A blog about health and wealth

3/28/20

വിചാരണ തടവുകാര്‍ മനുഷ്യരല്ലേ...

രാജ്യത്ത് വിചാരണ പൂര്‍ത്തിയാകാതെ അഞ്ച് വര്‍ഷത്തേക്കാള്‍ കാല പഴക്കമുള്ള രണ്ട് ലക്ഷം പരാതികളും  പത്ത് വര്‍ഷത്തേക്കാള്‍ പഴക്കമുള്ള 40,000 പരാതികളും കെട്ടികിടക്കുന്നുണ്ടെന്നാണ് സുപ്രിം കോടതിയുടെ നിരീക്ഷണം. 2014 ന്റെ അവസാനത്തില്‍ 65,000 കേസുകള്‍ തീര്‍പ്പുകിട്ടാതെ സുപ്രിം കോടതിയില്‍ തന്നെ കെട്ടികിടന്നിട്ടുണ്ട്. നീതിയോടെ വിധിപുറപ്പെടീക്കുന്നതില്‍ വരുന്ന അപാകതയാണ് ഈ കണക്കുകള്‍ വ്യക്തമായി സൂചിപ്പിക്കുന്നത്. കോടതി ഈ വിഷയത്തില്‍ ബോധവാന്മാരാണ്. കഴിഞ്ഞ ജൂണ്‍ മാസം 24 വര്‍ഷം പഴക്കമുള്ള ടി. കെ ബാസു എന്ന തടവു പുള്ളിയുടെ അവകാശത്തിന് ഫയല്‍ ചെയ്ത പെറ്റീഷന്‍ കേട്ട്‌കൊണ്ട് ജസ്റ്റിസ് ട്ടി. എസ്. താക്കൂര്‍ വളരെ വേദനയോട വിചാരണ തടവുകാര്‍ക്ക് മനുഷ്യാവകാശവും സ്വാതന്ത്രവും നഷ്ടപ്പെടുന്നതിനെ കുറിച്ചു പറഞ്ഞു. പരിഷ്‌കൃത രാജ്യം തന്റെ പൗരന്മാരെ പീഡിപ്പിക്കരുതെന്നത് ജസ്റ്റിസ് താകൂറിന്റെ നിരീക്ഷണമാണ്. നിയമാനുസൃതമായി പ്രവര്‍ത്തിക്കുക എന്നത് ഒരു ജാനാധിപത്യത്തിന്റെ യഥാര്‍ഥ സ്വഭാവമാകുന്നു.


ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസാകാന്‍ കാത്തിരിക്കുന്ന ജസ്റ്റിസ് താക്കൂര്‍ ഈ വര്‍ഷം ജനുവരിയില്‍ ജകഘ െന്റെ മാതാവെന്ന് വിളിക്കപ്പെടുന്ന മുതിര്‍ന്ന  അഭിഭാക്ഷകന്‍ കപില ഹിങ്കോറാണിയുടെ അനുസ്മരണ സമ്മേളനത്തില്‍ പ്രസംഗിച്ചിരുന്നു. 1979ലെ മിക്കപേരും വിചാരണ തടവുകരായ 40,000തടവുപുള്ളികള്‍ക്ക് മോചനം നല്‍കിയ ശ്രദ്ധേയമായ ഹുസൈനാരാ കാതൂണ്‍ വിധിപ്രസ്താവനയിലേക്ക് നയിച്ചത് ഹിങ്കോ റാണിയുടെ പെറ്റീഷനാണ്. നിയമം എന്നത് സംശയിക്കപ്പെടുന്നവരോടൊ, വിചാരണ തടവുകാരോടൊ, കുറ്റവാളികളോടൊ മനുഷ്യത്വരഹിതമായി പെരുമാറാനുള്ള അനുമതിയല്ല എന്ന് ജഡ്ജി പറഞ്ഞു. എന്നിട്ടും പിന്നിലോടുന്ന ഭരണകൂടം വിചാരണ തടവുകാരെ ഭയക്കുന്നത് എന്തിന്.
പലപ്പോഴും കേരളമണ്ണില്‍ വാര്‍ത്തമാധ്യമങ്ങളുടെ വാര്‍ത്താ ചെരക്കായി മാറിയ മഅ്ദനി  ഇന്നും പലരുടെയും കണ്ണിലെ കരടാണ്. ഇന്നും അദ്ദേഹം തടവറയില് കഴിയുകയാണ്. ഇതു വലിയ ക്രൂരതയാണ്. ഇതിനെല്ലാം അറുതിവരുത്തിയേ പററൂ...

No comments:

Post a Comment

Popular Posts