യൂറോപ്പ്യന്‍ സങ്കല്‍പ്പത്തില്‍ യുക്തിയുടെ പിതാവാകുന്നത് കൃസ്ത്യാനിറ്റിയും യുക്തിരാഹിത്യത്തിന്റെ പര്യായമാകുന്നത് ഇസ്‌ലാമുമാകുന്നു. തലാല്‍ അസദ് (Talal Asad)
കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷ്‌നില്‍ സമുന്നത പദവികള്‍ വരെ വഹിച്ച ശേഷം കമ്യൂണിസ്സം വെടിഞ്ഞ എം. എന്‍. റോയിയുടെ പുസ്തകമാണ് Htsiorical Role of Islam. ഇസ്‌ലാം ആയുധത്തിന്റെയും ബലാല്‍ക്കാരിത്തിന്റെയും മതമാണെന്ന മുന്‍ധാരണയെ ശക്തമായി നിരാകരിക്കുന്ന അദ്ദേഹം ഇസ്‌ലാമിന്റെ വികാസത്തേയും വിജയത്തേയും യഥാര്‍ഥ സ്രോതസ്സിലൂടെ വിലയിരുത്തുകയും മുസ്‌ലിംകള്‍ സമാധാനകാംക്ഷികളാണെന്ന് ചരിത്രവസ്തുതകളുടെ പിന്‍ബലത്തോടെ സമര്‍ഥിക്കുകയും ചെയ്യുന്നു. സാരസന്മാരുടെ ചരിത്രമെന്ന ഒക്‌ലെ (Oklay)യുടെ പുസതകത്തില്‍ മുഹമ്മദ് നബി (സ്വ) യുടെ ദൗത്യത്തെ വാഴ്ത്തിയാണ് സംസാരിക്കുന്നത്. ഫ്രഞ്ച് സമൂഹിക ശാസ്ത്രജ്ഞനായ ഗില്‍സ് കെപല്‍ (Gills Kepel) Allah in the West എന്ന പുസതകത്തില്‍ പറയുന്നത് പടിഞ്ഞാറ് ദേശങ്ങളില്‍ ഇസ്‌ലാമിന്റെ സാന്നിധ്യം ശക്തിപ്പെടുന്നു എന്നാണ്. ഇസ് ലാമിന്റെ സൗന്ദര്യം ഇതര മതവിശോസികളും യുക്തിവാദികളും ഇങ്ങനെയൊക്കെ വായിച്ചിരുന്നെങ്കില്‍ പിന്നെ എന്തുകൊണ്ട് ഇന്ന് ഈ വായനയുടെ പ്രസക്തി വളരെ ഇടിഞ്ഞതായി കാണപ്പെടുന്നു.
മുസ്‌ലിംകളെ പാശ്ചാത്യര്‍ കുറ്റവാളികളും കൊലയാളികളുമായാണ് കാണുന്നതെന്ന് മഹ്മൂദ് മംദാനിയുടെ Good Muslim Bad Muslim എന്ന കൃതിയില്‍, അതിനുണ്ടായ സഹചര്യങ്ങളുള്‍പ്പെടെ വ്യക്തമായി വിവരിക്കുന്നുണ്ട്. പാശ്ചാത്യ ലോകം ഇസ്‌ലാമിനെ എങ്ങനെ നോക്കി കാണുന്നുവെന്ന് ഈ ഒരൊറ്റ കൃതി വായിച്ചാല്‍ തന്നെ ധാരാളം. പടിഞ്ഞാറില്‍ ഇസ്‌ലാമിന്റെ സാനിധ്യമിന്ന,് ബോക്കോ ഹറം, അല്‍ ശബാബ്, അല്‍ ഖൊയ്ദ, താലിബാന്‍ തുടങ്ങിയ മതലേബലില്‍ നടത്തുന്ന ഭീകരരുടെ ആക്രമണങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട ഭീതിയായും മുസ് ലിംകളോടുള്ള പ്രതിഷേധമായും മതത്തെ പുനര്‍രൂപീകരിക്കുന്നതിന്റെ ആവശ്യകതയിലൂന്നിയ ചര്‍ച്ചകളുമായാണ് പരുവപ്പെട്ടുന്നത്. പാശ്ചാത്യ സംസ്‌ക്കാരത്തെ ഇസ്‌ലാമിക മതഭ്രാന്ത് കൊണ്ട് പരാജയപ്പെടുത്താന്‍ സാധിക്കില്ലെന്ന ധ്വനി നല്‍കുന്ന പല കുറിപ്പുകളും ഇന്ന് പത്ര താളുകളിലും സോഷ്യല്‍ മീഡിയകളിലും കാണാന്‍ സാധിക്കും. ഇപ്പോള്‍ ബെസ്റ്റ് സെല്ലറായി നിലനില്‍ക്കുന്ന French suicide എന്ന എറിക് ഡെമോറിന്റെ പുസ്തകം മുസ്‌ലിംകള്‍ പെറ്റുപെരുകി ഫ്രാന്‍സിനെ കീഴ്‌പ്പെടുത്തി കോളനിവല്‍ക്കരിക്കുന്നതിനെ ചുറ്റിപറ്റിയുള്ളതാണ്. Submission എന്ന വലതുപക്ഷ ചിന്തകനായ മിഷേല്‍ ഹുലെബെഗിയുടെ നോവലില്‍ 2022ല്‍ ഫ്രാന്‍സ് ഒരു ഇസ്‌ലാമിക രാഷ്ട്രത്തിന് അനുഭാവമുള്ള രാജ്യമായിത്തീരുന്നതിനെ കുറിച്ചുമാണ് വിവരിക്കുന്നത്. ഇസ്‌ലാമിന് ഇത്രയും വികൃതമായ ഒരു മുഖം നല്‍കിയതും അതിനവസരമൊരുക്കിയതും പടിഞ്ഞാറ് തന്നെ പടച്ചുവിട്ട ഇസലാമോ ഫോബിയയിാരുന്നു.
പാരീസ്, ബ്രസീല്‍, ഒറ്റോവ, സ്വീഡന്‍ തുടങ്ങിയ പാശ്ചാത്യന്‍ പട്ടണങ്ങളില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിലെ പൊലിഞ്ഞത് മുപ്പതിലധികം ജീവനുകളായിരുന്നു. ഇസ്‌ലാമിക് സ്‌റ്റേറ്റ് പാശ്ചാത്യ പൗരന്മാരെ വധിക്കുന്നതിപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. അമുസ്‌ലിംകളും പശ്ചാത്യരല്ലാത്തവരും വസിക്കുന്ന വര്‍ത്തമാന കാലത്ത് വ്യത്യസ്ത ചര്‍ച്ചകളും വായനകളും ഈ വിഷയങ്ങളില്‍ നടന്നു കഴിഞ്ഞു. ചിലര്‍ മതങ്ങളെ കുറ്റപ്പെടുത്തി സംസാരിക്കുന്നു. അക്രമണങ്ങളുടെയും അസമത്വത്തിന്റെയും അസഹിഷ്ണുതയുടെയും വിശാല മേഖല ഉള്‍പ്പെടുന്ന മതേതരത്ത്വ രാഷ്ട്രീയ സ്വാതന്ത്രമാണ് പടിഞ്ഞാറിനെ മലിനമാക്കുന്നതെന്ന് അവിടെ നടക്കുന്ന ക്രൂരതകള്‍ വിളിച്ചോതുന്നു എന്ന് ചിലരുടെ ഭാഷ്യം. ഇസ്‌ലാമിനെതിരെ (കരോലിന യൂണവേഴ്‌സിറ്റിയിലെ മൂന്ന് കുടുംബാംഗങ്ങളെ അക്രമച്ചത്) പൊട്ടിപ്പുറപ്പെട്ട അക്രമണങ്ങളില്‍ മൗനം പാലിക്കുന്നതിലെ ഇരട്ടത്താപ്പ് ചിലര്‍ വെളിച്ചത്ത് കൊണ്ടുവരികയും ചെയ്തു. ലോകത്തെ അറിയപ്പെടുന്ന വാര്‍ത്താമാധ്യമങ്ങളില്‍ ചിലത് അല്‍ ജസീറയെ പ്രതിക്കൂട്ടിലാക്കാന്‍ തുനഞ്ഞിത് തിരു നബിയെ അപഹസിക്കാന്‍ കാര്‍ട്ടൂണ്‍ വരച്ച ഷാര്‍ലി എബ്ദയുടെ ഭാഗത്ത് നിന്ന് മാത്രം വസ്തുതകള്‍ വിഷകലനം ചെയ്താല്‍ പോരാ, ഇരു പക്ഷത്തേയും വാദഗതികള്‍ക്കും അവസരം നല്‍കണമെന്ന് വാദിച്ചതിനായിരുന്നു.
പാശ്ചാത്യ വലതുപക്ഷ പത്രങ്ങളുടെ വീക്ഷണം ഇസ്‌ലാമിന്റെ പുനര്‍നിര്‍മാണ ആവശ്യകതയിലൂന്നിയായിരുന്നു. ഇസ്‌ലാമിന്റെ പുനര്‍രൂപീകരണത്തിന്റെ ആവശ്യകതയെ പ്രബലാഭിപ്രായമായി മാറ്റിയെടുക്കുന്നതിന് വലതുപക്ഷ ചിന്തകര്‍ കിണഞ്ഞു പരിശ്രമിച്ചിട്ടുണ്ട്. ഏറെക്കുറെ അതില്‍ വിജയിക്കുകയും ചെയ്തു. ബെസ്റ്റ് സെല്ലറായി നിലനില്‍ക്കുന്ന French suicide എന്ന എറിക് ഡെമോറിന്റെ പുസ്തകവും Submission എന്ന മിഷേല്‍ ഹുലെബെഗിയുടെ നോവലും വെളിവാക്കുന്നതും അതാണ്.
ഇസ്‌ലാമിക ഭീകരതയെ, പ്രബലാഭിപ്രായമായി പറയുന്ന ഇസ്‌ലാമിന്റെ പുനര്‍ രൂപീകരണ ആവശ്യകതയെ ഓര്‍മപ്പെടുത്താനുള്ള അവസരമായി മാത്രമല്ല കാണേണ്ടത്. അതിരുവിട്ട അധിനി വേശവത്തിലും അഴിച്ചുവിട്ട ആക്രമണങ്ങളിലും പശ്ചാത്യര്‍ മൗനം ദീക്ഷിക്കുന്നതിലും, സ്വതന്ത്ര ജനാധിപത്യ പടിഞ്ഞാറിന്റെ അടിത്തറ ഇളകിതുടങ്ങിയത് തിരിച്ചറിയാനുമുള്ള അവസരമായും ഇതിനെ കാണേണ്ടതുണ്ട്.
ആധുനികതയുടെ ഏറ്റവും വലിയ ദുരന്തമെന്നത് ജനാധിപത്യത്തിന്റെ കപട വേഷമണിഞ്ഞ് രാഷ്ട്രങ്ങളുടെ ഉത്തരവാദിത്വത്തില്‍ നടത്തുന്ന ഹിംസകളെ ഭീകരതയായി കാണുന്നില്ല എന്നതാണ്. അതുകൊണ്ടുതന്നെ പാശ്ചാത്യ സ്വാതന്ത്ര ജനാധിപത്യ രാഷ്ട്രം ഏതെങ്കിലും രീതിയിലുള്ള കൂട്ടക്കൊല നടത്തിയെങ്കില്‍ അവിടുത്തെ നയങ്ങളില്‍ മാറ്റം വരുത്തേണ്ട ആവശ്യകതയെ ചോദ്യം ചെയ്യാനോ, അതിനെ ഭീകരതയായി ചിത്രീകരിക്കാനോ ആരും തുനിയാറില്ല. പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും അക്കാദമീഷ്യുനുമായ താരീഖ് റമദാന്റെ വരികള്‍ ഈ നിരീക്ഷണത്തിന് കൂടതല്‍ ശക്തി പകരുന്നുണ്ട്. അദ്ദേഹത്തിന്റെ നിരീഷണത്തില്‍, പാശ്ചാത്യരോടുള്ള ഹിംസകളെ ശക്തമായി അപലപ്പിക്കുന്നതോടൊപ്പം പാശ്ചാത്യരില്‍ മാത്രമായി ഈ പ്രശ്‌നത്തെ ചുരുക്കാന്‍ നമുക്കു സാധിക്കില്ല. സിറിയയിലും ഇറാഖിലും ഓരോ ദിവസവും നൂറുകണക്കിനാളുകളാണ് കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നത്.
2003 മുതല്‍ 2011 വരെ അമേരിക്ക ഇറാഖില്‍ അധിനിവേശം നടത്തിയ കാലത്ത് ഏകദേശം 5,00,000 ഇറാഖികള്‍ മരണപ്പെട്ടു. 9/11 ന്റെ ഉത്തരവാദിത്ത്വം ഇറാഖിനാണെന്ന് പ്രചരിപ്പിച്ചായിരുന്നു അന്നത്തെ അമേരിക്കയുടെ ആക്രമണം. ഇത്രയും ഭീമമായ തോതില്‍ കൊള്ളയും കൊലയും നടത്തിയിട്ട് ഇന്നേവരെ അമേരിക്കന്‍ നയങ്ങളില്‍ പാളിച്ചയുണ്ടെന്ന് കുറ്റപ്പെടുത്തിയതായി കേള്‍ക്കാന്‍ സാധിച്ചിട്ടുണ്ടോ?!
നവംബര്‍ 2014ല്‍ ഭീകരവാദികളെന്ന് സംശയിക്കുന്ന 500 പേരെ ഡ്രോണ്‍ ആക്രമണങ്ങളിലൂടെ കൊല്ലാന്‍ തീരുമാനിച്ചുറപ്പിച്ച് നടത്തിയ കൊടും ക്രൂരതയില്‍ 3674 സാധാരണക്കാരുടെ ജീവനാണ് എടുത്തത്. ഉയര്‍ന്ന നിലയിലുള്ള സംശയിക്കപ്പെടുന്ന 41 പേരെ വധിക്കാനുദ്ദേശിച്ച് നടത്തിയ തുടര്‍ച്ചയായ അക്രമണത്തില്‍ 1,147 സാധാരണക്കാരെയാണ് കൊന്നതെന്ന് കണക്കാക്കപ്പെടുന്നു. അതില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടും. പാശ്ചാത്യ രാഷ്ട്രമേറ്റെടുത്ത് നടത്തുന്ന അധിനിവേശ ആക്രമണങ്ങളൊന്നും ഭീകരതയല്ലേ? കേവലം സ്വാതന്ത്ര്യത്തെയും സമത്വത്തെയും സാഹോദര്യത്തെയും സംരക്ഷിച്ച് നിറുത്താനുള്ള തിരിച്ചടിയോ പ്രതിരോധമോ മാത്രമായി അതിനെ കണ്ടാല്‍ മതിയോ? ഒരു ഐക്യദാര്‍ഢ്യ പ്രകടനമോ എഡിറ്റോറിയലോ ഈ നീച കൃത്യങ്ങളെ കുറ്റപ്പെടുത്താന്‍ വിനിയോഗിച്ചതായി പടിഞ്ഞാറന്‍ മണ്ണില്‍ നിന്ന് കാണാന്‍ സാധിച്ചില്ല. ഇസ് ലാമിന്റെ പുനര്‍ നിര്‍മാമത്തിന്റെ അവശ്യകത ചര്‍ച്ചച്ചെയ്യുന്നവര്‍ ഇവിടെ നിശബ്ദത പാലിക്കുന്നു.
ആധുനികത നമ്മെ വാര്‍ത്തകളിലും ചാനലുകളിലും നിറഞ്ഞു നിന്ന 'മാന്യന്മാരായ' വ്യക്തികളുടെ വധം കാടത്തവും രക്തച്ചൊരിച്ചിലുമായിട്ടാണ് വിശ്വസിപ്പിക്കുന്നത്. അതേസമയം വാര്‍ത്താമാധ്യമങ്ങളുടെ ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുക്കാത്ത സ്ത്രീകളുടെയും പിഞ്ചോമനകളുടെയും ജീവനെടുത്ത ബോംബിങുകളെ 'നമ്മുടെ' ജനാധിപത്യ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നതിന്റെ അനിവാര്യമായ നഷ്ടമായിട്ടാണ് കണക്കാക്കുന്നത്. ആരെങ്കിലും വിവേചനപരമായ ഈ സ്വാതന്ത്ര ചിന്താഗതിക്കാരുടെ നിശബ്ദതയെ തകര്‍ക്കാന്‍ ധൈര്യം കാണിച്ചാല്‍, ഒളിയമ്പു പ്രയോഗത്തിലെ വസ്തുതകളിലേക്ക് ശ്രദ്ധ ക്ഷണിക്കാന്‍ തുനിഞ്ഞാല്‍ ജനാധിപത്യ രാഷ്ട്രത്തിന്റെ ബൂട്ടുകള്‍ക്കടിയില്‍ കിടന്ന് ഞെരിഞ്ഞമരേണ്ടിവരും. പടിഞ്ഞാറിലെ അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയുള്ള ഭീഷണി, ചിന്തകനായ തലാല്‍ അസദ് മുമ്പ് പറഞ്ഞത് പോലെ വ്യക്തികളെ കൊന്നൊടുക്കുന്ന ഇസ്‌ലാമിലെ ഭീകര സംഘടനയില്‍ നിന്ന് കുറവാകുന്നു. അക്രമണവും ഭീകരതയും അല്ലെങ്കില്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കല്‍, തന്റെ സ്വന്തം സമൂഹത്തില്‍ നിന്ന് ഉല്‍ഭവിച്ചതല്ലെന്ന് പാശ്ചാത്യ പൗരന്മാര്‍ പരക്കെ അംഗീകരിക്കുന്ന വിശ്വാസത്തില്‍ കൂടുതലുമാകുന്നു.
വര്‍ത്തമാനകാലത്ത് സിറിയ ഇസ്‌ലാമിക ഭീകരതക്കനുകൂല സാഹചര്യമായപ്പോള്‍ അവിടുത്തെ ആദ്യത്തെ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റിനെ അമേരിക്കയുടെ പിന്‍ബലത്തോടെ അതിക്രൂരമായ പട്ടാള അക്രമണത്തിലൂടെയാണ് സ്ഥാനഭ്രഷ്ടരാക്കിയതെന്ന് നാം വിസ്മരിച്ചു. പെട്രോളിലും, ഡീസലിലും കണ്ണു വെച്ച് ഇസ്‌ലാമിലെ പാരമ്പര്യമൂല്യങ്ങളെയും സംസ്‌കാരങ്ങളെയും ഉന്മൂലനത്തിന് പടിഞ്ഞാറ് പങ്കാളികളാവുക മാത്രമല്ല. മധ്യ കിഴക്കു ദേശങ്ങളിലെ കോളനിവല്‍ക്കരണത്തിന് ശേഷം ജനാധിപത്യ മതേതര ഭരണത്തിനുള്ള അവകാശങ്ങളെയും അവസരങ്ങളെയും രൂക്ഷമായ അടിച്ചമര്‍ത്തലിലൂടെ നഷ്ടപ്പെടുത്തി ഇവര്‍.
ഷാര്‍ലി എബ്ദോ ആക്രമണം നടന്ന അതേ ആഴ്ച്ചയിലായിരുന്നു ബോക്കോ ഹറാം 2,000പേരെ കൊന്നത്. പക്ഷേ, പാശ്ചാത്യ മാധ്യമങ്ങള്‍ക്കിതൊരു വാര്‍ത്തയായിരുന്നില്ല. പെഷവാര്‍ ദുരന്തത്തിന് ഒരു ഐക്യദാര്‍ഢ്യ പ്രകടനം നടന്നോ? മ്യാന്മറിലും ഫലസ്തീനിലും പൊലിഞ്ഞ ജീവനുകള്‍ ഏത് ലീസ്റ്റിലാണ് പെടുത്തിയത് ? പാക്കിസ്ഥാനിലെ ഒരൊറ്റ ഡ്രോണ്‍ ആക്രമണത്തില്‍ 69 തോളം കുട്ടികളെയാണ് കൊന്നതെങ്കില്‍ ഷാര്‍ലി എബ്ദോയെ ഏത് രീതിയിലായിരുന്നു വായിക്കപ്പെടേണ്ടിയിരുന്നത്. അവര്‍ കാണിക്കുന്ന വൈരുദ്ധ്യങ്ങളും അപഹാസങ്ങളും മറച്ചു വെച്ച ഭീകരതയുടെ വകഭേദങ്ങളും സ്വയം തിരുത്താതെ, ഇതിനെല്ലാം ഒരു തീരുമാനവും കാണാതെ ഇസ്‌ലാം മതത്തിന്റെ പുനര്‍ രൂപീകരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്...?
No comments:
Post a Comment