A blog about health and wealth

1/18/18

സ്വവര്‍ഗരതി; ഇസ്‌ലാമിന് ചിലത് പറയാനുണ്ട്‌


ലൈംഗികതയുടെ രാഷ്ട്രീയ വായന ഇസ്‌ലാമിനെ സംബന്ധിച്ച് ഒരു പുതിയ മേഖലയേ അല്ല.  സ്‌നേഹ ലാളനകളുടെ അടിത്തറയായ കുടുംബത്തിനും കുടുംബ പരമ്പരക്കും വളരേയെറെ പ്രധാന്യം നല്‍കുന്ന ഇസ്‌ലാമില്‍ വിവാഹം മുഖേനയല്ലാത്ത ഏത് ലൈംഗികതയും കുറ്റകരമാണ്.  വിശുദ്ധ ഖുര്‍ആനിലെ ഒരു ചരിത്രം തന്നെ സ്വവര്‍ഗരതിക്കാരായ ലൂത്ത് നബിയുടെ യുഗത്തിലെ ചില ജനതക്കിറങ്ങിയ ശിക്ഷയെ ഓര്‍മപെടുത്തിയാണുള്ളത്. തിരുദൂതരു(സ്വ) ടെ ലൂത്ത് സമൂഹത്തിന്റെ പ്രവര്‍ത്തിയിലേര്‍പ്പെട്ടവരെ എറിഞ്ഞു കൊല്ലണമെന്ന (തുര്‍മുദി, ഇബ്‌നുമാജ; 3575 മിശ്കാത്ത്) ഹദീസ്സും അനിയന്ത്രിത ലൈംഗികതയെ വിലക്കിയതിന് തെളിവാണ്. സ്വവര്‍ഗരതിയിലേര്‍പ്പെടുന്ന വ്യക്തിക്ക് പ്രതേക ശിക്ഷതന്നെ ഇസ്‌ലാമിക ശരീഅത്ത് വിധിച്ചിട്ടുണ്ട്. സമൂഹത്തില്‍ അനുവദനീയമായ ലൈംഗിക ബന്ധം നടത്താന്‍ അവസരം തന്നിട്ടും മറ്റൊരു മാര്‍ഗത്തെ അവലംബിച്ചതിനാണ് ഈ ശിക്ഷ. 
പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധമെന്ന ഭാവനയിലാണ് നമ്മുടെ സമൂഹം സ്വവര്‍ഗലൈംഗികതയെ ഇത്രേയും കാലം, വളരെ ലജ്ജയോടെ കണ്ട് പോന്നിരുന്നത്. രഹസ്യങ്ങളിലൂടെ കുട്ടികളില്‍ അവ്യക്തതയുടെ ഇരുള്‍മറ പടച്ച് വിട്ടായിരുന്നു സധാരണ ലൈംഗിക വേഴ്ച്ചയെ കുറിച്ചുള്ള സംസാരങ്ങള്‍ പോലും സമൂഹത്തിലൂടെ ആശയ വിനിമയം ചെയ്തിരുന്നത്. ഇന്ന് കാലം മാറി. കോലവും മാറി. വിവിധ തരം രുചിമസാലകള്‍ അവയിലും ചേര്‍ത്ത് തുടങ്ങി. സ്വവര്‍ഗരതി ആ രുചി ഭേദങ്ങളിലെ ഒരു നികൃഷ്ഠ ക്രിയ മാത്രം.

ലിംഗം(gender) ലൈംഗികത (sexulity) 

സ്വവര്‍ഗത്തെ കുറിച്ച് വിശദീകരിക്കുന്നതിന്റെ മുമ്പ്  ലിംഗവും ലൈംഗികതയെയും അല്‍പം സൂചിപ്പിക്കേണ്ടി വരും. മനുഷ്യന്റെ ലൈംഗികമായ സ്വത്വത്തെ സ്ത്രീ(female)-പുരുഷന്‍(male) എന്നീ രണ്ട് വ്യക്തമായ ലിംഗാ(gender)വസ്ഥകളില്‍ കേന്ദ്രീകരിച്ച് നിറുത്തിയാണ് ലോകത്ത് പൊതുവെയുള്ള നിയമനിര്‍മാണങ്ങള്‍ നടത്താറുള്ളത്. സ്ത്രീപുരുഷന്മാര്‍ തമ്മിലുള്ള ജീവശാസ്ത്രപരമായ വിത്യാസങ്ങളെയാണ് ലൈംഗിക(sexulitty)ത എന്ന പദം സൂചിപ്പിക്കുന്നത്. സ്ത്രീയും പുരുഷനും തമ്മിലുള്ള ലൈംഗിക ബന്ധത്തെ സൂചിപ്പിക്കുന്ന ലെംഗികത(sexulity) എന്നത് ലിംഗ(gender)മെന്ന പദത്തില്‍ നിന്നും തികച്ചും വിത്യസ്തമാണ്. ഒരോ ലിംഗത്തില്‍പ്പെട്ടവരും അനുഷ്ഠിക്കേണ്ട ധര്‍മ്മങ്ങള്‍, സംസ്‌ക്കാരങ്ങള്‍ അവരോട് നടപ്പിലാക്കാന്‍ കല്‍പ്പിച്ച് സമൂഹം ഇതിലൂടെ പ്രതീക്ഷിക്കുന്ന ശീലങ്ങളെയും പെരുമാറ്റരീതികളെയുമാണ് ലിംഗമെന്നു പറയുന്നത്. അതായത് ആണ്മ പെണ്മ എന്ന അവസ്ഥയെ നിര്‍ണയിക്കുന്ന ഘടകമാണ്  ലിംഗം. എന്നാല്‍ ലൈംഗികത(sexulitty) എന്നത് മനസ്സിന്റെ ആകര്‍ഷണത്തെയും അനുരാഗത്തെയും നിര്‍ണയിക്കുന്നു.  മനുഷ്യവര്‍ഗത്തെ പൊതുവേ പുലിംഗം സ്ത്രീലിംഗം എന്നരീതിയില്‍ വകതിരിക്കാമെങ്കിലും ഇവരണ്ടിലും പെട്ടതാണോ എന്ന സംശയത്തിലായി കഴിയുന്ന ഉഭയലിംഗവര്‍ഗം മനുഷ്യസമൂഹത്തിലുണ്ട്. ഉഭയലിംഗര്‍ (അപരലിംഗര്‍) എന്ന് അറിയപ്പെടുന്ന ഇവരുടെ ശരീരികമായ ലിംഗപ്രകടനവും മനസികമായ ലിംഗപ്രകടനവും തമ്മില്‍ വൈരുദ്ധ്യമുണ്ടായിരിക്കും. പുരുഷന്റെ മാനസികാവസ്ഥയും സ്ത്രീയുടെ ശരീരവുമായി ജനിക്കുന്നവര്‍, സ്ത്രീയുടെ മാനസികാവസ്ഥയും പുരുഷന്റെ ശരീരവുമായി ജനിച്ചവര്‍ എന്നിങ്ങനെ ഉഭയലിംഗരെ വേര്‍ത്തിരിക്കാവുന്നതാണ്. ഇവരില്‍ പുരുഷ ജനനേന്ദ്രിയത്തോടെ പിറന്നു വെങ്കിലും മനാസ്സാ താനൊരു സ്ത്രീയാണെന്ന ഭാവപ്രകടനമുള്ളവരാണ് കൂടുതല്‍. ഉഭയലിംഗര്‍ നമുക്കിടയില്‍ അറിയപ്പെടുന്നത് നപുംസകര്‍ (third sex) എന്ന പേരിലാണ്. ഇവരില്‍ നിന്ന് സാമ്പത്തികമായി കഴിവുള്ള ചുരുക്കം ചില വ്യക്തികള്‍ മനസ്സിലെ ഭാവപ്രകടനത്തിനൊത്ത ലിംഗം ശാസ്ത്രക്രിയയിലൂടെ സീകരിച്ച് പുതിയ ജീവിത സാഹജചര്യങ്ങള്‍ സൃഷ്ട്ടിക്കുന്നു. ഇവരാണ് ട്രാന്‍സ് ജന്‍ഡറു(transgender)കള്‍. ഇവരല്ലാത്ത ഒരു വിഭാഗമുണ്ട്. ശാരീരിക വൈക്യല്യവുമായി ജനിക്കുന്ന ഇവര്‍ ലിംഗതനിമയില്‍ സ്ത്രൃണതക്കും പൗരുഷ്യത്തിനുമിടയില്‍ നിലകൊള്ളുന്ന മധ്യലിംഗരാണ്(intersex). ഇവരില്‍ ചിലര്‍ക്ക് വളര്‍ച്ചയെത്താത്ത ഗര്‍ഭപാത്രവും പുരുഷ ലിംഗവുമുണ്ടായിരിക്കും. 


സ്വവര്‍ഗാനുരാഗികള്‍(homosexuality) 

ആണും പെണ്ണും പങ്കാളികളായി നടത്തുന്ന എതിര്‍വര്‍ഗലൈംഗികത(heterosexuality) തുരുമ്പെടുത്തെന്ന ഭാവേനെ മുരടന്‍ ചിന്തകരുടെ തലയിലുദിച്ച  സ്വവര്‍ഗരതി ചില രാഷ്ട്രങ്ങള്‍ അനുവദനീയമാക്കിയതാണ് ഇന്നത്തെ മാധ്യമങ്ങള്‍ പലപ്പോഴും ചര്‍ച്ചചെയ്യുന്നത്. ആയതിനാല്‍ സമകാലിക ലോകത്ത് സ്വവര്‍ഗാനുരാഗത്തിനും രതിക്കും സ്വവര്‍ഗ വിവാഹത്തിനും എത്രത്തോളം പ്രസക്തിയുണ്ടെന്ന ചര്‍ച്ചകള്‍ക്ക് സാധ്യതയേറിവരുകയാണ്. നമ്മുടെ രാജ്യത്തു നിന്നും അതിന്റെ തുടര്‍ച്ചയെന്നോണം ഉഭയലൈംഗികതയും(bisexuality) സ്വവര്‍ഗലൈംഗികതയും(homosexuality) നിയമ പരിധിയില്‍ പെടുത്തി അനുവദിക്കണമെന്ന് രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന് മുറവിളികള്‍കേട്ട് തുടങ്ങി. ഭാരതത്തില്‍ സമ്മത പ്രകാരമുള്ള ഉഭയലൈംഗികതക്ക് നിയമ സാധുതയുണ്ടെന്നിടത്തേക്കെത്തി. മൗനം സമ്മതമായിട്ടെടുക്കുമോ ആവോ.
സ്വവര്‍ഗരതി ഒരു മനോരോഗമാണെന്ന് പറയാന്‍ പറ്റുമോ. മദ്യപാനിയെ പോലെയാണവന്‍ എന്ന് പറയുന്നതായിരിക്കും ശരിയാകുകക.  സ്വവര്‍ഗരതി മനസികോല്ലാസ്സമായി മാറുന്നത് ചില സാഹചര്യങ്ങളിലെ ശീലങ്ങളില്‍ നിന്നാണ്. സ്വവര്‍ഗാനുരാഗികരെ സാധാരണക്കാരായ ജനതയില്‍ നിന്ന് വേറിട്ട് നിറുത്തുന്ന ഘടകം അവര്‍ക്ക് സ്വലിംഗവര്‍ഗത്തില്‍പ്പെട്ട വ്യക്തികളോട് ശാരീരികവും വൈകാരികവുമായ കാമാകര്‍ഷണം തോന്നുന്നു എന്ന കാര്യത്തിലാണ്. എതിര്‍ലിംഗത്തോട് ജന്മനായുള്ള വൈകാരിക അനുരാഗസമീപനം വളര്‍ന്ന് വേരു പിടിക്കുന്നത് ഒരു പ്രത്യാക കാലയളവ് മുതലാണെങ്കില്‍ സ്വവര്‍ഗ പ്രണയകരുടേത് ചില പരിതസ്ഥിതികളാല്‍ ഉടലെടുക്കുന്നതാണ് (അല്ലെന്ന് വാദിക്കുന്നവരുണ്ടായിരിക്കാം). അവരെ സ്വവര്‍ഗാനുരാഗത്തില്‍ നിന്ന് സ്വവര്‍ഗരതിയില്‍ കലാശിക്കുന്നവരെന്നും സ്വവര്‍ഗരതിയില്‍ നിന്ന് സ്വവര്‍ഗാനുരാഗത്തില്‍ ചെന്നെത്തുന്നവരെന്നും എന്നിങ്ങനെ രണ്ടായി തിരിക്കാം. ഇവരില്‍ ആദ്യം പരാമര്‍ശിച്ച  വ്യക്തിയുടെ ജീവിത സാഹചര്യത്തിനുദാഹരണമാണ് കേരളത്തില്‍ ഈ അടുത്തകാലത്തായി പുറത്തുവന്ന രണ്ട് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥിനിയുടെ സംഭവം. അവര്‍ തമ്മിലുള്ള സ്വവര്‍ഗ വിവാഹം നടത്തമെണന്ന ആഗ്രഹം വീട്ടുക്കാരെ ധരിപ്പിച്ചപ്പോള്‍ വീട്ടുക്കാര്‍ അതിനെ തടഞ്ഞു. പിന്നെ ഈ വിദ്യാര്‍ത്ഥിനികള്‍ കണ്ട മാര്‍ഗം നാടുവിടുക എന്നതായിരുന്നു. എന്തു കൊണ്ട് ഇത്തരം ചിന്തകള്‍ ഇവരില്‍ കടന്നുവന്നു എന്നത് സ്ത്രീകളുടെ ഹോസ്റ്റലുകളോ അല്ലെങ്കില്‍ പുരുഷന്മാരുടെ ഹോസ്റ്റലുകളോ എടുത്ത് ഉദാഹരിക്കുകയാണെങ്കില്‍ അതിലേക്കുള്ള അന്വേഷണത്തിന്റെ തുടക്കമെന്നോണം സൂചിപ്പിക്കേണ്ടിവരിക ഒരോര്‍ത്തര്‍ക്കും അവരുടെ എതിര്‍ലിംഗ വ്യക്തിയുടെ അസാനിധ്യമാണെന്നാണ്.
കൗമാരത്തെ അറീക്കുന്ന എതിര്‍വര്‍ഗ ലൈംഗിക വികാരത്തെ ശമിപ്പിക്കല്‍ അസാധ്യമാവുമ്പോള്‍ അവര്‍ക്ക് മുമ്പില്‍ തുറന്നിട്ട വാതില്‍ പിന്നെ സ്വവര്‍ഗത്തിലെ വ്യക്തിയെ തെരെഞ്ഞെടുക്കുക എന്നതാണ്. സവകാശം എതിര്‍ലിംഗ വ്യക്തിയെ കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ മാഞ്ഞു പോകുകയും ഈ സ്ഥാനത്ത് അവന്‍ തന്റെ സ്വവര്‍ഗവ്യക്തിയെ കൊണ്ട് സംതൃപ്തിയടയുകയും ചെയ്യുന്നു. 
സ്വവര്‍ഗരതിയില്‍ സ്വവര്‍ഗാനുരാഗത്തിലേക്കെത്തുന്നതിന്ന് ഉദാഹരണമാണ് സ്വവര്‍ഗത്തിലെ മുതിര്‍ന്നവരില്‍ നിന്ന് ചെറുപ്പം മുതലേ ഏറ്റുവരുന്ന ലൈംഗിക ചൂഷണക്രിയകള്‍. തുടര്‍ന്ന് സ്വവര്‍ഗ രതിക്കിരയായ വ്യക്തി മാനസികമായ ഒരരക്ഷിതാവസ്ഥയില്‍ പെടുന്നു. എതിര്‍ലിംഗത്തെ കുറിച്ചുള്ള സങ്കല്‍പങ്ങള്‍ക്ക് പോലും ചിലപ്പോള്‍ അവന്റെ മനസ്സില്‍ സ്ഥാനംപ്പിടിച്ചെന്ന് വരില്ല. മറിച്ച് അവന്റെ ചിന്ത മുഴുവന്‍ തന്റെ വര്‍ഗത്തിലെ വ്യക്തിക്ക് വേണ്ടി നീക്കിയെന്ന് വരും. ഭൂരിപക്ഷത്തിന്റെ ലൈംഗികാകര്‍ഷണം എതിര്‍ലിംഗത്തോടാണെങ്കിലും ഈ ദുരിതാവസ്ഥയില്‍പ്പെടുന്ന ചുരുക്കം ചിലയാളുകള്‍  പൂര്‍ണമായും സ്വവര്‍ഗാനുരാഗിയായിമാറുന്നു. ഇവരല്ലാത്ത സ്വര്‍രതിക്കിരയായ ഒരു ന്യുന പക്ഷം സാഹചര്യത്തിനും പരിതസ്ഥിതിക്കൊത്തും ചാഞ്ചല്യത്തോടെ ആണിനോടും പെണ്ണിനോടും ആകര്‍ഷണം തോന്നുന്ന തരത്തിലായിരിക്കും. ഇവരുടെ സ്വവര്‍ഗരതി താത്കാലികമായിരിക്കാനാണ് സാധ്യത. വിവാഹത്തിന് ശേഷം ഇവര്‍ പൂര്‍ണമായും എതിര്‍വര്‍ഗലൈംഗികതയിലേക്ക് തന്നെ തിരിഞ്ഞ് അതില്‍ സംതൃപ്തി കണ്ടെത്തും. ഉഭയലൈംഗികര്‍(bisexuality) എന്ന് പറയുന്നത് ഇവരെയാണെ്.


സ്വവര്‍ഗലൈംഗികത



സ്വവര്‍ഗരതി സ്ത്രീയുടെയോ പുരുഷന്റെയോ മിശ്രലൈംഗികാവസ്ഥയുള്ളവരുടെയോ ആരുടേതായാലും അതില്‍ ഒരു വ്യക്തിയില്‍ സ്ത്രീയവസ്ഥയും മറ്റൊരാളില്‍ പുരുഷാവസ്ഥയുമാണ് മുന്നിട്ടു നില്‍ക്കുക. സ്ത്രീയുടെ ഭാഗം ഒരാളും പുരുഷന്റെ ഭാഗം മറ്റൊരാളും എറ്റെടുത്തുകൊണ്ടാണ് സ്വവര്‍ഗരതികള്‍ നടക്കുന്നത്. മിശ്രലൈംഗികതയിലും ഈ ലിംഗപരമായ പരികല്പന കാണാവുന്നതാണ്. ഏതു നിലക്കു നോക്കിയാലും ലൈംഗികതയില്‍ സ്ത്രീ/പുരുഷ ലിംഗങ്ങളുടെ സുവ്യക്തമായ ആധിപത്യമാണ് കാണപ്പെടുന്നത്. സ്വവര്‍ഗ പ്രണയ (gay) പുരുഷ്‌നും പുരുഷനും തമ്മിലുള്ള രതി യേക്കാള്‍ കുറവാണ് സാധരണ ഗതിയില്‍ സമൂഹത്തില്‍ പ്രണയിനികളായ  സ്ത്രീയും സ്ത്രീയു(lesbian)മായുള്ള ലൈംഗികത.        

സ്വവര്‍ഗ വൈവാഹികം


വൈവാഹികത്തെ സംബന്ധിച്ച് സമൂഹത്തില്‍ ഭൂതകാലത്ത് തന്നെ ചില വിശ്വാസങ്ങള്‍ വച്ച് പുലര്‍ത്തിയിട്ടുണ്ട്. സര്‍വ്വ ലൗകിക സ്ഥാപനങ്ങളില്‍ ഒന്നാണ് വൈവാഹികം. മാനവസമൂഹത്തിന്റെ ആരംഭം മുതല്‍ നിലനിന്ന് പോന്നിരുന്ന ഏറ്റവും പ്രാചീനവും അടിസ്ഥാനപരവുമായ സാമൂഹ്യ സ്ഥാപനമായ വിവാഹം മനുഷ്യന്റെ ലൈംഗിക ജീവിതത്തെ നയിക്കാനും നിയന്ത്രിക്കാനും മനുഷ്യകുലം തന്നെ സ്ഥാപിച്ചതാണ്. ഒരുമിച്ച് ജീവിക്കുന്നതിനുള്ള സാമൂഹികാനുമതിയോടെ ഒരോ സമൂഹത്തിനോടും യോജിച്ച ചില ചടങ്ങുകളും അനുഷ്ഠാനങ്ങളും ഔപചാരികതകളോട്  കൂടി ലൈംഗിക ബന്ധം സ്ഥാപിപ്പിക്കലാണ് പൊതുവെ വിവാഹത്തെ നിര്‍വചിക്കാം. വിവാഹവും കുടുംബവും പരസ്പരപൂരകങ്ങളായ ആശയങ്ങളായതിനാല്‍ കുടുംബത്തെ വേര്‍തിരിച്ച് നിര്‍വചിക്കേണ്ട ആവശ്യമില്ല. സന്താനോല്‍പാദനത്തിനും കുട്ടികളെ വളര്‍ത്തുന്നതിനുമുള്ള ഒരു ഉടമ്പടിയാണ് വിവാഹമെന്നത് മലിനോവ്‌സ്‌കി (Malinowiski) പറയുന്നത്. പുതുതലമുറയിലെ നവമാറ്റങ്ങള്‍ യുക്തിവാദവുമായി വേരൂന്നിയപ്പോള്‍ ഈ പ്രാചീന ചടങ്ങുകള്‍ക്കും പൈതൃകത്തിനും കോട്ടം തട്ടിത്തുടങ്ങി. സ്വവര്‍ഗവൈവാഹികം അത്തരം ഒരു കാഴ്ച്ചപ്പാടിലാണ് നവയുഗജനത കാണുന്നത്. പ്രാചീന കാലത്തെ ചിന്തകന്മാരുടെ മനനത്തിലേക്ക് പോലും കടന്ന് വരാത്ത ഒന്നാണ് സ്വവര്‍ഗ വൈവാഹികം. അന്നും സ്വവര്‍ഗരതിയും മറ്റു നീചകൃത്ത്യങ്ങളും ഉണ്ടായിട്ട് പോലും അവരതിനോട് യോജിക്കാത്തവരായിരുന്നു. മാത്രമല്ല, ഇതിലൂടെ വ്യക്തിപരമായ ശൈഥില്യങ്ങള്‍ ഏറ്റു വാങ്ങേണ്ടിവരുന്നുമുണ്ട്. ഇന്ന് ഹിജഡകളെ ഉപയോഗിച്ചുള്ള സ്വവരഗരതിക്ക് മുന്നിട്ടിറങ്ങുന്നതും കൗമാരക്കാരാണെന്ന് ഹിജഡകള്‍ തന്നെ സമ്മതിക്കുന്നതാണ്.  കൗമാരത്തിന്റെ ചോരതിളപ്പില്‍ ഉയര്‍ന്ന് വരുന്ന ഈ ആശയം അവരിലുള്ള ഒരാവേശം മാത്രമാണെന്നവര്‍ വിസ്മരിക്കുന്നു. ഒരു പരിധികഴിഞ്ഞാല്‍ സ്വവര്‍ഗവൈവാഹികത്തില്‍ നിന്ന് മുതിര്‍ന്നവര്‍ തന്നെ വിവാഹമോചനം തേടുന്നതായാണ് കണ്ട് വരുന്നത്. സ്വവര്‍ഗരതിക്കാരെയും പൊതുജനം അനുവദിക്കാത്ത പരവര്‍ഗ ലൈംഗികരെയും ഇന്നേവരെയുള്ള സമൂഹം ഒറ്റപെടുത്തിയതായിട്ടേ കണ്ടിട്ടോള്ളൂ. അതിനര്‍ത്ഥം ഈ സമൂഹവും ഇതിനേ ഇന്നും വെറിക്കുന്നു എന്നാണ്. ഇതുവരേ തുടര്‍ന്ന് വന്ന കുടുംബത്തിന്റെ അടിത്തറയാണിത് തകര്‍ക്കുന്നത്. സ്വവര്‍ഗരതിയില്‍ കിട്ടുന്ന എച്ച്.ഐ.വി പോലുള്ള രോഗങ്ങള്‍ക്കിരയായ വ്യക്തി വിവാഹമോചനം നേടിയതിന് ശേഷം സധാരണ വൈവാഹികത്തിലേക്ക് തിരിഞ്ഞാല്‍ അത് തന്റെ ഇണകള്‍ക്കും മക്കള്‍ക്കും പകര്‍ന്നുകൊടക്കുന്നു. കുട്ടികളുടെ ജീവിതത്തെ അത് സാരമായി ബാധിക്കുന്നു. കുടുംബത്തില്‍ സംഗര്‍ഷങ്ങളുണ്ടാകുകയും പലപ്പോയും വിവാഹമോചനത്തില്‍ കലാശിക്കുകയും ചെയ്യുന്നു. ഒറ്റപെട്ട് പോകലും മാനസ്സിക കുറ്റബോധവും ഇവരെ ജീവിതത്തിലുടെ നീളം വേട്ടയാടുമെന്നതിനുപ്പുറമേ കുടുംബ പരാമ്പര്യത്തിന്റെ മഹിമയായി പറയാറുള്ള മക്കള്‍ സ്വവര്‍ഗകുടുംബത്തിന്റെ ഒരു പായ്കിനാവായി മാറുന്നു. വാര്‍ദ്ധക്ക്യത്തില്‍ ഇവരെ സാഹായിക്കാന്‍ ആരുണ്ടായിരുക്കും, ഇവര്‍ക്കും ഒരു വൃദ്ധസദനം തയ്യാറാക്കേണ്ടിവരും.  

സാധരണയുള്ള എതിര്‍ലിംഗ ലൈഗികതയില്‍ ഒരു ശതമാനമാണ് എയ്ഡ്‌സ്/എച്ച്‌ഐവി രോഗങ്ങള്‍ വ്യക്തികള്‍ക്ക് പിടിപെടാന്‍ സാധ്യതയെങ്കില്‍ സ്വവര്‍ഗരതിക്കാരില്‍ ഇത് എട്ടു ശതമാനമാണ്. കേന്ദ്ര സര്‍ക്കാര്‍  അടിച്ചിറക്കുന്ന സത്യവാങ് മൂലത്തില്‍ അരോഗ്യമന്ത്രലായം വ്യക്തമാക്കിത്തരുന്നു. ശരിയായ ലൈഗികതയിലൂടെ മനുഷ്യകുലത്തിന്റെ നിലനില്‍പ്പ് എന്നിരിക്കെ പിന്നെ ഇതിനൊരു നിയമ സാധുത ഒരുക്കിയാല്‍  നാളെ ഒരു പറ്റം ജനം മൃഗത്തെ ഉപയോഗിച്ചും ലൈഗിക വികാരം ഒടുക്കുന്നതെങ്കില്‍ അവര്‍ക്ക് വേണ്ടിയും നിയമം പടച്ചെടുക്കാന്‍ നാം തയ്യാറാവേണ്ടി വരും. സ്വവര്‍ഗ ലൈംഗികതക്കും ഉഭയലൈംഗികതക്കും മനുഷ്യകുലത്തിലല്ലാതെ വേര്‍ത്തിരിവില്ലെന്നും മറ്റു ജീവജാലങ്ങള്‍ ഈ മാര്‍ഗം പിന്തുടരുന്നുണ്ടെന്നും  ചിലര്‍ വാദിച്ചേക്കാം. ചിലപ്പോളത് ശരിയായിരിക്കാം. പക്ഷേ, അവയില്‍ നിന്നെല്ലാം വേര്‍ത്തിരിക്കുന്ന ചില ഘടകങ്ങള്‍ മനുഷ്യനുണ്ടെന്ന് അവരും സമ്മതിക്കുന്നതാണ്. സ്വന്തം കുഞ്ഞുങ്ങളെ ഇതര ജീവജാലങ്ങള്‍ കൊന്ന് തിന്നുമ്പോള്‍ മനുഷ്യരതിന് മുതിരാത്തത് ഒരു ഉദാഹരണം മാത്രം. 

No comments:

Post a Comment

Popular Posts