A blog about health and wealth

1/18/18

പ്രവാസികളെ... മക്കളെ അനാഥരാക്കരുത്‌

പ്രവാസികളായ കൈരളി മുസിംലികളുടെ തോത് പതിന്മടങ്ങ് വര്‍ധിച്ച് വരികാണ്. അവരുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍, അവരുടെ കുടുംബ ജീവതത്തിലെ പ്രതിസന്ധികള്‍ പരിഹാരിക്കാന്‍  മാധ്യമങ്ങള്‍ പോലും ഇടപെടാന്‍ മടിക്കുന്നുണ്ട്. സമീപ കാലങ്ങളിലായ് കേരളത്തില്‍ അരങ്ങേറുന്ന ഒട്ടുമിക്ക ക്രൂരതകളിലെ അണിയറ പ്രവര്‍ത്തകരെ അന്വേഷിച്ചുള്ള പഠനങ്ങള്‍ വെളിവാക്കുന്നത് മുസ് ലിം യുവതിയുവാക്കളാണെന്നാണ്. അതില്‍ തന്നെ വിദേശ വാസികളുടെ മക്കളാണ് ഇതിനുപിന്നിലെ കറുത്തകരങ്ങളായി കൂടതല്‍ വര്‍ത്തിക്കുന്നത്. വസ്തുത ശരിയാകണമെന്നില്ല. കേരളത്തിലെ മുസ്‌ലിം മക്കള്‍ ഇത്തരം ക്രൂരതകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നുണ്ടെന്ന് പറഞ്ഞാല്‍ ചിലര്‍ക്കത് ദഹിക്കുകയുമില്ല. ഏതായാലും ഇത്തരമൊരു ഘട്ടത്തില്‍ വിദേശികളുടെ കുടുംബ ജീവിത പശ്ചാതലം വിലയിരുത്തുന്നത് അനിവാര്യമാണ്. വൈദേശികരില്‍ കുടുംബസമേതം താമസിക്കുന്നവര്‍, അല്ലാത്തവര്‍ എന്നിങ്ങനെ രണ്ടു വിഭാഗമുണ്ട്.

 
വിദേശവാസികളില്‍ ഭാര്യയും മക്കളും നാട്ടിലുള്ളവരുടെ കുടുംബ സാഹചര്യമെടുക്കുമ്പോള്‍ മനസ്സിലാകുന്നത് ഉപ്പ നാട്ടിലില്ലാത്തതിനാല്‍ മക്കള്‍ക്ക് നല്‍കേണ്ട അനിവാര്യമായ ശിക്ഷണം ഉമ്മയാണ് എറ്റെടുത്ത് നടത്താറ്. ഈ സന്ദര്‍ഭം മുതലെടുത്ത് ചില കുട്ടികള്‍ 'വീടിന്റെ കാര്യസ്ഥ' സ്ഥാനം ഏറ്റെടുത്തു ഉമ്മയെ ഭരിക്കുന്നു. കാര്യമായി ഭയം ഉണ്ടായിരുന്നത് ബാപ്പയോടായതിനാല്‍ തന്റെ താന്തോന്നിത്തരം ഏത് നിലക്കും നടപ്പില്‍ വരുത്താന്‍ ഈ അവസരത്തില്‍ സാധിക്കും. കേരളത്തില്‍ കള്ളിന്റെയും മയക്കുമരുന്നിന്റെയും പെണ്ണിന്റെയും അടിമകളായി മുസ്‌ലിംകള്‍, വിശിഷ്യ മലബാര്‍ മുസ്‌ലിംകള്‍ മാറാനുണ്ടായ കാരണമിതാണ് എന്ന മുറുമുറുപ്പ് കേട്ട് തുടങ്ങിയതിനെ ന്യായികരിക്കാനുതകുന്നതാണീ സത്യം. അറബിപ്പൊന്നു തേടി മറുനാട്ടിലേക്ക് യാത്ര തിരിച്ച പിതാക്കള്‍ അധികവും മലബാറിന്റെ മണ്ണില്‍ നിന്നാണല്ലോ എന്നതും കൂടി ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കുമ്പോള്‍ കാര്യം വളരേ വ്യക്തം.

  മകന്റെ ഒരു ഫോണ്‍ വിളിയില്‍ വീണ് എല്ലാം വാങ്ങി നാട്ടിലേക്കയക്കുന്ന പരദേശിയായ ബാപ്പ ഈ വിവരങ്ങളൊന്നും അറിയാറേയില്ല. ഉമ്മ പറയാറുമില്ല. പറഞ്ഞാല്‍ എല്ലാ കുറ്റവും മാതാവിന്റെ മേല്‍ കെട്ടി വെച്ച് പഴിചാരാന്‍ പിതാവിനൊരവസരമാകും. ഇതിനെ മാതാവ് ഭയക്കുന്നു. മകന്റെ വിടുവായിത്തം കേട്ട് ഉമ്മയോട് കുരച്ചു ചാടുന്ന പിതാക്കന്മാരുണ്ടാകുമ്പോള്‍ പ്രത്യേകിച്ചും. മറ്റൊരു സത്യം കൂടി പറയാനുണ്ട്. വിദ്യാലയങ്ങളിലെ ജീവിത സാഹചര്യങ്ങള്‍ മകനെ എങ്ങനെയാണ് സ്വാധീനിക്കുന്നതെന്ന് അന്വേഷിക്കുക വീട്ടമ്മയായ(അല്ലെങ്കില്‍ തൊഴിലുകാരിയായ) മാതാവിന് ദുഷ്‌കരമായ കാര്യമാണ്. ഒരു സ്ത്രീ ആണ്‍കുട്ടിയുടെ കാര്യത്തില്‍ ഇടപെടുമ്പോളുണ്ടാകുന്ന തടസ്സങ്ങള്‍ ഇവിടെയും നിഴലിച്ചുകാണുന്നതാണ്. ഇതും മകനെ വഴികേടിന്റെ അടിത്തട്ടിലേക്ക് തള്ളിയിടാന്‍ അവസരമൊരുക്കുന്നു. തീര്‍ന്നില്ല നാട്ടിലെ കൂട്ട്‌കെട്ട് വഴിവിട്ടതാകുകയും റാഗിംങ്ങിനും പെണ്‍വാണിഭത്തിനും കൂട്ടു നില്‍ക്കുകയും  മദ്യം മയക്കു മരുന്നുകള്‍ക്ക് അടിമയാകുകയും ചെയ്യുന്നതോടെ ഇവരെ മെരുക്കാന്‍ കഴിയാതെ വരുന്നു. ലക്ഷമണരേഖയും വിട്ടുള്ള ഈ തീ കളിക്ക് തടയിടാന്‍ ശ്രമിക്കുന്ന സര്‍ക്കാറിനും നാട്ടുകാര്‍ക്കും ഇപ്പോള്‍ തലവേദനയാകുന്നത് സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളുടെ അഴിഞ്ഞാട്ടമാണെന്ന് എല്ലാവര്‍ക്കുമറിയുന്ന വസ്തുതയാണ്. അതേ സമയം ഉപ്പമാരുടെ സാനിധ്യം നാട്ടിലുണ്ടെന്നറിഞ്ഞാല്‍ അവരുടെ സകല തെമ്മാടിത്തരങ്ങള്‍ക്കും മങ്ങലേല്‍ക്കുന്നുണ്ട്. ഇത്തരക്കാരുടെ കൂട്ട്‌കെട്ട് നാട്ടിലുണ്ടാക്കുന്ന ഭീക്ഷണി ഒത്തു പിടിച്ചാല്‍ മലയും വിഴും ഒത്തു പിടിച്ചില്ലേല്‍ മലര്‍ന്നു വീഴുമെന്ന പഴമൊഴി പോലെയാണ്. അവര്‍ ഒത്തൊരുമച്ചാല്‍ നാട്ടില്‍ നടമാടാത്ത താന്തോന്നിത്തരങ്ങളില്ല. കല്ല്യാണ പന്തലിലും കള്ളു ശാപ്പുകളിലും ഇരുടെ ലഹളകള്‍കൊണ്ട് മുകരിതമാണ്. അതിനു പോംവഴി തേടിയും സമൂഹിക സുരക്ഷാ മിഷന്റെ ഭാഗമായും  കേരള സര്‍ക്കാര്‍ സംസ്ഥാനത്ത് ഒരു പുതിയ പദ്ധതി നടപ്പിലാക്കുന്നുണ്ട്. ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി  ടു ചില്‍ഡ്രന്‍ (ീൃര) എന്ന നാമകരണം ചെയ്ത ഈ പദ്ധതി ഉദ്ദേശിക്കുന്നത് കുട്ടികളിലെ ക്രിമിനല്‍ സ്വഭാവത്തെ മുളയിലെ നുള്ളികളഞ്ഞ് അവരെ നല്ല പൗരന്മാരായി വളര്‍ത്തുക എന്നതാണ്. ഇത്തരം ഒരു പദ്ധതി എത്രത്തോളം പ്രാവര്‍ത്തികമാകുമെന്നത് കാത്തിരുന്ന് കാണാം. മക്കളെ നേര്‍വഴിക്ക് നടത്താന്‍ ഇത്തരം ചില പദ്ധതികള്‍ നേരിട്ടിറങ്ങി നടപ്പാക്കുന്നുണ്ടെങ്കിലും മാതാപിതാക്കളുടെ സാനിധ്യമില്ലാ എങ്കില്‍ ഇതും സര്‍ക്കാറിന്റെ ഒരു മനപ്പായസമാണെന്നേ പറയൂ.


  കലാലയത്തില്‍ തന്റ മകന്റെ ഇടപെടലുകള്‍ ഇടക്കിടക്ക് ഫോണ്‍ കോളിലൂടെ ചോദിച്ചറിയാന്‍ ഗള്‍ഫുകാര്‍ അദ്യാപകരുമായി ബന്ധം സ്ഥാപിച്ചിരിക്കണം. മകന്റെ ഇമേജിന് കോട്ടം തട്ടുമെന്നും വിശ്വസ്യതയെ ചോദ്യം ചെയ്യലാകുമെന്നും ഭയക്കുന്ന പിതാക്കന്മാര്‍ നാട്ടിലുള്ള ഏളാപ്പമാരോടും ജേഷടന്മാരോടും മകന്റെ കാര്യം പ്രത്യേകം ഗൗനിക്കണമെന്ന് ഓര്‍മപ്പെടുത്തുന്നതിലും അവന്റെ അമ്പേഷണങ്ങളറിയാന്‍ അവര്‍ക്ക് ഫോണ്‍ വിളിക്കുന്നിതിലും പിഴവ് വരുത്തുന്നു.   മകനെ കുറിച്ചുള്ള തെറ്റിധാരണകള്‍ക്ക് വളംവെച്ചുകൊടുക്കാനേ നിങ്ങളുടെ ഇതുപോലുള്ള മാനോഗതിക്ക് സാധിക്കൂ.
  
 
മകന്‍ ഡല്‍ഹിയിലൊ ബാംഗ്ലൂരിലൊ ഹൈദരാബാദിലൊ ആണ് പഠിക്കുന്നതെങ്കില്‍ അവിടുത്തെ പഠിതാക്കളുടെ നീചത്തരങ്ങള്‍ കണ്ടും കേട്ടുമറിഞ്ഞ നാം മകനെ യാത്രയാക്കുന്നതിന് മുമ്പ് അനുയോജ്യമായ ചുറ്റുപാടുകളും സാഹചര്യങ്ങളുമാണെന്ന് ഉറപ്പുവരുത്തണം. അതിന് സാധിച്ചില്ലാ എങ്കില്‍ വിശ്വസ്തനായ ഒരുത്തന്റെ കയ്യിലെങ്കിലും ഏല്‍പ്പിക്കണം. ഇത്തരം സാഹചര്യങ്ങളില്‍ മകന്റെ വാക്കുകള്‍ മാത്രം മുഖവിലക്കെടുക്കുന്ന ഒരു കുടുംബം കലക്കിയാവതിരിക്കാന്‍ ഉപ്പ പ്രതേകം ശ്രദ്ധിച്ചിരിക്കണം. സംശയരോഗങ്ങള്‍ പ്രവാസി കാര്യമായി അലട്ടുന്നതിനാല്‍ മകന്‍ പറയുന്നതെല്ലാം കേട്ട് അപ്പാടെ വിഴുങ്ങാതെ, അവന് വശംവതനാകാതിരിക്കാന്‍  മാതാവിന്റെ വാക്കിനും അല്‍പ്പമൊക്കെ വിലകല്‍പ്പിക്കല്‍പ്പിക്കുന്നത് നന്ന്. മാതാവും ശ്രദ്ധച്ചെലുത്തേണ്ട കാര്യമാണിത്. അതിനു ഏറ്റവും നല്ല ഉപാദി ചെറു പ്രായത്തിലെ മകനോട് കുശലന്വേഷണങ്ങള്‍ നടത്തി  നാട്ടിലെയും കാമ്പസിലെയും കൂട്ടുകാരുടെയും ഇടപെടലുകളറിയാന്‍ ശ്രമിച്ചാല്‍ മതി. കൗമാരവും യൗവനവും പിന്നിട്ടാലും മകന്‍ തന്റെ പ്രശ്‌നങ്ങളും പ്രയാസങ്ങളും തുറന്നമനസ്സോടെ വിവരിച്ചു തരും. പഴയകാല ഓര്‍മകളില്‍ നീറ്റലുളവാക്കുന്ന ഉമ്മാന്റെ ചൂരല്‍കാശയവും  ചോദ്യങ്ങളും ഭയന്നവന്‍ കണ്ണില്‍ കണ്ട അണ്ടനോടോ അടകോടനോടോ കൂട്ടുകൂടുകയുമില്ല.     

  മറ്റൊരു വിഭാഗമായ വിദേശത്ത് കുടുംബത്തോടപ്പം താമസിക്കുന്നവരുടെ ജീവിത നിലവാരം കാസിം ഇരിക്കൂറിന്റെ പഠനാര്‍ഹമായ 'വേരറുക്കപ്പെട്ട തലമുറയുടെ ഒഴിവുകാല കനവുകള്‍' എന്ന ലേഖനത്തിലുണ്ട്.  ഗള്‍ഫ് നാട്ടില്‍ മരുപ്പച്ച കണ്ട് മനം മടുത്ത പിഞ്ചോമനകളുടെ ജീവിതത്തിന്റെ പിന്നാമ്പുറങ്ങളെ വിശദമായി വിവരിക്കുന്നുണ്ടത്. 'മറുനാട്ടില്‍ കുടുംബസമേതം ജീവിക്കുന്ന മാതാപിതാക്കള്‍ ആ ജീവിതം കൊണ്ട് തങ്ങളുടെ മക്കള്‍ക്ക് ചിലതു നഷ്ടപ്പെടുന്നുണ്ട് എന്ന് തിരിച്ചറിയാതെ പോകുന്നു. നാട്ടുമ്പുറത്തെ ജീവിതത്തിലൂടെ നമ്മുടെ കുട്ടികള്‍ ആര്‍ജിച്ചെടുക്കുന്ന കുറേ അറിവുകളുണ്ട്. ഒരു സര്‍വകലാശാലയില്‍ നിന്നും കിട്ടാത്ത ജീവിതാനുഭവങ്ങളാണവ.' മറു നാട്ടില്‍ വളരുന്ന സുമനസുകളായ നമ്മുടെ കുസുമങ്ങളുടെ ജീവിതം നമ്മോട് പറയുന്നത് ചില കയ്‌പ്പേറിയ ചില സത്യങ്ങളാണ്.  ജീവിതത്തിലെ ആരോഗ്യം തുടിച്ചു നില്‍ക്കുന്ന കൗമാര പ്രായത്തില്‍ മാതാപിതാക്കളോടൊപ്പം പതിറ്റാണ്ടുകളോളം അവര്‍ അന്യദേശത്തെ മക്കളോടൊപ്പം വിദ്യാഭ്യാസം നേടി നാട്ടിലേക്ക് യാത്ര തിരിക്കുമ്പോള്‍ പ്രിയ സുഹൃത്തുക്കളായി ആരുമില്ലാതെ നട്ടം തിരിയുന്നു. കൊഴിഞ്ഞ് പോയ കാലങ്ങളില്‍ തന്റെ ഉറ്റവരും ഉടയവരുമായ പ്രിയ കുടുംബവുമായി ബന്ധം സ്ഥാപിക്കാന്‍ സാധിക്കാതെ വരികയും ചെയ്യുന്നു. വിദ്യാഭ്യാസത്തില്‍ അവര്‍ മുന്‍പന്തിയിലാണെന്നത് ശരി. പക്ഷേ പഠിച്ചുവെച്ച അറിവുകള്‍ പ്രവര്‍ത്തന പഥത്തില്‍ പ്രയോഗിക്കുന്നതിലാണ് പരാജിതരാവുന്നത്. എല്ലാ തട്ടിപ്പിലും വെട്ടിപ്പിലും തലയിട്ട് വഞ്ചിതരാകുന്ന ഇത്തരക്കാരെ ചാക്കിലാക്കി കീശ നിറക്കാന്‍ ഒരു കെട്ട് കുതന്ത്രങ്ങളുമായി നാട്ടു കാരണവന്മാര്‍ വരെ അരങ്ങ് വാഴുന്നുണ്ട്. ആയതിനാല്‍ 'വിദേശങ്ങളില്‍ പഠിക്കുന്ന തന്റെ മക്കളെ വാര്‍ഷികപ്പൂട്ടില്‍ ഒരിക്കലെങ്കിലും നാട്ടിലേക്ക് കൊണ്ട് വരാന്‍ മറക്കരുതെന്നും  നാട്ടിലെ ആ അവധി ദിനങ്ങള്‍ ട്യൂഷ്യന്റേയും ടെസ്റ്റിന്റേയും കരിയര്‍ഗൈഡന്‍സിന്റേയും പേരില്‍ അവരെ മുറിക്കകത്തിരുത്തരുതെന്നും കുടുംബ ബന്ധം അന്നെങ്കിലും പുലര്‍ത്തണമെന്നും' പറയുന്ന കാസിം  പ്രബുദ്ധ കേരളം അനിവാര്യമായി ശ്രദ്ധ ഊന്നേണ്ട ഒരു പുതിയ പഠന വിഷയത്തിലേക്കാണ് ശ്രദ്ധ ക്ഷണിക്കുന്നത്.

No comments:

Post a Comment

Popular Posts