A blog about health and wealth

2/3/18

ആകാശത്തേക്ക് നോക്ക്



പനിമതി വിളറിയ മാനത്ത്
താരങ്ങള്‍ മിന്നിമറയാറുണ്ടെങ്കിലും, 
കൂട്ടം തെറ്റി കിടക്കുന്ന
കൊള്ളിയാനെ കണ്ടില്ലെന്ന് നടിക്കരുത്.
നിലാവത്തിറങ്ങിയ കോഴിയേപ്പോലെ 
അലയുകയല്ലയത്.
അതും ഒരു വിചിത്ര കാഴ്ചയാകുന്നുവെങ്കില്‍ 
പ്രതീക്ഷിക്കാത്ത ചിലത് നിനക്കത് തരുന്നുണ്ട്.

ചില നാക്ക് നാറ്റങ്ങള്‍ക്ക് മുമ്പില്‍
കറുത്ത വര്‍ഗത്തിന്റെ സ്വപ്നചിറകുകള്‍ 
അടറിവീണതും 
പുതുതളിരുകള്‍ ഇടറി വീണതും
കറുപ്പിനെ കരിയുഗത്തിലെ
കരിങ്കണ്ണനാക്കിയത് കൊണ്ടായിരുന്നു.

ഞങ്ങളെയും നിങ്ങള്‍ക്ക് ഇരുട്ടിന്റെ മറവിലെ 
നിഴലാട്ടങ്ങളായി അരികു വല്‍ക്കരിക്കാം...

അപ്പോഴും,
ശ്മശാനത്തില്‍ കിടന്ന ശവങ്ങള്‍ക്കുവേണ്ടി
തോമസ് ഗ്രേ
വിലാപ കാവ്യം കുറിച്ചെടുത്തതു പോലെ
ഞങ്ങള്‍ക്ക് വേണ്ടിയും 
ശബ്ദിക്കാന്‍ ചിലരുദയം ചെയ്യും തീര്‍ച്ച.

ഞങ്ങളെ കൊല്ലാന്‍ കഴിഞ്ഞേക്കും.
ചിന്തകളെ 
തൊടാന്‍ പോലും കഴിയില്ല.
ഞങ്ങള്‍ പിടഞ്ഞ് വീണിടത്ത് നിന്ന് തന്നെ
ചിന്തകള്‍ പറന്നുയരും.
അന്യരുടെ നാവിലൂടെ...
താളിലൂടെ...
നിങ്ങളുടെ ചിന്താമണ്ഡലത്തിലൂടെ വരെ...

അകാശത്തേക്ക് 
ഇനിയൊന്ന് നോക്കൂ..
ഞങ്ങളും നിങ്ങള്‍ക്കൊരു 
കൗതുക വസ്ത്തുവായി തോന്നിയേക്കാം... 

No comments:

Post a Comment

Popular Posts