എന്റെ ചിന്തകൾ
എന്റെ കർമ്മങ്ങൾ
എന്റെ ജീവിതം തന്നെ
നിനക്കുവേണ്ടി
എന്ന് പറഞ്ഞിട്ടും,
എല്ലാം വാക്കിൽ മാത്രമായിരുന്നു
ആരാധനക്ക് നിന്നെയാണ്
തിരഞ്ഞെടുത്തതെങ്കിലും
എന്റെ ഇഷ്ടങ്ങളെ
ആരാധിച്ചു പോന്നു.
നീ എന്നെ കാണുന്നുണ്ടെന്നറിഞ്ഞിട്ടും
ഞാന്‍ നിന്നെ കാണാത്തതുകൊണ്ട്
ചെയ്തു കൂട്ടിയത്
മറ്റു പലരും കാണുവാനായിരുന്നു.
നിന്റെ ലോകത്ത് കഴിയുമ്പോൾ
നിന്റെ മാത്രമായ ഞാന്‍
നിന്നിൽ മാത്രമാവേണ്ട ഞാന്‍,
സ്വാർത്ഥതയിൽ,
എന്നിൽ മാത്രമായിത്തീർന്നിരുന്നു.
ചോദിച്ചതെല്ലാം
നീ വായ്പ്പയായ് മാത്രമ
തന്നിരുന്നൊള്ളൂ...
കുറ്റബോധമുള്ള
മഹാ പാപിയാണെങ്കിലും,
പൊറുക്കുമെന്ന പ്രതീക്ഷയിൽ
പിന്നെയും പാപം
ചെയ്ത് കൂട്ടിയിരുന്നു.
ജന്മ നാളിൽ തന്നെ
കാലാവധി നീട്ടികിട്ടാത്ത
ജീവിതത്തിന്
ജപ്ത്തി നോട്ടീസ് കിട്ടിയിട്ടുണ്ട്.
വായ്പ്പ തന്ന ഈ ജീവനും
തിരിച്ചു തരുമ്പോൾ (പിടിക്കുമ്പോൾ)
എന്റെ സന്തോശത്തിന് വേണ്ടി
നിനക്ക് മാത്രമായി
എന്തെങ്കിലുമൊക്കെ
ചെയ്യണമെന്നുണ്ട്.
പക്ഷേ,
അതും നീ മനസ്സ്
വിചാരിച്ചാൽ (തൗഫീഖ്)
മാത്രമേ നടക്കൂ...
എന്റെ കർമ്മങ്ങൾ
എന്റെ ജീവിതം തന്നെ
നിനക്കുവേണ്ടി
എന്ന് പറഞ്ഞിട്ടും,
എല്ലാം വാക്കിൽ മാത്രമായിരുന്നു
ആരാധനക്ക് നിന്നെയാണ്
തിരഞ്ഞെടുത്തതെങ്കിലും
എന്റെ ഇഷ്ടങ്ങളെ
ആരാധിച്ചു പോന്നു.
നീ എന്നെ കാണുന്നുണ്ടെന്നറിഞ്ഞിട്ടും
ഞാന്‍ നിന്നെ കാണാത്തതുകൊണ്ട്
ചെയ്തു കൂട്ടിയത്
മറ്റു പലരും കാണുവാനായിരുന്നു.
നിന്റെ ലോകത്ത് കഴിയുമ്പോൾ
നിന്റെ മാത്രമായ ഞാന്‍
നിന്നിൽ മാത്രമാവേണ്ട ഞാന്‍,
സ്വാർത്ഥതയിൽ,
എന്നിൽ മാത്രമായിത്തീർന്നിരുന്നു.
ചോദിച്ചതെല്ലാം
നീ വായ്പ്പയായ് മാത്രമ
തന്നിരുന്നൊള്ളൂ...
കുറ്റബോധമുള്ള
മഹാ പാപിയാണെങ്കിലും,
പൊറുക്കുമെന്ന പ്രതീക്ഷയിൽ
പിന്നെയും പാപം
ചെയ്ത് കൂട്ടിയിരുന്നു.
ജന്മ നാളിൽ തന്നെ
കാലാവധി നീട്ടികിട്ടാത്ത
ജീവിതത്തിന്
ജപ്ത്തി നോട്ടീസ് കിട്ടിയിട്ടുണ്ട്.
വായ്പ്പ തന്ന ഈ ജീവനും
തിരിച്ചു തരുമ്പോൾ (പിടിക്കുമ്പോൾ)
എന്റെ സന്തോശത്തിന് വേണ്ടി
നിനക്ക് മാത്രമായി
എന്തെങ്കിലുമൊക്കെ
ചെയ്യണമെന്നുണ്ട്.
പക്ഷേ,
അതും നീ മനസ്സ്
വിചാരിച്ചാൽ (തൗഫീഖ്)
മാത്രമേ നടക്കൂ...
No comments:
Post a Comment