A blog about health and wealth

12/20/17

റോഹിംഗ്യ: ഇനി ഇവര്‍ക്ക് ആരുണ്ട്?




റോഹിംഗ്യ: ഇനിഇവര്‍ക്ക് ആരുണ്ട്?

ഭീകരവാദികളെന്ന് പറഞ്ഞ് റോഹിംഗ്യകളെ ഇന്ത്യന്‍ ഗവണ്‍മെന്റും കൈയൊഴിയുന്ന സമയത്ത് അവര്‍ അരാണ് എവിടുത്തുക്കാരാണ് മറ്റു രാഷ്ട്രങ്ങള്‍ അവരെ കൈ നീട്ടി സ്വീകരികരിക്കുന്നുണ്ടോ, ലോകം എങ്ങനെയാണ് ഇതെല്ലാം നോക്കികാണുത് തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ നാം അറിഞ്ഞിരിക്കേണ്ടതുണ്ട്. 


ആരാണ് റോഹിംഗ്യകള്‍?

റോഹിംഗ്യകളെ സര്‍വസാധാരണയായി ലോകം പരിചയപ്പെടുത്താറുള്ളത് 'ലോകത്തെ ഏറ്റവും കൊടിയ പീഡനങ്ങളനുഭവിക്കുന്നവരാ'യിട്ടാണ്. ബുദ്ധ മതക്കാര്‍ ഭൂരിപക്ഷമുള്ള മ്യാന്‍മറില്‍ നുറ്റാണ്ടുകളായി വസിച്ചു വരുന്ന മുസ്‌ലിം ഭൂരി പക്ഷമുള്ള ഗോത്ര വിഭാഗമാണ് റോഹിംഗ്യകള്‍. ഏകദേശം ഒന്നര ദശലക്ഷം വരുന്ന അവര്‍ തെക്കുകിഴക്ക് ഏഷ്യന്‍ രാഷട്രത്തില്‍ വസിക്കുന്നു. മ്യാന്മറിലെയും മ്യാന്മറിലെ രാഖിനാ സംസ്ഥാനത്തിലെയും ജനങ്ങള്‍ സംസാരിക്കാറുള്ള ഭാഷയില്‍ നിന്ന് വിഭിന്നമായ റോഹിഗ്യയാണ് അവരുടെ സംസാര ഭാഷ. 1982 മുതല്‍ മ്യാന്മറിലെ 135 ഔദ്യോഗിക വംശങ്ങളിലെ ഒരു വിഭാഗമയി പരിഗണിക്കപ്പെടാത്ത പൗരത്വം നിഷേധിക്കപ്പെട്ടവരാണവര്‍. തന്മൂലമവര്‍ രാജ്യമില്ലാത്തവരായിമാറി.
മ്യാന്മറിലുള്ള ഏകദേശം ഭൂരിഭാഗം റോഹിംഗ്യകളും രാഖിനയിലെ പടിഞ്ഞാറന്‍ തീരപ്രദേശത്താണ് താമസിക്കുന്നത്. അവര്‍ക്ക് ഗവണ്‍മെന്റിന്റെ സമ്മതമില്ലാതെ ഏവിടേക്കും യാത്ര ചെയ്യാനുള്ള അനുവാദമില്ല. രാജ്യത്തെ തൊഴിലുകളൊ മറ്റു അവസരങ്ങളോ ലഭ്യമല്ലാത്ത കൂരകള്‍ നിറഞ്ഞുകിടക്കുന്ന ചേരികളെപ്പോലെ ദാരിദ്രം കൊടികുത്തി വാഴുന്ന ഒരു പ്രദേശമാണത്.
തുടര്‍ന്നുകൊണ്ടിരിക്കുന്ന അക്ക്രമണങ്ങളും പീഡനങ്ങളും കാരണം പതിറ്റാണ്ടുകളായി കര ജല മാര്‍ഗത്തിലൂടെ ലക്ഷ കണക്കിന് റോഹിംഗ്യകള്‍ സമീപ രാഷ്ട്രങ്ങളിലേക്ക് പലായനം ചെയ്യുന്നു.


റോഹിംഗ്യകള്‍ എവിടെ നിന്നു വന്നു?


വിവിധ ചരിത്രകാരന്മാരുടെയും റോഹിംഗ്യന്‍ ഗ്രൂപ്പുകളുടെയും വീക്ഷണത്തില്‍.മ്യാന്മറെന്ന പ്രദേശത്ത് പത്രണ്ടാം നൂറ്റാണ്ടിന്റെ ആദ്യകാലത്തു തന്നെ മുസ്‌ലിംകള്‍ താമസിക്കുന്നുണ്ട്. അരകന്‍ റോഹിംഗ്യന്‍ നാഷ്ണല്‍ ഓര്‍ഗനൈസേഷന്‍ (Arakan Rohingya National Organization)  ഇപ്പോയത്തെ രാഖിനെ എന്നറിയപ്പെടുന്ന പ്രദേശത്തെ സൂചിപ്പിച്ചുകൊണ്ട് സ്മരണാതീത കാലം തൊട്ടെ റോഹിംഗ്യകള്‍ അരകനില്‍ താമസിക്കുന്നുണ്ടെന്ന് പറയുന്നു. 
നൂറു വര്‍ഷത്തിലധികമുള്ള ബ്രിട്ടീഷ് ഭരണത്തിനിടയില്‍ (1824 1948) ഇന്നത്തെ ഇന്ത്യയില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും ഇപ്പോള്‍ മ്യാന്മറെന്ന് അറിയപ്പെടുന്ന പ്രദേശത്തേക്ക് ഒരുപാട് തൊഴിലാളികളുടെ കുടിയേറ്റങ്ങള്‍ നടന്നിരുന്നു. കാരണം ബ്രിട്ടുഷുകാര്‍ മ്യാന്‍മറില്‍ ഭരണം നടത്തിയിരുന്നത് ഇന്ത്യയുടെ ഒരു പ്രവിശ്യയായിട്ടായിരുന്നു. ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ചി(Human Rights Watch)ന്റെ നിരീക്ഷണത്തിലാണെങ്കില്‍ അത്തരം കുടിയേറ്റങ്ങള്‍ ആഭ്യന്തരമായിട്ടാണ് പരിഗണിക്കുക.
സ്വാതന്ത്ര്യത്തിനു ശേഷം മ്യാന്‍മര്‍ ഭരണകൂടം ബ്രിട്ടീഷ് ഭരണകാലത്ത് നടന്ന കുടിയേറ്റങ്ങള്‍ നിയമവിരുദ്ധമായിട്ടാണ് വിലയിരുത്തിയത്. റോഹിംഗ്യന്‍ ഭൂരി പക്ഷത്തിന് പൗരത്വം നിഷേധിച്ചതിന്റെ അടിസ്ഥാന കാരണമിതാണെന്ന് HRWയുടെ 2000ത്തിലെ റിപ്പോര്‍ട്ടില്‍ പറയുന്നു. 
ഈ വീക്ഷണം, റോഹിംഗ്യ എന്ന പദം രാഷ്ട്രീയ കാരണമായി നിര്‍മിച്ചെടുത്ത സമീപകാലത്തുള്ള സാങ്കല്‍പ്പിക സൃഷ്ടിയാണെന്ന് മനസ്സിലാക്കാതെ റോഹിംഗ്യകളെ ബംഗ്ലാളിയായി ഗണിക്കാന്‍ ഒരുപാട് ബുദ്ധരെ പ്രേരിപ്പിച്ചു.  


എന്തിനാണ് അവരെ പീഡിപ്പിച്ചുകൊണ്ടിരിക്കുന്നത്? എങ്ങനെയാണത്? എന്തുകൊണ്ടാണ് അവരെ അംഗീകരിക്കാത്തത്?


1948ല്‍ ബ്രിട്ടീഷുകാരില്‍ നിന്ന് മ്യാന്‍മര്‍ സ്വാതന്ത്ര്യമായതിനു ശേഷം കുറഞ്ഞ കാലത്തിനുള്ളില്‍ ഏക പൗരത്വ നിയമം ഏതൊക്കെ വംശങ്ങള്‍ക്കാണ് പൗരത്വം നല്‍കേണ്ടതെന്ന് വ്യക്തമാക്കികൊണ്ട് പസാക്കിയിരുന്നു.  2015ലെInternational Human Rights Clinic at Yale Law Schoolന്റെ ഒരു പഠന റിപ്പോര്‍ട്ട് പ്രകാരം റോഹിംഗ്യകള്‍ അതില്‍ ഉള്‍പ്പെട്ടിരുന്നില്ല. എന്നിരുന്നാലും ഏകദേശം രണ്ടു തലമുറയെങ്കിലും മ്യാന്‍മറില്‍ താമസിച്ചവരുടെ കുടുംബത്തിന് ഐഡന്റി കാര്‍ഡിന് അപേക്ഷിക്കാന്‍ ഈ നിയമം അനുവാദം നല്‍കിയിട്ടുണ്ട്
ഈ നിയമ പ്രകാരം റോഹിംഗ്യകള്‍ക്ക് തുടക്കത്തില്‍ അത്തരം ഐഡന്റിഫിക്കേഷന്‍ അല്ലെങ്കില്‍ പൗരത്വം വരെ നല്‍കിയിരുന്നു. ആ സന്ദര്‍ഭത്തില്‍, അനേകം റോഹിംഗ്യകള്‍ പാര്‍ലമെന്റിലും പ്രവര്‍ത്തിച്ചിരുന്നു. 1962ല്‍ പട്ടാള അട്ടിമറിക്കു ശേഷം റോഹിംഗ്യയുടെ കാര്യത്തില്‍ നാടകീയ മാറ്റങ്ങളുണ്ടായി. ഏല്ലാ പൗരന്മാരോടും നാഷ്ണല്‍ രജിസ്‌ട്രേഷന്‍ കാര്‍ഡ് തരപ്പെടുത്താന്‍ നിര്‍ദ്ദേശിക്കപ്പെട്ടു. റോഹിംഗ്യകള്‍ക്കാണെങ്കില്‍ താന്‍ നേടിയെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാഭ്യാസപരമായ അവസരങ്ങള്‍ക്കും തൊഴിലുകള്‍ക്കും പരിധി നിര്‍ണ്ണയിക്കുന്ന ഫോറിന്‍ ഐഡന്റിറ്റി കാര്‍ഡ് മാത്രമാണ് നല്‍കിയത്.
1982ല്‍ റോഹിംഗ്യകള്‍ക്ക് രാജ്യമില്ലാതാവുന്ന തരത്തിലുള്ള ഒരു പുതിയ പൗരത്വ നിയമം പസാക്കി. നിയമ പ്രകാരം റോഹിംഗ്യകളെ വീണ്ടും രാജ്യത്തെ 135 വംശങ്ങളില്‍ ഒരു വിഭാഗമായി പരിഗണിച്ചില്ല. മൂന്ന് തലത്തിലുള്ള പൗരത്വമാണ് നിയമത്തിലുണ്ടായിരുന്നത്. ഏറ്റവും അടിസ്ഥാന തലത്തിലുള്ള പൗരത്വം(Naturalised citizenship) ലഭിക്കുന്നതിന് വ്യക്തിയുടെ കുടുംബം 1948ന് മുമ്പ് മ്യാന്‍മറില്‍ വസിച്ചിരുന്നു എന്നതിന് തെളിവുണ്ടായിരിക്കണം. കൂടാതെ ദേശീയ ഭാഷകളിലൊന്ന് സ്ഫുടതയൊടെ സംസാരിക്കാനും സാധിക്കണം. റോഹിംഗ്യയിലെ ഭൂരിഭാഗത്തിനും അത്തരം കാര്യങ്ങള്‍ സാധിക്കില്ലായിരുന്നു. കാരണം അതവര്‍ക്ക് ഒന്നിരിക്കല്‍ സാധ്യമല്ലാത്തതോ അല്ലെങ്കില്‍ വിലക്കപ്പെട്ടതോ ആയിരുന്നു.
ഈ നിയമത്തിന്റെ പരിണത ഫലം റോഹിംഗ്യകള്‍ക്ക് പഠിനത്തിനൊ, തൊഴിലിനൊ, യാത്രക്കൊ, വൈവാഹികത്തിനൊ, മതാനുഷ്ഠാനത്തിനൊ, പൊതജനാരോഗ്യ കേന്ദ്രങ്ങളെ സമീപിക്കാനൊ ഒരിക്കലും സാധിക്കാത്ത അവസ്ഥയായി. റോഹിംഗ്യകള്‍ക്ക് വോട്ട് ചെയ്യാന്‍ സാധ്യമല്ല. ഓഫീസുകള്‍ കൈകാര്യം ചെയ്യുക അല്ലെങ്കില്‍ നിയമം വൈദ്യശാസ്ത്രം പോലുള്ള ചില പ്രത്യേക ഉദ്യോഗങ്ങളില്‍ ഏര്‍പ്പെടുക എന്നതിനെല്ലാം പരിമിതികളുണ്ടായിരുന്നു.
1970 കളില്‍ രാഖിനെ സംസ്ഥാനത്തുണ്ടായ അടിച്ചമര്‍ത്തലുകളില്‍ പതിനായിര കണക്കിന് റോഹിംഗ്യകളാണ് സമീപത്തെ ബംഗ്ലാദേശിലേക്കും മലേഷ്യയിലേക്കും തൈലാന്റിലേക്കും ഇതര തെക്കുകിഴക്ക് ഏഷ്യന്‍ രാജ്യങ്ങളിലേക്കും ഒളിച്ചോടിയത്.  ഇത്തരം അടച്ചമര്‍ത്തലുകള്‍ക്കിടയില്‍, പലപ്പോഴും മ്യാന്മര്‍ പട്ടാളം പീഡിപ്പിച്ചതും അക്രമിച്ചതും ചുട്ടുചാമ്പലാക്കിയതും കൊന്നതും അഭയാര്‍ത്ഥികളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
2016 ഒക്ടോബറില്‍ ഒന്‍പത് കാവല്‍ ഭടന്മാരുടെ വധത്തിനു ശേഷം രാഖിനെ സംസ്ഥാനത്തിലെ ഗ്രാമങ്ങളിലേക്കു പട്ടാളം ഇരച്ചു കയറാന്‍ തുടങ്ങി.ഇതിനു പിന്നില്‍ റോഹിംഗ്യന്‍ ആയുദ്ധ സംഘത്തിലെ അക്രമികളാണെന്ന് സര്‍ക്കാര്‍ അക്ഷേപിച്ചു. കാവല്‍ക്കാരെ വധിച്ചതിന്റെ പേരുപറഞ്ഞ് റോഹിംഗ്യകള്‍ താമസിക്കുന്ന ഗ്രാമങ്ങളിലെ സമാധാനം തല്ലിതകര്‍ത്തു. അടിച്ചമര്‍ത്തലുകള്‍ക്കിടയില്‍ സര്‍ക്കാര്‍ ഒത്താശയോടെയുള്ള പ്രവര്‍ത്തനത്തില്‍ സൈന്യത്തിനുമേല്‍ നിയമവിരുദ്ധമായ കൊലപാതകങ്ങള്‍, പീഡനങ്ങള്‍, തീയിടല്‍ ഉള്‍പ്പെടുന്ന മനുഷ്യാവകാശ ധ്വംസനങ്ങളുടെ നിരകളായിരുന്നു അരോപിക്കപ്പെട്ടത്. അരോപണങ്ങളാണെങ്കില്‍ സര്‍ക്കാര്‍ നിഷേധിച്ചിരുന്നു. 
നവമ്പര്‍ 2016ല്‍ ഒരു യു എന്‍ ഉദ്യാഗസ്ഥന്‍ സര്‍ക്കാര്‍ റോഹിംഗ്യകളെ 'വംശീയ ഉന്മൂലന'ത്തിന് വിധേയമാക്കിയതായി അരോപിച്ചിരുന്നു. അത്തരമൊരു ആരോപണമുണ്ടാകുന്നത് ആദ്യ തവണയല്ല.ഉദാഹരണത്തിന് ഏപ്രില്‍ 2013ന് HRW റോഹിംഗ്യക്കെതിരെ 'വംശീയ ഉന്മൂലന'ത്തിന്മ്യാന്മര്‍ ഒരു ക്യാമ്പയിന്‍ നടത്തുന്നുണ്ടെന്ന് പറഞ്ഞിരുന്നു. സര്‍ക്കാര്‍ അത്തരമൊരു അരോപണത്തെ നിഷേധിച്ചിട്ടുണ്ട്. 
കഴിഞ്ഞ ആഗസ്റ്റ് മാസം, പോലീസ് പോസ്റ്റുകളും  പട്ടാള താവളവും തകര്‍ക്കപ്പെട്ടതിനു ശേഷം, ഈ അടുത്ത് മ്യാന്മര്‍ പട്ടാളം രാജ്യത്തെ റോഹിംഗ്യന്‍ ജനതക്കു നേരെ അക്രമം അഴിച്ചുവിടുകയായിരുന്നു.
യാതൊരു വിവേചനവുമില്ലാതെ നിരായുദ്ധരായ റോഹിഗ്യന്‍ പുരുഷന്മാരേയും സിത്രീകളേയും കുട്ടികളേയും പട്ടാളം വെടിവെച്ചിട്ടതിന്റെ അനുഭവങ്ങള്‍ പരിസരവാസികളുംസന്നധ പ്രവര്‍ത്തകരും വിവരിക്കുകയുണ്ടായി. എന്നിട്ടും ഗവണ്‍മെന്റ് പറഞ്ഞത് പ്രദേശത്തെ പോലീസ് ഔട്ട് പോസ്റ്റുകളില്‍ എ ആര്‍ എസ് എ (Arakan Rohingya Salvation Army)യിലെ ആയുദ്ധ ധാരികള്‍  നടത്തിയ റൈഡിന് ശേഷം ഏകദേശം നൂറോളം ജനങ്ങള്‍ വധിക്കപ്പെട്ടു എന്നായിരുന്നു.
അക്രമം അരങ്ങേറിയപ്പോള്‍ മ്യാന്മറിലെ രാഖിനെ സംസ്ഥാനത്ത് ചുരുങ്ങിയത് പത്തോളം പ്രദേശം ചുട്ടുചാമ്പലാക്കിയതായി മനുഷ്യാവകാശസംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്. യു എന്‍ റഫ്യൂജി ഏജന്‍സി(UNHCR)യുടെ കണക്കുപ്രകാരം രണ്ടു രാജ്യങ്ങള്‍ക്കിടയിലെ വിജന പ്രദേശത്ത് കുടുങ്ങി കിടക്കുന്ന ആയിരങ്ങളുള്‍പ്പടെ മൂന്ന് ലക്ഷം ജനങ്ങളാണ് അക്രമണത്തില്‍ രക്ഷതേടി ഒളിച്ചോടിയത്.
ബംഗ്ലാദേശിലേക്ക് പ്രവേശിക്കാന്‍ തുനിഞ്ഞ നൂറോളം പൗരന്മാരെ കാവല്‍ പടന്മാര്‍ തടഞ്ഞുവെച്ചതായും യു എന്‍ പറഞ്ഞിരുന്നു. ഒരുപാടു പേരെ തടയുകയും മ്യാന്മറിലേക്കു നിര്‍ബന്ധപൂര്‍വം തിരച്ചയക്കുകയും ചെയ്തിട്ടുണ്ട്.


എത്ര റോഹിംഗ്യകളാണ് മ്യാന്മറില്‍ നിന്നൊളിച്ചോടിയത്? അവര്‍ എവിടേക്കാണ് പോകുന്നത്?



കൊടിയ പീഡനങ്ങള്‍ കാരണം 1970കളുടെ ആരംഭത്തില്‍ ഏകദേശം ഒരു ദശലക്ഷം റോഹിംഗ്യകള്‍ ഒളിച്ചോടിയിട്ടുണ്ട്. 
മെയ് മാസത്തിലെ യു എന്നിന്റെ ലഭ്യമായ ഏറ്റവും പുതിയ കണക്കു പ്രകാരം 2012 മുതല്‍ 168,000ത്തിലധികം റോഹിംഗ്യകള്‍ മ്യാന്മറില്‍ നിന്ന് പലായനം ചെയ്തിട്ടുണ്ടെന്നാണ്.

International Organization for Migrationന്റെ വിലയിരുത്തലില്‍ കഴിഞ്ഞ വര്‍ഷം 2016 ഒക്ടോബര്‍ മുതല്‍ 2017 ജൂലൈ വരെ തുടര്‍ന്ന അക്രമ സംഭവങ്ങളില്‍ 87,000ത്തിലധികം റോഹിംഗ്യകള്‍ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തിട്ടുണ്ട്. ബോട്ടു മാര്‍ഗം ബഗ്ലാള്‍ ഉള്‍ക്കടലും അന്ധമാന്‍ കടലും മറികടന്ന് പലരും മലേഷ്യയിലേക്ക് പ്രവേശിക്കാന്‍ ജീവിതം വെച്ച് സാഹസപ്പെടുകും ചെയ്യുന്നു. 2012നും 2015നും ഇടയില്‍ 112,000ത്തിലധികം അതിദാരുണമായ യാത്രകള്‍ നടന്നിട്ടുണ്ട്.
ആഗസ്റ്റിലുണ്ടായ ആക്രമണത്തിന് മുമ്പ് 420,000 റോഹിഗ്യന്‍ അഭയാര്‍ത്ഥികള്‍ തെക്കുകിഴക്കന്‍ ഏഷ്യയിലുണ്ടെന്നാണ് യു എന്‍ കണക്കാക്കുന്നത്. അതോടൊപ്പം ആഭ്യന്തരത്തില്‍ നാടുകടത്തപ്പെട്ട ഏകദേശം 120,000 റോഹിംഗ്യകളുണ്ടെന്നും യു എന്‍ പറയുന്നു.
മ്യാന്മറിലെ വടക്കുപടിഞ്ഞാറില്‍ അക്രമണം തുടങ്ങിയതു മുതല്‍ ഉദ്ദേശം 300,000 റോഹിംഗ്യകള്‍ ബംഗ്ലാദേശിലേക്കു പലായനം ചെയ്തതായി UNHCR പറയുന്നു. അതോടൊപ്പം 1,000ത്തിലധികം ജനങ്ങള്‍, റോഹിംഗ്യകളാണവരില്‍ അധികവും, മ്യാന്മറില്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാം.


റോഹിംഗ്യകളെ കുറിച്ച് ആങ്‌സാന്‍ സൂക്കിയും ഗവണ്‍മെന്റും എന്താണ് പറയുന്നത്?

മ്യാന്‍മറിന്റെ യഥാര്‍ഥ നേതാവും ഭരണാധികാരിയുമായ ആങ്‌സാന്‍ സൂക്കി റോഹിംഗ്യയുടെ ദുരവസ്ഥ സത്യാവസ്ഥയോടെ ചര്‍ച്ചചെയുന്നതിന് ഇതുവരെ സമ്മതിച്ചിട്ടില്ല.
ആങ്‌സാന്‍ സൂക്കിയും അവളുടെ സര്‍ക്കാറും റോഹിംഗ്യകളെ രാജ്യത്തെ ഒരു വംശമായിട്ട്പരിഗണിക്കുന്നില്ല. തുടച്ചയായുള്ള പട്ടാള അക്രമണവും രാഖിനെയിലെ ക്രൂരകൃത്യങ്ങളും നടക്കുന്നത് 'ഭീകര്‍'ക്കു നേരെയാണെന്നാണ് അവരുടെ വാദം.
സമാധാന നോബേല്‍ ജേതാവായ സൂക്കിക്ക് സൈന്യത്തെനിയന്ത്രിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. മാത്രമല്ല അതിരുവിടുന്ന സൈന്യത്തെശിക്ഷിക്കുന്നതിലും മ്യാന്മറിലെ ഒരു ദശലക്ഷത്തിലധികം വരുന്ന റോഹിംഗ്യകളുടെ അവകാശത്തിനു വേണ്ടി ശബ്ദിക്കുന്നതിലും പരാജയപ്പെട്ടതിലവള്‍ക്ക് വിമര്‍ശനങ്ങളാണ് ഏല്‍ക്കേണ്ടി വന്നത്.
സര്‍ക്കാറാണെങ്കില്‍  അരോപണങ്ങളെ തുടര്‍ച്ചയായി നിഷേധിക്കുകയാണ്.. 2016 ഒക്‌ടോബര്‍ മുതല്‍ പുനരാരംഭിച്ച ക്രൂരതകളില്‍ സര്‍ക്കാര്‍ സൈന്യം മനുഷ്യത്വത്തിനെതിരെ അക്രമണങ്ങള്‍ നടത്താന്‍ 'സാധ്യത'യുണ്ടെന്ന് വ്യക്തമാക്കുന്ന ഒരു റിപ്പോര്‍ട്ട് 2017 ഫെബ്രുവരിയില്‍ യു എന്‍ പ്രസ്ദ്ധീകരിച്ചിരുന്നു. ആ സമയത്ത് റിപ്പോര്‍ട്ടിലെ കണ്ടത്തലുകള്‍ക്ക് നേരിട്ടു മറുപടി നല്‍കാതെ ഒരു പ്രാദേശിക അന്വേഷണം ധാരാളമെന്ന് പറഞ്ഞുകൊണ്ട് സര്‍ക്കാര്‍ വ്യക്തമാക്കിയത് 'വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍'ക്കെതിരെ 'നിയമാനുസൃതമായ മാര്‍ഗങ്ങളിലൂടെ രാജ്യത്തെ സംരക്ഷിക്കാനുള്ള അവകാശമായിരുന്നു അത്' എന്നാണ്.
എങ്കിലും എപ്രിലില്‍ ബി ബി സിയുമായുള്ള ഒരു അവിചാരിത സംഭാഷണത്തില്‍ ആങ്‌സാന്‍ സൂക്കി 'വംശീയ ഉന്മൂലനം' എന്ന പദം 'വളരെ ശക്തമാണെ'ന്ന് രാഖിനെയിലെ അവസ്ഥ വിശദീകരിക്കാന്‍ പറഞ്ഞിരുന്നു.
സൂക്കി പറയുന്നു 'വംശീയ ഉന്മൂലനം' നടക്കുന്നുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. 'ഞാന്‍ കരുതുന്നത്  ഗോത്ര ശുദ്ധീകരണം വളരെ ശക്തമാണ് എന്നത് എന്താണ് സംഭവിക്കുന്നതെന്ന് വിശദീകരിക്കാനുള്ള ഒരു പദപ്രയോഗമാണെന്നാണ്'.
2016 സെബതംബറിന് ആങ് സാന്‍ സൂക്കി, പ്രദേശത്ത് ദീര്‍ഘ കാലമായി നിലനല്‍ക്കുന്ന ഭിന്നതകള്‍ പരിഹാരിക്കാനുള്ള മാര്‍ഗങ്ങള്‍ കാണുമെന്ന്മുന്‍ യു എന്‍ ചീഫ് കോഫി അന്നാന് ഉറപ്പുനല്‍കിയിരുന്നു.

അതോടനുബന്ധിച്ച്‌നിയമിക്കപ്പെട്ട കമ്മീഷനെയുംഈ ആഗസ്റ്റില്‍പുറത്തുവന്ന അതിന്റെ കണ്ടത്തലുകളെയും ഒരുപാടു വ്യക്തികള്‍ സ്വാഗതം ചെയ്തപ്പോള്‍ Center for Global Policy യിലെ അംഗമായ അസീം ഇബ്രാഹീ വാദിച്ചത് 'ലോക ജനാഭിപ്രായത്തെ സമാധാനിപ്പിക്കാനുള്ള ആങ് സാങ് സൂക്കിയുടെ ഒരു തന്ത്രവും പ്രശ്‌ന പരിഹാരത്തിന് സാധിക്കുന്നതെല്ലാം താന്‍ ചെയ്യുന്നുണ്ടെന്ന് അന്താരാഷ്ട്ര സമൂഹത്തെ ബോധ്യപ്പെടുത്താനുള്ള ശ്രമവുമാണെന്നാണ്.
ദീര്‍ഘ കാലാടിസ്ഥാനത്തിലുള്ള സാമ്പത്തിക വികസനം, വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ എന്നിവയല്ലാതെകോഫീ അന്നാന് മനുഷ്യാവകാശ ലംഘനങ്ങളിലെ പ്രത്യേക കേസുകള്‍ അന്വേഷിക്കാനുള്ള അധികാരം നല്‍കിയിരുന്നില്ല.
കമ്മീഷനെ സ്ഥാപിച്ചപ്പോള്‍ ആങ്‌സാന്‍ സൂക്കിയുടെ സര്‍ക്കാര്‍ പറഞ്ഞത് കമ്മീഷന്റെ കണ്ടെത്തലുകള്‍  നടപ്പില്‍ വരുത്തുമെന്നായിരുന്നു. കമ്മീഷന്‍ റോഹിംഗ്യകള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന അതിശക്തമായ ധ്വംസനങ്ങള്‍ നിറുത്താനും, അതുപോലെ പൗരന്മാര്‍ക്കും പ്രസ്ഥാനങ്ങള്‍ക്കുമുള്ള വിലക്കുകള്‍ ഒഴിവാക്കാനും സര്‍ക്കാറിനോട് അവശ്യപ്പെട്ടിരുന്നു. ആഗസ്റ്റില്‍സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ വിലയിരുത്തികൊണ്ട് ഗവണ്‍മെന്റ് കമ്മീഷന്റെ നിര്‍ദ്ദേശങ്ങളെ സ്വാഗതം ചെയ്തു പറഞ്ഞു 'പൂര്‍ണമായും നിര്‍ദ്ദേശങ്ങള്‍ നടപ്പില്‍ വരുത്തണമെന്ന വീക്ഷണത്തോടെ സര്‍ക്കാര്‍ റിപ്പോര്‍ട്ടിന് എല്ലാവിധ പരിഗണനയും നല്‍കുന്നു'എന്ന്.
എന്നാല്‍ പിന്നീട് കാണാന്‍ സാധിച്ചത്ഈ അടുത്ത് നടന്ന അക്രമണത്തെ കുറിച്ച് ആങ്‌സാന്‍  സൂഖി ബംഗ്ലാദേശിലേക്ക് പലായനം ചെയ്ത റോഹിംഗ്യകളെ കണക്കിലെടുക്കാതെ 'തെറ്റിധാരണകളുടെ ഒരു വലിയ മഞ്ഞുമലയാണെ'ന്ന് പറഞ്ഞ് കുറ്റപ്പെടുത്തുന്നതാണ്. മാത്രമല്ല,ഗവണ്‍മെന്റ് വടക്കന്‍ രാഖിനെയില്‍ പത്രപ്രവര്‍ത്തകര്‍ക്കും സന്നധ സഹായ സംഘടനകള്‍ക്കും പ്രവര്‍ത്തിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. 'ഭീകരവാദികളാ'യി കണക്കാക്കുന്നവരെ സഹായിക്കുന്ന സന്നധ സംഘടനകളെ ആങ്‌സാന്‍ സൂഖിയുടെ ഓഫിസും അധിക്ഷേപിച്ചിട്ടുണ്ട്.
ജനുവരിയില്‍ മ്യാന്‍മറിലെ മനുഷ്യാവകാശത്തെ കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയമിക്കപ്പെട്ട യു എന്നിലെ ഉദ്യാഗസ്ഥന്‍ യാങ്കീ ലീ പറഞ്ഞത് തന്നെ രാഖിനെയിലെ ചില പ്രത്യേക സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിന് വിലക്കിയിരുന്നു എന്നും സര്‍ക്കാര്‍ മുന്‍കൂട്ടി സമ്മതം നല്‍കിയ റോഹിംഗ്യകളെ കുറിച്ച് സംസാരിക്കാന്‍ അനുവദിക്കുക മാത്രമായിരുന്നു എന്നുമാണ്. രാഖിനെയിലെ അരോപിക്കപ്പെട്ട കൂറ്റകൃത്യങ്ങളും അക്രമണങ്ങളും പരിശോധിക്കാന്‍ വന്ന യു എന്നിന്റെ ഒരു അന്വേഷണ വിഭാഗത്തിന് രാജ്യം വിസ നിഷേധിച്ചിരുന്നു.


റോഹിംഗ്യയെ കുറിച്ച് ബംഗ്ലാദേശ്  എന്തു പറയുന്നു?

ബംഗ്ലാദേശില്‍ ഒന്നര ദഷലക്ഷം റോഹിംഗ്യന്‍ അഭയാര്‍ത്ഥികളാണ് താല്‍കാലികമായി കെട്ടികൂട്ടിയുണ്ടാക്കിയ ക്യാമ്പുകളിലുള്ളത്. ഭൂരിപക്ഷവും രജിസ്റ്റര്‍ ചെയ്യാത്തവരാണ്. അതിര്‍ത്തി കടന്നവരും ക്യാമ്പുകള്‍ക്ക് പുറത്ത് വസിക്കുന്നവരുമായ അധിക വ്യക്തികളും രാജ്യത്തേക്ക് 'നിയമ വിരുദ്ധമായി നുഴഞ്ഞു കയറിയവരാ'യിട്ടാണ് ബഗ്ലാദേശ് വിലയിരുത്തന്നത്. റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ അതിര്‍ത്തി മുറിച്ചു കടക്കുന്നത് തടയാന്‍ ബംഗ്ലാദേശ് പലപ്പോഴും പരിശ്രമിച്ചിട്ടുണ്ട്.
കഴിഞ്ഞ ജനുവരിയില്‍ ബംഗ്ലാദേശ് മ്യാന്‍മറില്‍ നിന്നുള്ള പതിനായിരക്കണക്കിന് റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള, 'വാസയോഗ്യമല്ലെ'ന്ന് മനുഷ്യാവകാശ ഗ്രൂപ്പുകള്‍ വിശേഷിപ്പിക്കുകയും ചെയ്ത ഒരു ഒഴിഞ്ഞ ദ്വീപില്‍ താമസിപ്പിക്കാന്‍ പദ്ധതി തയ്യാറാക്കിയിരുന്നു. 2015ല്‍ അവതപ്പിക്കപ്പെട്ട പദ്ധതിക്കു കീഴില്‍അധികാരികള്‍ മ്യാന്‍മര്‍ പൗരന്മാരാണെന്നതിന് തെളിവില്ലാത്തവരെ ബംഗ്ലാള്‍ ഉള്‍ക്കടലിലെ തെങ്ഗാര്‍ ചാറിലേക്ക് (Thengar Char) മാറ്റും. 
മഴക്കാലത്ത് ദ്വീപ് പൂര്‍ണമായും വെള്ളപ്പൊക്കത്തിലായിരിക്കുമെന്ന് പറഞ്ഞുകൊണ്ട് പദ്ധതിയെ മനുഷ്യാവകാശ ഗ്രൂപ്പുകള്‍ വിമര്‍ശിച്ചിരുന്നു. നിര്‍ബന്ധപൂര്‍വമുള്ള മാറ്റിപാര്‍പ്പിക്കലിനെ 'വളരെ സങ്കീര്‍ണവും കലുശിതവു'മായിട്ടുള്ളത് എന്നാണ് യു എന്നും വിശേഷിപ്പിച്ചത്. 
ഈയിടെ ആയുദ്ധധാരികളായ പോരാളികള്‍ക്കെതിരെ മ്യാന്‍മറിനെ സഹായിക്കാന്‍ബംഗ്ലാദേശ് സര്‍ക്കാര്‍രാഖിനെയില്‍ ഒരു സംയുക്ത മിലിറ്ററി ഓപറേഷന് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. പുനരാരംഭിച്ച അക്രമണം അതിര്‍ത്തി കടന്നുള്ള അഭയാര്‍ത്തികളുടെ പുതിയ പ്രവാഹത്തിന് നിമിത്തമാകുമെന്നുള്ള ഭീതി വിദേശകാര്യ മന്ത്രി പങ്കുവെക്കുകയും ചെയ്തിരുന്നു.


എന്താണ് ആന്താരഷ്ട്ര സമൂഹം റോഹിംഗ്യകളെ കുറിച്ച് പറയുന്നത്?


ആന്താരാഷ്ട്ര സമൂഹം റോഹിംഗ്യകളെ 'ലോകത്തെ കൊടിയ പീഡനത്തിനിരയാകുന്നവരെ'ന്നാണ് വിശേഷിപ്പിക്കുന്നത്.
മ്യാന്‍മറും അയല്‍ രാജ്യങ്ങളും റോഹിംഗ്യകളോട് കാണിക്കുന്ന പെരുമാറ്റത്തില്‍ യു എന്നും Amnesty International, Human Rights Watch പോലുള്ള പല മനുഷ്യാവകാശ സംഘടനകളും പലതവണ അതൃപ്തി അറിയിച്ചതാണ്. 
സൈന്യം രാഖിനെയില്‍ യുദ്ധ നിയമ ലംഘനങ്ങളില്‍പ്പെടുന്ന അതി ക്രൂരമായ മനുഷ്യാവകാശ ധ്വംസനങ്ങള്‍ നടത്താന്‍'വളരെയധികം സാധ്യത'യുണ്ടെന്ന് യു എന്‍ പറഞ്ഞതാണ്. ഈ ആരോപണം സര്‍ക്കാര്‍ നിഷേധിച്ചിു.
മാര്‍ച്ചില്‍ അരോപിക്കപ്പെട്ട കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ ഒരു സ്വതന്ത്ര അന്തര്‍ദേശിയ സംഘത്തെ നിയോകിക്കാന്‍ യു എന്‍ തീരുമാനിച്ചിരുന്നു. 
അതിന്റെ ഭാഗമായി സെപ്തംബറില്‍ കണ്ടത്തലുകളിലെ പുതിയ സംഭവങ്ങള്‍ യു എന്‍ അന്വേഷകര്‍ സമര്‍പ്പിക്കേണ്ടതും അടുത്ത വര്‍ഷം അതിന്റെ പരിപൂര്‍ണ റിപ്പോര്‍ട്ട് നല്‍കേണ്ടതുമാണ്. 
യു എന്‍ അന്വേഷകരെ സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍വിസമ്മതിച്ചതിനാല്‍ മനുഷ്യാവകാശ സംഘടനകള്‍ ശക്തമായി പ്രതികരിച്ചിരുന്നു. ആരോപിക്കപ്പെട്ട കൂറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ ഗവണ്‍മെന്റ യു എന്നിന് അനുമതി നല്‍കിയില്ലായെങ്കില്‍ ഉത്തര കൊറിയ, സിറിയ പോലുള്ള 'നീച രാഷ്ട്രങ്ങളില്‍'(Pariah states) ഇടംപിടിക്കാനാണ് ഗവണ്‍മെന്റ് തുനിയുന്നതെന്ന് Human Rights Watch ഓര്‍മപ്പെടുത്തിയിരുന്നു. 
യു എന്‍ സെക്കടറി ജനറല്‍ അന്റോണിയോ ഗറ്ററെസ്(Antonio Guterres)ഈ അടുത്ത് അക്രമണങ്ങള്‍ക്ക് അറുതിവരുത്താന്‍ ആങ്‌സാങ് സൂഖിയെയും സുരക്ഷ സേനയെയും കൂടിക്കാഴ്ച്ച് നടത്തി വംശീയ ഉന്മൂലത്തിന്റെ പ്രത്യാഗാതത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു.
യു എന്‍ ഹ്യൂമണ്‍ റൈറ്റ്‌സ് ചീഫ് സൈദ് റഅദ് അല്‍ ഹുസൈന്‍ രാഖിനെയിലെ സംഭവങ്ങളെക്കുറിച്ച് പറഞ്ഞത് പരിതാപകരം എന്നാണ്. 'ഇത് പ്രതീക്ഷിച്ചതാണ് തടയപ്പെടേണ്ടതുമാണ്. പതിറ്റാണ്ടുകളായി തുടര്‍ന്നുകൊണ്ടിരിക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ എല്ലാവര്‍ക്കും നഷ്ടം വരുത്തുന്ന തീവ്രവാദത്തിന്റെ വളര്‍ച്ചക്കായിരിക്കും അവസരമൊരുക്കുക' അദ്ദേഹം പറഞ്ഞു. 
കോഫീ അന്നാന്‍ നേതൃത്വം നല്‍കുന്ന നിര്‍ദ്ദേശക സമിതിയുടെ കണ്ടെത്തലുകളെ പരിപൂര്‍ണമായി പിന്തുണക്കുകയും സര്‍ക്കാറിനോട് അതിന്റെ നിര്‍ദ്ദേങ്ങള്‍ നടപ്പിലാക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു എന്ന് യു എന്നിന്റെ ഈ രണ്ടു ഉദ്യാഗസ്ഥര്‍ പറഞ്ഞിരുന്നു.


Arakan Rohingya Salvation Army(എ ആര്‍ എസ് എ) എന്താണ്?


മുന്‍പ് Al Yaqeen Faith Movement എന്ന പേരില്‍ അറിയപ്പെട്ടിരുന്നത Arakan Rohingya Salvation Army, 2017 മാര്‍ച്ചില്‍ പുതിയ നാമത്തില്‍ റോഹിംഗ്യ സമൂഹത്തെ സംരക്ഷിക്കാന്‍ ഈ സംഘടന ബാധ്യസ്ഥരാണെന്ന് പറഞ്ഞുകൊണ്ട് ഒരു പ്രസ്താവന ഇറക്കിയിരുന്നു. 'ആത്മ രക്ഷയുടെ നയങ്ങള്‍ങ്ങള്‍കൊണ്ട് സ്വരക്ഷക്കായ് പ്രതിരോധിക്കാന്‍ അന്താരാഷ്ട്ര നിയമ പ്രകാരം ഞങ്ങള്‍ക്ക് അവകാശമുള്ളതിനാല്‍ റോഹിംഗ്യകളുടെ സംരക്ഷണത്തിന് ഞങ്ങലാല്‍ സാധിക്കുന്നതെല്ലാം സംഘടന ചെയ്യുമെ'ന്ന് വിവരിച്ചിരുന്നു. 
മ്യാന്‍മര്‍ ഗവണ്‍മെന്റ് ഗ്രൂപ്പിനെ ഭീകര സംഘടനയായിട്ടാണ് കാണുന്നത്. 'ലോകത്തെ ഒരു ഭീകര സംഘടനയുമായി അതിന് ബന്ധമില്ലെന്ന്' എ ആര്‍ എസ് എ മറ്റൊരു പ്രസ്താവനയില്‍ വ്യക്തമാക്കുന്നുണ്ട്. 'മതമോ വംശമോ നോക്കി പൗരന്മാര്‍ക്കെതിരെ ഒരു ഭീകരതയും പ്രവര്‍ത്തിച്ചിട്ടില്ല'. പ്രസ്താവനയില്‍ പറയുന്നു ഞങ്ങള്‍ വ്യക്തമായി പറയുന്നു ഞങ്ങളുടെ പ്രതിരോധ അക്രമണം ലക്ഷ്യമാക്കുന്നത് ബര്‍മീസ് ക്രൂരമായ ഭരണവ്യവസ്ഥയെയാണ്. 
രാഖിനെയിലെ ആര്‍മി താവളങ്ങളും പോലീസ് പോസ്റ്റുകളും അക്രമിച്ചതിന്റെ ഉത്തരവാധിത്വം ഈ ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. സര്‍ക്കാറിന്റെ കണക്കു പ്രകാരം നാനൂറില്‍ പരം ജനങ്ങളാണ് കൊലപ്പെട്ടത്. അതില്‍ ഭൂരിഭാഗവും എ ആര്‍ എസ് എയുടെ മെമ്പര്‍മാരാണ്. മനുഷ്യാവകാശ സംഘടനകളാണെങ്കില്‍ പറയുന്നത് സുരക്ഷ സേന നൂറോളം പൗരന്മാരെയാണ് വധിച്ചതെന്നാണ്.Rights group Fortify Rights പറയുന്നത് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ എ ആര്‍ എസ് എ യുടെ പോരാളികള്‍ പൗരന്മാരെ വധിക്കുകയും കുട്ടികളും പുരുഷരും മൗങ്ക്ദവ് ടൗണ്‍ശിപ്പ് (Maungdaw Township) ലേക്ക് ഒളിച്ചോടുന്നതിനെ വിലക്കുകയും ചെയ്തിട്ടുണ്ടെന്ന അരോപണം ശരിയാണ്. 
സെപ്തംബര്‍ 9ന് സന്നധ സഹായ സംഘടനകള്‍ രാഖിനെയിലെ മനുഷ്യത്വപരമായ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതിന് അവസരമുണ്ടാക്കാന്‍  എ ആര്‍ എസ് എ ഏകപക്ഷീയമായി ഒരു മാസക്കാല വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയുണ്ടായി. തല്‍ക്കാലത്തേക്ക് യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 'മതമോ ഗോത്രമോ നോക്കാതെ അക്രമണത്തിന് ഇരയായവരെ സഹായിക്കുന്ന എല്ലാ സന്നധ സംഘടനകള്‍ക്കും വേണ്ട ഒത്താശകള്‍ വെടിനിര്‍ത്തല്‍ കാലത്ത് ഞങ്ങള്‍ ചെയ്തുകൊടുക്കുന്നുണ്ടെ'ന്ന് എ ആര്‍ എസ് എ വാദിക്കുന്നു. 
pThe International Crisis groupന്റെ വീക്ഷണത്തില്‍ സഊദി അറേബ്യയില്‍ താമസിക്കുന്ന റോഹിംഗ്യയുമായി എ ആര്‍ എസ് എക്ക് ബന്ധങ്ങളുണ്ടെന്നാണ്.
മ്യാന്‍മര്‍ സര്‍ക്കാര്‍ ആഗസ്റ്റ് 25നാണ് ഔദ്യാഗികമായി ഈ സംഘടനയെ ഒരു 'ഭീകര' സംഘടനയുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയത്.




റോഹിംഗ്യയെ കുറിച്ച് അല്‍ ജസീറയില്‍ വന്ന ലേഖനത്തിന്റെ വിവര്‍ത്തനം

No comments:

Post a Comment

Popular Posts