ലേഖന വിവര്‍ത്തനം
സുന്നീ ഫിഖ്ഹ് എന്നറിയപ്പെടുന്ന അടിസ്ഥാന പൗരാണിക ഇസ്‌ലാമിക നിയമ സംഹിതകള്‍ ദീര്‍ഘകാലമായി പഠിച്ച ഒരു വിദ്യാര്‍ത്ഥിയാണ് ഞാന്‍. ആയതിനാല്‍ പാശ്ചാത്യ മുഖ്യധാരാ മാധ്യമങ്ങള്‍ സുന്നികളെ ഐസിസ് (ഇസ്‌ലാമിക് സ്‌റ്റെയ്റ്റ് ഇന്‍ ഇറാഖ് ആന്റ് സിറിയ) പോരാളികളിളെന്ന് വിശേഷിപ്പിച്ച് ഇസ്‌ലാമോഫോബിയ പ്രചാരണത്തില്‍ താല്‍പ്പര്യം കാണിക്കന്നുണ്ട് എന്ന് വിവരിക്കുന്നതില്‍ എന്നിക്ക് ഖേദമുണ്ട്.
ഞാന്‍ ആത്മാര്‍ത്ഥമായി പറയുന്നു, ഐസിസ് സുന്നികളല്ല. ഐസിസ് ചെയ്തിട്ടുള്ള എല്ലാ നീചകൃത്യങ്ങളും സുന്നീ ഇസ്‌ലാമിലെ ധാര്‍മികാധ്യാപനങ്ങളോട് എതിരാണ്. ഞാന്‍ നബി (സ്വ)യുടെ ശിശ്യരായ സ്വഹാബാക്കളും ജനാധിപത്യപരമായി മുസ്‌ലിം സമൂഹം തെരെഞ്ഞെടുത്ത ഖുലഫാഉ റാശിദും മാതൃകാപരമായി പ്രവര്‍ത്തിച്ചു കാണിച്ചു തന്ന മൂല്യവത്തായ ഇസ്‌ലാമായിട്ടാണ് സുന്നി ഇസ്‌ലാമിനെ കാണുന്നത്. ഇസ്‌ലാമിക്‌ഫോബിയോ പിടിപെട്ട പാശ്ചാത്യ മാധ്യമങ്ങള്‍ ഐസിസ് കാടത്ത്വത്തെയും മൃഗീയതയെയും സാധാരണ ഇസ്‌ലാമിക പ്രയോഗമായ സുന്നിയുമായി താരതമ്മ്യപ്പെടുത്തിയപ്പോള്‍ യു എസ് ആധിപത്യ താല്‍പര്യത്തിന് വഴങ്ങുകയായിരുന്നു അവര്‍. മധ്യ-കിഴക്കന്‍ പ്രദേശങ്ങളിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും പ്രചാരത്തിലുള്ള ഇസ്‌ലാമിക നിയമ സംഹിതയായ സുന്നി ഇസ്‌ലാമിനോട് പ്രതിലോമപരമായ പക വെച്ചു പുലര്‍ത്തലാണവരുടെ ഉദ്ദേശം.
പരമ്പരാഗത സുന്നി ഇസ്‌ലാമിന്റെ നിയമങ്ങള്‍ ക്രോഡീകരിച്ചവരായ പ്രമുഖരായ നാല് ഇമാമുമാരുടെ ( ഇമാം അബൂഹനീഫ, ശാഫിഈ, മാലിക്, ഇബനു ഹംബല്‍) ശരീഅത്ത് നിയമങ്ങള്‍ മനസിലാക്കിയ എനിക്ക് സത്യ സന്ധമായി സാക്ഷ്യപ്പെടുത്താന്‍ സാധിക്കും അവരുടെ ഏതെങ്കിലും ഗ്രന്ഥങ്ങളില്‍ നിന്ന് ഇപ്പോള്‍ ഐസിസ് നടത്തികൊണ്ടിരിക്കുന്ന കാടത്ത്വത്തെയോ മൃഗീയതയെയോ ന്യായീകരിക്കുന്ന ഒന്നും തന്നെ കാണുകയില്ലെന്ന്.
സത്യത്തില്‍ പാരമ്പര്യ സുന്നി ഇസ്‌ലാമിന്റെ ഈ നാല് ഇമാമുമാര്‍ അവരുടെ ഗ്രന്ഥങ്ങളിലൂടെ ഐസിസ് സേനയുടെ കാടത്വത്തെ വളരെ ശക്തമായി എതിര്‍ക്കുകയാണ്. ഐസിസ് യോദ്ധാക്കളെ ഒരു സുന്നി പ്രസ്ഥാനമായി കണക്കാക്കാനോ സുന്നി സേനയെന്ന് വിളിക്കാനോ പറ്റില്ലാ എന്നതിന് ഞാനിവിടെ ആറു കാരണങ്ങള്‍ നിരത്തുന്നുണ്ട്. അതുകൊണ്ട് പാശ്ചാത്യ മുഖ്യധാര മാധ്യമങ്ങള്‍ ഇസ്‌ലാമോഫോബിക്ക് വിളിപ്പേരുകളിട്ട് സുന്നികളെ കുറ്റപ്പെടുത്തരുത്. നിര്‍ബന്ധമായും ഐസിസിനെ സുന്നി സേനയെന്നു വിശേഷിപ്പിച്ച് ആക്ഷേപിക്കുന്നത് അവസാനിപ്പിക്കണം.
1) ഐഎസ് ഇറാഖിലേയും സിറയയിലേയും സുന്നി മുസ്‌ലിംകളുടെ ഒരുപാട് ആദരിക്കപ്പെടുന്ന പുണ്യ മഖ്ബറകള്‍ തകര്‍ത്തിട്ടുണ്ട്. അതില്‍ ഇറാഖിലെ നിനാവയിലെ യൂനുസ് നബി(അ)ന്റെ പള്ളിയും മഖ്ബറയും ഇറാഖിലെ തന്നെ മൊസൗലിലെ (Mosul) ഓസിലുള്ള അയൂബ് നബി(അ)ന്റെ മഖ്ബറയും മറ്റും ഉള്‍പ്പെടും. അവര്‍ ഇറാഖിലെ മൊസൗലിലും(Mosul) കിര്‍കുകിലും(Kirkuk) സിറിയയിലെ ഖോബാനെ (Kobane)യിലും അലെപ്പോയിലും ഡമസ്‌ക്കസിലുമുള്ള ധാരാളം സുന്നി സൂഫികളുടെ വിശുദ്ധ മഖ്ബറകള്‍ തകര്‍ത്തിട്ടുണ്ട്.
2) വിശുദ്ധ ഖുര്‍ആന്‍ മുസ്‌ലിംസമൂഹത്തെ മതാരാധനാലയങ്ങള്‍ തകര്‍ക്കുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്. വിശിഷ്യാ അഹ്‌ലു കിതാബിന്റെ ആരാധനാലയങ്ങള്‍. അതായത് ജൂത കൃസ്തീയരെ മുസ്‌ലിംകള്‍ ആദരിക്കുകയും സംരക്ഷിക്കുകയും വേണം(ഖുര്‍ആന്‍ 22:40,41). എന്നിട്ടും ഐസിസ് ക്രസ്ത്യന്‍ ചര്‍ച്ചുകള്‍ തകര്‍ത്തു. വിശുദ്ധ ഖുര്‍ആനില്‍ ഇസ്‌ലാം കണിശമായി പറയുന്നത് മതത്തില്‍ നിര്‍ബന്ധമില്ലായെന്നാണ്(2:256). എന്നിട്ടും ഐസിസ് സേന യെസീദരെയും ക്രിസ്തീയരെയും മത പരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കുന്നു. അല്ലെങ്കില്‍ വധിക്കുന്നു. വളരെ അത്ഭുതമുള്ള കാര്യം ജൂതരെ മത പരിവര്‍ത്തനത്തിന് ഐസിസ് നിര്‍ബന്ധിച്ച ഒരു ന്യൂസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നതാണ്. മൊസൗല്‍, അലെപ്പൊ, കിറുക്ക് എന്നിവിടങ്ങളിലും ഇറാഖിന്റെ വടക്കു ഭാഗത്തെ പട്ടണങ്ങിലുമുള്ള ജൂതദേവാലയങ്ങള്‍ ഐസിസ് തകര്‍ത്തിട്ടുമില്ല. ഈ ദേശങ്ങളില്‍ പ്രാദേശത്തുകാരായി ജൂതരും ജൂതദേവാലയങ്ങളുമുണ്ടെങ്കില്‍ പോലും. ഇതൊരു അശ്ചര്യപ്പെടത്തുന്ന കാര്യം തന്നെയാണ്. (See,The Majlis: Council ofUlamain South Africa; p. 8.)
3) പരമ്പരാഗത സുന്നി ഇസ്‌ലാമിലെ ശരീഅത്ത് നിയമങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍ നിന്നെടുത്തതാണ്. വിശുദ്ധ ഖുര്‍ആന്‍ വ്യക്തമായി പറയുന്നുണ്ട്, പൗരന്മാരുടെയും സാധാരണക്കാരുടെയും ജീവിതം ആദരിക്കേണ്ടതാണ്(2:256, 5:69)്. ഈ സന്ദര്‍ഭത്തെ ഉദ്ധരിച്ചുകൊണ്ട് വിശുദ്ധ ഖുര്‍ആനിലുണ്ട് ''നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരോട് നന്മചെയ്യുന്നതും നീതി കാണിക്കുന്നതും അല്ലാഹു നിരോധിച്ചിട്ടില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു''. (60:8). സുന്നി ഭരണ പ്രദേശങ്ങളില്‍ യുദ്ധത്തില്‍ പ്രതിരോധിക്കുമ്പോയും സധാരണ ജനതയെ വധിക്കുന്നത് നിഷിദ്ധമാണ്. സുന്നി ഇസ്‌ലാമിന്റെ ആദ്യത്തെ ഖലീഫ അബൂബക്കര്‍ സിദ്ധീഖ് (റ) തന്റെ സൈന്യത്തിന് ഈ നിയമവ്യവസ്ഥകള്‍ വിവരിച്ചുകൊണ്ട് ഒരു കത്തെഴുതിയിരുന്നു. പത്തു കാര്യങ്ങള്‍ ഞാന്‍ നിന്നോട് നിര്‍ദ്ദേശിക്കുന്നു. 'ബലഹീനരെയോ കുട്ടികളേയോ വൃദ്ധരേയോ സ്ത്രീകളേയോ കൊല്ലരുത്. ഫലവൃക്ഷങ്ങള്‍ മുറിക്കരുത്. പട്ടണങ്ങള്‍ നശിപ്പിക്കരുത്. നിരായുധരെ തൊട്ടുപോകരുത്. കീഴടങ്ങിയവരെ വധിക്കരുത്. അഭയാര്‍ത്ഥി കേന്ദ്രങ്ങളില്‍ അവര്‍ക്ക് അഭയം നല്‍കുക. നിന്റെ അടുക്കല്‍ കീഴടങ്ങിയവര്‍ക്ക് സംരക്ഷണം നല്‍കുക'.(See Imam Malik'sMuwatta', 'Kitab al-Fatawah-ul-Jihad-e-Abu Bakr Siddiq' [The Book of Abu Bakr Siddiq on the Proper Conduct of Warfare], pp. 37-39.).
4) എന്റെ റിസര്‍ച്ചില്‍ നിന്ന് എനിക്ക് മനസ്സിലായത് സുന്നി ഇസ്‌ലാമിക വീക്ഷണത്തില്‍ ഐസിസ് ഖലീഫമാരുടെ ജിഹാദിനെ ന്യായീകരിക്കുന്ന ഒരു ഫത്‌വയും പുറപ്പെടുവിച്ച സുന്നി പണ്ഡിതരോ ( ഉലമ) മുഫ്തികളോ ഫുഖഹാഓ ഇല്ല എന്നതാണ്. അവരുടെ നേതാക്കളില്‍ ശ്രേഷ്ഠരായ ഒരു ഉസ്താദു പോലും ഇല്ല. 300ലധികം സുന്നി ഇമാമുമാരെ വധിച്ച കാരണത്താല്‍ സിറയയിലെയും ഇറാഖിലെയും മുതിര്‍ന്ന സുന്നി പണ്ഡിതര്‍ ഐസിസിനെ തള്ളിപ്പറയുതാണ് സത്യത്തില്‍ നമുക്ക് കാണാന്‍ സാധിച്ചത്. ഇതാണെങ്കില്‍ ഇറാഖിലെയും
സിറിയയിലെയും സുന്നികളുടെ സംരക്ഷകരാണെന്ന ഐസിസ് വാദം പൊള്ളത്തരമാണെന്ന് വെളിവാക്കിത്തരുന്നുണ്ട്. ഇറാഖിലെ നിരവധി സുന്നി പണ്ഡിതര്‍ ഐസിസ് സൈന്യം ഇസ്‌ലാമിന്റെ അതിര്‍വരമ്പുകള്‍ക്കപ്പുറത്താണെന്നും അതുകൊണ്ടു മത വിശ്വാസങ്ങളില്‍ നിന്ന് പുറത്താണെന്നും വ്യക്തമാക്കിയതാണ്. അവരുടെ മൃഗീയത കാരണം ഇതര വിശ്വാസികളും സുന്നി മുസ്‌ലിംകളും വളരെ പീഡിപ്പിക്കപ്പെട്ടുന്നുണ്ട്(See:www.breitbart.com/national-security/2014/07/03/sunni-mufti-isis-and-affiliates-have-killed-over-300-sunni-imams-and-preachers/.
5) നിയമ സാധുത്വത്തിന് വേണ്ടി ഭരണ നിര്‍വഹണത്തില്‍ സുന്നി ഇസ്‌ലാമിലെ പരമ്പരാഗത ഭരണമാതൃക ഉപയോഗിക്കുന്ന ഐസിസ് ഖലീഫമാര്‍ അനീതിയാണ് ചെയ്യുന്നത്. വിശുദ്ധരും സത്യസന്ധരുമായ സുന്നി ഖലീഫമാരെ മൊത്തം മുസ്‌ലിംകള്‍ ബൈഅത്ത് ചെയ്തുകൊണ്ട് എല്ലാവരുടെയും പൊതുസമ്മതത്തിലും യോജിപ്പിലുമാണ് നിയമിക്കപ്പെടാറുള്ളത്. ഐസിസ് അവരുടെ ഖലീഫയായ അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ രഹസ്യമായിട്ടാണ് എല്ലാ മുസ്‌ലിംകളുടെയും ഖലീഫയായി പ്രഖ്യാപിച്ചത്. അതില്‍ അദ്ദേഹത്തിന്റെ തെരെഞ്ഞെടുപ്പിന് മുഴുവന്‍ മുസ്‌ലിം സമൂഹവും പങ്കെടുക്കുകയോ, ഖലീഫയായി അദ്ദേഹത്തെ തെരഞ്ഞെടുക്കുകയോ, അദ്ദേഹത്തോട് ബൈഅത്ത് ചെയ്യുകയോ ചെയ്തിട്ടില്ല.
6) ഐസിസിന് ഇറാഖിലെയും ലെവന്റിലെയും യുദ്ധത്തിന് യുറോപ്പില്‍ നിന്ന് സൈന്യത്തെ വിജയകരമായി റിക്രൂട്ട് ചെയ്യാന്‍ സാധിച്ചു. പക്ഷേ, ഇറാഖിലെയും ലാവന്റിലെയും സുന്നികളുടെ അടിസ്ഥാന സഹായം ലഭിക്കുന്നതില്‍ പരാജയപ്പെട്ടു. അതിനും പുറമെ, അറബി സുന്നികളുടെയും കുര്‍ദിശ് പുരോഹിതരുടെയും പൊതുസമ്മതം ഉറപ്പാക്കുന്നതിലും അവര്‍ പരാജയപ്പെട്ടിട്ടുണ്ട്. കുര്‍ദിശ് പുരോഹിതര്‍ ഐസിസിനെ ഇസ്‌ലാമിക വിശ്വാസത്തിന് പ്പസുന്നി ഇസ്‌ലാമിനെ പുറത്തുള്ള സംഘടനയായിട്ടാണ് പ്രസ്താവിച്ചത്. (See:www.breitbart.com/national-security/2014/07/03/sunni-mufti-isis-and-affiliates-have-killed-over-300-sunni-imams-and-preachers/).
വാസ്തവത്തില്‍ ഐസിസ് സേനയിലെ അധികപേരും ആസ്‌ട്രേലിയ, ബ്രീട്ടന്‍, അമേരിക്ക, ബെല്‍ജിയം, ജര്‍മനി, ഫ്രാന്‍സ്, ചെച്ച്‌നിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. അവരില്‍ അധികപേരും യുറോപ്പില്‍ നിന്നുള്ളവര്‍. അതുകൊണ്ട് ഐസിസിനെ വൈദേശിക പോരാളികളായിട്ടാണ് കാണുന്നത്. സങ്കീര്‍ണമായ ആയുധങ്ങളും പടക്കോപ്പുകളുമുള്ള അവരുടെ കാടത്ത്വം അറേബ്യന്‍ മണ്ണിലാണെന്ന് അധിക ഇറാഖികളും സിറിയക്കാരും കരുതുന്നു. ആയുധങ്ങളില്‍ മിക്കതിന്റെയും ഉറവിടം യുഎസ്സും ബ്രിട്ടണും യുറോപ്പിന്റെ മറ്റു പ്രദേശങ്ങളുമാണ്.
ഐസിസ് സുന്നി സേനയല്ലെങ്കില്‍, പിന്നെ ആര്‍ക്കു വേണ്ടിയാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. ആരാണ് മധ്യ കിഴക്കന്‍ പ്രദേശങ്ങളില്‍ സംഹാര താണ്ടവമാടാന്‍ അവരെ തൊഴിലെടുപ്പിക്കുന്നത്.
ഇറാഖിലും സിറിയയിലും ലെവന്റിന്റെ മറ്റു പ്രദേശങ്ങളിലും യു എസ് ഗവണ്‍മെന്റിനും നാറ്റോ സഖ്യകക്ഷികള്‍ക്കും എന്തുകൊണ്ട് കാര്യക്ഷമമായി പോരാടാന്‍ സാധിക്കുന്നില്ല. ഐസിസ് യു എസ് പടച്ചെടുത്ത ചെകുത്താനാണോ. ഐസിസ് ഖലീഫ ഒരിക്കലും ഒരു ഇസ്‌ലാമിക ഖലീഫയല്ല. അത് യു എസ് പടച്ചെടുത്ത ഖലീഫയാണ്. ഏതായാലും മുസ്‌ലിം ലോകത്ത് അവനെ വിലങ്ങാന്‍ ആരുമില്ല.
പാക്കിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും താലിബാനില്‍ നിന്നുള്ള അറിയപ്പെട്ട ജിഹാദീ ഗ്രൂപ്പുകളെയും മധ്യ പൗരസ്ഥ്യ ദേശങ്ങളിലെ ജമാഅത്തെ ഇസ്‌ലാമിയെയും അല്‍ഖൊയ്ദയെയും നൈജീരിയയിലെ ബോകോ ഹറാമിനേയും സി ഐ എ സ്ഥിരമായി സഹായിക്കുകയും സപ്പോര്‍ട്ട് നല്‍കി സഹകരിക്കുകയും ചെയ്യുന്നുണ്ടെന്നത് അറിയപ്പെടുന്ന സത്യമാണ്. അതുകൊണ്ടുതന്നെയാണ് യു എസ് താന്‍ പടച്ചെടുത്ത ഈ ചെകുത്താന്മാരോട് ഇനിയും കാര്യക്ഷമമായി പോരാടാത്തത്. അന്താരാഷ്ട്ര ഭീകര സംഘടനകളുടെ അദൃശ്യമായ ഡയറക്റ്റര്‍ യു എസ്സാണ്. ആയതിനാല്‍ യാതൊരു ദയാദാക്ഷീണ്യവുമില്ലാതെ ഈ ചെകുത്താന്മാര്‍ക്ക് മന്വഷ്യരാശിയോട് ഏത് ക്രൂരതയും ചെയ്യാന്‍ സാധിക്കും. അമേരിക്കന്‍ ശക്തിയെയും ഡോളറിനെയും ആധാരമാക്കിയാണ് ഈ ചെകുത്താന്മാര്‍ ജീവിക്കുന്നത്. ഇവരെ പാവകളുടെ ഉടമ, യുഎസിന്റെ അദൃശ്യ ആധിപത്യകരങ്ങള്‍ നിഗൂഢമായി കൈകാര്യം ചെയ്യുന്നു. സി ഐ എയുടെ പ്രവര്‍ത്തകരുമായി നാറ്റോ നെറികെട്ട കുട്ടുകെട്ടിലാണുള്ളത്. അറബ് വസന്തമെന്ന് വിശേഷിപ്പിക്കപ്പെടുന്ന സിഐഎ പോളിയുടെ ഭാഗമായി സ്വാഷ്യലിസ്റ്റ് ജനാധിപത്യ സിറിയയെ തകര്‍ക്കാന്‍ യുറോപ്പില്‍ നിന്നുള്ള പതിനായിരകണക്കിന് ഐസിസ് പോരാളികള്‍ക്ക് പരിശീലനവും സമ്പത്തും ആയുധങ്ങളും നല്‍കിയത് സിഐഎയുടെ പ്രവര്‍ത്തകരായിരുന്നു. അറബ് വസന്തമെന്നത് ഒരു സമ്രാജ്യത്വ അജണ്ടയുടെ ഭാഗമായി മദ്ധ്യ പൗരസ്ഥ്യ ദേശവും മദ്ധ്യ ഏഷ്യയും അതിന്റെ എണ്ണ സംഭരണിയും പൈപ് ലൈന്‍ മാര്‍ഗവും പിടിച്ചടക്കാനുള്ള ഗൂഢമായ പ്രത്യയ ശാസ്ത്രപരമായ പ്രക്രിയയല്ലാതെ മറ്റൊന്നുമല്ല. (On The Trans-Afghan pipeline see Michel Chossudovsky, 'America's War on Terrorism', chapter 5, pp. 65-91).
ആയതിനാല്‍, അരാണ് ഇവരെ സഹായിക്കുന്നത്, ഇവര്‍ക്ക് ആയുധം നല്‍കുന്നത്, വലിയ സമ്പത്ത് കൊടുക്കുന്നത്. ഇവര്‍ ജുഗുപ്‌സാവഹമായ ഈ പ്രക്രിയകള്‍ എന്ത് ലക്ഷ്യത്തിനാണ് ചെയ്യുന്നത്. ഇവര്‍ ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും അവകാശത്തിന് പോരാടാന്‍ തീരുമാനിച്ച യഥാര്‍ഥ ഇസ്‌ലാമിക പോരാളികളാണെങ്കില്‍ പിന്നെയെന്തിന് അവര്‍ മുസ്‌ലിം പള്ളികളും സുഫീ മുസ്‌ലിംകളുടെ മഖ്ബറകളും ഒരേ മതസ്ഥരായിട്ടും ശിആ മുസ്‌ലിംകളുടെ അരാധനാലയങ്ങളും ബോംബിട്ടു തകര്‍ത്തു.
മധ്യ പൗരസ്ഥ്യ ദേശങ്ങളില്‍ പോര്‍വിളി ഉയര്‍ത്താനുള്ള ലക്ഷ്യമായിരിക്കുമോ ഇത്. അതുവഴി സര്‍വസാധരണയായി യുഎസ് സേനയുടെ വ്യവസായ ശാലകളിലെ ലോകോത്തര ആയുധ ബിസിനസ്സ് എറ്റവും ലാഭകരവും മെച്ചപ്പെട്ടതുമാക്കാന്‍ സാധിക്കും.
നാം ഗൗരവപൂര്‍വം ചിന്തിക്കേണ്ടിയിരിക്കുന്ന പ്രസക്തമായ ചോദ്യങ്ങളാണിവ.
By Prof. Henry Francis B. Espiritu
Global Research, March 19, 2015
Region: Middle East & North Africa
Professor Henry Francis B. Espirituis Associate Professor of Philosophy and Asian Studies at the University of the Philippines, Cebu City. His research interests also include Islamic Studies; particularly Sunni (Hanafi) jurisprudence, the writings of Al-Ghazali and Turkish Sufism. His email address isespirituhenryfrancis@yahoo.com.
No comments:
Post a Comment