മുന്‍ രാഷ്ട്രപതി എ. പി. ജെ. അബ്ദുല്‍ കലാം പഠിതാക്കളോട് സ്വപ്നം കാണാന്‍ നിര്‍ദേശിച്ച കാമ്പസ്‌കാലമിന്ന്, ക്രൂശിക്കപ്പെടുന്ന ഗുണ്ടായിസവും തെമ്മാടിത്തവുമായി പരിണമിച്ചു. റാഗിംഗിനെ മുച്ചൂടും നശിപ്പിക്കാനാകാത്ത പഠനകാലം പട്ടിക്കൂട്ടിനുള്ളിലും ചിലവഴിച്ച ചരിത്രമാണ് വിദ്യാര്‍ത്ഥി സമൂഹത്തിന് വിളിച്ചോതാനുള്ളത്.
ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്‍ മാധ്യമങ്ങളോട് റാഗിംഗിനിരയായ ഒരു കറുത്ത അധ്യായം തന്റെ ജീവിതത്തിലുമുണ്ടെന്നു പറഞ്ഞത് പലരേയും ആശ്ചര്യപ്പെടുത്തിയിരുന്നു. അറുപതുകളിലും റാഗിംഗ് നിലനിന്നിരുന്നു എന്ന് ഖേദത്തോടെ ഓര്‍മപ്പെടുത്തിയ അദ്ദേഹം ഏതെല്ലാം നീച കൃത്യങ്ങളാണ് അതിന്റെ ഭാഗമായി നേരിടേണ്ടി വന്നതെന്ന് വെളിവാക്കാന്‍ മടിച്ചു. tp://www.youtube.com/watch?v=kSGZ02ef45Q.youtube.com).
കാമ്പസിലെ കഴിഞ്ഞകാലാനുഭവങ്ങള്‍ ക്രിക്കറ്റു താരം സുരേഷ് റൈന വിവിധ ഇന്റര്‍വ്യുകളില്‍ വ്യക്തമാക്കിയതാണ്. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചവശനാക്കിയതും അവരുടെ എണ്ണമറ്റ വസ്ത്രങ്ങള്‍ അലക്കിയതും അദ്ദേഹത്തിന്റെ സ്മരണകളിലെ ചില നൊമ്പരപ്പെടലുകളാണ് (I would never date an actor: Suresh Raina The Times of India,March 24, 2012). ഇന്റര്‍വ്യുവില്‍ ഇത്തരം പീഡനങ്ങളെ ഭയന്ന് സ്‌പോര്‍ട്‌സ് കോളേജിലേക്ക് പോകാതെ ഏകദേശം ആറ് മാസം സുരേഷ് വീട്ടില്‍ കഴിച്ചുകൂട്ടിയത് സഹോദരന്‍ ദിനേഷ് റൈന ഓര്‍ത്തെടുക്കുന്നുണ്ട്. ലക്‌നൗവിലെ കോച്ചിനോട് വിഷയം ധരിപ്പിച്ച് പൂര്‍ണ സംരക്ഷണം ഉറപ്പുതന്നതിന് ശേഷമാണ് സൂരേഷിനെ പിന്നീട് കോളേജിലേക്ക് യാത്രയാക്കിയത്. (tthp://www.hindtsuantimes.com/newsfeed/chunkhtuicricktteotspories/kidofftheblocks/article1657403.aspx)
നാലുകാലിലിഴഞ്ഞ് നായകളെ പ്പോലെ കുരച്ച്, സീനയറിന് സിഗരറ്റും കാമ്പ കോളയും (Campa Cola) വാങ്ങി, റൂമുകള്‍ വൃത്തിയാക്കിയുള്ള കാമ്പസ് കാല പീഡനങ്ങള്‍ ഐ.ഐ. ടി. ഡല്‍ഹിയില്‍ 1987 92 കാലങ്ങളില്‍ പഠിച്ചിരുന്ന കാലിഫോര്‍ണിയ ബേസിഡ് സിനിമാ നിര്‍മാതാവും നാടകകൃത്തുമായ സുജിത്ത് സാരാഫിനും പറയാനുണ്ട്. .സീനിയേഴ്‌സിന് ലിംഗം അളക്കാന്‍ അദ്ദേഹത്തിനും സഹപാഠികള്‍ക്കും ട്രൗസറഴിച്ചുകൊടുക്കേണ്ടി വന്നു. ഒരോരുത്തനും മുന്നിലുള്ളവന്റെ ലിംഗം പിടിച്ച് തീവണ്ടിയായി നിന്ന് ഹോസ്റ്റലിലെ ഇടനാഴിയിലൂടെ ചൂളവും വിളിച്ച് നടക്കേണ്ടി വന്നു.(Sujit Saraf (14 October 2006). ''TEN MINUTES INTO CAMPUS LIFE, I WAS ON MY KNEES WITH A LEASH ROUND MY NECK''. [Tehelka]. Rterieved 26 October 2011).
മദ്യപിച്ച് നഗ്‌നനായി ഹണിമൂണ്‍ സീന്‍ അഭിനയിക്കാന്‍ വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധിച്ചതായി ഐ.ഐ.ടി ഡല്‍ഹി ഹോസ്റ്റലില്‍ നിന്ന് ഓടി രക്ഷപ്പെട്ട ഐ.എ. എസ്സില്‍ രണ്ടാം സ്ഥാനം നേടിയ പ്രകാശ് രാജ്പുരോഹിത് സ്മരിക്കുന്നു (Amba Btara (22 July 2004). 'Victim of IIT ragging prepares to help freshers'. [Indian Express]. Rterieved 26 October 2011).
കൂടെപ്പഠിക്കുന്ന കാമ്പസിലെ കൊച്ചനുജന്മാരെ ശത്രുതയോടെ വീക്ഷിക്കുന്ന സീനിയര്‍ വിദ്യാര്‍ത്ഥികളില്‍ ചിലര്‍ക്ക് റാഗിംഗ്, ഹരമുള്ള കളിയാണ്. വിദ്യാഭ്യാസത്തിന്റെ പുതു മേച്ചില്‍ പുറങ്ങള്‍ തേടി വീടു വിട്ടിറങ്ങുന്ന ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് കലാലയ ജീവിതം, അതോടെ കാരാഗ്രഹ ജീവിതമായി അനുഭവപ്പെടുന്നു. റാഗിംഗ് ശാരീരികവും മാനസികവും സാമ്പത്തികവും ലൈംഗികവുമായ കൊടിയ പീഡനങ്ങളുടെ നവീനമായ പതിപ്പുകളോടെ ഇന്നും നിലനില്‍ക്കുന്നുണ്ടെന്നത് ജനങ്ങള്‍ക്കും ഭരണകൂടത്തിനും വ്യക്തമായി അറിവുണ്ട്. മേല്‍ പ്രസ്താവിച്ച പ്രമുഖര്‍ പോലും പീഡനങ്ങള്‍ പുറത്തുവിട്ടത് കലാലയ ജീവിതത്തിനു ശേഷമാണെന്നത് വ്യക്തമാക്കുന്നു പഠനകാലത്ത് ഇത്തരം ക്രൂരതകള്‍ പൂറത്തുവിടുന്നതിലെ ഭയം എത്ര വലുതാണെന്ന്.
ചരിത്ര പശ്ചാത്തലം
റാഗിംഗിനെത്തുടര്‍ന്ന് ലോകത്ത് ആദ്യമായി മരണം സംഭവിച്ചത് 1978ല്‍ കേര്‍ണല്‍ സര്‍വകലാശാലയിലാണ്. ഇംഗ്ലീഷുകാരുടെ വരവോടെ റാഗിംഗ് ഇന്ത്യയിലേക്കും കരകടന്നെത്തി. തുടര്‍ന്നിങ്ങോട്ട് ഇന്ത്യയിലെ സമസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും റാഗിംഗ് വകഭേതങ്ങളോടെ വ്യാപിച്ചു. ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ്, ഐ.ഐ.ടി ഡല്‍ഹി, നാഷ്ണല്‍ കോളേജ് ഓഫ് എന്‍ജിനീറിങ് തിരുന്നല്‍വേലി പോലുള്ള കോളേജുകളില്‍ റാഗിംഗിലെ രക്തക്കറ പുരണ്ട ചരിത്രത്താളുകള്‍ പലതുണ്ട്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ പ്രബുദ്ധ ജനത തിങ്ങിവസിക്കുന്ന ഭൂപ്രദേശമായിരുന്നിട്ടും കേരളത്തില്‍ റാഗിംഗിന്റെ വളര്‍ച്ച ത്വരിതഗതിയിലായിരുന്നു. കാമ്പസിനകത്തും പൊതുനിരത്തുകളിലും റാഗിംഗ് പുതുരൂപങ്ങള്‍ സ്വീകരിച്ചപ്പോള്‍ 1980 90 കളില്‍ നവാഗതരായ വിദ്യാര്‍ത്ഥി സമൂഹത്തിനേറ്റ പീഡനങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്താനാവുന്നതിലുമപ്പുറമായിരുന്നു. കോട്ടയത്തെ എസ്. എം. ഇ. കോളേജില്‍ പീഢനത്തിനിരയായ വിദ്യാര്‍ത്ഥിനി തനിക്കേറ്റ മൃഗീയത പൊതുസമൂഹത്തോട് വിളിച്ചുപറഞ്ഞതോടെയാണ് കേരളത്തിലെ കാമ്പസുകളില്‍ ചീഞ്ഞളിഞ്ഞ സംസ്‌കാരങ്ങള്‍ എത്രത്തോളം ഉറഞ്ഞു തുള്ളുന്നുണ്ട് എന്നത് പുറം ലോകം അറിയുന്നത്. ഇതോടെ കലാലയ പീഡനങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ക്കായി പൊതുസമൂഹത്തിലും നിയമ നിര്‍മാണ സഭയിലും ചര്‍ച്ചാവേദിയൊരുങ്ങി.
എല്ലാം തനി ആവര്‍ത്തനങ്ങള്‍
സീനിയേഴ്‌സിന്റെ കല്‍പ്പനകള്‍ അക്ഷരം പ്രതി അനുസരിക്കുക എന്നതാണ് നവാഗതര്‍ക്കും ജൂനിയേഴ്‌സിനും ഇത്തരം മൃഗീയതകളില്‍ നിന്ന് രക്ഷ നേടാനുള്ള ഏക മാര്‍ഗം. അതിനു മുതിരുന്നില്ലെങ്കില്‍ കാടത്തവും മൃഗീയവുമായ ക്രൂരമുറകളാണ് പ്രയോഗിക്കുക. ഈ ക്രൂരതകളാണെങ്കില്‍ മാനസികമായി തളര്‍ത്തുകയും ജീവിത കാലം മുഴുക്കെ വേട്ടയാടുകയും ചെയ്യും. നീതിക്ക് നിരക്കാത്ത ക്രൂരതകളോട് പൊരുത്തപ്പെടാന്‍ സാധിക്കാതെ ആത്മഹത്യയിലഭയം തേടുന്നുവരും പ്രതികാരം വരും തലമുറകളോട് ചെയ്തു തീര്‍ക്കുന്നവരുമുണ്ട്. Sarabhai Itsnitute of Science and Technology ലെ വിദ്യാര്‍ത്ഥി അജുബ് അജിത്ത് 2010 മാര്‍ച്ച് 31ന് തിരുവനന്തപുരത്തുള്ള തന്റെ വീട്ടിലെ സീലിങ് ഫാനില്‍ ജീവനൊടുക്കിയത്, റാഗിംഗിന് ഇരയായി എന്ന ഫോണ്‍ കോള്‍ അമ്മക്കു ലഭിച്ചതിനു ശേഷമാണ്. പ്രിന്‍സിപ്പാളിനോട് പരാതിപ്പെടാന്‍ ചെന്ന മാതാവിനെ പിന്തിരിപ്പിക്കുകയും ചെയ്തു.'(Enggts udent ends life yp yp yp Indian Express'. Expressbuzz.com. 31 March 2010. Rterieved 1 September 2010).(,'Engineeringts udent kills himself after ragging – Videos – India – IBNLive'. Ibnlive.in.com. 3 February 2010. Rterieved 1 September 2010).
2010 ഫെബ്രുവരി 5ന് ബി.എസ് അബ്ദു റഹ്മാന്‍ ക്രസന്റ് എന്‍ജിനീയറിങ് കോളേജിലെ കെമിസ്ട്രി ലാബില്‍ സള്‍ഫ്യൂരിക് ആസിഡ് ഉപയോഗിച്ച് ആത്മഹത്യ ചെയ്ത പ്രേമലതയും കൊടിയ പീഡനങ്ങള്‍ക്കിരയായിട്ടുണ്ട് ('Student kills herself after being 'ragged', News – Nation'. Mumbai Mirror. 12 February 2010. Rterieved 1 September 2010).
പത്തൊമ്പത് വയസ്സുകാരന്‍ ബി. കോം വിദ്ധ്യാര്‍ത്ഥി, മുഹമ്മദ് മുഹ്‌സിനാണ് റാഗിംഗിന്റെ ഇപ്പോഴത്തെ ഇരയായി വാര്‍ത്താമാധ്യമങ്ങള്‍ ചര്‍ച്ചചെയ്തു കൊണ്ടിരിക്കുന്നത്. കമ്പിയും കല്ലും ഉപയോഗിച്ചുള്ള മൂപ്പന്‍ ഗ്രൂപ്പിന്റെ ക്രൂരമര്‍ദനത്തില്‍ മുഹ്‌സിന്‍, തലക്കേറ്റ സാരമായ പരിക്കുകളോടെ ഇടതു കണ്ണിന് കാഴ്ച്ചയും നഷ്ടപ്പെട്ട് അത്യാസന്ന നിലയില്‍ ഡോക്ടര്‍മാരുടെ തീവ്ര പരിചരണത്തിലായിരുന്നു. കഴിഞ്ഞ ഏഴ് വര്‍ഷത്തിലെ റാഗിംഗില്‍ ഏകദേശം മുപ്പതിലധികം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
സ്വന്തം മക്കളുടെ ഭാവിയോര്‍ത്തും ഇനിയുള്ള ജീവിതമെങ്കിലും സന്തോഷത്തോടെ കഴിഞ്ഞു കൂടണമെന്ന ആഗ്രഹത്താലും മാതാപിതാക്കള്‍ ഈ കൊടും ക്രൂരതകളെല്ലാം ഒളിച്ചുവെക്കാന്‍ താല്‍പ്പര്യപ്പെട്ടു. ജാമ്യത്തിന് സാധ്യതയില്ലാത്ത ക്രൂരതയായതിനാല്‍ റാഗിംഗ് നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കുന്നതില്‍ അദ്ധ്യാപകരും വീഴ്ച്ചവരുത്തി. നടന്നതെല്ലാം രഹസ്യമായി മാതാപിതാക്കളെ വിളിച്ചുവരുത്തി ഭീഷണി സ്വരത്തില്‍ പെരുമാറി ഒതുക്കുന്നു ചിലര്‍. അക്രമികള്‍ ഇതുമൊരവസരമായിക്കണ്ട് വീണ്ടും ഇതുപോലുള്ള ക്രൂരതകള്‍ ആവര്‍ത്തിക്കാന്‍ ധൈര്യപ്പെട്ടു. കാമ്പസിലെ ലാബിലും ലൈബ്രറിയിലും ടോയ്‌ലറ്റിലുമിന്ന് സാമൂഹ്യ വിരുദ്ധരുടെയും കാമ്പസ് വില്ലന്മാരുടെയും ഗുണ്ടകളുടെയും സൈ്വര്യവിഹാരത്തിന് സാധ്യതയുള്ളതിനാല്‍ ആ ഭാഗത്തേക്ക് പോകുന്നത് ജൂനിയര്‍ വിദ്യാര്‍ത്ഥിവിദ്യാര്‍ത്ഥിനികള്‍ ഭയപ്പെടുന്നു.
നിയമ നടപടികള്‍
കേരളത്തില്‍ റാഗിംഗിനെതിരെ നിയമ നടപടിയുമായി ആദ്യമായി മുന്നോട്ടു വന്നത് നായനാര്‍ സര്‍ക്കാറായിരുന്നു. 1998 ല്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിഷമമുണ്ടാക്കുന്ന ശാരീരികവും മാനസികവുമായ ഏതുതരം പീഢനങ്ങളും, രണ്ടു വര്‍ഷം വരെ തടവും 10000 രൂപ പിഴയും വിധിക്കാവുന്ന കുറ്റമായിക്കണ്ടു. പക്ഷേ എന്നിട്ടും, ഖേദകരമെന്ന് പറയാം കലാലയ കാലം ഇവിടുത്തെ മക്കള്‍ക്ക് കലികാലത്തിന്റെ മനംപിരട്ടലായിരുന്നു.
തമിഴ്‌നാട് സംസ്ഥാനമാണ് ആദ്യമായി റാഗിംഗ് നിര്‍ത്തലാക്കാന്‍ 1997 ല്‍ ഒരു നിയമം പാസാക്കിയ്. വിശ്വ ജാഗ്രതി മിഷന്‍ പൊതു താല്‍പര്യ ഹരജി ഫയല്‍ ചെയ്തതു നിമിത്തമായി 2001 മെയിയില്‍ ഇന്ത്യന്‍ സുപ്രീം കോടതി ആന്റീ റാഗിംഗിന് ശക്തിപകരുന്ന വിധത്തില്‍ ശ്രദ്ധേയമായ വിധി പുറപ്പെടുവിച്ചു.
മാനുഷിക വിഭവ ശേഷി വകുപ്പു മന്ത്രി(MHRD), സുപ്രീം കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് മുന്‍ സി.ബി.ഐ ഡയറക്ടര്‍ ഡോ. ആര്‍.കെ. രാഖവന്റെ നേതൃത്ത്വത്തില്‍ ഒമ്പത് മെമ്പര്‍മാരുള്ള ഒരു പാനലിന് രൂപം നല്‍കി. രാജ്യത്തുടനീളമുള്ള ഇരകളുമായി കൂടിക്കാഴ്ച്ച നടത്തി, 2007 മെയിയില്‍ രാഖവന്‍ ക.മ്മിറ്റീ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍, റാഗിംഗിനെ ഇന്ത്യന്‍ പാനല്‍ കോടിലെ ഒരു സ്‌പെഷല്‍ സെക്ഷനായി ഉള്‍പ്പെടുത്തണമെന്ന നേേിര്‍ദശത്തോടെ സമര്‍പ്പിച്ചു. റാഗിംഗ് പരാതികള്‍ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യാന്‍ കോടതി 2007 മെയ് 16 ന് ഒരു ഇടക്കാല ഓര്‍ഡര്‍ പുറപ്പെടീച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വന്തം ഉത്തരവാദിത്തത്തിലുള്ള അന്വേഷണങ്ങളില്‍ മാത്രമായി റാഗിംഗിനെ ഒതുക്കാതെ ക്രിമിനല്‍ ജസ്റ്റിസ് സിസ്റ്റത്തിനു കീഴിലുള്ള ആധികാരിക അന്വേഷണമായി ഗണിക്കുവാന്‍ ആ ഉത്തരവ് സഹായിച്ചു. നാഷ്ണല്‍ ആന്റി റാഗിംങ് ഹെല്‍പ്പ് ലൈന്‍ സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം തുടങ്ങിയത,് കോളേജുകളിലെ റാഗിംഗ് പരാതികള്‍ ഹെല്‍പ്പ് ലൈനിനും ലോക്കല്‍ പോലീസിനും കൈമാറി ഇരകള്‍ക്ക് നീതി ഉറപ്പുവരുത്താനായിരുന്നു. ഈ ഹെല്‍പ്പ് ലൈനിന്റെ പ്രധാന പ്രത്യേകത റാഗിങ്ങിനിരയായ വ്യക്തിയുടെ പേര് പരാമര്‍ശിക്കാതെ(tthps://antiragging.in/upload/Infopack/where_can_I_get_help.pdf) പരാതികള്‍ helpline@antiragging.in എന്ന് മെയില്‍ ചെയ്‌തോ, 18001805522 എന്ന ഇരുപതിനാലു മണിക്കുറും പ്രവര്‍ത്തന സജ്ജമായ ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചോ രജിസ്റ്റര്‍ ചെയ്യാമെന്നതാണ് (tthps://antiragging.in/home.aspx). ജൂണ്‍ 2009 ല്‍ തുടക്കം കുറിച്ച ഈ സംരംഭം പിതനഞ്ചു മിനുട്ടിനുള്ളില്‍ തന്നെ, സ്വീകരിച്ച പരാതികള്‍ മേലധികാരികള്‍ക്കും പ്രാദേശിക പോലീസിനും ഫോണ്‍ വഴിയും മെയിലയച്ചും വിവരം ധരിപ്പിക്കുന്നു.
ഹെല്‍പ്പ് ലൈനിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സ്വതന്ത്ര എന്‍.ജി.ഒ., ഇരകള്‍ക്ക് നാല്‍പതിയെട്ടു മണിക്കൂറിനുള്ളില്‍ എന്ത് നടപടിയാണ് എടുത്തത് എന്ന് അന്വേഷിക്കാന്‍ ഒരു കംപ്ലൈന്റ് നമ്പര്‍ അയച്ചുതരും. പരാതികള്‍ ലഭിച്ചാല്‍ ഇരുപതിനാലു മണിക്കൂറിനുള്ളില്‍ പോലീസിന് എഫ്.ഐ. ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കും. 2012 നവംബര്‍ മുതല്‍ 2013 ജനുവരി വരെയുള്ള 165,297 കാളുകളില്‍ 190 പരാതി മാത്രമേ രജിസറ്റര്‍ ചെയ്തിട്ടുള്ളൂ എന്നത് ടോള്‍ ഫ്രീ നമ്പറില്‍ ലഭിക്കുന്ന പരാതികള്‍ കാര്യമായി പരിഗണക്കുന്നില്ലെന്ന അഭിപ്രായത്തെ ശക്തിപ്പെടുത്തുന്നുണ്ടv('UGC cell ignores complaistn on ragging, regtsiers jtsu 1% The Times of India Feb, 17, 2013).
ടോള്‍ ഫ്രീ നമ്പറായതിനാല്‍ കബളിപ്പിക്കാന്‍ ഉപയോഗിക്കുക, നിലവിലുള്ളതാണോ എന്നറിയാന്‍ ശ്രമിക്കുക, വിളിക്കുന്നതിനിടയില്‍ പരാതി നല്‍കാന്‍ വിസമ്മതിക്കുക തുടങ്ങിയ കാരണങ്ങളാണ് ഇതിനു മറുപടിയായി ഹെല്‍പ്പ് ലൈന്‍ നിരത്തുന്നത് (tthp://www.midday.com/news/2012/aug/090812mumbaiAntiragginghelpline16lakhdialledbutonly1400complained.thm). എന്നാല്‍ മെയിലയക്കുന്ന പരാതികളെല്ലാം രജിസ്റ്റര്‍ ചെയ്യാറുണ്ട്. പേരു വെളിപ്പെടത്താനുദ്ദേശിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും സുരക്ഷിതമായ മാര്‍ഗം പേരില്ലാത്ത ഒരു ഇ മെയില്‍ ഐഡി വഴി തന്റെ പരാതികള്‍ കൈമാറുക എന്നതാണ്.
റാഗിംഗ് വിരുദ്ധ പ്രസ്ഥാനങ്ങള്‍
ഇതുപോലുള്ള നിയമങ്ങള്‍ ഇടക്കിടെ പാസാക്കിയെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വളരെ മന്ദീഭവിച്ചാണ് നടപടിക്രമങ്ങള്‍ തുടരുന്നതെന്നു തിരിച്ചറിഞ്ഞ യുവസമൂഹം ആന്റി മൂവ്‌മെന്റുകള്‍ക്ക് തുടക്കമിട്ടു. വിവരാവകാശ നിയമം ഉപയോഗിച്ച് ആന്റീ മൂവ്‌മെന്റ് ആക്റ്റിവിസ്റ്റുകള്‍, നവാഗതരുടെയും ഇരകളുടെയും സ്ഥാപനങ്ങള്‍ റാഗിംഗിനെ തടയാന്‍ കാര്യമായ നിയമനടപടികള്‍ എടുത്തിട്ടുണ്ടോ എന്ന് അന്വേഷിച്ചറിയാറുണ്ട്. സി.യു.ആര്‍. ഇ (Coalition to Uproot Ragging from India (CURE), സ്‌റ്റോപ്പ് റാഗിംഗ്, നോ റാഗിംഗ് ഫൗണ്ടേഷന്‍ പോലുള്ള ഓണ്‍ ലൈന്‍ ഗ്രൂപ്പുകള്‍ റാഗിംഗിനെതിരെ ശക്തമായി ശബ്ദിക്കുന്നവരാണ്. ഇവയില്‍ ഇന്ത്യയിലെ ആദ്യത്തെ നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനാണ് നോ റാഗിംഗ് ഫൗണ്ടേഷന്‍ എന്ന പേരിലുള്ള സേവ് (Socitey Agaitsn Violence in Education (SAVE)). ഈ സംഘടനകളും വിദ്യാര്‍ത്ഥികളുടെ ഉന്നമനത്തിനായി കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്.
എന്തുണ്ട് പരിഹാരം
ജീവിതത്തില്‍ കെട്ടിപ്പിണഞ്ഞു കിടക്കുന്ന ജാതി, വര്‍ഗം, സ്ഥാനം എന്നിവ നോക്കി മനുഷ്യന്റെ നിലവാരമളയ്ക്കുന്നവര്‍ വിദ്യയുടെ ഇകഴ്ത്തുകയാണ്. പക്ഷെ അത് നമ്മുടെ നവ യുഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്കറിയില്ലല്ലോ. പലവട്ടം ഇത്തരം ക്രൂരതകള്‍ നടമാടുമ്പോള്‍, അവ നമ്മോട് വിളിച്ചോദുന്ന സത്യം, നമ്മുടെ വിദ്യാര്‍ത്ഥി യുവത്വത്തിന്റെ ഹിംസകളെ തടയാന്‍ നിയമങ്ങള്‍ പലതും ഇവിടെ നിര്‍മച്ചെങ്കിലും പഴുതടച്ച ഒരു മാര്‍ഗമായി അതിനെ അവലംബിക്കാന്‍ സാധിക്കുന്നില്ല എന്നതാണ്. അല്ലെങ്കില്‍ ഉള്ള നിയമങ്ങള്‍ നടപ്പില്‍ വരുത്തുന്നതില്‍ ഉദ്യോഗസ്ഥര്‍ വീഴ്ച്ച വരുത്തുന്നു എന്നതാണ്. വെക്കേഷന്‍ ക്ലാസുകളും ട്യൂഷനുകളും നല്‍കിയിട്ടൊന്നും യുവതലമുറയുടെ മനസ്സു വിശാലമായിട്ടില്ല. അദ്ധ്യാപകര്‍ക്കു നല്‍കുന്ന പരിശീലന ക്യാമ്പുകള്‍ ഒരു നിലക്കും കാമ്പസില്‍ സ്വാധീനം ചെലുത്തുന്നില്ല. ക്രൂരത തുറന്നു പറയാന്‍ മുതിരുന്ന ഇരകള്‍ക്ക് സംരക്ഷണം നല്‍കാന്‍ ഇവിടുത്തെ ഭരണകൂടത്തിനും നിയമത്തിനും സാധിക്കുന്നില്ല. സമൂഹത്തില്‍ മൂല്യങ്ങള്‍ സംരക്ഷിച്ചു നിര്‍ത്താന്‍ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഒത്തൊരുമിച്ചില്ലെങ്കില്‍ വരും തലമുറയില്‍ നിന്ന് ഒരു കാടന്‍ ജനതയെ മാത്രം നാം പ്രതീക്ഷിച്ചാല്‍ മതി.
No comments:
Post a Comment