ഈ വാര്‍ത്ത ഫൈസല്‍ രജാവിന്റെ കാതിലുമെത്തി. ഡോക്ടറുടെ പച്ചയായ പൊള്ളത്തരങ്ങള്‍ പൊളിച്ചടക്കാന്‍ ഫൈസല്‍ രാജാവ് കാര്‍ഷിക ജല വകുപ്പ് മന്ത്രിയോട് യാഥാര്‍ഥ്യമെന്തന്ന് അന്വേഷിക്കാനും സംസം ജലത്തിന്റെ സാമ്പിള്‍ യുറോപ്യന്‍ ലബോറട്ടറികളിലേക്ക് പരിശോധനക്ക് അയക്കാനും അവശ്യപ്പെട്ടു.
മന്ത്രി ഇതിന്റെ ഉത്തരവാദിത്വമെറ്റടുക്കാന്‍ the Jeddah Power and Desalination Platsn നോട് നിര്‍ദ്ദേശിച്ചു. താരീഖു ഹുസൈന്‍ ഈ സ്ഥാപനത്തില്‍ ഒരു ടിസാള്‍റ്റിങ് എംഞ്ചിനീയര്‍ (desalting engineer) (കടല്‍ ജലം കുടിവെള്ളമാക്കുന്ന ജോലിയാണിത്)ആയിരുന്നു. ഈ അസൈന്‍മെന്റ് ചെയ്തു തീര്‍ക്കാന്‍ താരീഖ് ഹുസൈനെയായിരുന്നു തിരഞ്ഞെടുത്തത്. ഹുസൈന്‍ തന്റെ ആവശ്യമറിയിച്ച് കഅ്ബയുടെ ഉത്തരവാദിത്യം ഏല്‍പ്പിച്ച ഉദ്യാഗസ്ഥരുമായി ഈ വിഷയത്തില്‍ ചര്‍ച്ച നടത്തി. അവരദ്ദേഹത്തിന് ഒരു ഉദ്യാഗസ്ഥനെ അതിനായി നിയമിച്ചു കൊടുത്തു. സംസം കിണറിനെ പഠനത്തിന് വിധേയമാക്കിയ താരീഖു ഹുസൈന്‍ പറയുന്നതിങ്ങനെ. ഹുസൈന് വേണ്ടി നിയമിച്ച വ്യക്തിയോട് കിണറിന്റെ അടിതട്ട് കാണിക്കാന്‍ അവശ്യപെട്ടപ്പോള്‍ അദ്ദേഹം വെള്ളത്തിലേക്കിറങ്ങി നിവര്‍ന്നു നിന്നു. ജല നിരപ്പ് അഞ്ചടി എട്ട് ഇഞ്ച് ഉയരമുള്ള ആ ഉദ്യാഗസ്ഥന്റെ തോള്‍ ഭാഗം വരെ മൂടിയ നിലയിലായിരുന്നു. കിണറിനകത്ത് വല്ല പൈപ്പില്‍ നിന്നോ ഇന്‍ലറ്റില്‍ നിന്നോ ആണ് ജലം ബഹിര്‍ഗമിക്കുന്നതെന്ന് പരിശേധിക്കാന്‍ തല വെള്ളത്തില്‍ മുക്കുവാന്‍ ശ്രമിച്ചു. അതിനു സാധിച്ചില്ല. സംസം കിണറിന്റെ ഒരു മൂലയില്‍ നിന്ന് മറ്റു മൂലകളിലേക്ക് ചലിച്ചുനോക്കി നിരീക്ഷിച്ചു. ഉദ്യാഗസ്ഥന് ഒന്നും കാണാന്‍ സാധിച്ചില്ലായിരുന്നു.
താരീഖു ഹുസൈന്‍ മറ്റൊരശയം പറഞ്ഞു കൊടുത്തു. സംസം ടാങ്കിന്റെ സമീപത്ത് സ്ഥാപിച്ച ഉയര്‍ന്ന തോതില്‍ വെള്ളം പുറത്തേക്ക് തള്ളുന്ന മോട്ടോറിന്റെ സഹായത്തോടെ കിണറിലെ ജലം വേഗത്തില്‍ ഒഴുക്കി വിടുക. ജല നിരപ്പ് രേഖപ്പെടുത്താനും വെള്ളം പൈപ്പിലൂടെയാണോ വന്നു ചേരുന്നതെന്ന് മനസ്സിലാക്കാനുമായിരുന്നു ഹുസൈന്‍ ഈ ആശയം മുന്നോട്ട് വച്ചത്. കണക്കറ്റ രീതിയില്‍ പുറത്തേക്കൊഴിക്കിയിട്ടും ഒരു ഫലവുമില്ലായിരുന്നു. സംസംത്തിന്റെ ഉറവിടം കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും വിഫലമായി. ഹുസൈന്‍ ഉദ്യാഗസ്ഥനോട് ഒരു സ്ഥലത്ത് മാത്രം നിലയുറച്ച് വല്ല അസാധരണത്വവും പ്രകടമാവുന്നുണ്ടോ എന്നു നിരീക്ഷിക്കാന്‍ ആവശ്യപ്പെട്ടു. നിമിശങ്ങള്‍ക്കുള്ളില്‍ തന്നെ അദ്ദേഹം കൈ ഉയര്‍ത്തി ഉച്ചത്തില്‍ ഉരുവിട്ടു അല്‍ഹംദു ലില്ലാഹ്. കിണറിലെ അടിത്തട്ടില്‍ നിന്ന് വെള്ളം നിര്‍കളിക്കുന്നതിനനുസരിച്ച് എന്റെ പാദത്തിനടിയില്‍ മണല്‍ തരികള്‍ തത്തികളിക്കുന്നു. അപ്പോഴും വെള്ളം പുറത്തേക്ക് പമ്പു ചെയ്യ്തുകൊണ്ടിരിക്കുകയായിരുന്നു. പിന്നെ അദ്ദേഹം കിണറിന്റെ ചുറ്റും കറങ്ങി നോക്കി. ഇതേ പ്രതിഭാസമായിരുന്നു എല്ലായിടത്തുനിന്നും അദ്ദേഹത്തിന് അനുഭവപ്പെട്ടത്. അടിതട്ടില്‍ നിന്നുറവയിടുന്ന ജല പ്രവാഹം ആദ്യമുണ്ടായിരുന്ന ജല നിരപ്പിനേക്കാള്‍ ഉയര്‍ന്നതേയില്ല. കുറഞ്ഞതുമില്ല.
സംസം കിണറിന്റെ നിരീക്ഷണങ്ങളെല്ലാം പൂര്‍ത്തിയാക്കിയ താരീഖു ഹുസൈന്‍ ശേഷം, യുറോപ്യന്‍ ലാബിലേക്ക് സംസത്തിന്റ സാബിള്‍ പരീക്ഷണത്തിനായി സ്വരൂപിച്ചു. കഅ്ബാലയത്തോട് യാത്ര പറയുന്നതിന് മുമ്പ് ഹുസൈന്‍ മേലുദ്യാഗസ്ഥരോട് പരിസരത്തുള്ള മറ്റു കിണറുകളുടെ അസ്ഥയെന്താണെന്ന് ചോദിച്ചറിഞ്ഞു. അവയെല്ലാം വറ്റിവരണ്ടിരിക്കുന്നു എന്നായിരുന്നു ലഭിച്ച മറുപടി. ജിദ്ദയിലെ തന്റെ ഓഫിസിലെത്തിയ താരീഖ് പഠന റിപ്പോര്‍ട്ട് ബോസിന് സമര്‍പ്പിച്ചു. ബോസ് വളരെ താല്‍പര്യത്തോടെ എല്ലാം കേട്ടിരുന്നെങ്കിലും സംസം കിണര്‍ ചെങ്കടലുമായി ബന്ധമുണ്ടെന്ന അയുക്തിപരമായ ഒരു പ്രതികരണമാണ് അവസാനം ഹുസൈന് ലഭിച്ചത്. ഹുസൈന്‍ അതിനെ നിഷേദിച്ചു. കാരണം മക്കാ പട്ടണത്തിന്റെ ചുറ്റുവട്ടം വെള്ളമില്ലാതെ വരണ്ടു കിടക്കുകയാണ്. ഏകദേശം 75 കിലോമീറ്റര്‍ അകലെയാണ് കടല്‍ സ്ഥിതി ചെയ്യുന്നതും. പിന്നെ എങ്ങനെയാണ് സംസം കിണറിന് ചെങ്കടലുമായി ബന്ധമുണ്ടാകുക.
യുറോപ്യന്‍ ലബോറട്ടറികളിലും താരീഖു ഹുസൈനും സംഘവും സ്വന്തം ലബോറട്ടറിയിലും സംസം കണികള്‍ പരിശോധിച്ചതിന്റെ ഫലം സാമ്യമുള്ളതായിരുന്നു. അവയില്‍ ചില പഠനം വെളിവാക്കുന്നത് കാല്‍സ്യവും മാഗ്‌നീഷ്യവും (CALCUIM & MAGNESUIM) സംസം ജലത്തില്‍ മറ്റുള്ള ജലത്തേക്കാള്‍ കൂടുതലുള്ളതിനാല്‍ ഹാജിമാരുടെ ദാഹമകറ്റാന്‍ കൂടുതല്‍ സഹായകമാണെന്നും ഫ്‌ളൂറിഡു(FLOURIDE)ള്ളതിനാല്‍ അണുനാശിനിയായും സംസം ജലത്തെ ഉപയോഗിക്കാവുന്നതാണെന്നുമായിരുന്നു. മാത്രമല്ല സംസം പാനനത്തിന് ഏറ്റവും ഉചിതമാണെന്ന് യുറോപ്യന്‍ ലബോറട്ടറികള്‍ വിലയിരുത്തിയതോടെ ഈജിപ്തിലെ ഡോക്ടറുടെ വാദം പൊള്ളയാണെന്ന് തെളിഞ്ഞു (See www.turntoislam.com).
മാനത്ത് നിന്നു വര്‍ഷിക്കുന്ന ഒരോ മഞ്ഞുകഷ്ണങ്ങളും അത്യുല്യമാണ് എന്ന വാചകമാണ് ജപാനിലെ ഹാഡോ സയന്റിഫിക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകന്‍ മസാറോ ഐമോട്ടോ (Masaru Emoto)യെ സംസമെന്ന അത്ഭുത ജലത്തെ ഗവേഷണത്തിന് പഠനവിധ്യേയമാക്കാന്‍ പ്രേരിപ്പിച്ചത്. മണ്ണില്‍ പെയ്തിറങ്ങുന്ന മഞ്ഞുകഷ്ണങ്ങള്‍ വ്യതിരിക്തമാണെന്ന വാദം പൊള്ളയാണെന്ന് തെളിയിക്കാനുള്ള കടിന പരിശ്രമത്തലായിരുന്നു വര്‍ഷങ്ങളോളമദ്ദേഹം. സ്വന്തമായി ഒരു ലബോറട്ടറി പോലും അതിനായി പണിതു. വൈവിദ്യമാര്‍ന്ന രൂപങ്ങളില്‍ ജല കണികകളിലെ ഘടനകളില്‍ പഠനം നടത്തി. അദ്ദേഹത്തിന്റെ ചിന്താമണ്ഡലങ്ങളില്‍ അപ്പോഴും ഒരു ചോദ്യം വട്ടമിട്ടുകൊണ്ടിരുന്നു. രണ്ടു ഹൈഡ്രജന്‍ ആറ്റവും ഒരു ഓക്‌സിജന്‍ ആറ്റവും ഇഴികി ചേര്‍ന്നാണ് ജലകണികകളുണ്ടാകുന്നത്. പിന്നെ എങ്ങനെയാണ് ആകാശത്തു നിന്നു പെയ്തിറങ്ങുന്ന ഹിമശിലകളില്‍ പരസ്പരം വൈജാത്യം പ്രകടമാവുക. ഈ സിദ്ധാന്തം പിഴചതാണെന്ന് തെളീക്കണം. പിന്നെ പരിക്ഷണങ്ങളുടെ കാലഘട്ടമായിരുന്നു.
![]() |
Masaru Emoto |
ഇതിനിടക്കാണ് Tokyo എന്ന സര്‍വകലാശാലയില്‍ പഠിക്കുന്ന സഊദീ വിദ്യാര്‍ത്ഥിയെ മസാറോ ഐമോട്ടോ കണാനിടയായത്. അദ്ദേഹത്തിന്റെ സംങ്കടം മനസ്സിലാക്കിയ സഊദി വിദ്യാര്‍ത്ഥി സംസം ജലത്തെ മസാറോക്ക് പരിചയപ്പെടുത്തി. പിന്നെ പരീക്ഷണങ്ങളുടെ നവ വാതായനങ്ങളാണ് അദ്ദേഹത്തിന് മുന്നില്‍ കൊട്ടിതുറക്കപ്പെട്ടത്. നാനോടെക്‌നോളജി ഉപയോഗിച്ചായിരുന്നു പരീക്ഷണം. സംസം മസാറോയുടെ മനോമുകിരത്തില്‍ ചിന്തോദീപക കിരണങ്ങളിട്ടുകൊടുത്തു.
തന്റെ ഗവേഷണ പ്രബന്ധം ജിദ്ദയില്‍ അഞ്ഞൂറിലധികം ഗവേഷകരുള്ള സദസ്സിലവതരിപ്പിച്ചു. അതിലദ്ദേഹം ഞെട്ടലുളവാക്കുന്ന പല സത്യങ്ങളും തുറന്നു പറഞ്ഞു. അതിലൊന്നായിരുന്നു ആയിരം ജല കണികകളില്‍ ഒരു തുള്ളി സംസം കലര്‍ത്തിയാല്‍ മൊത്തം സംസത്തിന്റെ പവര്‍ ആ ജലത്തിന് ലഭ്യമാകുന്നുമെന്നത്. തീര്‍ന്നില്ല, സംസ ജലത്തിന്റെ ക്രിസ്റ്റലുകള്‍ക്ക് അതിശയകരമായ പ്രത്യേകതകളുണ്ടെന്നും അദ്ദേഹത്തിന്റെ കാമ്പസിലെ ഒരു മുസ്‌ലിം വിദ്യാര്‍ത്ഥി സംസത്തിനരികില്‍ ഖുര്‍ആന്‍ സൂക്തങ്ങള്‍ പാരായണം ചെയ്തപ്പോഴും ടാപ്പ് റെക്കോര്‍ഡര്‍ കൊണ്ടു വന്നു ചില സൂക്തങ്ങള്‍ ഓതികേള്‍പ്പിച്ചപ്പോഴും ജലകണികകളില്‍ ചെതോഹരമായ ചില പ്രതികരണങ്ങള്‍ കാണ്ടതായും ഏറ്റവും നല്ല ക്രിസ്റ്റലുകളപ്പോള്‍ അവയില്‍ നിന്ന് ലഭ്യമായതായും ഐമോട്ടൊ പറയുന്നു. ശേഷം അല്ലാഹുവിന്റെ 99 നാമ്മങ്ങളും ഉരുവിട്ടു നോക്കി. ഒരോ നാമങ്ങള്‍ക്കും വിവിധ മാതൃകയിലാണ് സംസം കണികകള്‍ പ്രതികരിച്ചത്. യുദ്ധം പോലുള്ള മോശമായ വാചകങ്ങള്‍ ഉച്ചരിച്ചപ്പോള്‍ അതിനെതിരെയും സംസം പ്രതികരിച്ചുവത്ര. പതിനഞ്ചു വര്‍ഷത്തിലധികം നീണ്ട ഈ വലീയ പരീക്ഷണങ്ങള്‍ക്കു ശേഷമുള്ള ചില പ്രധാന നിഗമനങ്ങളായിരുന്നു ഭൂമിയില്‍ സംസത്തേക്കാള്‍ ശുദ്ധമായ ജലം കണ്ടെത്താന്‍ സാധിക്കുകയില്ലെന്നും റിസൈക്കിള്‍ ചെയ്തിട്ടുമതിന്റെ പരിശുദ്ധിയില്‍ മാറ്റമില്ലെന്നതും. സംസത്തിന്റെ ഘടനയില്‍ മാറ്റം വരുത്താന്‍ സാധ്യമല്ലെന്നും ബിസ്മില്ലാഹ് എന്നുച്ചരിച്ച ശേഷമുള്ള സംസത്തിന്റെ സ്വഭാവ ഗുണം കൂടുതല്‍ മെച്ചപ്പെട്ട രീതിയിലാണ് കാണുന്നതെന്നും അദ്ദേഹം പറയുന്നു. ചില ഖുര്‍ആനിക സുക്തങ്ങള്‍ ഓതിയ സംസം രോഗശമനത്തിന് ഉപയോഗിക്കാമത്ര. മസാറോ ഐമോട്ടോ ജലത്തില്‍ നിന്നുള്ള സന്ദേശങ്ങള്‍ (Messages from Water)എന്നു നാമകരണം ചെയ്ത അഞ്ചു വാള്യമുള്ള ഒരു പുസ്തകം തന്നെ തന്റെ അനുഭവങ്ങള്‍ പങ്കുവെക്കാനായി പ്രസ്ദ്ധീകരിച്ചിട്ടുണ്ട്. സഊദി വാര്‍ത്താ എജന്‍സിയാണ് ഈ പഠന റിപ്പോര്‍ട്ട് പുറത്തു വിട്ടത്.
എഞ്ചിനീയര്‍ യഹ്‌യാ ഹംസാ കുഷ്‌കും സംഘവും സംസം കിണറിനെയും ജലത്തെയും സംബന്ധിച്ച് മറ്റൊരു ഗവേഷണം നടത്തിയിരുന്നു. അതിന്റ അടിസ്ഥാനത്തില്‍ അവര്‍ പറയുന്നു.
ബംഗ്ലാദേശിലെ ആറ്റോമിക് എനര്‍ജി കമീഷനിലെ (Bangladesh Atomic Energy Commission) നാല് മുതിര്‍ന്ന വിദഗ്ദ്ധരുടെ ഗവേഷണത്തില്‍ സംസം ജലം ശാസ്ത്രീയ പരമായി ടാപ്പ് സോളാര്‍ ജലത്തേക്കള്‍ നല്ലതാണെന്നാണ്. എം.എ ഗാന്‍, എ.കെ.എം ശരീഫ്, കെ. എം ഇദ്‌രീസ് നേതൃത്വം നല്‍കിയ ഈ ഗവേഷണത്തില്‍ വിസ്തരിക്കുന്നത് മാഗ്‌നീഷ്യവും സോഡിയവും പൊട്ടാസ്യവു സംസത്തില്‍ ടാപ്പ,് സോളാര്‍ പമ്പ് വെള്ളത്തേക്കാളധികമാണ്. ഭൂഗര്‍ഭജലത്തേക്കാള്‍ പോഷക ഗുണങ്ങളടങ്ങിയ ജലവും സംസം തന്നെ. ആമശയത്തില്‍ രൂപപ്പെടുന്ന ആധിക്ക്യമുള്ള ഹൈഡ്രോക്ലോറിക്കാസിഡിനെ സമതുലിതമാക്കി നെഞ്ചുപുകച്ചിലില്‍ നിന്ന് സംരക്ഷണമേകാന്‍ സംസത്തിന് സാധിക്കുമെന്നാണ് അവരുടെ വിലയിരുത്തല്‍(S. H. A. Careem The miracle of ZamZam Sunday Observ-er, January 30, 2005) മന്ത്രിച്ചൂദിയ വെള്ളത്തിനും ഫലമുണ്ടെന്നാണ് അദ്ദേഹത്തിന്റെ വാദം.
സംസത്തിന്റെ വിശുദ്ധിയെ ചോദ്യം ചെയ്യുന്ന ബ്രോയിലര്‍ ബുദ്ധി ജീവികളും പുത്തനാശയക്കാരും ഇതൊക്കെ മനസ്സിലാക്കുന്നത് നന്ന്. യക്തിരാഹിത്യത്തിന്റെ പടുകൂറ്റന്‍ ഗര്‍ത്ഥത്തില്‍ പെട്ടുലയുകയാണിന്നും അവര്‍. ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട്.
No comments:
Post a Comment