A blog about health and wealth

2/3/18

ചണ്ട മനുഷ്യന്‍

എവിടുന്ന് കിട്ടി
ഈ മനോധൈര്യം..!
തൊലിപ്പുറത്തേല്‍ക്കുന്ന അടിയില്‍
അകം നോവുമ്പോഴും
മുഖം പുഞ്ചിരിക്കുന്നു.
ഇടറുന്ന താളങ്ങളില്‍
ഈണമിടുന്നത്
ആ പഴയ ഈരടി തന്നെ.

മനം മരവിച്ചോ ?
അടിയിലും തൊഴിയിലുമെല്ലാം
സുഖംകണ്ടെത്തിയോ ?

എല്ലാം... കണ്ടും കേട്ടും
നിന്ന എനിക്ക് മാനസികം...

എല്ലാം
കൊണ്ട് നിന്ന
ചെണ്ടേ...
നിനക്ക് പരമസുഖം...

No comments:

Post a Comment

Popular Posts