നാടുകാണി ചുരത്തിലെ ഖബര്‍ മാന്തല്‍ രണ്ടാമതും നടന്നു. അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചതോ മുജാഹിദ് അനുയായികളും. ഇവര്‍ക്കിത് എന്തിന്റെ സുഖക്കേടാ... മുമ്പ് പതിറ്റാണ്ടു മുന്‍പ് മണ്‍മറഞ്ഞ പ്രമുഖ പണ്ഡിതനും വല്ലിയ്യുമായ ഏഴിമല ഇ എന്‍ അഹ്മദ് മുസ്‌ലിയാരുടെ ഖബര്‍ മാന്തിയതുമായി ബന്ധപ്പെട്ട എണ്ണമറ്റ ചര്‍ച്ചകള്‍ സമൂഹിക മാധ്യമങ്ങളില്‍ ഇടം പിടച്ചിരുന്നു.
പല പ്രമുഖരും വിലായത്തിനെയും കറാമത്തിനെയും നിഷേധിച്ച് രംഗത്തെത്തി. ഖബറിനുണ്ടായ അസാധരണ നീളം അംഗീകരിക്കാന്‍ വിമുഖത കാണിച്ച വലീയ്യിന്റെ മക്കളായ, ജമാഅത്തെ ഇസ്‌ലാമിയിലെ പ്രമുഖരാണ് മഹാന്റെ ഖബര്‍ പൊളിച്ചത്. സമാനമായ സംഭവം ഇതിനു മുമ്പും നടന്നിട്ടുണ്ട്. നാടുകാണി ചുരത്തിലെ വലിയ്യിന്റെ ഖബര്‍ പൊളിക്കുവാന്‍ ശ്രമിച്ചതിന അന്ന് മുജാഹിദ് വിഭാഗത്തിലെ ചിലരെ പോലീസ് പിടികൂടിയിരുന്നു.
ഇസ്‌ലാമിലെ വിശ്വാസ ആദര്‍ശങ്ങളെ പാടെ അവഗണിച്ച് ജീവിക്കുകയും കറാമത്തിനെയും ഔലിയാഇനെയും നിഷേധിക്കുകയും നിന്ദിക്കുകയും ചെയ്യുന്ന ഇത്തരക്കാരുടെ ശല്ല്യം വര്‍ധിച്ചു വരികയാണിപ്പോള്‍. വിശുദ്ധ ഖുര്‍ആനിലും തിരൂവചനങ്ങളിലും കറാമത്തിനെ സ്ഥിരപ്പെടുത്തുന്ന പല സംഭവങ്ങള്‍ വിവരിക്കുമ്പോയും അവരതിനെയെല്ലാം പുഛിച്ചു തള്ളുകയാണ്. മാത്രമല്ല, തനിക്ക് തോന്നിയ ശൈലിയില്‍ അതിനെ വ്യഖ്യാനിക്കുന്നവരുമുണ്ട്. ഈ ഒരു സാഹചര്യത്തില്‍ അരാണ് വലീയ്യെന്നും എന്താണ് കറാമത്തെന്നും അറിഞ്ഞിരിക്കുന്നത് നന്ന്.
അരാണ് വലീയ്യ്?
അറബീ പദമായ വലീയ്യിന്റെ അര്‍ത്ഥം അടുത്തവന്‍ എന്നാണ്. അല്ലാഹുവിന്റെ വിധി വിലക്കുകളെ ഭയഭക്തിയോടെ കൈകാര്യം ചെയ്ത് നാഥന്റെ സാമീപ്യം കരസ്ഥമാക്കാന്‍ സാധിച്ച വ്യക്തിയെയാണ് വലീയ്യ് എന്ന പറയാറുള്ളത്. അല്ലാഹുവിനെ മനസ്സിലാക്കി അവന്റെ കല്‍പനകളും വിലക്കുകളും അനുസരിക്കുന്ന ഭൗതികാഢഭരങ്ങളിലും സൗഖ്യങ്ങളിലും പ്രലോപിതനാവത്ത മഹാനാണ് വലീയ്യ് (ശറഹുല്‍ അഖാഇദ, 139). സുഖാഢഭരങ്ങളില്‍ നിന്ന് പരിപൂര്‍ണമായും ഒഴിഞ്ഞവനാണെന്ന് ഇതിന്നര്‍ഥമില്ല. അത്തരം ചെയ്തിയെ തിരുഹദീസ് ശക്തമായി എതിര്‍ത്തിട്ടുമുണ്ട്. യൂനുസ്, 62, അല്‍ ബഖറ 257, അല്‍ അഅ്‌റാഫ,് 196, അല്‍ മാഇദ 54, 55 എന്നീ ആയത്തുകളിലൂടെ വലീയിന്റെ സ്ഥാനത്തെ പരിശുദ്ധ ഖുര്‍ആന്‍ വിവിധ രൂപത്തില്‍ വര്‍ണിച്ചിട്ടുണ്ട്.
എന്താണ് കറാമത്ത്?
നബിയാണെന്ന് വാദിക്കാത്ത വ്യക്തിയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന അസാധരണ(അമാനുഷിക) സംഭവങ്ങളെയാണ് കറാമത്ത് എന്നു പറയുന്നത്(ശറഹുല്‍ അഖാഇദ,139).
അമാനുഷിക കര്‍മങ്ങള്‍ക്ക് കഴിവുള്ള വ്യക്തി ചിലപ്പോള്‍ ദൈവമായിട്ടോ, ദൈവത്തിന്റെ അവതാരമായിട്ടോ, ദൈവദൂതനായിട്ടൊ, ദൈവത്തിന്റെ ഇഷ്ട ദാസനായിട്ടൊ ആണ് സധാരണ പ്രത്യക്ഷപെടാറുള്ളത്. ദൈവമായിട്ട് അല്ലാഹു മാത്രമാണെന്ന് വിശ്വസിക്കുന്ന മുസ്‌ലിംകള്‍ മറ്റുള്ളവരെ ദൈവാവതാരമായിട്ടു പോലും വിശ്വസിക്കുന്നില്ല. റബിന്റെ അന്ത്യദൂതരായി തിരുനബി(സ്വ) ഭൂജാതനായതോടെ ദൈവദൂതര്‍ക്കും ഇനി ലോകത്ത് സ്ഥാനമില്ല. ഇമാനും (സത്യവിശ്വാസം) സത്കര്‍മവുമില്ലാത്ത, മത വിധിവിലക്കുകളെ വക വെക്കാത്ത വ്യക്തിയില്‍ ഇത്തരം അമാനുഷിക സിദ്ധികളുള്ളതുകൊണ്ട് വലീയ്യ് ആകുകയില്ല. അവനില്‍ വെളിവാകുന്ന അമാനുഷിക പ്രവര്‍ത്തനങ്ങളെ കറാമത്തെന്ന് വിശേഷിപ്പിക്കുകയുമില്ല. കണ്‍കെട്ട് വിദ്യകളും മായാജാലങ്ങളും കാണിക്കുന്ന മാന്ത്രികനോ, ശൈത്താന്റെ സാഹത്താല്‍ അമാനുഷിക കര്‍മ്മങ്ങള്‍ ചെയ്യുന്നവ മായാവിയോ വലിയ്യല്ലെന്ന് ചുരുക്കം. മത വിധിവിലകുക്കളെ എങ്ങനെയാണ് വ്യക്തി കൈകാര്യം ചെയ്യുന്നതെന്നറിയുന്നതു വരെ വായുവിലൂടെയോ വെള്ളത്തിലൂടെയോ നടക്കുന്നതുകണ്ട് നിങ്ങളതില്‍ വഞ്ചിതരാവരുതെന്ന് ഹാശിയത്തു സവാജിറിലുണ്ട്(2, 56). ഇബിനു കസീറും ഈ വിഷയത്തില്‍ സമാനമായ ആശയം തന്നെയാണ് പങ്കുവെക്കുന്നത്(ഇബിനു കസീര്‍, 1, 78). തിരുനബി(സ്വ)യുടെ മുഅ്ജിസത്തുകള്‍(അബിയാക്കളിലുള്ള അമാനുഷിക കഴിവുകള്‍) ഔലിയാക്കളിലൂടെ കറാമത്തായി പ്രത്യക്ഷപെടാറുണ്ട്. നബി(സ്വ)യുടെ മുഅ്ജിസത്തുകള്‍ തിരുദൂതരിലൊ മഹാന്മാരിലൊ ദര്‍ശിക്കാവുന്നതാണ്. അബിയാക്കളില്‍ പ്രത്യക്ഷപ്പെടുന്ന അമാനുഷിക സിദ്ധികളെ മുഅ്ജിസത്തെന്നും മഹാന്മാരില്‍ വെളിവാകുന്നതിനെ കറാമത്തെന്നും പറയും. നബിമാര്‍ക്ക് നബിയാണെന്നറിയലും അമാനുഷിക സിദ്ധികളുണ്ടാവുന്നത് അവരുടെ അറിവോടെയാകലും നിര്‍ബന്ധമാണ്. വലീയ്യിന് വലീയ്യാണെന്നറിയേണ്ട അവശ്യമില്ല. കറാമത്തവര്‍ കാണിച്ചോളണമെന്നുമില്ല(നിബ്‌റാസ്, 299). വലീയ്യിന് വലീയ്യാണെന്നറിയുന്നതിന് പ്രശ്‌നവുമില്ല.
കറാമത്തുകള്‍ക്ക് വിശുദ്ധ ഖുര്‍ആനിലും തെളിവ്
സൂറത്തു ആലു ഇംറാനില്‍(37ാം സൂക്തം)ലെ മര്‍യം ബീവിയുടെ ചരിത്രം കറാമത്തിനു വ്യക്തമായ തെളിവാണ്. സക്കരിയ്യ നബി(അ), ഭക്ഷണവും വെള്ളവുമായിബീവിയെ സമീപിക്കുമ്പോള്‍ ഉഷ്ണകാലത്ത് ശൈത്യക്കാലത്തെ പഴങ്ങളും തണുപ്പുകാലത്ത് വേനല്‍കാലത്തെ ഫലങ്ങളും ഭക്ഷിക്കുന്നത് ദര്‍ശിക്കാറുണ്ടായിരുന്നു. ഇതെവിടെ നിന്നാണെന്ന സക്കരിയ്യ നബി(അ)ന്റെ ചോദ്യത്തിന് മഹതിയുടെ പ്രതികരണം അല്ലാഹുവില്‍ നിന്ന് എന്നായിരുന്നു. 309 വര്‍ഷം ഒരു ചെറിയ പോറല്‍ പോലും പറ്റാതെ ഗുഹാക്കക്കത്ത് നിദ്രയിലാണ്ട അസ്വ്ഹാബുല്‍ കഹ്ഫിന്റെ ചരിത്രവും കറാമത്തിനുദാഹരണമാണ് (അല്‍ കഹ്ഫ് 17,18).
വഫാത്തിനു ശേഷവും കറാമത്തുണ്ടാകുമെന്നതിനും ഖുര്‍ആനില്‍ തെളിവ്
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ശഹീദായവരെ (കൊലപ്പെട്ട യോദ്ധാക്കളെ) നിങ്ങള്‍ മരിച്ചവരെന്ന് പറയരുത്, പിന്നെ അവര്‍ ജീവിച്ചിരിക്കുന്നവരാണ്, പക്ഷേ നിങ്ങള്‍ക്കതറിയില്ല(അല്‍ ബഖറ,154) എന്ന ഖുര്‍ആനിക വചനത്തെയും സമാന ആശയമുള്ള ആലു ഇംറാനിലെ 169ലെ സൂക്തത്തെയും വ്യഖ്യാനിച്ചുകൊണ്ട് റാസി ഇമാം പറയുന്നു അത് അവരുടെ കറാമത്തുകൊണ്ടാണെന്ന് (റാസി,9,18). തഫ്‌സീറു ഇബനു കസീറും(1,197) ഫത്തുഹുല്‍ ബാരിയും(422) ശറഹു മുസ്‌ലിമും(1,94) ഇതര പ്രമുഖ തഫ്‌സീറുകളും വ്യക്തമാക്കുന്നത് അവര്‍ മരിച്ചവരല്ലെന്നാണ്. ബദ്‌റ് പോര്‍ക്കളത്തില്‍ മുസ്‌ലിം യോദ്ധക്കള്‍ക്ക് മലാഇക്കത്തിന്റെ സഹായം ലഭിച്ചത് കറാമത്ത്, മുഅ്ജിസത്തിനാലായിരുന്നു. ഖാബീല്‍ ഹാബീലിനെ കൊന്ന സന്ദര്‍ഭത്തില്‍ മറമാടുന്നത് എങ്ങനെയാണെന്ന് പഠിപ്പിക്കാന്‍ കാക്ക ഖാബീലിനെ സാഹായിച്ചത് ഹാബീലിന്റെ കറാമത്തിനാലായിരുന്നു.
ഹദീസിലുമുണ്ട് തെളിവ്
നജ്ജാശി രജാവ് വഫാത്തായപ്പോള്‍ ഞങ്ങള്‍ മഹാന്റെ ഖബറിനു മുകളില്‍ തെളിയാറുള്ള പ്രഭയെ കുറിച്ചു സംസാരിക്കാറുണ്ടായിരുന്നു എന്ന ആഇശാ(റ)യുടെ ഹദീസ്(അബൂദാവൂദ്,1,241) നല്‍കുന്ന സന്ദേശവും വഫാത്തിനു ശേഷം കറാമത്തു വെളിവാകുമെന്നുതന്നെയാണ്. ഇസ്‌റാഅ് മിഅറാജ് രാപ്രയാണത്തില്‍ മൂസ നബി(അ) ഖബറിനുള്ളില്‍ നിസ്‌ക്കരിക്കുന്നുത് നബി (സ്വ) ദര്‍ശിച്ചതായി മുസ്‌ലിം ഇമാം റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട് (മുസ്‌ലിം 2,268). നബി (സ്വ)തങ്ങള്‍ തന്നെ വിവിധ കറാമത്തുകള്‍ സ്വഹാബത്തിനു വിവരിച്ചുകൊടുത്തിരുന്നു. അബൂ ഹുറൈറ നിവേദനം ചെയ്ത തൊട്ടിലില്‍ കിടന്ന് മൂന്നു മഹാന്മാരല്ലാതെ മറ്റാരും സംസാരിച്ചിട്ടില്ല എന്ന തിരുവചനത്തില്‍ ജുറൈജ് (റ)ന്റെ സംഭവവും അഭിസാരികയായും മോഷ്ടാവായും അരോപിക്കപ്പെടുന്ന സ്ത്രീയെ (വാസ്തവത്തില്‍ ആ സ്ത്രീ നല്ലവളായിരുന്നു) കണ്ട് മുലകുടി പ്രായത്തിലുള്ള കുട്ടി ഉമ്മയോട് എനിക്കവളെപ്പോലെ ആകാണമെന്നു പറഞ്ഞ ചരിത്രവും കറാമത്തിനുദാഹരണങ്ങളാണ്. ഗുഹാമുഖത്ത് പാറ വന്നടഞ്ഞപ്പോള്‍ രക്ഷ തേടിയ മുന്നു മഹാന്മാരുടെ ചരിത്രവും കറാമത്തിനടിത്തറയുണ്ടെന്നതിന് അടിവരയിടുന്നു. അബിയാക്കള്‍ക്കു ശേഷം പ്രമുഖ സ്ഥാനം കരസ്ഥമാക്കിയ നാലു ഖുലഫാഉം കറാമത്തു പ്രകടിപ്പിച്ച സംഭവങ്ങള്‍ വളരെ പ്രസിദ്ധമാണ്.
താന്തോന്നി വാദികള്‍ക്കെന്തു പറയാനുണ്ട്?
ഖബര്‍ മാന്തി സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ പോലും മാനം കെട്ടവരോട്, പറയൂ... നിങ്ങള്‍ കണ്ടത് കറാമത്താണെന്ന് ഇനിയെങ്കിലും അംഗീകരിച്ചു കൂടെ? കറാമത്തിനെയും വിലായത്തിനെയും അനിസ്‌ലാമികമെന്ന് മുദ്ര കുത്തി പരിഹസിക്കുന്ന നിങ്ങള്‍ക്ക് ഖുര്‍ആനും ഹദീസും തെളിവാണോ?
No comments:
Post a Comment