അവയവ ദാനധര്‍മത്തിന്റെ മഹത്വം വാതോരാതെ വിളിച്ചോതുന്ന മാധ്യമ മേലാളന്മാര്‍ ചൂഷണത്തിന് വിധേയരാകുന്ന പാവപ്പെട്ടവരുടെ കണ്ണീരൊപ്പാന്‍ മടിക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പട്ടിണിയും പരിവട്ടവുമായ് എരിഞ്ഞമരുന്ന തെരുവു ജീവിതങ്ങളെ അവയവ മാര്‍ക്കറ്റില്‍ വില്‍പ്പനക്ക് വെക്കാന്‍, കഴുകക്കണ്ണു നട്ടിരിക്കുകയാണ് വന്‍ റാകറ്റുകള്‍. ഇത്തരം വമ്പന്‍ സ്രാവുകള്‍ക്കു മുന്നില്‍ ജീവന്‍ പകുത്തു നല്‍കിയവര്‍ വരെയുണ്ടെന്നത് മാധ്യമങ്ങള്‍ തന്നെ പലപ്പോഴും ചര്‍വിതചര്‍വണം നടത്തിയതാണ്. നിയമ വിരുദ്ധ അവയവ കച്ചവട റാകറ്റുകള്‍ ഇന്ത്യയില്‍ അസാധരണമല്ലല്ലെന്ന് അവര്‍ക്കു മാത്രമല്ല നമുക്കും അറിയാവുന്നതാണ്. എന്നാല്‍, കഴിഞ്ഞ ജുലൈ മാസം കര്‍ണാടകയില്‍ പിടികൂടിയ ഏറ്റവും നവീന റാകറ്റു സംഘം സ്വകാര്യ ആശുപത്രികളോടും, നിയമ വിരുദ്ധമായ അവയവ കൈമാറ്റം ഉന്മൂലനം ചെയ്യാന്‍ സംസ്ഥാനം അധികാരപ്പെടുത്തിയ കമറ്റിയോടും (The State Authorisation Commitee) നേരിട്ട് ബന്ധം സ്ഥാപിച്ചതു വഴി തന്റെ വാണിജ്യ മേഖല ഒരു പ്രത്യേക പദ്ധതി ക്രമത്തിലൂടെ തഴച്ചു വളരുന്നത് എങ്ങനെ എന്ന് വ്യക്തമാക്കുകയുണ്ടായി.
റാകറ്റിന്റെ പ്രധാന കേന്ദ്രം, ബാഗ്ലൂരില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെ, മാകാദി(Magadi)യിലെ ആരുടെയും ശ്രദ്ധ പതിയാത്ത ഒരു പഴയ പട്ടണമാണ്. ബാഗ്ലൂരിലെ ജനങ്ങള്‍ക്ക് ഈ സ്ഥലം മൈസൂരിലേക്കുള്ള പാതയോരത്തെ ചെറു പ്രദേശമായിട്ടാണ് പരിചയമുള്ളത്. നിയമ വിരുദ്ധ അവയവ വാണിജ്യത്തില്‍ അവയവ മാര്‍ക്കറ്റായി പ്രസിദ്ധമായത് മകാദിയാണ്. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയില്‍ മൂന്ന് റാകറ്റിനെയാണ് ഇവിടെ നിന്നും പിടികൂടിയത്. ആത്ഭുതകരമെന്ന് പറയാം, മൂന്ന് തവണയും പിടികൂടിയത് ഒരേ കാങിനെയായിരുന്നു. ഈ സന്ദര്‍ഭങ്ങളിലെല്ലാം, പൊലീസ് പിടകൂടിയ ദല്ലാളന്മാരെ അറസ്റ്റ് ചെയ്യും വിട്ടയക്കും. തുടര്‍ നടപടികള്‍ക്കു വേണ്ട ഫയലുകള്‍ പോലും പിന്നെ എന്തായി എന്നറിയില്ല.
സാധാരണ, അന്വേഷണങ്ങളെല്ലാം ദല്ലാളന്മാരെ പിടകൂടുന്നതോടെ പര്യവസാനിക്കുമായിരുന്നു. പതിവിന് വിപരീതമായി ഇത്തവണ പുതിയ സംഘത്തെ പിടികൂടിയെപ്പോള്‍ സ്വകാര്യ ഹോസ്പിറ്റല്‍ നടത്തുന്ന ശ്രിംകലയിലെ ജീവനക്കാരെയും, അവയവ കൈമാറ്റത്തിന് സംസ്ഥാനം അധികാരപ്പെടുത്തിയ കമറ്റിയിലെ ചിലരെയും പോലീസ് അറസ്റ്റു ചെയ്തു.
ഒരു വശത്ത് പശിയടക്കാന്‍ നാണവും മാനവും വിറ്റ് ദാസിപ്പണിക്കൊരുങ്ങുപമ്പോള്‍ മറുവശത്ത് പ്രതീക്ഷയുടെ ഒടുവിലത്തെ പൊന്‍കിരണവും കെട്ടുതുടങ്ങിയിട്ടും പിച്ച ചട്ടിയിലോ, വേശാലയങ്ങളിലോ അഭയം തേടാതെ സാമ്പത്തികമായി തകിടം മറിഞ്ഞ തന്റെ കുടുംബത്തെ കരക്കടുപ്പിക്കാന്‍ അവയവ മാര്‍ക്കറ്റില്‍ വൃക്കക്കും ഇതര അവയവങ്ങള്‍ക്കും വില പേശാന്‍ തുനിയുകയാണ് അവിടങ്ങളിലെ പാവം ജനത. ഇത്തരം സാധു ജനങ്ങളെ ഇരയാക്കി ചൂണ്ടയിടാനൊരുങ്ങുന്നതോ, തുച്ച വിലക്ക് അവയവങ്ങള്‍ വാങ്ങികൂട്ടി ലാഭം കൊഴുപ്പിക്കുന്ന വന്‍ റാക്കറ്റുകളാണ്.
കടം കയറിയ സാഹചര്യം മറികടക്കാന്‍ കഴിയാതെ വന്നപ്പോള്‍് തന്റെ വൃക്ക മൂന്ന് ലക്ഷം രൂപക്ക് കച്ചവടം നടത്തിയ സാമ്പത്തികമായി പിന്നോക്കവസ്ഥയിലുള്ള മുപ്പത്തിരണ്ടു വയസ്സായ ദലിത് സ്ത്രീ, ശശീകലയില്‍ നിന്നാണ് ഇതിന്റെ എല്ലാം പ്രാരഭം. ഈ വിഷയത്തില്‍ ജൂലൈയ് ആദ്യവാരത്തില്‍ രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് മഗാദി പൊലീസ് ഒരു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
അന്വേഷണങ്ങള്‍ പ്രാരംഭ ദശയില്‍ പോലീസിനെ നയിച്ചത് ഒരു മുന്‍ സ്വകാര്യ ബസ്സ് ഒപറേറ്റര്‍, മാഹദിവ്യ( Mahadeviah)യുടെ നേതൃത്വത്തിലുള്ള ദല്ലാളന്മാരുടെ സംഘത്തിലേക്കായിരുന്നു. മഹാദിവ്യയും സംഘവും ഇതേ റാകറ്റില്‍ കണ്ണിയായതിന് 2007ലും 2013ലും പിടിക്കപ്പെട്ടവരാണ്. പക്ഷേ, ഒരോ തവണയും ഇവര്‍ ജാമ്യത്തിലിറങ്ങി. ലാഭം കൊഴുതെടുക്കാന്‍ വീണ്ടും തന്റെ പഴയ ബിസിനസ്സ് മേഖലയിലേക്ക് തന്നെ തിരിയുകയും ചെയ്തു.
ശശികലയെ ടാര്‍ജറ്റ് ചെയ്ത് ഒരു വൃക്ക പകുത്തുനല്‍കാന്‍ ആവശ്യപ്പെട്ടവരില്‍ ഇവരും ഉള്‍പ്പെടും. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ ഏകദേശം പന്ത്രണ്ട് നിയമ വിരുദ്ധ വൃക്ക കൈമാറ്റം നടന്നിട്ടുണ്ടെന്നാണ് പോലീസ് വിശ്വസിക്കുന്നത്. മഗാദിയിലെയും രാമനഗര(Ramanagaam)ത്തിലെയും പിന്നോക്ക ജനതയെ ഇത്തരം അവയവ വാണിജ്യത്തിന് ടാര്‍ജറ്റ് ചെയ്യാന്‍ എളുപ്പമാണ്.് മേല്‍ പ്രസ്താവിച്ച സംഭവങ്ങള്‍ വിലയിരുത്തുമ്പാള്‍ മനസ്സിലാവുക ഇവരെ അവയവ കൊഴുത്തിന് പണവും സൗകര്യവും നല്‍കി വശീകരിക്കാന്‍ വമ്പന്‍ റാകറ്റുകള്‍ തന്നെ വല വീശിയിട്ടുണ്ട് എന്നാണ്. .
മൈസൂരിനും ബാഗ്ലൂരിനും ഇടയില്‍, അത്യാധുനിക സൗകര്യമൊരുക്കിയ ആശുപത്രികളുടെ പ്രഥമ കേന്ദ്രമായ, എന്നാല്‍, പട്ടിണിപ്പാവങ്ങളായ കുടിയേറ്റ ജനത കുടില്‍ കെട്ടി വസിക്കുന്ന പ്രദേശവുമായ തെരുവോരങ്ങളിലാണ് ഇത്തരം വമ്പന്‍ സ്രാവുകള്‍ തമ്പടിച്ചിരിക്കുന്നത്.
അവയവം സമര്‍പ്പിക്കുന്നത് ദാതാവിന്റെ അടുത്ത ബന്ധുവിനാണെന്ന് കാണിക്കാന്‍ വ്യാജ രേഖകള്‍ വരേ നിര്‍മിക്കുന്നുണ്ട്. ശശീകലയുടെ വൃക്ക മുറിച്ചെടുത്തത് വ്യാജ വിവാഹ സര്‍റ്റിഫികറ്റും സ്വീകര്‍ത്താവിന്റെ മകന്റെയും പ്രാദേശിക ഓഫീസര്‍മാരുടെയും സാഹായത്തോടെ മറ്റു സര്‍റ്റിഫികറ്റുകളും ഉപയോഗിച്ച്, മരുമകളാണെന്ന് തെറ്റിധരിപ്പിച്ചുകൊണ്ടാണ്. ഒരു സന്ദേഹം പോലും ഉദിക്കാതെ ഇതെല്ലാം സംസ്ഥാനതല കമറ്റി മുഖേന സാധിച്ചെടുക്കുന്നത് എങ്ങനെ?
സ്വകാര്യ ആശുപത്രി ശൃംഖലകളുടെ നടത്തിപ്പുക്കാരന്‍ സയ്യിദ് വജാഹത്തുല്ല (Syed Wajahahtullah)യെയും, സംസ്ഥാന തലത്തില്‍ അധികാരപ്പെടുത്തിയ കമറ്റിയോട് കൂടെ മെഡിക്കോസോഷ്യല്‍ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്ന പി.എം വിനോദിനെയും ഇത്തരം നിയമ വിരുദ്ധ അവയവ കൈമാറ്റത്തിന് സഹായ സൗകര്യമൊരുക്കിയതിന് അറസ്റ്റുചെയ്തിരുന്നു. രോഗിയുടെ വിവരണങ്ങള്‍ സയ്യിദ് മുഖേന ദല്ലാളന്മാരുമായി പങ്കുവെച്ച് അനുയോജ്യരായ ദാദാവിനെ കണ്ടെത്തുകയും ദല്ലാളന്മാര്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ വ്യാജ രേഖകള്‍ നിര്‍മിക്കാന്‍ തന്റെ വരുതിയിലൊതുക്കിയ പോലീസുകാരെ കുട്ടുപിടിക്കുകയും ചെയ്യും.
ശേഷം, വിനോദ് കുമാര്‍ അംഗീകാരത്തിന് വ്യാജ രേഖകള്‍ കമറ്റി മുഖേന സമര്‍പ്പിക്കുന്നു. പോലീസ,് മറ്റു കമറ്റി ഭാരവാഹികള്‍ റാകറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ അറിയുന്നുണ്ടോ എന്നന്വേഷിക്കുന്നു. ശേഷം, ഭരണ വകുപ്പിന്റെ അന്വേഷണങ്ങള്‍ക്കും വിധേയമാക്കുന്നു.
എങ്കിലും ഇങ്ങനെയൊക്കെ കാര്യങ്ങള്‍ തുടര്‍ന്നു പോകുന്നുണ്ടെങ്കിലും ഒരേ കുറ്റ കൃത്യത്തിന് ഒരു സംഘത്തെ രണ്ടു തവണ അറസ്റ്റു ചെയ്യുക എന്നത് നിയമത്തിന്റെ പരാജയം ഈ സംഘത്തിന് കൂടുതല്‍ ശക്തി പകരുന്നുണ്ടെന്നതിന് ഊന്നല്‍ നല്‍കുന്നില്ലേ.
1995ല്‍ ഏകദേശം നാല് സുപ്രധാന അവയവ റാകറ്റുകള്‍ പൊട്ടിപുറപ്പെട്ടിട്ടുണ്ട്. പക്ഷേ, അതില്‍പ്പെട്ട ഒരോറ്റ വ്യക്തിയേയും ഇക്കാലമത്രേയും കുറ്റരോപിതനായി പിടിക്കപ്പെട്ടിട്ടില്ല. 2013ല്‍ പിടികൂടിയ റാകറ്റിനെതിരെ ഒരു ചാര്‍ജ്ഷീറ്റ് പോലും ഫയല്‍ ചെയ്തില്ല. പുതിയ റാകറ്റിന്റെ അന്വഷണമേറ്റടുത്ത് നടത്തുന്ന രാമനഗരം പോലീസ് മേലധികാരി, ഡോ. ചന്ദ്രഗുപ്ത പറയുന്നത് അവയവ വാണിജ്യത്തിനുളള ബാലന്‍സുകളുടെയും ചെക്കുകളുടെയും മുഴുവന്‍ ക്രിയകളും സ്വകാര്യ ഹോസ്പിറ്റില്‍ മുതല്‍ സംസ്ഥാന നടപടികള്‍ വരെ ചില ധാരണകളുടെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമായിട്ടുണ്ടെന്നാണ്. ദാതാവ് മുതല്‍ സ്വീകര്‍ത്താവ് വരെയുള്ള ഈ കണ്ണികളിലെ എല്ലാവരും ഇതില്‍ പ്രയോക്താക്കളാണെന്നും നിയമത്തിന്റെ ചെലവില്‍ എല്ലാ പ്രവര്‍ത്തനങ്ങളും രഹസ്യധാരണയിലായിരിന്നു എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
കോളമ്പിയ ഏഷ്യ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റലിന്റെ ഡയറക്ടറും ചീഫ് നെഫ്രോളജിസ്റ്റുമായ (വൃക്ക സംബന്ധിച്ചുള്ള ശാസ്ത്രം) ഡോ. എസ്. സുന്ദര്‍ ഇത്തരം ക്രൂരതകള്‍ നടമാടിയിട്ടും ഇതിനെ പ്രോത്സാഹിപ്പിക്കുകയാണ്. മെഡിക്കല്‍ ഇന്‍ഷുറന്‍സും സഹായവും നല്‍കി അവയവ ദാതാക്കളെ പ്രാത്സാഹിപ്പിക്കുന്ന ഇറാന്‍ മോഡല്‍ സ്വീകരിക്കാണമെന്നാണ് അദ്ദേഹത്തിന്റെ വാദം. ദാതാക്കള്‍ക്ക് നിയമം വഴി പ്രോത്സാഹനം നല്‍കുന്നത് ലോകതലത്തില്‍ ഒരു ട്രന്റായി മാറിയിരിക്കുന്നത്ര. ചൂഷണത്തിന് വിധേയരാവുന്ന സാധരണക്കാരെ സംരക്ഷിക്കാന്‍ ഏറ്റവും ഉത്തമ മാര്‍ഗവും ഇതാണ്.
എന്നാല്‍, അവയവ ദാനത്തിന് സംസ്ഥാന തലത്തില്‍ അധികാരപ്പെടുത്തിയ കമറ്റിയുടെ മുന്‍കാല ചെയര്‍മാനും യുറോളജിസ്റ്റുമായ ഡോ. ജി. കെ. വേങ്കട്ടേഷ് വിവിരിക്കുന്നു സാമൂഹിക സാമ്പത്തിക അസമത്വങ്ങള്‍ വലിയ തോതില്‍ നിലനില്‍ക്കുന്ന ഇന്ത്യ പോലുള്ള രാഷ്ട്രങ്ങളില്‍ അവയവ ദാനങ്ങള്‍ക്ക് പ്രാത്സാഹനം നല്‍കുക എന്നത് മുതലാളിമാര്‍ക്ക് കിഡിനി നല്‍കുന്ന പാവങ്ങളെ സുസ്ഥാപിത രൂപത്തില്‍ ചൂഷണം ചെയ്യലായിരിക്കും.
വിവിധ വൃക്ക റാക്കറ്റുകള്‍ സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളവരാണ് ദാതാക്കളെന്ന് വ്യക്തമാക്കിയതാണ്. പ്രത്യേകിച്ച് അകറ്റി നിറുത്തിയവരും അരികുവല്‍ക്കരിക്കപ്പെട്ടവരുമായ ജാതിയില്‍പ്പെട്ടവര്‍. ആയതിനാല്‍ നിയമം വഴി ഇതിനൊരു മുന്‍ കരുതല്‍ സര്‍ക്കാര്‍ എടുത്തിട്ടിലെങ്കില്‍ ചൂഷണം അതിരുവിട്ട്, വ്യക്തികളെ കൊന്നും കാര്യം നടത്താന്‍ വരെ ഇവര്‍ മടിച്ചില്ലെന്ന് വരും.
...ആഗസ്റ്റ് 9, 2015ലെ The Hindu ദിനപത്രത്തില്‍ വന്ന Trading in body parts എന്ന ലേഖനത്തില്‍ നിന്ന്...
No comments:
Post a Comment