A blog about health and wealth

2/28/18

നബിയെ അരികിൽ ( മദ്ഹ് ഗാനം)

നബിയെ അരികിൽ വരുവനായ്
അകമിൽ ഉരുകിയ പ്രാർത്ഥനയായ്
കനവിൽ വിരിയും പ്രഭയൊലികൾ
കാണാൻ കഴിയാ വേദനയായ്

മനസകമിൽ കുളിർ മഴയായ്
വന്നു ചേരാൻ രാവുകളായ്
കണ്ണീരോ കവിയുകയോ
കവിളിടം നനയുന്ന നിനവുകളോ

ഈ സനേഹിതൻ ഇരുളിലായ് ഓ...
ദീപമായ് അങ്ങിനി വരൂ ഓ...

                                  (നബിയെ അരികിൽ )

മോഹക്കനവുകൾ പുലരാതെ
നാളുകൾ നീളുന്നോ...
ഇന്നീ നിശയിൽ വരുവനായ്
മിഴിനീരൊഴുകുന്നോ..,
ഹൃദയം കവരും പൂങ്കനവേ
വിരഹം മൊഴിയുന്നോ ...

അരുതേ പ്രേയസി അരുതേ...
ഇനിയും പിണങ്ങാതെ
പിരിശം പറയാനെന്താ
അരികിൽ വന്നൂടെ

                                  (നബിയെ അരികിൽ )

അമ്പര തോപ്പിൽ താരകമേ
മിന്നി തെളിയൂ നീ...
വിണ്ണിൽ ഒഴുകും പനിമതിയേ
പൗർണമിയാകൂ നീ...
ആ നവ രാത്രിയെ വരവേൽക്കാൻ
ഒളിയൂ പകലേ നീ...

വരവായ് പുതിയൊരു സന്ധ്യ
വരുമോ തിരുനബിയെ
വ്യഥയാൽ മൂടിയ കവിളിൽ
തരുമോ തിരുമുത്തം

                                  (നബിയെ അരികിൽ )

حسبي ربى جل الله
مافى قلبى غير الله
نور محمد صلى الله
حق لا اله الا الله





No comments:

Post a Comment

Popular Posts