A blog about health and wealth

12/20/17

ഒരുറോഹിഗ്യന്‍ യുവതിക്ക് ലോകത്തോട് പറയാനുള്ളത്



അല്‍ ജസീറയില്‍ പ്രസ്ദ്ധീകരിച്ച റാശിദ എന്ന റോഹിംഗന്‍ യുവതിയുടെ അനുഭവകുറിപ്പിന്റെ വിവര്‍ത്തനം.


ഒരുറോഹിഗ്യന്‍ യുവതിക്ക് ലോകത്തോട് പറയാനുള്ളത്


എന്റെ  പേര് റാശിദ എന്നാണ്. എനിക്ക് ഇരുപത്തിയഞ്ച് വയ്യസായി. അരാഖന്‍ പ്രദേശത്തെ പ്രശ്‌നങ്ങള്‍ക്ക് മുമ്പ് ഞാന്‍ നല്‍വയലും വീടുമായി മുന്ന് മക്കളോടൊപ്പം ഭര്‍ത്താവിന്റെ കൂടെ സമാധാനപരമായ സാധാരണ ജീവിതമായിരുന്നു നയിച്ചിരുന്നത്. പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നതിന് മുമ്പ് വരെ ഞങ്ങള്‍ വളരെ സന്തോഷത്തോടെയാണ് കഴിഞ്ഞുകൂടിയിരുന്നത്. ഇപ്പോള്‍ അതെല്ലാം ഇട്ടെറിഞ്ഞു പോന്നു. ഞങ്ങളുടെ വീടും വയലുകളും അഗ്നിക്കിരയാക്കിയതിനാല്‍  ജീവിക്കാനുള്ള ഉപാദികളെല്ലാം കൈവിട്ടുപോയി. 
പട്ടാളക്കാര്‍ ഗ്രാമത്തില്‍ ഇരച്ചു കയറി വെടിയുതിര്‍ക്കാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങള്‍ മക്കളെയും എടുത്ത് കാട്ടിലേക്കോടുകയായിരുന്നു. കാട്ടിലവരെ ഒളിപ്പിച്ചു വെച്ചു. അവര്‍ കാട്ടിലെ വന്യജീവികളെ കണ്ട് സംഭ്രമിച്ചിരുന്നു. എന്നിട്ട് ഞാന്‍ വീട്ടിലേക്ക് വിഷയങ്ങള്‍ അന്വേഷിക്കാന്‍ തിരിച്ചു ചെന്നപ്പോള്‍ കൊല്ലപ്പെട്ടുകിടക്കുന്ന ഒരുപാടു വ്യക്തികളെയാണ് കണ്ടത്. 
ഞങ്ങള്‍ അതിര്‍ത്തിയിലെത്താന്‍ കാട്ടിലൂടെ എട്ടു ദിവസം യാത്ര ചെയ്തു. ഞങ്ങള്‍ക്ക് നല്ല വിശപ്പുണ്ടായിരുന്നു. തിന്നാനാണെങ്കില്‍ മരത്തിലെ ഇലകളല്ലാതെ ഒന്നുമില്ല. കുഞ്ഞുങ്ങള്‍ ഭക്ഷണത്തിന് വേണ്ടി കെഞ്ചിക്കൊണ്ടിരുന്നു. ഞങ്ങളാണെങ്കില്‍ മൂന്ന് മക്കളെയല്ലാതെ ഒന്നും കയ്യില്‍ കരുതിയിരുന്നില്ല.
ഒരു ചെറിവഞ്ചിയില്‍ കയറി ഞങ്ങള്‍ അതിര്‍ത്തി കടന്നു. അതു വളരെ ദുരന്തപൂര്‍ണമായ സാഹസികതയായിരുന്നു. തോണി  മുങ്ങുമോ എന്നു ഭയന്ന് മക്കളെ മാറോട് ചേര്‍ത്തു പിടിച്ചു.
ബഗ്ലാദേശില്‍ ഞാനത്ര സന്തോഷവതിയൊന്നുമല്ല. ചെറിയ വയലും വീടും മൃഗങ്ങളും സ്വന്തമായൊരു നല്ല ഗ്രാമവും ഉണ്ടായിരുന്നു. എല്ലാം ഇട്ടെറിഞ്ഞാണ് ഞാന്‍ ഇങ്ങോട്ട് പോന്നത്. അതുകൊണ്ട് ഞന്‍ കരുതുന്നത് നിങ്ങള്‍ക്കു തന്നെ മനസ്സിലാകും ഞങ്ങളുടെ ദൂഃഖമെത്രയാണെന്ന്. 
എനിക്ക് വീട് നഷ്ടമായി. ഇവിടെ ഞങ്ങള്‍ നിസാഹയരാണ്. ഞങ്ങളുടെ ഭാവി എന്തായിരിക്കുമെന്നതിനെക്കുറിച്ച് ഒരു ഐഡിയയുമില്ല. 
ഇവിടെ ഞങ്ങള്‍ക്ക് വേണ്ടത്ര സഹായം ലഭിക്കുന്നില്ല. ബഗ്ലാദേശികള്‍ സുമനസ്സോടെ വസത്രങ്ങളും ഭക്ഷണവും തന്ന് സഹായിക്കുന്നുണ്ട്. പക്ഷേ അന്താരാഷ്ട്ര സംഘടനകളെയൊന്നും ഞാന്‍ കണ്ടില്ല. വേണ്ട ഭക്ഷണമെല്ലാം നല്‍കി അവരും ഞങ്ങളെ സഹായിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. 
ഞങ്ങള്‍ക്ക് സമാധാനം വേണമെന്നാണ് എനിക്ക് ഈ ലോകത്തോട് പറയാനുള്ളത്. സമാന്താനമില്ലാതെ പിന്നെ ഞങ്ങള്‍ക്കെന്തു ഭാവി. 


ബംഗ്ലാദേശിലെ ചിറ്റാഗോങിലെ (Chittagong) അഭയാര്‍ത്തി ക്യാമ്പില്‍ നിന്ന് കാറ്റി ആര്‍നോള്‍ടി(Katie Arnold) നോടാണ് ഈ അനുഭവം പങ്കുവെച്ചത്.








1 comment:

  1. Top 10 Casino Apps - Casinoworld
    In this section we'll walk you through our gri-go.com selection herzamanindir.com/ of top casino apps, and hopefully you'll find plenty 바카라사이트 of useful information on the casinosites.one top How do you use PayPal?Are there any deposit bonuses at https://deccasino.com/review/merit-casino/ your casino?

    ReplyDelete

Popular Posts