലുള്‍പ്പെടുത്താന്‍ സാധിക്കാതെ പോയതില്‍ ഖേദം പ്രകടിപ്പിക്കുന്നു.

പഠന റിപ്പോര്‍ട്ട്

തെക്ക് തിരുവനന്തപുരം മുതല്‍ വടക്ക് കാസര്‍കോഡ് വരെ നീണ്ടു കിടക്കുന്ന കേരളക്കരയില്‍ ദഅ് വാ കോളേജുകളുടെ സാനിധ്യമില്ലാത്ത സ്ഥലങ്ങളില്ല. മള്ഹര്‍, അല്‍ മഖര്‍, മദീനത്തുന്നൂര്‍, സിറാജുല്‍ ഹുദ, മ്അ്ദിന്‍, മജ്മഉകള്‍, അശ്അരിയ്യ, ഹാശിമിയ്യ, ഹസനിയ്യ, ബുഖാരി തുടങ്ങിയ പ്രശസ്ത ദഅ്‌വാ കോളേജുകള്‍ക്കു പുറമെ നാടുതോറും ദഅ്‌വാ കോളേജുകള്‍ പ്രവര്‍ത്തിച്ചുക്കൊണ്ടിരിക്കുകയാണ്. പുതിയ സ്ഥാപനങ്ങള്‍ പലയിടത്തും കൂനു പോലെ മുളച്ച് പൊന്തുന്നുമുണ്ട്.
എണ്ണമറ്റ ദഅ് വാ കോളേജുകളില്‍ 85%വും മുഖ്തസര്‍ ബിരുദം വരെയാണ് നല്‍കുന്നത്. ആയിരകണക്കിന് ദാഇകളാണ് ഈ സ്ഥാപനങ്ങളില്‍ നിന്നെല്ലാം ഇറങ്ങിയത്. അവരില്‍ ഭൂരിഭാഗവും മുത്വവ്വല്‍ ബിരുദധാരികളാകുന്നതോടൊപ്പം പി.ജിയും കരസ്ഥമാക്കിയവരാണ്. നെറ്റും ജെ.ആര്‍. എഫും ഡോക്ടറേറ്റും നേടിയ വിദ്യാസമ്പന്നരുമുണ്ട്. കേരളത്തിനകത്തും പുറത്തും അന്തരാഷ്ട്ര തലങ്ങളിലുമായി വ്യത്യസ്ത ദഅ് വാ മേഖലകളില്‍ സേവനമനുഷ്ടിക്കുകയാണിവര്‍.

 ദഅവാ മേഖലകള്‍

നബിതങ്ങളുടെ ജീവിതകാലത്തുതന്നെ ഇസ്ലാമിക പ്രബോദനവുമായി സ്വഹാബ കേരളത്തില്‍ലെത്തിയിടുണ്ട്. അതിനു ശേഷം യമനില്‍ നിന്നുള്ള സയ്യിദന്മാരുടെ പ്രവേശനവും മഖ്ദൂമുമാരുടെ കടന്നു വരവും കേരളക്കരയുടെ ദഅ്‌വാ ചരിത്രത്തിന്റെ നായികക്കല്ലുകളാണ്. ആത്മീയ നേതാക്കളെന്നതിലുപരി സാമൂഹിക നേതൃത്വവുമായി ജീവിച്ചവരായിരുന്നു മമ്പുറം തങ്ങളും, പൊന്നാനി മഖ്ദുമുമാരും. കാലം മുന്നോട്ട് സഞ്ചരുക്കുന്നതിന്നിടെ ആത്മീയ നേതൃത്വം സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ടവരായിമാറുകയും മതവദ്യാഭ്യാസ മുള്ളവര്‍ക്ക് ഭൗതിക വിദ്യാഭ്യാസം അന്യവും ഭൗതിക വിദ്യാര്‍ത്ഥി കള്‍ക്ക് മതം അന്യവുമായ അവസ്ഥ സംജാതമായി. അവിടെയാണ് നവലോകത്തിന്റെ ഉലമാ ആക്ടിവിസത്തിന് കാര്യമായ മാറ്റങ്ങള്‍ പ്രതീക്ഷിച്ചത്.
അങ്ങനെയാണ് മതഭൗതിക സമന്യയ വിദ്യാഭ്യാസ രീതിയിലേക്കുള്ള പുതിയ ചുവടു വെപ്പുണ്ടാകുന്നത്. മൂന്നുപതിറ്റാണ്ട് പിന്നിടുന്ന ദഅ്‌വ കോളേജ് ചരിത്രം വിവിധ മേഖലകളിലേക്കുള്ള ദാഇകളെ സംഭാവന ചെയ്തു തുടങ്ങി.

ദഅ്‌വാ മേഖലകള്‍ വിവിധങ്ങളായി തരം തിരിക്കാം

മഹല്ലനിയന്ത്രണം:  പള്ളികളിലും മദ്രസകളിലുമായി സേവനം നടത്തി മഹല്ല് വാസികളെ ഇസ്ലാമിന്റെ പാതയില്‍ സുരക്ഷിതരാക്കുക എന്ന മഹത്തായ കര്‍മ്മമാണിത്. ദഅ്‌വത്തിന്റെ അടിസ്ഥാന ഭാഗമാണിത്.

അധ്യാപനം: നല്ല ഭാവിയെ വളര്‍ത്തിയെടുക്കുക എന്നത് മറ്റൊരു ദഅ്‌വാ മേഖലയാണ്. ദഅ്‌വ കോളേജുകള്‍, സ്‌കൂള്‍കള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ അധ്യാപനം നടത്തുന്നതിലൂടെ പുതിയ ദാഇകള്‍ക്ക് പിറനല്‍കാനാവുന്നു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ കുത്തക വാഴുന്ന പുത്തനാശയക്കാരെ തടയിടാനും പുത്തന്‍ വാദ പ്രചാരണങ്ങള്‍ക്ക് അറുതി വരുത്തുവാനും ഇതുമൂലം സാധിക്കുന്നു.

  പ്രാക്ടിക്കല്‍ ദഅ്‌വോ: ഇസ്ലാമിന്റെ പ്രകാശം തീരെ കുറഞ്ഞ ഉള്‍നാടന്‍ പ്രദേശങ്ങള്‍, അന്യസംസ്ഥാനങ്ങള്‍ തുടങ്ങി സങ്കീര്‍ണ്ണ സാഹജചര്യങ്ങളെയും സ്ഥലങ്ങളെയും അടിസ്ഥാന മാക്കിയുള്ള ദഅ്‌വയാണിത്.

   ഇതര രാഷ്ട്രങ്ങള്‍: ഇന്ത്യക്ക് പുറത്തുള്ള രാജ്യങ്ങളില്‍ ദഅ്‌വാ പ്രവത്തനങ്ങള്‍ക്കായി ഇസ്ലാമിക സ്ഥാപനങ്ങളുടെയും പള്ളികളുടെയും നടത്തിപ്പും നിയന്ത്രണവും ഏറ്റെടുക്കുന്നത് ഇതിലുള്‍പ്പെടും.

  പ്രഭാഷണ എഴുത്ത് കലകള്‍: ജനസ്വാധീനമുള്ള ഭാഗങ്ങളില്‍ പ്രസിദ്ധീകരണ രൂപത്തിലുള്ള കൃതികള്‍ കൊണ്ടുവരിക. ലേഖനങ്ങള്‍, പുസ്തകങ്ങള്‍, പ്രഭാഷണ വേദികള്‍ തുടങ്ങിയവ ഇതിലുള്‍പ്പെടും.

 മീഡിയാ വര്‍ക്കുകള്‍: വളര്‍ന്ന് വരുന്ന ആധുനിക മീഡിയാ രംഗത്ത് ദൃശ്യ, സാമൂഹിക മാധ്യമങ്ങളില്‍ ഇടം പിടിക്കും വിധം ഡോക്യുമെന്ററിയും മറ്റും തയ്യാറാക്കി അവതരിപ്പിക്കുക.

ഉദ്ദ്യോഗ രംഗം: അഡ്മിനിസ്‌ട്രേറ്റീവ് മേഖലകളില്‍ മുസ്ലിം സാനിധ്യം ഉണ്ടാക്കിയടുക്കുന്നത് വളരെ നല്ലൊരു ദഅ്‌വ രീതിയാണ്. ഐ.എ.എസ്,  ഐ.പി. എസ് ഇവക്കുദാഹരണങ്ങളാണ്.

ഇത്തരം വിവിധങ്ങളായ മേഖലകളില്‍ ദഅ്‌വാ സാധ്യതകള്‍ അവശേഷിക്കുന്നുണ്ട്. ഈ മേഖലകളിലേക്കുള്ള പ്രതിഭകളെ വളര്‍ത്തിയെടുക്കുകയാണ് കേരളത്തിലെ ദഅ്‌വ കോളേജുകള്‍.         

പ്രതീഷകള്‍

  . വിദ്യാപ്രസരണം മൂലം പിന്നോക്കാവസ്ഥയിലുള്ള പല സാമുദായിക ദേശങ്ങളും ഭേദപ്പെട്ട നിലയിലെത്തിക്കാന്‍ സാധിക്കുന്നുണ്ട്.
  . ഭൗതിക രംഗങ്ങളില്‍ ഒതുങ്ങിക്കൂടുന്നവരും ആത്മീയ രംഗങ്ങളില്‍ ഒതുങ്ങിക്കൂടുന്നവരും തമ്മിലുള്ള അന്തരം കുറയുന്നുണ്ട്.
  . മുസ്‌ലിം നാമധാരി എന്നതിലുപരി മതം പഠിച്ചവര്‍തന്നെ ഭൗതിക വിഷയങ്ങളില്‍ ഇടപെടുന്നു.
  . കാഷ്മീര്‍ പോലുള്ള പ്രദേശങ്ങളിലെ ഇടപെടലുകള്‍ ഭീകരവാദം കുറഞ്ഞ നല്ലൊരു കാശ്മീരിനെ പ്രതീക്ഷിക്കാനിട വരുത്തുന്നു.
  . ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളില്‍ മുസ്‌ലിങ്ങള്‍ ഇരയായി മാറുന്ന പ്രദേശത്തെ ദഅ് വാ പ്രവര്‍ത്തനം മുസ്‌ലിം ശാക്തീകരണത്തിന് വഴിവെക്കുന്നു.
  . ഉദ്യോഗരംഗങ്ങളിലെ മതമറിയുന്നവരുടെ അപര്യാപ്തത കുറക്കുന്നു.
  . ജാമിഅത്തുല്‍ ഹിന്ദിന് കീഴില്‍ ദഅ്വാ കോളേജുകളെ ഒരുമിപ്പിച്ചതിനാല്‍ എല്ലാ സ്ഥാപനങ്ങളുടെയും പഠന നിലാവാരം മെച്ചപ്പെടുത്താന്‍ സാധിക്കുന്നു.
ആശങ്കകള്‍
 മുസ്‌ലിം സമുദായത്തിന്റെ ഉന്നമനത്തിനായി ആത്മീയ ഭൗതിക വിഷയങ്ങളില്‍ മത പണ്ഡിതന്മാരെ പ്രാപ്തരാക്കുക എന്നതാണ് ദഅ്‌വാ കോളേജുകളുടെ ലക്ഷ്യം. ഈ ഉദ്ദ്യേശത്തിലേക്ക് എത്തിച്ചേരുന്നതിന് ഇപ്പോഴും ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടി വരുന്നുണ്ട്. ദഅ് വാ കോളേജുകളിലെ ഉത്പന്നങ്ങളുടെ മൂല്യത്തിന് വിഖ്‌നം സൃഷ്ടിക്കുന്നവയും ഇവയിലുള്‍പ്പെടും. അവയില്‍ ചിലത് താഴെ വിവരിക്കുന്നു.
  .സ്ഥാപനങ്ങളിലെ ഭൗതിക സൗകര്യങ്ങളുടെ കുറവ്.
   . പല സ്ഥാപനങ്ങളുടെയും ഭൗതിക സൗകര്യങ്ങള്‍ വളരെ കുറവാണ്. (കമ്പ്യുട്ടര്‍, ഇന്റര്‍നെറ്റ് തുടങ്ങിയ സംവിധാനങ്ങളുടെ അപര്യാപ്ത്തത, )
 . അക്കാദമിക് അധ്യാപന രീതികളിലെ പോരായ്മകള്‍ (അധ്യാപകരുടെ അഭാവം, ഉള്ളവരില്‍ തന്നെ കാര്യക്ഷമതക്കുറവ് (പല കോളേജുകളിലും അക്കാദമിക് വിഷയങ്ങള്‍ ക്ലാസെടുക്കുന്നത് ഡിഗ്രി പോലും ഇല്ലാത്തവരാണ്)).
 . കരിയറുകളെ കുറിച്ച് അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വ്യക്തമായ ധാരണയില്ല.
  . ഭൗതിക വിഷയങ്ങളുമായി പൊരുത്തപ്പെടാന്‍ സാധിക്കാത്ത മത പണ്ഡിതന്മാരുടെ ഇടപെടലുകള്‍ കുട്ടികളില്‍ മന സങ്കര്‍ഷത്തിന് കാരണമാവാറുണ്ട്.
  . സ്ഥാപനവും മാനേജേമെന്റും തമ്മിലുള്ള ബന്ധം ബേധപ്പെട്ട നിലയിലല്ല.
  . പുതിയ സാഹജര്യങ്ങളുമായി ഇണങ്ങിച്ചേരാത്ത പാഠ്യ പദ്ധതി.
(  . ഭൂരിഭാഗം ദഅ്‌വ കോളേജുകളും പ്രാരംഭകാലത്ത് നടപ്പിലാക്കിയ അതേ ഡിഗ്രിയും പീജിയും തുടരുകയാണ് ചെയ്യുന്നത്. കേവലം ഭാഷകളില്‍ ഒതുങ്ങുന്ന ഡിഗ്രികളും പീജി കളുമാണ് അവയില്‍ അധികവും.)
  . പഠിക്കുന്നവരില്‍ തന്നെ ഒരു വിഭാഗം ആത്മിയതയിലും ഒരു വിഭാഗം ഭൗതിക വിഷയങ്ങളിലും ഒതുങ്ങിക്കൂടുന്നു.
  . ജെ ജെ ആക്ട് പോലുള്ള സര്‍ക്കാര്‍ നിയമങ്ങളുമായി പെരുത്തപ്പെടാന്‍ സാധിക്കാത്ത അവസ്ഥയും നിയമത്തെക്കുറിച്ചുള്ള അജ്ഞതയും.
  . പഠനത്തിലെ കാര്യക്ഷമതക്കുറവ്.
  . ഇരു വിദ്യാഭ്യാസവും നേടിയവര്‍ പള്ളികളിലും മദ്രസകളിലുമായി ഒതുങ്ങിക്കൂടുന്നതില്‍ താല്‍പര്യം കാണിക്കുന്നു.
  . കഴിവുള്ളവര്‍ തന്നെ സര്‍ക്കാര്‍ ഉദ്യാഗമേഖല പോലുള്ളവയില്‍ പ്രവര്‍ത്തിക്കുന്നതിന് വിമുകത കാണിക്കുന്നു.
 . കോളേജ് നടത്തിപ്പിനുള്ള സാമ്പത്തിക ഭദ്രതയില്ലായ്മ (ദഅ്‌വ കോളേജുകളില്‍ മിക്കതും കടത്തിലാണ് നടന്നുവരുന്നത്. വിദ്യാഭ്യാസ സൗകര്യങ്ങക്കും മറ്റുമുള്ള അപര്യാപ്ത്തതക്ക് ഇത് ഹേതുവാകുന്നു.)
  . വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനത്തിനാവിശ്യമായ സാമ്പത്തിക ശേഷിയില്ലായ്മ. (ഉന്നത വിദ്യാഭ്യാസങ്ങള്‍ക്കാവശ്യമായ സാമ്പത്തിക ശേഷിക്കുറവ് ദഅ് വാ പഠനം പൂര്‍ത്തിയാക്കിയ പലരെയും തുടര്‍ പഠനത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്നു.)
  . ഭൗതിക വിഷയങ്ങളില്‍ തുടര്‍പഠനത്തിന് വേഷവിധാനം തടസ്സമാണെന്ന് വാദിക്കുന്നവരുണ്ട്. അത് എത്രത്തോളം ശരിയാണെന്ന് വിലയിരുത്തേണ്ടതുണ്ട്.
  . പഠനം പൂര്‍ത്ഥിയാക്കിയവര്‍ ഏത് മേഖലയിലാണ് ഇടപെടുന്നതെന്ന് പോലും ചില സ്ഥാപനങ്ങള്‍ക്ക് വ്യക്തമായി അറിയില്ല. ഇത് പഠിച്ചിറങ്ങിയവര്‍ സ്ഥാപനങ്ങളുമായി ബന്ധം പുലര്‍ത്തുന്നത് വിരളമാണെന്ന് വ്യക്തമാക്കുന്നു.
.  . എസ് എസ് എല്‍ സി കഴിഞ്ഞവര്‍ക്കാണ് പൊതുവെ ദഅ് വാ കോളേജുകളില്‍ പഠിക്കാന്‍ അവസരമുള്ളത്. മലയാളം പോലും ശരിക്ക് എഴുതാനും വായിക്കാനുമിവര്‍ക്ക് അറിയില്ലെന്ന ആക്ഷേപം പൊതുസമൂഹത്തിനിടയിലുള്ളതാണ്. ഇത് പല ദഅ്‌വാ കോളേജുകളിലും പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിഴലിച്ചു കാണുന്നുമുണ്ട്.
  . ആയുസ് ദൈര്‍ഖ്യം എല്ലാവര്‍ക്കും കുറഞ്ഞു വരുന്ന കാലമാണിന്ന്. ദഅ് വാ പ്രവര്‍ത്തനത്തിന് ഏറ്റവും ഉതകുന്ന യുവത്വത്തിന്റെ പ്രസരിപ്പുള്ള കാലഘട്ടമാണ് ദഅ് വാ കോളേജില്‍ തള്ളി നീക്കേണ്ടിയും വരുന്നത്. ഈ വക കാരണങ്ങള്‍ സമൂഹം പ്രതീക്ഷിക്കുന്ന വിധത്തിലുള്ള ദഅ് വാ പ്രവര്‍ത്തനത്തിന് വിഘാതം സൃഷ്ടിക്കുന്നുണ്ടോ എന്ന് പഠനവിധ്വേയമാക്കേണ്ടതുണ്ട്.
  . പിന്നോക്ക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ദാഇകള്‍ക്ക് തുച്ചമായ വേതനമാണ് ലഭിക്കുന്നത്. ഇത് കുടുംബം നോക്കുന്നതിനും മറ്റും മതിയാകാതെ വരുന്നതിനാല്‍ പാതി വഴിക്ക് ദഅ് വാ പ്രവര്‍ത്തനം ഉപേക്ഷിക്കുന്നതിനവരെ നിര്‍ബന്ധിതരാക്കുന്നു. (മദ്രസാ അദ്യാപകരായിട്ടുള്ളവരില്‍ തന്നെ പലരും തുച്ചമായ വേതനം കാരണം മറ്റു പല തോഴിലുകളും ചെയ്താണ് കുടുംബം പോറ്റുന്നതെന്നത് നമുക്കറിയാവുന്നതാണല്ലോ).
  . ഭൗതികത്തോടൊപ്പം ഫിഖ്ഹ്, ഹദീസ്, തഫ്‌സീര്‍ തുടങ്ങിയ മതപരമായ എല്ലാ വിഷയങ്ങളും ഒരു വിദ്യാര്‍ത്ഥിക്ക് നല്‍കുന്നത് പഠനത്തിന്റെ കാര്യക്ഷമതയെ ബാധിക്കുന്നുണ്ടോ എന്ന് വിലയിരുത്തേണ്ടതുണ്ട്.
  . മൂന്ന് ഭാഷകളില്‍ (അറബി, ഉറുദു, ഇംഗ്ലീഷ്) പ്രാവീണം നേടുവാനുള്ള അവസരം നല്‍കന്നുണ്ടെന്ന് പല ദഅ് വാ കോളേജുകളും വാദിക്കുന്നുണ്ടെങ്കിലും അതിന് സാധിക്കാറില്ലെന്നതാണ് വാസ്തവം.
  . ചില സ്ഥാപനങ്ങളിലെ ലൈബ്രറികളിലും ഖുതുബ് ഖാനകളിലും അനിവാര്യമായും റഫറന്‍സിന് വേണ്ട പുസ്തകളും കിതാബുകളും ലഭ്യമല്ല.

പരിഹാരങ്ങള്‍

  . ഭൗതിക വിഷയത്തിന്റെ പ്രധാന്യത്തെ കുറിച്ച് അധ്യപകരെ ബോധവാന്മാരാക്കുക
  . സാമ്പത്തിക ഭദ്രത നില നിര്‍ത്താന്‍ സ്ഥായിയായുള്ള വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തുക.
  . പഠന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക. (കമ്പ്യുട്ടര്‍,ഇന്റര്‍നെറ്റ് തുടങ്ങി ആധുനിക സൗകര്യങ്ങള്‍ ഒരുക്കുക.)
.  . യോഗ്യരായ അധ്യാപകരെ മാത്രം നിയമിക്കുക.
  . കേവലം ഭാഷാ ഡിഗ്രികളി ലൊതുങ്ങി നില്‍ക്കാതെ ബി.കൊം സയന്‍സ് തുടങ്ങിയ മേഖലകള്‍ക്ക് കൂടി സൗകര്യ മൊരുക്കുക. വിദ്യാര്‍ത്ഥികളെ അതിന് പ്രചോദിപ്പിക്കുക. കരിയറും അതിന്റെ ആവശ്യകതയും വിദ്യാര്‍ത്ഥികളെ പറഞ്ഞ് ബോധ്യപ്പെടുത്തുക.
  . ദഅ്‌വാ വിദ്യാര്‍ത്ഥികള്‍ മതവിഷയങ്ങളിലോ ഭൗതിക വിഷയങ്ങളിലോ മാത്രം ഒതുങ്ങുന്നതിനെ നിരുത്സാഹപ്പെടുത്തുക.
  . സര്‍ക്കാര്‍ നിയമങ്ങള്‍ മനസ്സിലാക്കുകയും നിയമമനുവദിക്കുന്ന സ്വതന്ത്രങ്ങളെ പരമാവധി ഉപയോഗപ്പെടുത്തുകയും ചെയ്യുക.
 . പൂര്‍വാ വിദ്യാര്‍ത്ഥി സംഘടന പോലുള്ളയുണ്ടാക്കി പഠനം പൂര്‍ത്തിയാക്കിയവര്‍ സ്ഥാപനവുമായുള്ള ബന്ധം നിലനിര്‍ത്തുന്നിതനുള്ള നടപടികള്‍ സ്വീകരിക്കുക.
  . കോളേജുകളിലേക്ക് സെലക്റ്റ് ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ മികവ് മനസ്സിലാക്കുന്നതിന് എന്‍ട്രന്‍സ് എക്‌സാമുകള്‍ നടത്തുക.
  . ആയുസിന്റെ മുഖ്യഭാഗം ദഅ് വാ പ്രവര്‍ത്തനത്തിന് ലഭിക്കുവാന്‍ എട്ടാം ക്ലാസ് മുതലെങ്കിലും ദഅ് വ പഠനം തുടങ്ങുന്ന സാഹചര്യം കൊണ്ടുവരിക (ജാമിഅത്തുല്‍ ഹിന്ദ് ഇത്തരമൊരു രീത നടപ്പിലാക്കാനുള്ള ശ്രമമാരംഭിച്ചുട്ടുണ്ട്).
 . പിന്നോക്ക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ദാഇകള്‍ക്ക് നല്ല വരുമാനം ലഭ്യമായ പണ്ഡിതോചിത തൊഴിലുകള്‍ നല്‍കുക.
  . നാല് ഭാഷയും (അറബി, ഉറുദു, ഇംഗ്ലീഷ്, മലയാളം) ഒരേ പോലെ കൈകാര്യം ചെയ്യുവാന്‍ മൂന്ന് വര്‍ഷം കൊണ്ടെങ്കിലും സാധിക്കണം. ബാക്കിയുള്ള കാലം വിത്യസ്ത വിഷയങ്ങളില്‍ ഗവേഷണം നടത്താനുള്ളതുമായിരിക്കണം.
 . പത്താം തരത്തിനു ശേഷം ചില പ്രത്യേക ഭൗതിക വിഷയങ്ങള്‍ തിരഞ്ഞെടുത്തു പഠിക്കാന്‍ അവസരമുള്ളതു പോലെ മതപരമായ വി .ഷയങ്ങളും പഠിക്കാന്‍ അവസരം നല്‍കുക (ജാമിഅത്തുല്‍ ഹിന്ദ് ഇതിനായ് ചില പദ്ധതികള്‍ തുടങ്ങിട്ടുണ്ട് എന്നാണ് വിവരം.
 . സ്ഥാപനങ്ങള്‍ ലൈബ്രറികളും കുതുബു ഖാനകളും  കംമ്പ്യൂട്ടര്‍ സംവിധാനങ്ങളോടു കൂടിയ ആധുനിക രീതിയില്‍ സജീകരിക്കുക.


അപഗ്രഥനം

കേരളത്തിലെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്കു കീഴിലുള്ള പ്രബല ദഅ്‌വ കോളേജുകളെയാണ് ഞങ്ങള്‍ പ്രൊജക്റ്റ് പഠനത്തിന് വിധേയമാക്കീട്ടുള്ളത്. ഈ ദഅ്‌വ കോളേജുകള്‍ സംഘടിത രൂപത്തില്‍ ജാമിഅത്തുല്‍  ഹിന്ദ് അല്‍ ഇസ്ലാമീയക്കു കീയില്‍ വ്യവസ്ഥാപിതമായി പ്രവര്‍ത്തിച്ച് വരുന്നുവെന്നത് വിവരണ ശേഖരണത്തെ എളുപ്പമാക്കി. പ്രധാനമായും സിദ്ദീഖീയ്യ ദഅ്‌വ കോളേജ് അരീകോട്, ജാമിഅ നുസ്‌റത്ത് രണ്ടത്താണി, ദാറുല്‍മആരിഫ് കോടമ്പുഴ, മദീനത്തുന്നൂര്‍ പൂനുര്‍ ദഅ്‌വാ സംരഭങ്ങളെ  പഠന വിധേയമാക്കിയപ്പോള്‍ എത്തിപ്പെട്ട നിഗമനങ്ങള്‍ ചില പുനരാലോചനകള്‍ക്ക് വിധേയമാക്കുന്നുണ്ട്. മേലുദ്ധരിച്ച നാലു കോളേജുകളില്‍ നിന്നായി അഞ്ഞൂറില്‍പരം വിദ്യാര്‍ത്ഥികള്‍ പഠനം പൂര്‍ത്തിയാക്കി സേവന രംഗത്തേക്കിറങ്ങിയുട്ടുണ്ട്. ഇതില്‍ നല്ലൊരു പറ്റം (40%) മതാധ്യാപന രംഗത്ത് തന്നെയാണ് സേവനമനുഷ്ടിക്കുന്നത്. അന്തര്‍ദേശീയ  ദഅ്‌വ പ്രവര്‍ത്തന രംഗത്ത് വ്യാപൃതരായവരുമുണ്ട്. ഗവേഷണ പഠന മേഖലയില്‍ ശ്രദ്ധേയ സാന്നിദ്ധ്യമാകാന്‍ ദഅ്‌വ വിദ്യാര്‍ത്ഥികള്‍ക്കായിട്ടുണ്ടെന്ന് വിവര ശേഖരണത്തില്‍ നിന്നും മനസ്സിലാക്കാന്‍ സാധിച്ചു. അഞ്ചോളം ഡോക്ടറേറ്റുകളും അമ്പതോളം നെറ്റ് യോഗ്യതയുള്ളവരും ഇതില്‍ പത്തോള്ളം ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പുകാരുമുണ്ട്. ബിരുദാനന്തര പഠനങ്ങള്‍ക്ക് സൗകര്യ മൊരുക്കുന്നവയാണ് അധിക ദഅ്‌വ കോളേജുകളും.  ഇത് അക്കാദമിക് രംഗത്ത് മികച്ച പ്രതിഫലനം സൃഷ്ടിക്കാന്‍ ദഅ്‌വ വിദ്യാര്‍ത്ഥി കളെ പ്രാപ്ത്തരാക്കുന്നുണ്ട്.
  സമീപ കാലത്തായി ആരംഭിച്ച പല ദഅ്‌വ കോളേജുകളും ഈ പ്രധാന ദഅ്‌വാ കോളേജുകള്‍ക്ക് പുറമെ പരിശോധന വിധേയമാക്കിയിരുന്നു. പലതിന്റെയും സാഹജര്യം വളരെ മോശമാണ്. അക്കാദമിക് രംഗങ്ങളിലെ പഠന നിലവാരവും മത പഠനത്തിന്റെ നിലാവരവും പിന്നോക്കമായി തുടരുന്ന സ്ഥാപനങ്ങള്‍ വരെ ഇവയിലുണ്ട്. റിസര്‍ച്ചുകള്‍ക്കും അക്കാധമിക് ഉപരിപഠനങ്ങള്‍ക്കും സൗകര്യമൊരുക്കുന്നതില്‍ പല ദഅ്‌വാ കോളേജുകളും പിന്നിലാണ്.

          കണ്ടെത്തലുകള്‍

  കേരളത്തിലെ പ്രധാനപ്പെട്ട ഏതാനും ദഅ്‌വാ കോളേജുകളെ അടിസ്ഥാനമാക്കി നടത്തിയപ്പോള്‍ കിട്ടിയ വിവരങ്ങള്‍
  . മിക്ക ദഅ്‌വാ കോളേജുകളും ഒരേ രീതിയിലാണ് പാഠ്യ പദ്ധതി കൊണ്ടുനടക്കുന്നത്. ജാമിഅത്തുല്‍ ഹിന്ദ് ഇതില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെങ്കിലും.
  . എല്ലാ സ്ഥാപനങ്ങളിലും ഡിഗ്രി നല്‍കുന്നത് പരിമിതമായ വിഷയങ്ങളില്‍ മാത്രമാണ്. (അതും അറബി ഇംഗ്ലീഷ് ഭാഷകളില്‍ തന്നെ)
  . കൂടുതലാളും എത്തിച്ചേരുന്നത് അദ്ധ്യാപന മേഖലയിലാണ്.
  . മറ്റു ഉദ്യോഗ തലങ്ങളിലേക്കുള്ള കടന്നു കയറ്റം നന്നേ കുറവും അതിനുള്ള പ്രഛോദനങ്ങള്‍ മിക്ക സ്ഥാപനങ്ങളിലും ഇല്ല.
  . പല സ്ഥാപനങ്ങളിലും ഭൗതിക പഠനം കാര്യക്ഷമമായി നടക്കുന്നില്ല. ക്ലാസുകള്‍ പോലും ക്യത്യമായി നടത്താനാവുന്നില്ല. മത പഠനവും ഇതേ അവസ്ഥയില്‍ തുടര്‍ന്നവയുണ്ട്.
നിഗമനം
    ദഅ്‌വാ കോളേജുകള്‍ തുടര്‍ന്ന് കെീണ്ടിരിക്കുന്ന പാഠ്യ പദ്ധതികള്‍ സമകാലത്തിനൊത്ത് നല്ല നിലവാരത്തില്‍ സഞ്ചരിക്കാനാവാത്തവയണ്. ജാമിഅത്തുല്‍ ഹിന്ദ് ഇതിനെതിരെ ചില നടപടികള്‍ നടപ്പിലാക്കി തുടങ്ങിയിട്ടുണ്ടെങ്കിലും. പലസ്ഥാപനങ്ങളും തുടങ്ങി വച്ച അതേ രീതിയില്‍ നിന്ന് മാറിസഞ്ചരിക്കാനുള്ള സമയം അതികൃമിച്ചിരുക്കുന്നു.
 
അവലംബങ്ങള്‍
  . രിസാല വാരിക
  . സുന്നിവോയ്‌സ്
  . മജ്മഅ് സമ്മേളന സുവനീര്‍
  . അദ്ദഅ്‌വഃ
  . ദാറുല്‍ മആരിഫ് സുവനീര്‍


No comments:

Post a Comment

Popular Posts