A blog about health and wealth

12/28/17

നീ ദേഹേച്ഛ, ഞാന്‍ മനസാക്ഷിക്കുത്ത്.

നീ ദേഹേച്ഛ,
ഞാന്‍ മനസാക്ഷിക്കുത്ത്.
സാഹചര്യകളിൽ നിന്ന് നീ
വായിച്ചെടുത്തതും
അനുഭവങ്ങളിൽ നിന്ന് ഞാന്‍
പകർന്നെടുത്തതും
ഒന്നായിരുന്നു.
പിരിയാം...

എനിക്കിപ്പോഴും മനസ്സിലാകുന്നില്ല.
നിന്റെ കിനാവുകൾക്ക്
ഞാനെന്തിന് കാവലിരിക്കണമെന്ന്.
നിനക്കില്ലാത്ത നോവെന്തിന്
ഞാന്‍ പേറണമെന്ന്.

ഒന്നുകിൽ നീ ഞാനാകണം,
അല്ലെങ്കിൽ ഞാന്‍ നീയാകണം,
അതുമല്ലെങ്കിൽ നമ്മളൊന്നാകണം.
ഇതൊന്നുമല്ലാ നാം
എന്നറിഞ്ഞിട്ടും,
ഞാന്‍ നിന്റെ ഭ്രമണ പഥത്തിൽ
നിന്ന് തെന്നി മാറാന് തുനിഞ്ഞിട്ടും,
ഹ്രദയത്തിന്റെ കാന്തിക ബലത്തിനൊത്ത്
നിന്റെ ഓർമകൾ നിന്നിലേക്ക്
ആകർശിച്ചും വികർഷിച്ചും മിനിമറയുന്നു.
വൃണപ്പെട്ട നിനവുകൾക്കും കനവുകള്ക്കും
ഏകാന്തത മാത്രം കൂട്ടിരിക്കുന്പോഴും.

നീ നിന്നിലായും ഞാന്‍ എന്നിലായും
ചുരുങ്ങിയതോടെ
സമയത്തും അസമയത്തും
നീ തന്ന ഓർമകളിൽ
അപ്ലോഡിങ്ങും
ഡൗൺലോഡിങ്ങും
നടന്നു കൊണ്ടേയിരിക്കുകയാണ്.
അത്കൊണ്ട്
ഓർക്കുന്നത് നന്ന്.
അടുക്കാൻ മറന്നവർക്കിടയിൽ
അകൽച്ച മുറിപ്പെടുത്തുകയില്ല.
അടുക്കാൻ ശ്രമിച്ചവർക്കിടയിലാണ്
മുറിവുകള് ഉണങ്ങാതെ കിടക്കുന്നത്. 

No comments:

Post a Comment

Popular Posts