A blog about health and wealth

3/10/18

ഫോട്ടോ ഗ്രാഫറെ...

Four-year-old Hudea raises her hands in surrender, thinking photographer's telephoto lens is a weapon.








വേഗം ഫോട്ടോ എടുക്ക്,
മലകളെ ...
മരങ്ങളെ ...
മനുഷ്യരെ ...
മണ്ണിനെ ...
ഇനി കണ്ടില്ലെന്ന് വരാം

അമേരിക്കയുടെ
അണുബോബിൽ
അലിഞ്ഞ ഹിരോഷിമയെ ഓർത്ത്..

വേഗം വേണം..!
പ്രാപഞ്ചിക സത്യങ്ങളൊന്നും
ഇനി കണ്ടില്ലെന്ന് വരാം...

ഐ എസ് ചുട്ടുചാമ്പലാക്കിയ
 ബാഗ്ദാദിലെ പൈതൃകങ്ങളെ ഓർത്ത്..

ഇസ്റാഈലരുടെ
ഇരയായി മാറിയ
പലസ്തീനരെ ഓർത്ത്..!

ഉമ്മയുടെ മടിയിൽ
കിടന്ന് പിടയുന
സിറിയൻ പൈതങ്ങളെ
ഓർത്തെങ്കിലും..


 പ്ലീസ്...🙏  ഒന്ന്
വേഗം എടുക്ക്...
എടുത്തോ...📷?
എന്നാൽ, മ്യൂസിയത്തിൽ
കൊണ്ട് പോയിവെക്ക്...!
ആവശ്യം വരും....


No comments:

Post a Comment

Popular Posts