എസ് വൈ എസ് സിന്ദാബാദ്
രക്ഷാ വലയം സിന്ദാബാദ്
വര്‍ഗ ലഹളകള്‍ തുടച്ചു നീക്കാന്‍
ഫാസിസത്തിന്‍ വേരറുക്കാന്‍
അണിയായ് ചേരുക സഹചരേ...
സ്‌നേഹ സൗഹൃദ വലയം തീര്‍ക്കാന്‍
ഭഹുസ്വര രാഷ്ട്രം സംരക്ഷിക്കാന്‍
സ്വാതന്ത്ര്യത്തിന്‍ മധുകണം നുകരാന്‍
ഒത്തൊരുമിക്കൂ സോദരാ...
എസ് വൈ എസ് സിന്ദാബാദ്
രക്ഷാ വലയം സിന്ദാബാദ്
മമ്പുറം തങ്ങളുമര്‍ഖാളി
വരച്ചു തന്ന ചരിത്ര വീഥിയില്‍
രാഷ്ട്ര സുരക്ഷ സംരക്ഷണത്തിന്
സംഘം ചേരുക സഖാക്കളേ...
ജനാധിപത്യം പൊളിച്ചടക്കാന്‍
ഇസ്‌ലാമിക് സ്‌റ്റേറ്റും ഹുക്കൂമത്തേ ഇലാഹിയും
തക്കം പാര്‍ക്കും നേരത്ത്
ഒറ്റപ്പെടുത്തുക കൂട്ടരേ...
എസ് വൈ എസ് സിന്ദാബാദ്
രക്ഷാ വലയം സിന്ദാബാദ്
ബീഫും ബിലീഫും കൂട്ടികലര്‍ത്തി
തെരുവില്‍ കിടക്കും അമ്മയെ മറന്ന്,
അമ്മപ്പശുവിന് കാമ്പയിനൊരുക്കി
പച്ച മനുഷ്യനെ തല്ലിക്കൊന്ന്,
ആക്രോശിക്കും കൗ ജിഹാദികള്‍
തിരിച്ചറിഞ്ഞു പൊരുതുക നാം.
എസ് വൈ എസ് സിന്ദാബാദ്
രക്ഷാ വലയം സിന്ദാബാദ്
കുരവള്ളി പൊട്ടി കുരക്കും പ്രാച്ചി
കൂടെ തുള്ളും സംഘികളും
നാനത്ത്വത്തില്‍ ഏകത്ത്വത്തെ
പിളര്‍ത്തി ഭരിക്കാന്‍ തുനിയുമ്പോള്‍
ഭേതമന്യ ജാതിമതക്കാര്‍
ഒത്തൊരുമിച്ചു എതിര്‍ക്കട്ടെ...
എസ് വൈ എസ് സിന്ദാബാദ്
രക്ഷാ വലയം സിന്ദാബാദ്
കാവി കൂട്ടിലെ ചരിത്ര ഭീതി
വിദ്യാലയത്തിലെ പഠനം മുടക്കി,
ജാതിവര്‍ഗ വിത്തുകള്‍ വിതറി
രോഹിതുമാരുടെ മരണം കൊഴ്ത,്
ഡിജിറ്റല്‍ ഇന്ത്യയും മേക്കിന്‍ ഇന്ത്യയും
പട്ടിണി പരിവട്ടം നട്ടുനനച്ച്,
ഫാസിസത്തിന്‍ ഇരുണ്ട യുഗത്തിന്
നമ്മള്‍ കാവലാളാവരുതേ...
എസ് വൈ എസ് സിന്ദാബാദ്
രക്ഷാ വലയം സിന്ദാബാദ്
No comments:
Post a Comment