ബസ്സ് തിങ്ങിനിറഞ്ഞ മരങ്ങള്‍ക്കിടയിലൂടെ മോങ്ങിയും മുരണ്ടും നീങ്ങി. കരിയിലകളെയും കാറ്റില്‍ പറത്തി പുക പുറത്തേക്ക് നീട്ടി തുപ്പി. ചെറുകുഴി മുതല്‍ വലീയ ഗര്‍ത്തങ്ങള്‍ വരേയുള്ള നീണ്ടു നിവര്‍ന്ന റോഡുകള്‍ക്കും വളവ് തിരിവുകളിട്ടാണ് ബസ്സിന്റെ യാത്ര. അകത്ത് സീറ്റു കിട്ടാത്തെ നിന്ന് ആടിയുലയുന്ന ആളുകള്‍ക്കിടയില്‍ യു. പി. സ്‌കൂളില്‍ അറബിക്ലാസെടുക്കുന്ന അന്‍വര്‍ സാര്‍ വീഴാതിരിക്കാന്‍ പിടുത്തം കമ്പിയിലിട്ടു. സാര്‍ കുറച്ചു നേരമായി തന്റ വാമൊഴിയില്‍ ഇന്ത്യയുടെ പുത്രിയെ ആവിഷ്‌കരിച്ച്തുടങ്ങിയിട്ട്. ഇടക്കിടക്ക് കമ്പിയില്‍ കൊളുത്തിട്ട് നിറുത്തിയ ഇരു കൈയ്യും എടുത്ത് വായുവില്‍ വീശി അവളെ ആംഗ്യഭാഷയിലും ആവിഷ്‌ക്കരിക്കാന്‍ മറന്നില്ല. ചുറ്റുവട്ടത്തിരിക്കുന്നവരും നില്‍ക്കുന്നവരും അവസരം കിട്ടുമ്പോയെല്ലാം തന്റെ നിലപാടുകള്‍ രേഖപ്പെടുത്തി. സാറിന്റെ വിശദീകരണവും വിലയിരുത്തലും ചിലര്‍ക്ക് തീരെ ദഹിച്ചില്ല. ചിലര്‍ മുറുമുറുപ്പിനെ വരവേറ്റു. അതിനിടയിലായിരുന്നു മുന്നില്‍ കണ്ട കുഴിയില്‍ വീണ് ബസ്സിന്റെ മോന്ത കോടാതിരിക്കാന്‍ ഡൈവറൊരു സടണ്‍ ബ്രൈക്കിട്ടത്. തിരേ പ്രതീക്ഷിക്കാതെയുള്ള ഡൈവറുടെ സടണ്‍ ബ്രൈക്കില്‍ സാറിന്റെ ആഗ്യഭാഷയിലുള്ള ആവിഷ്‌ക്കാരം അതിരുവിട്ട് അപ്പുറത്തുള്ള പത്താം ക്ലാസുകാരിയുടെ മേലൊന്നുരസി. അതിന് മറുപടിയും ഉടനെ കിട്ടി. മുഖത്തൊരടി. പത്ത് നക്ഷത്രങ്ങള്‍ സാറിന്റെ തലക്കുചുറ്റും വട്ടമിട്ടു. ഇടിമിന്നല്‍ പോലെ ചിലരുടെ മൊബൈലിലെ കാമറകണ്ണുകളും ഫ്‌ളാഷടിച്ചു.
ശരിക്കും പറഞ്ഞാല്‍ സാര്‍ മണ്ണും വിണ്ണുമൊപ്പം കണ്ടതിപ്പോഴാണ്. കമ്പിയില്‍ ഇടതുകൈ കൊടുത്ത് സാര്‍ അരിഷം കടിച്ചിറക്കാന്‍ പിറുപിറുത്തു. ഹും... 'ഇന്ത്യയുടെ പുത്രി'. ശേഷം വലതുകൈകൊണ്ട് തലയില്‍ കമിയ്ത്തിയ ടവ്വലെടുത്ത് വിടര്‍ത്തി വിയര്‍ത്തു കുളിച്ച മുഖം നല്ലവണ്ണം തുടച്ചു. ടവ്വല്‍ മടക്കി പോകറ്റിലേക്ക് തിരുകി. കൈ വിരലുകള്‍ ചെറു താടിയിലൂടെ നടത്തി ചുറ്റുവട്ടമുള്ളവര്‍ക്കൊരു ചെറു ചിരിയും പാസാക്കി. അവര്‍ മുഖം കോട്ടി ബസ്സിനു പുറത്തേക്ക് കണ്ണിട്ട് ഊറി ചിരിച്ചു. പന്നിലിരിക്കുന്ന ഒരുവന്‍ ഇടക്കണ്ണിട്ട് ചുണ്ടുകളില്‍ ചിരി കടിച്ചുപ്പിടിച്ചു നോക്കുന്നത് സാര്‍ കണ്ടു. ഒരടി സഹിച്ച സാര്‍ അതും സഹിക്കാന്‍ തയ്യാറായി. പതിയെ എല്ലായിടത്തും നിശബ്ദത ഇരച്ചുകയറി. കണ്ടക്ടര്‍ പോലും ആ നിശബ്ദതയില്‍ പങ്കുചേര്‍ന്നു. ബസ്സ് അടുത്ത സ്‌റ്റോപ്പില്‍ നിറത്തുന്നതിന് മുമ്പ് ഒന്ന് ഹോണടിച്ചപ്പോള്‍ മാത്രമാണ് ആ നിശബ്ദതക്ക് കോട്ടം തറ്റിയത്. സ്‌റ്റോപ്പിലെത്തിയപ്പോള്‍ യാത്രികരില്‍ നാലഞ്ചു പേരവിടെയിറങ്ങി. ഇപ്പോള്‍ മുന്നില്‍ രണ്ടുമൂന്ന് സീറ്റ് ഒഴിഞ്ഞു കിടപ്പുണ്ട്. അവയിലൊന്നില്‍ സാര്‍ വേഗം ചെന്നിരുന്നു. പുറത്തേക്ക് തലിയുമിട്ട് മുഖം തടവി 'ഇന്ത്യയുടെ പുത്രിയെ' ശരിക്കും വരവേറ്റുകൊണ്ടിരുന്നു.
ചിന്തകള്‍ക്കൊപ്പം സാര്‍ പിറകോട്ടോടി തുടങ്ങി. ഉമനീരിന് നേരിയ ചവര്‍പ്പനുഭപ്പെടുന്നുണ്ട്. വായയില്‍ ചോര പൊടിയുന്നുണ്ടോ എന്നൊരു സംശയം. സാറിന്റെ മുഖത്ത് വല്ലായ്മ വീണ്ടും പരന്നു. ഇതുപോലൊരടി പിരടി കിട്ടിയത് സാറുടെ ഓര്‍മയില്‍ കയറികൂടി. അയല്‍വാസിനിയായ ബാലികയെ സഹായിച്ചതിനായിരുന്നു അന്നത്തേ ആ 'സമ്മാനം'. അവള്‍ മുത്രമൊഴിക്കണമെന്ന് പറഞ്ഞ് അടിവസത്രമഴിച്ചു തരാന്‍ സാറോട് ആവശ്യപ്പെട്ടപ്പോള്‍ സഹായിക്കണമെന്നു കരുതി. അന്‍വര്‍ സാര്‍ അരികത്തുച്ചെന്ന് കുമ്പിട്ട് വസ്ത്രത്തില്‍ കൈ വെച്ചതും പിറകില്‍ നിന്നൊരു വിളി. കൂര്‍ത്ത സ്വരമിരമ്പുന്ന ആ വിളിയില്‍ സാറിന്റെ കാത് അപകടം മണത്തു. ഞെട്ടലോടെ അദ്ദേഹം കേട്ട ഭാഗത്തേക്ക് തലതിരച്ച് നിവര്‍ന്നു നിന്നു. ഒരു തടിമാടന്‍ ഇതെല്ലെടാ... പണിയെന്ന് പറഞ്ഞ് മുഖത്തൊരടി. സാര്‍ വേദനയോടെ മുഖം ഒരു വട്ടം കൂടി തടവി അന്നത്തെ അടിക്ക് ഒരു കിന്റലിന്റെ കനമുണ്ടായിരുന്നെന്ന് ഊഹിച്ചു. വീണ്ടും മന്ത്രിച്ചു. ഹും... 'ഇന്ത്യയുടെ പുത്രി'. കുറച്ചു നേരത്തേക്ക് തടഞ്ഞുവച്ച ദീര്‍ഘ ശ്വോസം പുറത്തേക്ക് നീട്ടിവിട്ട് സാര്‍ കുനിഞ്ഞെഴുന്നേറ്റ് ഉടുമുണ്ട് വലിച്ചുമുറുക്കിയുടുത്തു. ചുളിഞ്ഞു കിടന്ന വസ്ത്രം വലിച്ചു നിവര്‍ത്തി ഇരിപ്പിടവും ശരിയാക്കി.
അരോ തോണ്ടുന്നത് പോലെ. നോക്കിയപ്പോള്‍ ഒരു കോളേജ് കുമാരി മാറോട് ഫയല്‍ ചേര്‍ത്തുപിടിച്ച് മുഖം വീര്‍പ്പിച്ച് തുറിച്ചു നോക്കുന്നു. ബസ്സിന്റെ കുത്തിക്കുലുക്കത്തിനിടയില്‍ അവളുടെ ആട്ടവും നൃത്തവും സാറിന് തീരെ പിടിച്ചില്ല. സാര്‍ തലപ്പൊക്കി ചോദിച്ചു. ഹും എന്താ... അവള്‍ സാറുടെ മുഖത്തു നിന്ന് കണ്ണെടുത്ത് മുകളില്‍ കുറച്ചിട്ട വരികളിലേക്കിട്ടു. സാറും അതുപോലെ ചെയ്തു. അപ്പോഴാണ് ശ്രദ്ധയില്‍പ്പെട്ടത്. ലേഡീസ്... സാര്‍ വീണ്ടും ഉരുവിട്ടു. ഹൂം... 'ഇന്ത്യയുടെ പുത്രി'. മുന്‍സീറ്റിലെ പിടികമ്പിയില്‍ ഈര്‍ഷ്യയോടെ കൈതാങ്ങ് കൊടുത്ത് എഴുന്നേറ്റു. മനസ്സിലാമനസ്സോടെ ചാഞ്ചാടി നീങ്ങി പിന്നിലെ ഒരു സൈടുസീറ്റില്‍ ചെന്നു ചാഞ്ഞു. തൊട്ടപ്പുറത്ത് ഹെട്‌സെറ്റ് തിരുകി മൊബൈലില്‍ മുഴുകിയ യാത്രികന് സാറുടെ ഈ ഇരുത്തം തീരെ രസിച്ചില്ല. അയാള്‍ ഇരു തുടകളും വികസിപ്പിച്ചു. മൊബൈലിലേക്ക് തന്നെ തലയിട്ട് കൈകളില്‍ താളവുമിട്ട് മൂളിപ്പാടാന്‍ തുടങ്ങി. അന്‍വര്‍ സാറിന് ഈ യാത്ര വിമിഷ്ടം നിറഞ്ഞതായിരുന്നു. കലുങ്ങി നീങ്ങുന്ന ബസ്സില്‍ കണ്ടക്ടറുടെ പണം പിരിവിന്റെ സ്വരംകൂടിയായപ്പോള്‍ കൂടുതല്‍ മനംമടുപ്പനുഭവപ്പെട്ടു.
എല്ലാം കഴിഞ്ഞ് ഇടവേളകള്‍ക്കു ശേഷമുള്ള പരിസരം എങ്ങനെ എന്നറിയാന്‍ ചുറ്റുവട്ടം നീരീക്ഷിച്ചപ്പോള്‍ നേരത്തേ തന്നെ ഇടകണ്ണിട്ട് നോക്കിയ ആ പഹയന്‍ വളിഞ്ഞ ചിരിയോടെ ഇളിക്കുന്നു. ഒന്നും കൊടുക്കാനാണ് സാറിന് തോന്നിയത്.
പിന്നെ, 'സഹനശീലം' തന്റെ സ്വഭാവത്തില്‍ അലിഞ്ഞു ചേര്‍ന്നതിനാല്‍ അതും ക്ഷമിച്ച് കൊടുത്തു. അന്‍വര്‍ മടുപ്പകറ്റാന്‍ തന്റെ ഫോണെടുത്ത് ലോക്കിട്ട കുത്തുകളിലൂടെ വിരലോടിച്ച് വരയിട്ട് തുറന്നു. കുറച്ചു നേരത്തേക്ക് അതുമിതും തൊണ്ടി കളിച്ചു. പിന്നെ വല്ല മെസേജുമുണ്ടോ എന്നറിയാന്‍ വാട്‌സ് അപ്പ് തുറന്നു നോക്കി. ഇനിയാകെ പത്ത് എം ബി മത്രമേയൂള്ളൂ...ഇന്നലെ ഒരു മാസത്തേക്ക് വണ്‍ ജീ. ബി. നെറ്റ് റിചാര്‍ജ് ചെയ്തതാണ്. അതിപ്പോള്‍ പത്തെമ്പിയായി ചുരുങ്ങിയിരിക്കുന്നു. കുറുച്ചു ദിവസം മുമ്പ് നടത്തിയ ഇന്റര്‍ നെറ്റ് സമരം പാളിയതിനാല്‍ കമ്പനിക്കാര്‍ വീണ്ടും തുകയും കൂട്ടി. എം.ബിയും കുറച്ചു. അല്ലെങ്കിലും മലയാളികളുടെ സമരങ്ങളെല്ലാം പാളാറാണ് പതിവ്. നിയമ സഭാ മന്ദിരം അതിന് നല്ലൊരു ഉദാഹരണമാണ്. അതും മനസ്സില്‍ മന്ത്രിച്ച് സാര്‍ വാട്‌സ് അപ്പില്‍ പ്രത്യക്ഷപ്പെട്ട വരികളിലൂടെ കണ്ണോടിച്ചു.
'ക്ലാസില്‍ രണ്ടാണ്‍കുട്ടികള്‍ ഒരു പെണ്‍കുട്ടിയുടെ വസ്ത്രത്തില്‍ പിടിച്ച് വലിക്കുകയാണ്. ഈ രംഗംകണ്ടുകൊണ്ട് അകത്തേക്ക് ക്ലാസെടുക്കാന്‍ കയറിവന്ന ടീച്ചര്‍ ചെറുഭീതിയൊടെ ചോദിച്ചു; എന്തെടാ നിങ്ങള്‍ ചെയ്യുന്നത്.
അവര്‍ ഉടനെ പറഞ്ഞു; ഞങ്ങള്‍ പീഡനം കളിക്കുകയാ...' വരികള്‍ കണ്ട് അന്‍വര്‍ സാര്‍ പരുങ്ങിപ്പോയ്.
''അല്ലോയ്, ഇന്ത്യയുടെ പുത്രിയല്ലേയിത്...! ചുംബന സമരവും കഴിഞ്ഞ് ന്യൂജന്‍ മക്കള്‍ ഇങ്ങനേയും ചിന്തിക്കാന്‍ തുടങ്ങിയോ...'' അന്‍വര്‍ സാറിന് വിശ്വസിക്കാനായില്ല. ഉടനെ മൊബൈല്‍ പോകറ്റിലേക്ക് തിരുകി. തന്റെ സീറ്റില്‍ നിന്നുമെഴുന്നേറ്റ് വേഗം പിറകിലേക്ക് തിരിഞ്ഞ് നടന്നു. അഴിഞ്ഞു വീഴാന്‍ പോകുന്ന മുണ്ട് പോലും ശരിക്കുടുക്കാതെ കൈപിടിയിലൊതുക്കി ഒന്ന് ശബ്ദിക്കാന്‍ തുനിഞ്ഞു. സാധക്കുന്നില്ല. ബസ്സിന്റെ കുത്തികുലുക്കമേറിയതുപോലെ. തൊണ്ടയില്‍ വെള്ളംവറ്റിയിരിക്കുന്നു. സാര്‍ ആകെ ബേജാറിലായി. കഴിയുന്നിടത്തോളം ഒച്ചവെച്ച് കൂവാന്‍ അന്‍വര്‍ സാര്‍ ശ്രമിച്ചു നോക്കി.
ഏയ്...ഒന്ന് നിറുത്തൂ... ബസ്സൊന്നു നിറുത്തുവിന്‍...എനിക്കിവിടെ ഇറങ്ങണം...
No comments:
Post a Comment