മുമ്പ് ഗസ്സയിലാണ് താമസിച്ചിരുന്നത്. തന്റെ ഉമ്മയുടെയും ഉപ്പയുടെയും കൂടെ. കിടങ്ങഴിയിലെത്തിയിട്ട് പത്ത് പതിനഞ്ച് വര്‍ഷമായി. സാഹചര്യം അനുകൂലമല്ലാതായപ്പോയാണ് ഫലസ്ത്തീനിന്റെ മണ്ണും വിട്ട് ദൈവത്തിന്റെ നാടും തേടി മത സൗഹാര്‍ദ്ദ പെരുമ നിറഞ്ഞ കേരളത്തിലെത്തിയത്.
കിടങ്ങഴി ആകെ മാറിയിട്ടുണ്ട്. നാടിന്റെ തൊട്ടപ്പുറത്ത് തന്നെ ജീവനു ഭീക്ഷണി നേരിടുന്നവര്‍ ഗൈയില്‍ പൈപ്പ് ലൈനിനെതിരെ സമരം നടത്തികൊണ്ടിരിക്കുകയാണ്. വാപ്പനൂന്റെ ബാര്‍ബര്‍ ഷോപ്പ് നാട്ടാരാരും മറന്നിട്ടുണ്ടാകില്ല. കൈനിക്കര കട്ടന്‍ച്ചായക്കടയാണ് മറ്റൊന്ന്. ജാഫറിന്റെ മുണ്ടക്കല്‍ സ്റ്റോറ് മുമ്പു നടത്തിയിരുന്നത് അവന്റെ ഉപ്പയായിരുന്നു. ഇപ്പോള്‍ ആകെ മാറി. നാടും നാട്ടാരും വീടും വീട്ടാരും കടകളും കെട്ടിടങ്ങളും എല്ലാം മാറി. ആകെ മാറാതെ കിടക്കുന്നത് മൂജീബാക്കാന്റെ ബാര്‍ബര്‍ ഷോപ്പാണ്. അതിനിപ്പോഴും ഒരു മാറ്റവുമില്ല. പഴമയെ ഓര്‍മപ്പിക്കാന്‍ ഇനി അതു മാത്രമേ ബാക്കിയൊള്ളൂ... കുണ്ടു കുഴിയും നിറഞ്ഞ് ഡാറും പൊളിഞ്ഞ് മണ്ണിട്ട് മൂടിയ റോഡൊക്കെ പഴയ കാഴ്ച്ചയാണ്. എല്‍പി സ്‌ക്കൂളിലെ വലിയ ഉങ്ങ് മരത്തിന്റെ തണലില്‍ ഉച്ചയൂണ്‍ കഴിക്കാനിരുന്നാല്‍ ചിലപ്പോള്‍ കാക്കകാഷ്ടം ചോറ്റു പാത്രത്തിലേക്ക് ഉതിര്‍ന്ന് വീണ് അന്നം മുടക്കും. കാക്കയോട് പ്രതികാരം തീര്‍ക്കുക ഈര്‍ഷ്യയോടെ കല്ലെടുത്തെറിഞ്ഞാട്ടിയായിരിക്കും. അല്ലെങ്കില്‍ സങ്കടം പറയാന്‍ മിനി ടീച്ചറുടെയോ... കേശവന്‍ മാഷെയോ... സമീപിക്കും. അങ്ങനെ... അങ്ങനെ... സിനാന്‍ ഉമ്മറത്തെ പഴക്കംച്ചെന്ന ചാരുകസേരയിലിരുന്നപ്പോള്‍ ഓര്‍മയുടെ ഓരത്തായി കിടന്ന മനസ്സില്‍ കഴിഞ്ഞ കാലം മിന്നിമറയാന്‍ തുടങ്ങി. ഓരോന്നോരോന്നായി മനസ്സില്‍ തെളിഞ്ഞപ്പോളവന് വല്ലാത്ത അനുഭൂതി നല്‍കി. പിന്നെ... പിന്നെ ഓര്‍മകള്‍ തന്റെ ബാല്യകാലത്തെ ചവര്‍പ്പു ദിനങ്ങളും നക്കി തുടങ്ങി.
ഫലസ്ത്തീനിന്റെ മണ്ണിലേക്കവനെ ഓര്‍മകള്‍ എടുത്തിട്ടു. ഉമ്മയെയും ഉപ്പയെയും കണ്‍മുന്നിലിട്ട് ബോംബിട്ട് ചുട്ടുകൊന്ന നോവുകള്‍ പടര്‍ന്ന കാലം. സിനാന്റെ മനസ്സിന് വല്ലാത്ത നീറ്റലനുഭവപ്പെടുന്നുണ്ട്. ഒലിച്ചിറങ്ങുന്ന കണ്ണുനീര്‍ ചുണ്ടില്‍ പുളിരസം പടര്‍ത്തി ഒഴുകി. തുള്ളികള്‍ മാറിടത്തെ ഉടുപ്പിനെ നനയിക്കുന്നതൊന്നും അറിഞ്ഞതേയില്ല. മനസ്സകത്ത് അത്തരം ഓര്‍മകള്‍ തീ കനല്‍ കോരിയിടുമ്പോയും ഒന്നോര്‍ക്കുമ്പോള്‍ ഒരു സമാധാനമാണ്. തന്റെ രാജ്യത്തിന് വേണ്ടിയാണല്ലോ അവര്‍ രക്തസാക്ഷികളായത്...
മസ്ജിദുല്‍ അഖ്‌സയുടെ സമീപത്തുള്ള ഒരു ഖബര്‍സ്ഥാനാണ് അവന്റെ മനസ്സില്‍ തെളിഞ്ഞത്. പത്ത് പന്ത്രണ്ട് വയസ്സ് മാത്രം പ്രായം തോന്നിക്കുന്ന സിനാന്‍ തന്റെ ഉപ്പയായ അബ്ദുല്‍ ഹക്കീമിനൊപ്പം ഖബറിനരികില്‍ കൈകള്‍ ഉയര്‍ത്തി ദുആ ചെയ്യുകയാണ്. കണ്ണീര്‍ ധാരധാരയായി ഒലച്ചിറങ്ങുന്നുണ്ട്. വിടപറഞ്ഞ തന്റെ ഉമ്മ, സുമയ്യയെ കാണാന്‍ സിനാന്‍ ഉപ്പയുടെ കൂടെ പതിവായി ഇവിടെ വരാറുണ്ട്. സിനാന്‍ റബ്ബിനോട് കണ്ണീരൊഴുക്കി പ്രാര്‍ത്ഥിക്കുകയാണ്. ഒപ്പം തന്റെ ഉമ്മയോടെപ്പമുള്ള ഓര്‍മ്മകളും അയവിറക്കികെണ്ട്.
'റബ്ബേ... നിന്റെ ദീനിനും ഈ നാടിനും വേണ്ടി മരിച്ച എന്റെ ഉമ്മയെ നീ നിരാക്ഷപ്പെടുത്തരുതേ... ഉമ്മാനെയും ഞങ്ങളെയും നീ സ്വര്‍ഗത്തില്‍ ഒരുമിപ്പിക്കണേ...'
തന്റെ കൊച്ചു മനസ്സിലേക്കോടി വന്ന വരികള്‍ അവന്‍ എണ്ണിപ്പൊറുക്കിപറഞ്ഞു. പിന്നെ എല്ലാം വിങ്ങലായാണ് നിന്നത്.
പ്രാര്‍ത്ഥന കഴിഞ്ഞിറങ്ങിയ സിനാന്‍ ഉപ്പനോട് ചോദിച്ചു:
'ഉപ്പാ...! എന്താണ് നാം അവരോട് ചെയ്തത്..? എന്ത് കെണ്ടാണ് അവര്‍ നിരന്തരം നമ്മെ ഉപദ്രവിച്ചു കൊണ്ടിരിക്കുന്നത്..?'
ഇസ്രായേലരെ ഉദ്ദേശിച്ചായിരുന്നു സിനാന്റെ ആ ചോദ്യം. മകന്‍ ഇനിയെല്ലാം മനസ്സിലാക്കണം... ഹക്കീമിനും തോന്നി. അവന് അതെല്ലാം മനസ്സിലാക്കുവാനുള്ള പ്രയാമായിട്ടുണ്ട്. ഹക്കീം സിനാന് ഫലസ്തീനിന്റെ നിറുന്ന കഥ പറഞ്ഞ് കൊടുത്തു.
20ാം നൂറ്റാണ്ടില്‍ തന്നെ ഇവിടെ ആഭ്യന്തര പ്രശ്‌നങ്ങള്‍ നടക്കുന്നുണ്ട്. ബ്രിട്ടന്റെ ഒത്താശയോടെ അന്ന് സംഘടിത ജൂത കുടിയേറ്റം ക്രമാതീതമായി നടന്നിരുന്നു. ക്രമേണ ജൂതന്മാര്‍ ഗ്രീറ്റ് ഇസ്‌റാഈല്‍ പ്രഖ്യാപിക്കുകയും ഇസ്രാഈല്‍ രാഷ്ട്രത്തിന് വേണ്ടി ഫലസ്ത്തീന്‍ രാജ്യത്ത് മുറവിളി കൂട്ടുകയും ചെയ്തു. ഈ കാലഘട്ടത്തില്‍ തന്നെയാണ് ജര്‍മനിയില്‍ ഹിറ്റ്‌ലറുടെ ജൂതരെ തുടച്ചു നീക്കാനുള്ള തീവ്ര ശ്രമങ്ങള്‍ നടന്നിരുന്നത്. 1948 മെയ് 14ന് ഇസ്രാഈല്‍ എന്ന രാഷ്ട്രം പിറവിയെടുത്തു. ഇതിന്റെ ഭാഗമായി നിരപരാധികളായ പത്ത് ലക്ഷം ഫലസ്തീനികള്‍ക്ക് പിറന്ന മണ്ണ് നഷ്ടപ്പെടുകയും ലബനാന്‍, ഈജിപ്ത്, സിറിയ തുടങ്ങിയ രാഷ്ട്രങ്ങളിലെ അഭയാര്‍ത്തികളായി മാറുകയും ചെയ്തു.
ഉപ്പാ... ഓടിക്കോ ഡ്രോണ്‍ വട്ടമിടുന്നുണ്ട്...'
ആകാശത്ത് വട്ടമിടുന്ന ഡ്രോണ്‍ വിമാനങ്ങളെ നോക്കി സിനാന്‍ ഹക്കീമിനോട് വിളിച്ചു പറഞ്ഞു. ഹക്കീം മകനേയുമെടുത്ത് മസ്ജിദുല്‍ അഖ്‌സയെ ലക്ഷ്യമാക്കി ഓടി. ഏത് നിമിഷവും പിടഞ്ഞു മരിക്കാനുള്ള രണ്ട് ജീവനാണെന്നോര്‍ത്തപ്പോള്‍ ഹക്കീം സിനാനേ കഴിയുന്നിടത്തോളം മാറോട് ചേര്‍ത്ത് പിടിച്ചു. കുതിച്ചു പാഞ്ഞ ഹക്കീം കിതച്ചു നിന്നത് മസ്ജിദുല്‍ അഖ്‌സയുടെ പടിവാതിലില്‍ ചവിട്ടിയപ്പോളാണ്. സിനാന്‍ ഉപ്പയെ കെട്ടിപിടിച്ചു കരഞ്ഞു. പള്ളിയുടെ ഒര് അരികില്‍ അവനെ ഇരുത്തി. അദ്ദേഹവും ഇരുന്നു.
അല്ലാഹ്... രക്ഷിക്കണേ... രക്ഷിക്കണേ...! അല്ലാഹ്..!
ഖബര്‍സ്ഥാന്റെ മൂലയില്‍ നിന്ന് ഒരു വിളിയാളം ഉയര്‍ന്നു. ഹക്കീം പള്ളിയുടെ ജനല്‍ പാളികള്‍ക്കിടയിലൂടെ പുറത്തേക്ക് നോക്കി. കണ്ട രംഗം ഹക്കീമിനെ വല്ലാതെ വേദനപ്പിച്ചു. മുറിഞ്ഞ കാലുമായി പള്ളിയെ ലക്ഷ്യമാക്കി ഏന്തി വലിഞ്ഞ് ഒരു പെണ്‍കുട്ടി വരുന്നു. ബോംബ് തട്ടി പാതി വെന്ത ശരീരം ചോരയില്‍ കുതിര്‍നിട്ടുണ്ട്. ഇടത് കൈ തന്റെ മുറിഞ്ഞു തൂങ്ങിയ വലതു കൈക്ക് താങ്ങ് കൊടുത്താണ് വരുന്നത്. വേദനകൊണ്ട് പുളയുന്ന പെണ്‍കുട്ടി നില വിളിക്കുന്നുണ്ട്. ഹക്കീം മകനെ പള്ളിയില്‍ നിറുത്തി അവളുടെ അടുത്തേക്ക് നടക്കാന്‍ തുനിഞ്ഞു.
'ഉപ്പാ...'
സിനാന്‍ തന്റെ കാല് കാണിച്ചു വിളിച്ചു.
ഹക്കീം കാലിലേക്ക് നോക്കി. ചോരയുറ്റുന്ന ഇരു കാലിലെയും തൊലി പൂര്‍ണമായും ചീന്തിയിരിക്കുന്നു. ഓടുന്നതിനിടയില്‍ കാലുകള്‍ എവിടെയോ കൊളുത്തി കീറിയതാണ്.
അവന്റെ ഇടറിയ സ്വരം ഉപ്പയെ വേദനപ്പിച്ചു. പുറത്ത് വേദനകൊണ്ട് പുളയുന്ന പെണ്‍കുട്ടിയുടെ സ്വരവും ഹക്കീമിനെ മാനസികമായി വല്ലാതെ അലട്ടി. പലസ്തീനികള്‍ക്ക് ചോരയും ബോബുമെല്ലാം നിത്യ സംഭവമാണ്. കളിപ്പാവകളായി കളിക്കാന്‍ വരെ ഉപയോഗിക്കുന്നത് പട്ടാളക്കാരുടെ കേടുവന്ന തോക്കുകളും നിര്‍വീര്യമായ ബോബുകളുമാണ്. വേദനകളും യാതനകളും അവരുടെ കൂടെ പിറപ്പാണ്. എന്നാലും അവര്‍ സ്വന്തം വേദനകള്‍ കടിച്ചിറക്കി മറ്റുള്ളവര്‍ക്ക് വേണ്ടി ജീവന്‍ ത്വജിക്കും. ഹക്കീം തന്റെ ഷര്‍ട്ട് ഊരി. രണ്ടു കൈകൊണ്ടും ഷര്‍ട്ടില്‍ ശക്തിയായി ഊന്നി, വലിച്ചു കീറി. സിനാനിന്റെ കാലില്‍ ചുറ്റിക്കെട്ടി. അടുത്തിരുന്ന വെടിയുണ്ടയേറ്റ് പിടയുന്ന വ്യക്തിയോട് ഇവനെ ഒന്ന് നോക്കണേ... എന്നും പറഞ്ഞ് കവിളില്‍ ഒരു മുത്തം കൊടുത്ത് പെണ്‍കുട്ടിയുടെ അരികത്തേക്ക് ചെന്നു. ചോരയില്‍ നനഞ്ഞ മുഖം വികൃതമായിരുന്നു. ഇടതു കയ്യില്‍ മുറിഞ്ഞ് വീണ വലത് കൈപത്തി തൂങ്ങിയാടുന്നുണ്ടായിരുന്നു. പെണ്‍കുട്ടി, തലപൊട്ടി കണ്‍പോളകളിലൂടെ ഉതിര്‍ന്ന് വീഴുന്ന രക്തം തുടക്കാന്‍ കഴിയാത്തതിനാല്‍ തപ്പിതടഞ്ഞാണ് വന്നുകൊണ്ടിരുന്നത്. സമീപത്തെത്തിയ ഹക്കീം അവളുടെ തോളില്‍ കിടന്ന ഷാള്‍ എടുത്ത് മുഖം തുടച്ചുകൊടുത്തു.
'ആ...'
അവള്‍ വേദനയാല്‍ ഒച്ചവെച്ചു. മുഖത്തെ ചോരതുടച്ച് വൃത്തിയാക്കിയ ഹക്കീം അവളുടെ മുഖം കണ്ട് പൊട്ടി കരഞ്ഞു.
'ഫിനൂ... ഫിനൂ...'
ഹക്കീം മറോട് ചേര്‍ത്ത് വാവിട്ടു കരഞ്ഞു.
ഫിനു മോളായിരുന്നു അത്. ഹക്കീമിന്റെ അയല്‍വാസിയുടെ ആകെയുള്ള മകള്‍. സിനാന്റെ കളിക്കൂട്ടുകാരി. ഇന്നലെ വരെ ഒരുമിച്ച് ഉസ്‌ക്കൂളില്‍ പോയവര്‍. ഇന്നിപ്പോള്‍... അല്ലാഹ്... ഹക്കീമിന്റെ മനസ്സ് മന്ത്രിച്ചു. അവന്‍ അവളെയും എടുത്ത് പള്ളികക്കത്തേക്ക് കയറി. ഇനി പള്ളി മാത്രമാണ് ഇവര്‍ക്ക് സുരക്ഷിത ഇടമായിട്ടുള്ളത്. ബാക്കിയുള്ള ഇടമെല്ലാം ജൂതപട്ടാളം ബോബിട്ടു തകര്‍ത്തിരുന്നു. ലോക മുസ്‌ലികളുടെ എതിര്‍പ്പുള്ളതിനാല്‍ മസ്ജിദുല്‍ അഖ്‌സ മാത്രം അവര്‍ വെറുതെ വിട്ടു. എന്നാല്‍ ഏത് നിമിഷവും ജൂതപട്ടാളം പള്ളിക്കകത്ത് കയറി അക്രമിച്ചേക്കാം. പള്ളി കോമ്പൗണ്ടില്‍ ഇടക്കിടക്ക് അവരുടെ സാനിധ്യമുണ്ടാകാറുണ്ട്.
സിനാന്റെ സമീപത്ത് ഫിനുവിനെ കിടത്തി ഹക്കീം പള്ളിയില്‍ ശുശ്രൂഷ നടത്തികൊണ്ടിരുന്ന ലോകാരോഗ്യ സംഘടനയിലെ പ്രവര്‍ത്തകനായ ഡോക്ടറെ വിളിച്ച് കാര്യം ധരിപ്പിച്ചു. പ്രാഥമിക ചിക്ത്‌സകള്‍ക്ക് ശേഷം അദ്ദേഹം ഹക്കീമിനെ അരിക്കത്ത് വിളിച്ചു.
'ക്ഷമിക്കണം... ഫിനുവിന് ഒരു മേജര്‍ ഓപ്രഷന്‍ നിര്‍ബന്ധമാണ്. അവളുടെ കൈപത്തി തുന്നി ചേര്‍ക്കാനേ സാധിച്ചിട്ടൊള്ളൂ... അതും മുഴുവന്‍ വേദനയും സഹിച്ച് ബോധം കെടുത്താതെ അവളെ ഇത്രയും ചെയ്തത്. ഇനി ചെയ്യണമെന്നുണ്ടെങ്കില്‍ മേജര്‍ ഓപ്രഷന്‍ നടത്തുകയേ മാര്‍ഗമൊള്ളൂ... പക്ഷേ... വൈദ്യുതി ദിവസവും രണ്ടോ മൂന്നോ മണിക്കൂര്‍ മാത്രം ലഭിക്കുന്ന ഫലസ്ത്തീനില്‍ അതിന് പറ്റിയ ഒരു ഹോസ്പിറ്റല്‍ എവിടെയും ഇല്ല... പുറത്തെവിടെയെങ്കിലും പോകേണ്ടി വരും.'
ഡോക്ടര്‍ കൈകൂപി കാര്യം ധരിപ്പിച്ചു. ഹക്കീം കയ്യില്‍ കാശുമില്ല. പോകാന്‍ സാഹചര്യം സമ്മതിക്കുകയുമില്ല... എന്ന അര്‍ത്ഥത്തില്‍ കൈമലര്‍ത്തി. പിന്നെ, തിരിഞ്ഞ് നിന്ന് കണ്ണീര്‍ തുടച്ച് ഫിനുവിന്റെയും സിനാന്റെയും അരികത്തേക്ക് നടന്നു. അവര്‍ ഇരുവരും ചെറുമയക്കത്തിലേക്ക് തെന്നി വീണിരുന്നു. ഹക്കീം പള്ളിയുടെ ചുമരില്‍ ചാരി ഇരുവരുടെയും സമീപത്തിരുന്നു. പിന്നെ ഖബര്‍സ്ഥാനില്‍ വെച്ച് സിനാന്‍ ചോദിച്ച കാര്യങ്ങളില്‍ ചിന്തയാണ്ടു. ഓരോന്നോരോന്നായി മനസ്സില്‍ മിന്നിമറയാന്‍ തുടങ്ങി.
ഫലസ്തീനികളുടെ അവസ്ഥ തീര്‍ത്തും വേദനാ ജനകമായിരുന്നു. അവര്‍ നിരന്തരം പീഡനങ്ങള്‍ക്കും ക്രൂര മര്‍ദനങ്ങള്‍ക്കും ഇരയായി. ഇസ്രായീല്‍ പട്ടാളത്തില്‍ നിന്നും ഫലസ്തീനികളെ മോചിപ്പിക്കാന്‍ യാസര്‍ അറഫാത്തിന്റെ ഫത്താ പാര്‍ട്ടി രൂപികരിച്ചെങ്കിലും പാര്‍ട്ടിയുടെ കാര്യക്ഷമത പോരെന്ന കാരണത്താല്‍ അഹ്മദ് യാസീനിന്റ നേതൃത്വത്തില്‍ ഹാമാസ് എന്ന രാഷ്ട്രീയ പാര്‍ട്ടി പിറവിയെടുത്തു. ജൂതരെ രൂക്ഷമായ് എക്കുന്ന തീവ്ര കാഴ്ച്ചപ്പാടുള്ള പാര്‍ട്ടിയാണ് ഹാമാസ്. ഒരു നിലക്ക് നോക്കുമ്പോള്‍ ദേശത്തോടുള്ള കൂറ് തന്നെയാണ് അവരും പ്രകടിപ്പിക്കുന്നത്.
'ആ...'
പാതി വെന്ത ഭാഗത്തേക്ക് ഒന്ന് തിരിഞ്ഞ് കിടന്ന ഫിനു ഉറക്കിനിടയില്‍ വേദനയാല്‍ പുളഞ്ഞു. ഹക്കീം ഇരിപ്പിടത്തില്‍ നിന്ന് നീങ്ങി അവളുടെ സമീപത്തിരുന്നു. സമാധാന വാക്കുകളോടെ അവളെ തലോടി.
'ഉപ്പാ... ബാക്കി പറഞ്ഞ് തന്നില്ല.'
ഫിനുവിന്റെ ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്ന സിനാന്‍ ഓര്‍മിപ്പിച്ചു.
'ങേ... നീ ഉണര്‍ന്നോ...?'
'ഉം'
'ഏത് കാര്യാ... പറഞ്ഞ് തരാത്തത്.?'
'ഉപ്പ ഖബര്‍സ്ഥാനില്‍ വെച്ച് പറഞ്ഞതൊക്കെ മറന്നോ...
'ഓ... അത്...'
'തെന്താ...' വേദന കടിച്ചിറക്കി ഫിനുവും അവരുടെ ചര്‍ച്ചയില്‍ പങ്കു ചേര്‍ന്നു.
ഹക്കീം തന്റെ ജീവിതം വീണ്ടും അവര്‍ക്ക് മുമ്പില്‍ ചിത്രീകരിക്കാന്‍ തുടങ്ങി.
ഹാമാസിന്റെ പോരാളിയായിരുന്നു ഹക്കീം. ഒരിക്കല്‍ ഇസ്രാഈല്‍ കുടിയേറ്റത്തിന്റെ ഭാഗമായി ജൂതര്‍ വെസ്റ്റ് ബാങ്കില്‍ ഒരു സ്‌ഫോടനം നടത്തി. പലരുടെയും ജീവനതില്‍ പൊലിഞ്ഞു.
ഹക്കീമും സംഗവും ഈ ക്രൂര പ്രവര്‍ത്തനത്തിനെതിരെ ആയുധം എടുത്ത് പ്രതിരോധിച്ചു. ഡ്രോണ്‍ വിമാനങ്ങളിലും ടാങ്കറിലും നിറച്ച ബോംബും മിസൈലുമായി വരുന്ന ജൂത പടയാളികളെ തുരത്താന്‍ അവരെടുത്തിരുന്ന ആയുധം ധൈര്യം മാത്രമായിരുന്നു. പിന്നെ കല്ലും മണ്ണും ചെറിയ ചെറിയ തോക്കുകളും പ്രാദേശികമായി നിര്‍മിച്ച നാടന്‍ ബോബുകളും. എങ്കിലും രാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കി പൊരുതാന്‍ അവര്‍ സന്നധരായിരുന്നു. പോരാട്ടത്തിനിടക്ക് പരിക്കേറ്റവര്‍ക്ക് ലോകാരോഗ്യ സംഘടനയോടൊപ്പം സഹായങ്ങള്‍ക്ക് മുതിരാനും അവര്‍ സമയം കണ്ടെത്തി.
അന്ന് നടന്ന പോരാട്ടത്തില്‍ പരിക്ക് പറ്റിയവരില്‍ സുമയ്യയും ഉണ്ടായിരുന്നു. യുവതിയായ സുമയ്യക്കുള്ള പരിജരണ ഉത്തരവാദിത്ത്വം ഹക്കീമിനെയാണ് ഏല്‍പ്പിച്ചത്. അവന്‍ അതെല്ലാം ഭംഗിയായി നിറവേറ്റി. അവന്റെ പ്രവര്‍ത്തനം കണ്ട് സുമയ്യക്ക് അവനില്‍ മതിപ്പു തോന്നി. അത് അവരുടെ വൈവാഹിക ജീവിതത്തിലേക്ക് വഴിതെളീച്ചു.
ഫത്താ പാര്‍ട്ടിയുടെ വീക്ഷണങ്ങളോടാണ് സുമയ്യക്ക് ഏറെ താല്‍പര്യം. ഭര്‍ത്താവാണെങ്കില്‍ ഹാമാസിന്റെ പോരാളിയും. ആയതിനാല്‍ സുമയ്യക്ക് ഭര്‍ത്താവുമായി പൊരുത്തപ്പെടാന്‍ പെടാപ്പാട് പെടേണ്ടി വന്നു. നാളുകള്‍ തള്ളി നീക്കുകയായിരുന്നു എന്നുതന്നെ പറയാം. ആയുധമെടുത്തുള്ള പോരാട്ടത്തിനോട് സുമയക്ക് ഒരു നിലക്കും പൊരുത്തപ്പെടാന്‍ സാധിച്ചില്ല. പൊറുതിമുട്ടിയപ്പോളവള്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ച് സ്വദേശമായ വെസ്റ്റ് ബാങ്കിലേക്ക് യാത്ര തിരിച്ചു.
ഹക്കീം തന്റെ ഉറച്ച നിലപാടുമായി മുന്നോട്ട് നീങ്ങി. അവളുടെ താല്‍പര്യത്തിന് ഒരു പരിഗണനയും നല്‍കിയ്യില്ല.
നാളുകള്‍ അങ്ങനെ അടര്‍ന്നു വീണു. വെസ്റ്റ് ബാങ്കിലിതിനിടയില്‍ പ്രശ്‌നങ്ങള്‍ വീണ്ടും തലപൊക്കി തുടങ്ങിയിരുന്നു. ജൂതന്മാര്‍ വീണ്ടും കുടിയേറി തുടങ്ങി. അവളെയും നാട്ടുകാരേയും ഇസ്രായേല്‍ തടവറയിലിട്ടു. പിന്നീടുള്ള നാളുകള്‍ മനസ്സ് മരവിച്ചവര്‍ക്കേ പറഞ്ഞ് തീര്‍ക്കാന്‍ കഴിയൂ... അത്രത്തോളം കഠിന കഠോരമായ പീഡനങ്ങളാണ് സുമയ്യയും കൂട്ടരും ഏറ്റത്. തടവറക്കുള്ളിലവരെ വിവസ്ത്രയാക്കി നടത്തി. ഭാരമേറിയ ജോലികള്‍ ചെയ്യിച്ചു. അടിച്ചും കൊന്നും മുറിവാക്കിയും പട്ടാളം അഘോഷിച്ചു. കയ്യും കണക്കമില്ലാത്ത പീഡനമുറകള്‍ അഴിച്ചൂവിട്ടു. വേദന സഹിക്കാനാവാതായായപ്പോള്‍ ഭര്‍ത്താവിനെ അറിയാതെ ഓര്‍ത്ത് പോയി സുമയ്യ. ഭര്‍ത്താവിന്റെ പ്രവര്‍ത്തനങ്ങളെ ഒരുപാട് വാഴ്ത്തി പറയണമെന്ന് വരെ തോന്നി സുമയ്യക്ക്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഭര്‍ത്താവിന്റെ സഹായം ലഭിക്കാനുള്ള തന്ത്രങ്ങള്‍ മെനയുകയായിരുന്നു. പടച്ചോവനോട് അതിനായി കണ്ണീരൊഴുക്കി പ്രാര്‍ത്ഥിച്ചു. അവസാനം അവള്‍ ഒരു പട്ടാളക്കാരന്റെ കാലില്‍ വീണ് പൊട്ടിക്കരഞ്ഞ് കെഞ്ചി ആവശ്യപ്പെട്ടു. പട്ടാളക്കാരാന്‍ കാര്യം തിരക്കി. അവള്‍ തന്റെ ആവശ്യം തുറന്ന് പറഞ്ഞു. അങ്ങനെ അവള്‍ പട്ടാളക്കാരന്റെ സഹായത്തോടെ ഹക്കീമിന് സഹായം അഭ്യര്‍ത്ഥിച്ചുള്ള വാഡ്‌സ് അപ്പ് സന്ദേശം അയച്ചു.
...................................................................
ഇസ്രയേല്‍ പട്ടാളം പള്ളി കോമ്പൗണ്ടില്‍ ഒച്ചവെച്ചു.
'എല്ലാവരും പള്ളിയില്‍ നിന്ന് പുറത്തിറങ്ങണം... പള്ളി പൂട്ടുകയാണ്...'
പ്രത്യുത്തരമായി അകത്ത് നിന്ന ഫലസ്തീനികള്‍ തകബീറുകള്‍ വിള്ളിക്കാന്‍ തുടങ്ങി.
അല്ലാഹ് അക്ബര്‍...! അല്ലാഹു അകബര്‍...! അല്ലാഹു അകബര്‍...!
കൂട്ടതോടെയുള്ള അവരുടെ വിളിയില്‍ പള്ളിയുടെ ഭിത്തികള്‍ പ്രകമ്പനം കൊണ്ടൂ. ഹക്കീം സിനാനേയും ഫിനുവിനേയും എഴുന്നേല്‍പ്പിച്ചു. തന്റെ തോളിലേക്ക് ഇരുവരുടെയും തല ചാഴച്ച് വെപ്പിച്ചു. എന്നിട്ട് വിളിച്ചു പറഞ്ഞു. അല്ലാഹ് അക്ബര്‍...! അല്ലാഹു അകബര്‍...! വേദന കടിച്ചിറക്കി ഇരുവരും കൂടെ കൂടി. അല്ലാഹ് അക്ബര്‍...! അല്ലാഹു അകബര്‍...!
പള്ളിയില്‍ നിന്ന് ഇറങ്ങാന്‍ അവര്‍ കൂട്ടാക്കിയ്യില്ല. വെടിവെക്കുമെന്ന് വരെ ഭീക്ഷണിപ്പെടുത്തി. തകബീറുകള്‍കൊണ്ട് അവിടെമാകെ പ്രകമ്പനം കൊണ്ടു എന്നല്ലാതെ അവര്‍ക്കൊരു കൂസലുമില്ല.
പട്ടാളം അകത്തേക്ക് ഇരച്ചു കയറി. ഒരോരുത്തരെയായി പുറത്തേക്ക് വലിച്ചിടാന്‍ തുടങ്ങി. കൈകാലുകള്‍ മുറിഞ്ഞ പലരും വേദനയില്‍ പുളഞ്ഞിട്ടും പട്ടാളത്തിന്റെ ഭീക്ഷണിക്ക് വഴങ്ങിയില്ല. ചിലരെ ഉന്തിയും തള്ളിയും ചവിട്ടിയുമാണ് പട്ടാളം പുറത്തേക്ക് വലിച്ചിട്ടത്.
ഫലസ്തീനികള്‍ മസ്ജിദുല്‍ അഖ്‌സയുടെ സമീപത്തെ ഖബര്‍സ്ഥാനില്‍ തടിച്ചു കൂടി. മുഷ്ടികള്‍ മേലോട്ടുയര്‍ത്തി വിളിച്ചു പറഞ്ഞു.
അല്ലാഹ് അക്ബര്‍...! അല്ലാഹു അകബര്‍...!
സുമയ്യയുടെ ഖബറിനരികിലായി സിനാനും ഫിനുവും ഹക്കീമിന്റെ ചാരെ മണ്ണില്‍ ഇരിപ്പിടം തിട്ടപ്പെടുത്തി. അവര്‍ ഇരുവരും പരസ്പരം മുഖത്തോട് മുഖം നോക്കി ഒരു പാട് നേരം ഇരുന്നു. അപ്പോഴും ഹക്കീം നാട്ടുകാരുടെ കൂടെ തക്ബീര്‍ വിളിയില്‍ ലയിച്ചിരിക്കുകയായിരുന്നു.
ഫിനു സിനനോട് കാതടുപ്പിക്കാന്‍ ആവശ്യപ്പെട്ടു. അവന്‍ കാത് നീട്ടി.
'വിശക്കുന്നെടാ...'
അവള്‍ മന്ത്രിച്ചു. സിനാന്‍ ഉപ്പയുടെ മുഖത്തേക്ക് നോക്കി വിളിച്ചു.
'ഉപ്പാ... ഉപ്പാ...! ഫിനുവിനും ഇച്ചും പയ്ച്ചിണ്ട്. എന്തെങ്കിലും തിന്നണം...!'
ഹക്കീം ചോദ്യം കേട്ട് പകച്ചു പോയ്. എവിടെനിന്ന്... എന്തെടുത്ത് കൊടുക്കാനാ...? ഞാന്‍ തന്നെ പട്ടിണി കിടക്കാന്‍ തുടങ്ങിയിട്ട് രണ്ട് ദിവസമായി... ചില സന്നധ സംഘടനകള്‍ വിതരണം ചെയത റൊട്ടി കഴിച്ചിട്ട് ഇന്നേക്ക് മുന്നാം നാളാണ്. അതും ഒരു റൊട്ടിയുടെ ഒരു പിച്ച്. ശേഷം സിനാന് വിശക്കുമ്പോള്‍ എടുത്ത് കൊടക്കാമെന്ന് കരുതി മാറ്റി വെച്ചു. അതാണെങ്കില്‍ അവന്‍ ഇന്നലെ രാവിലെ തന്നെ കഴിച്ചു തീര്‍ത്തു. ഈ രണ്ട് ദിവസവും പച്ചവെള്ളമായിരുന്നു ആര്യോഗ്യം നിലനല്‍ക്കാനായി കിട്ടിയിരുന്നത്. അത് ഇന്നത്തെ ഈസ്രായേല്‍ ബോബിങ്ങോടെ മലിനമായി. തൊണ്ട വരണ്ടിട്ടുണ്ട്. സിനാന്‍ തന്നെ ഭക്ഷണം കഴിച്ചിട്ട് ദിവസമൊന്ന് കഴിഞ്ഞില്ലേ... ഹക്കീം ഇരുവരുടെയും തലയിലെ മുടിയിഴകളിലൂടെ വിരലുകള്‍ നടത്തി തലോടി.
'ആ...'
ഫിനു തലയിലെ മുറിവ് തട്ടിയപ്പോള്‍ പുളഞ്ഞു.
'സാരല്ല...! ഞാന്‍ മുറി കണ്ടില്ല ഫിനൂ... പിന്നെ, ഭക്ഷണം കുറച്ചു കഴിഞ്ഞാല്‍ വിതരണം ചെയ്യും അപ്പോള്‍ ഞമക്ക് വരി നിന്ന് വാങ്ങാം.' ഹക്കീം ഇരുവരെയും സമാധാനപ്പിച്ചു.
'ഉപ്പാ... ന്നാ... പള്ളീന്ന് പറഞ്ഞ കഥയുടെ ബാക്കി പറ...'
സിനാന്‍ വീണ്ടും ഓര്‍മിപ്പിച്ചു. ചുറ്റുവട്ടമപ്പോഴും തക്ബീര്‍ ധ്വനി മുഴങ്ങുന്നുണ്ടായിരുന്നു. പട്ടാളക്കാര്‍ തോക്കുകള്‍ ചിലര്‍ക്ക് നേരെ ചൂണ്ടി ഭീക്ഷണി മുഴക്കി. എന്നിട്ടെന്തുണ്ടാകാനാ... ഫലസ്ത്തീനികള്‍ക്ക് അതൊരു നിത്യ കാഴ്ച്ചയായതിനാല്‍ ആതാരും കാര്യമായിയെടുത്തില്ല. ഒന്നെങ്കില്‍ മരിക്കും അല്ലെങ്കില്‍ തുടര്‍ന്നും നെരഗിച്ച് ജീവിക്കും.
ഹക്കീം തന്റെ കഥയിലേക്ക് കടന്നു.
അന്ന് സുമയ്യ അയച്ച സന്ദേശം വായിച്ചപ്പോള്‍ ഹക്കീം നിസ്സാഹയനായി പൊട്ടിക്കരഞ്ഞു. കാരണം നാടിന് വേണ്ടിയുള്ള തന്റെ പോരാട്ടത്തില്‍ കൈ കാലുകള്‍ക് സാരമായി പരിക്ക് പറ്റിയിരുന്നു. എഴുന്നേല്‍ക്കാന്‍ പോലും കഴിയാത്ത വിധം കിടക്കുകയായിരുന്നു ഹക്കീം. എല്ലാം തിരിച്ചറിഞ്ഞ് തന്നെ സ്വീകരിക്കാന്‍ ഭാര്യ തയ്യാറാണെന്നറിഞ്ഞപ്പോള്‍ തെല്ലൊന്ന് സന്തോഷിച്ചു. പക്ഷേ ഭാര്യയെ രക്ഷിക്കാന്‍ തനിക്കേതായാലും കഴിയില്ല. ഒരു മകനെങ്കിലും ഉണ്ടായിരുന്നെങ്കില്‍ വല്ലാത്ത മനസ്താപം തോന്നി. തന്റെ ശേഷവും ഈ നാടിന് വേണ്ടി ജീവിക്കാന്‍ ഒരാളു വേണം. അവന്‍ തന്റെ മകനായിരിക്കുകയും വേണം. അവന്‍ ഉറച്ച തീരുമാനമെടുത്തു.. അതിനുള്ള മാര്‍ഗമന്വേഷിച്ചാണ് ഹക്കീം തുടര്‍ന്നുള്ള ദിവസങ്ങള്‍ കഴിച്ചു കൂട്ടിയത്.. അത്യാധുനിക സജീകരണങ്ങളുള്ള ഇക്കാലത്ത് അതിന് സാധിക്കുമെന്ന് ഹക്കീമിന് ഉറച്ച വിശ്വാസമുണ്ടായിരുന്നു. പല ഡോക്ടറെയും സമീപിച്ച് വിഷയം അവതരിപ്പിച്ചു. കണ്ടവരെല്ലാം സാധ്യമാണെന്ന് പറഞ്ഞു. പക്ഷേ, ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുമെന്ന് പ്രത്യേകം ഓര്‍മപ്പെടുത്തി. അതെല്ലാം നേരിടാന്‍ തയ്യാറാണെന്ന് ഹക്കീം സമതിച്ചത്തോടെ കാര്യങ്ങള്‍ വ്യക്തമാക്കികൊടുത്തു. ഇസ്രാഈല്‍ തടവറയിലേക്ക് പോകുന്ന മെഡിക്കല്‍ വിങ്ങിലെ ഡോക്ടറെ സാഹയത്തോടെ ഹക്കീം തന്റെ ബീജം തടവറയിലേക്കെത്തിക്കണം. എന്നാല്‍ കാര്യങ്ങള്‍ എളുപ്പമാകുമെന്നാണ് ഡോകടര്‍മാരുടെ നിരീക്ഷണം. വിഷയം ശ്രമകരമാണെന്ന് ഹക്കീമിനും തോന്നി. എന്നാലും ഹക്കീം ഒരു കുഞ്ഞിക്കാല്‍ കാണണം എന്ന് മോഹിച്ച് കാര്യക്ഷമതയോടെ തന്നെ ചിന്തിച്ചു. പറഞ്ഞ പോലെ ഒരു ഡോക്ടറുടെ ഒത്താശയോടെ തന്റെ ബീജം സുമയ്യയുടെ അടുത്തേക്ക് കെടുത്തയച്ചു. അങ്ങനെ അവള്‍ ഗര്‍ഭം ധരിക്കുകയും ഒരാണ്‍ കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു.
'ആ ആണ്‍ തരിയാണ് നീ...' സിനാനെ ചൂണ്ടികൊണ്ട് ഹക്കീം വ്യക്തമാക്കി. കേട്ട് രസിച്ച ഫിനു സിനാന്റെ മുഖത്തേക്ക് ഇടക്കണ്ണിട്ടു നോക്കി. നാണത്താലവന്‍ തലതാഴ്ത്തി.
ഹക്കീം കഥ വീണ്ടും തുടര്‍ന്നു. തടവറയിലെ സ്ത്രീക്ക് കുഞ്ഞ് പിറന്നു എന്നറിഞ്ഞതോടെ ഇസ്രാഈല്‍ പട്ടാളം സുമയ്യയോടും ചോര പൈതലിനോടും അതി ക്രൂരമായി പെരുമാറി. സുമയ്യയുടെ കയ്യില്‍ നിന്ന് ഒരു മാസം പോലും തികയാത്ത പിഞ്ചു പൈതലിനെ അടര്‍ത്തി മാറ്റി ഫലസ്ഥീനിലേക്ക് കടത്തിവിട്ടു. ഏതുമ്മക്കാണ് ഈ ക്രൂരതയോട് പൊരുത്തപ്പെടാന്‍ കഴിയുക. വേര്‍പാടിന്റെ നോവില്‍ സുമയ്യ വല്ലാതെ ഒറ്റപ്പെട്ടു. അന്നത്തെ ഒരോ ദിവസത്തെയും നരഗ ജീവിതം സുമയ്യയെ ആത്മഹത്ത്യക്ക് തുനിഞ്ഞാലോ എന്ന് വരേ ചിന്തിപ്പിച്ചു. ഒരോ ദിവസവും മകനെ കുറിച്ചുള്ള വേവലാതിയുടെ ആളലില്‍ അവള്‍ വെന്തുരുകും. എന്നിട്ടും പ്രതീക്ഷ കൈ വെടിഞ്ഞില്ല. റബ്ബോട് മനസ്സുരുകി ദിവസവും പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു.
ഫിനു സിനാന്റെ കാതില്‍ മന്ത്രിച്ചു.
'എനിക്ക് വെള്ളമെങ്കിലും കുടിക്കാന്‍ കിട്ടുമോ... വല്ലാത്ത ദാഹം... ഉപ്പച്ചിയോട് ഒന്ന് ചോദിച്ച് നോക്ക്'
'ഉപ്പാ... ഫിനുവിന് ദാഹിക്കുന്നു...'
ഹക്കീം ബേജാറായി.
'അല്ലാഹ്... എന്ത് ചെയ്യും..! മക്കള്‍ കരയാന്‍ തുടങ്ങിയിരിക്കുന്നു... ഒരിറ്റ് വെള്ളമെങ്കിലും ഇറക്കാന്‍ കിട്ടിയിരുന്നെങ്കില്‍...!'
ഹക്കീമിന്റെ തൊണ്ടയും വരണ്ടിരുന്നു. സിനാനോടും ഫിനുവിനോടും അവിടെ തന്നെ ഇരിക്കാന്‍ പറഞ്ഞ് ഹക്കീം വെള്ളം തേടി നടന്നു. ഇന്നലെ കണ്ട അരുവിക്കടുത്തേക്ക് പോയി. വെള്ളം കണ്ട ഹക്കീം അറിയാതെ ഉരുവിട്ട് പോയി.
'കുടിക്കാന്‍ പറ്റിയ ഒരിറ്റ് വെള്ളം പോലും മില്ലേ...!'
വെടിമരുന്നിന്റെ ഗന്ധം പരന്ന പൊടിധൂളികള്‍ അരുവിയുടെ പരിസരമാകെ നിറഞ്ഞ് കിടക്കുന്നുണ്ട്. രക്തക്കറ ലയിച്ച വെള്ളത്തില്‍ വികൃതമായ മത്സ്യ മൃഗ ജഡങ്ങള്‍ പൊന്തികിടക്കുന്നു. മലമൂത്ര വിസര്‍ജനങ്ങള്‍ വരെ കാണപ്പെടുന്നുണ്ട്. ദാഹിച്ച് തൊണ്ട വരണ്ട ഹക്കീം വെള്ളത്തിനാര്‍ത്ഥികാട്ടി. അവന്‍ കൈ കുമ്പിളില്‍ വെള്ളം കോരി വായയിലേക്ക് ഒഴിക്കാന്‍ തുനിഞ്ഞതും ജലത്തിന്റെ നാറ്റം മൂക്കിലേക്ക് അടിച്ചു കയറി.
'ആഹ്... വല്ലാത്ത ഗതികേട്... '
ഹക്കീം ഒന്ന് ഓക്കാനിച്ചു. വീണ്ടും കുടിക്കാനായി തുനിഞ്ഞു. കഴിയാതെയവന്‍ ചര്‍ദ്ദിച്ചു.
'അല്ലാഹ് ഇനിയെന്ത് ചെയ്യും...! മക്കള്‍ക്കും വെള്ളം കൊണ്ട് പോയി കൊടുക്കണമല്ലോ... യു എന്നിന്റെ വല്ല കുപ്പി വെള്ള വിതരണവും ഉണ്ടോകുമോ ആവോ... അവന്‍ ചിന്താകുലനായി മുന്നോട്ട് നടന്നു. കുറച്ചു ദൂരം താണ്ടിയപ്പോയാണ് ഒരു വ്യക്തിയെ കണ്ടത്. അയാളാണെങ്കില്‍ മുടന്തിയാണ് നടക്കുന്നത്. അടുത്തേക്ക് ചെന്നു. ആമുഖമായി സലാം പറഞ്ഞ് പേര് ചോദിച്ചു. സലാം മടക്കി പേര് പറഞ്ഞു. സ്വലാഹുദ്ദീന്‍ അയ്യൂബി...
മശാ അല്ലാഹ്... ഈ നാടിന് വേണ്ടി ജീവിച്ച മഹാന്റെ അതേ നാമം...
ഹക്കീമിന്റെ മനസ്സില്‍ എന്തെന്നില്ലാത്ത സന്തോഷം തിര തല്ലി. അവനദ്ദേഹത്തെ കെട്ടിപ്പിടിച്ചു. പിന്നെ, ഹക്കീം തന്റെ ആവശ്യം ബോധിപ്പിച്ചു.
'അപ്പോള്‍ നീ അറിഞ്ഞില്ലേ... യു എന്‍ സഹായം നിറുത്തി വെച്ചൂ... ഇവിടെയുള്ള ഡോക്ടര്‍മാരും നെയ്‌സുമാരും നാട്ടിലേക്ക് തിരിക്കുകയാണ്... ഈ നിലക്ക് അവര്‍ക്കിവിടെ തുടരാന്‍ കഴിയില്ലത്ര...! പലരും പറയുന്നത് അമേരിക്ക സഹായം നിറുത്തിയതാണ് കാരണമെന്ന്.'
'ങേ... എല്ലാ പ്രതീക്ഷയും അസ്ത്തമിക്കുകയാണോ... അല്ലാഹ് ...! ഇതെന്തൊരു പരീക്ഷണം... കാക്കണേ... തമ്പുരാനേ...'
മനമുരുകിയുള്ള പ്രാര്‍ത്ഥനയില്‍ ഹക്കീമിന്റെ മിഴികള്‍ നനഞ്ഞു. ഹക്കീം വീണ്ടും നേരത്തെ കണ്ട അരുവിയെ ലക്ഷ്യമാക്കിി. പോകുന്ന വഴിക്ക് ഭക്ഷണം യാചിച്ച് പെണ്‍കുട്ടിയുമായി വന്ന ഉമ്മയോട് രണ്ട് പേര്‍ കലഹിക്കുന്നു. മകളുടെ കൂടെ കിടപ്പറ പങ്കിടാന്‍ അനുവദിക്കുകയാണെങ്കില്‍ തരാമെന്ന് അവരും. അവരുടെ സംസാരം കേട്ട ഹക്കീം ഫിനുവിനെ ഓര്‍ത്തുപോയി. നെഞ്ചൊന്ന് പിടച്ചു. അവനതില്‍ ഇടപെടണമെന്ന് തോന്നിയെങ്കിലും എന്താണ് ആ ഉമ്മാനോട് പറയുക... അവന്‍ നടത്തത്തിന് വേഗത കൂട്ടി.
അരുവിക്കടുത്തെത്തിയ ഹക്കീം വെള്ളം കോരിയെടുക്കാന്‍ ചുറ്റുവട്ടത്തെവിടെയെങ്കിലും വല്ലതും ഒഴിഞ്ഞ് കിടപ്പുണ്ടോ എന്ന് നോക്കി. ഇല്ല...! ഒന്നുമില്ല...! കീറിപ്പറിഞ്ഞ് പൊടിപിടിച്ച് കിടക്കുന്ന ഒരു പട്ടാളക്കാരന്റെ ഷൂ അല്ലാതെ ഒന്നും കാണുവാന്‍ കഴിഞ്ഞില്ല. ഹക്കീം അതെടുത്ത് വെള്ളം കോരി സിനാന്റെയും ഫിനുവിന്റെയും അടുത്ത് ചെന്നു. നനഞ്ഞു കുതിര്‍ന്ന ഷൂവില്‍ നിന്ന് രക്തം കലര്‍ന്ന ചളിവെള്ളം ഉതിര്‍ന്ന് വീഴുന്നത് കണ്ട് ഫിനു ചോദിച്ചു.
'എന്താണിത്?'
'മോളേ... ക്ഷമിക്കണം. വെള്ളം കൊണ്ട് വരാന്‍ ഇതേ കിട്ടിയൊള്ളൂ... '
പതുങ്ങിയ സ്വരത്തില്‍ ഹക്കീം ബോധിപ്പിച്ചു.
അറപ്പോടെയാണെങ്കിലും ദാഹം മൂര്‍ചിച്ച ഫിനു അത് വാങ്ങി. കുടിക്കാനായ് ചുണ്ടോടടുപ്പിച്ചു.
'ഹോ... എന്തൊരു നാറ്റം..!'
അവള്‍ ഹക്കീമിന്റെ മുഖത്തേക്ക് ദയനീയതയോടെ നോക്കി. എല്ലാം നോക്കിയും കണ്ടും ഇരുന്ന സിനാന്‍ ഫിനുവിന്റെ കയ്യിലെ ഷൂ വാങ്ങി നീട്ടിയെറിഞ്ഞു. രംഗം കണ്ട ഹക്കീം ഇരുവരെയും ഇണക്കിപ്പിടിച്ച് അല്‍പ്പ നേരം പൊട്ടിക്കരഞ്ഞു. അവരുടെ മുഖത്ത് നോക്കി പറഞ്ഞു.
'മക്കളേ... കരയരുത്. എല്ലാം ശരിയാകും. ഞമ്മടെ നാട് ഞമക്കനെ കിട്ടും... എല്ലാം പടച്ചോന്‍ കാണുനുണ്ടല്ലോ... ഞമ്മക്ക് ദുആ ചെയ്യാം. റബ്ബ് അതിനുള്ള പരിഹാരങ്ങള്‍ കാട്ടിതരും... കാട്ടി തരട്ടെ... ആമീന്‍...!'
'ആമീന്‍...'
സിനാനും ഫിനുവും പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്നു. മൂവരുടെയും മനസ്സില്‍ പ്രതീക്ഷയുടെ നാമ്പുകള്‍ മുളപൊട്ടി.
''അല്ലാഹു അക്ബര്‍... അല്ലാഹു അക്ബര്‍... അല്ലാഹു അക്ബര്‍... അല്ലാഹു അക്ബര്‍...''
മസ്ജിദുല്‍ അഖ്‌സയുടെ മിനാരങ്ങളില്‍ നിന്ന് അസര്‍ നമസ്‌ക്കാരത്തിനുള്ള ബാങ്കൊലിയുയര്‍ന്നു. ഓപ്പം ഇസ്‌റായീല്‍ പട്ടാളത്തിന്റെ വെടുയുണ്ടകള്‍ ചിലരുടെ നെഞ്ചത്തേക്കും.
''അല്ലാഹ് .... അല്ലാഹ്... അല്ലാഹ്....''
പിടഞ്ഞു വീണ ഒരോരുത്തരുടെയും ചുണ്ടുകള്‍ ഉരുവിട്ടുകൊണ്ടിരുന്നു. പള്ളിക്കകത്തേക്ക് അനുമതിയില്ലാതെ ബലംപ്രയോഗിച്ചു കയറിയതിനായിരുന്നു അത്. അല്ലാഹുവിന്റെ പള്ളിയിലേക്ക് കയറുന്നതിന് എന്തിനാണവോ അന്യന്റെ സമ്മതം..! ആ... ആര്‍ക്കറിയാം...
അര്‍ത്ഥ ശൂന്യമായ ഇസ്‌റാഈല്‍ ഇടപെടലിനെ ചോദ്യംചെയ്ത ഹക്കീം രംഗം കണ്ട് പേടിച്ച മക്കളെ കെട്ടിപ്പിടിച്ചു. അവരെയും കൂട്ടി ഹക്കീം ഖബര്‍സ്ഥാനിന് സമീപമുള്ള ഒരു പൊട്ടിപൊളിഞ്ഞ കെട്ടിടത്തിന് പിറകിലേക്ക് പോയി. അവിടെയെത്തിയതും ഏന്തിവലിഞ്ഞു നടന്ന ഫിനു ക്ഷീണത്താല്‍ തലകറങ്ങി വീണു. ഹക്കീം അവളെ പൊക്കിയെടുത്ത് കെട്ടിടത്തിന്റെ കോണ്‍ഗ്രീറ്റ് തിണ്ണയില്‍ കിടത്തി. ഫിനുവിന് കാറ്റ് കിട്ടാന്‍ സിനാന്‍ തന്റെ ഈങ്ങി ചുളിഞ്ഞ കുപ്പായം അഴിച്ച് വീശിക്കൊടുത്തു. അല്‍പ്പ നേരത്തിന് ശേഷം ഒരു ഇളം ചിരി ചുണ്ടില്‍ വിടര്‍ത്തി ഫിനു കണ്ണ് തുറന്നു.
'അല്‍ഹംദുലില്ലാഹ്...'ഹക്കീം സന്തോഷംകൊണ്ട് ഉരുവിട്ടു.
മസ്ജിദുല്‍ അഖ്‌സയിലെ രംഗം ശാന്തമായീയെന്നറിഞ്ഞപ്പോള്‍ അവര്‍ വീണ്ടും ആളുകള്‍ വട്ടംകൂടിയ ഖബര്‍സ്ഥാനിലേക്ക് നടന്നു. സുമയ്യയുടെ ഖബറിനരികിലായി ഇടം പിടിച്ചു. ഹക്കീ കാണാത്ത നിലക്ക് ഫിനു സിനാന്റെ മുഖത്തേക്ക് നോക്കി കൈകൊണ്ട് ചില ആഗ്യങ്ങള്‍ കാട്ടി. നേരത്തെ പറഞ്ഞ കഥ പൂര്‍ത്തീകരിക്കാന്‍ ഉപ്പയോട് ആവശ്യപ്പെട്ടണമെന്നായിരുന്നു അതുകൊണ്ട് ഉദ്ദേശിച്ചത്.
അവന്‍ ഉപ്പയെ കാര്യം ധരിപ്പിച്ചു.
'ഇപ്പോള്‍ തന്നെ വേണോ... അസ്വര്‍ നിസ്‌ക്കരിച്ചിട്ട് പറഞ്ഞ് തന്നാല്‍ പോരേ...'
ഹക്കീം തന്റെ സംശയം പറഞ്ഞു.
'ഉപ്പാ... കഥ പറഞ്ഞതിനു ശേഷം നമുക്കെല്ലാവര്‍ക്കും ഒരുമിച്ച് നിസ്‌ക്കരിച്ചാല്‍ പോരേ...'
സിനാന്‍ ആശയം മുന്നോട്ട് വെച്ചു.
'ഉം'
ഹക്കീം സമ്മതം മൂളി. സുമയ്യയുടെ തടവറ ജീവിതം വീണ്ടും വിവരിക്കാന്‍ തുടങ്ങി. ജയിലിനുള്ളില്‍ സുമയ്യയുടെ ജീവിതത്തിന്റെ നട്ടുച്ചക്കാലം ഒരോന്നായി ഓര്‍മകളായി മാറിക്കൊണ്ടിരുന്നു. ഓരോ ദിനവും തന്റെ മക്കനെയും ഭര്‍ത്താവിനെയും കാണുവാനുള്ള ആഗ്രഹമേറിക്കൊണ്ടിരുന്നു. അങ്ങനെ അവള്‍ അവരെ കാണുവാന്‍ തന്നെ തീരുമാനിച്ചു. ജയില്‍ ചാടുവനാണ് പ്ലാന്‍ ചെയ്തത്. ഒരു പട്ടാളക്കാരന്റെ സഹയത്തോടെ കാര്യം സാധിച്ചെടുത്തു.
വിവരം അറിഞ്ഞ് ഹക്കീമും സിനാനും മസ്ജിദുല്‍ അഖ്‌സയുടെ സമീപത്ത് അവളേയും കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു. ആകാശത്ത് ഇസ്രാഈല്‍ ഡ്രോണ്‍ വിമാനങ്ങള്‍ വട്ടമിട്ടു പറക്കുകയാണ്. ഒരു ഭാഗത്ത് ഇസ്രാഈല്‍ തോക്ക് ധാരികളായ പട്ടാളങ്ങളും മറുവശത്ത് അഞ്ച് വയ്യസുള്ള സിനാനും ഉപ്പയും. ഫലസ്ഥീനിലേക്ക് ആടുകളുമായി വരുന്ന ട്രക്കിന്റെ പിന്നില്‍ ഒരു മുലയില്‍ സുമയ്യ ഇരുക്കുന്നത് കണ്ട് ഹക്കീം വിളിച്ചു പറഞ്ഞു.
'സിനാനേ... ഉമ്മാ...'
മസ്ജിദുല്‍ അക്‌സയിലേക്കുള്ള റോഡിലേക്ക് വണ്ടി കയറിയതും അവള്‍ പൊന്നു മേനോയും ഭര്‍ത്താവിനേയും കണ്ട സന്തോഷത്താല്‍ വണ്ടിയില്‍ നിന്ന് പുറത്തേക്ക് എടുത്ത് ച്ചാടി. എന്നാല്‍ നിരാശയുടെ വേലിയേറ്റത്തിലേക്കെടുത്തെറിഞ്ഞുകൊണ്ട് അവളെ വരവേറ്റത് ഇസ്രായേല്‍ പട്ടാളമായിരുന്നു. അവര്‍ തുരുതുരാ വെടിയുണ്ടകള്‍ ആ പെണ്‍ ശരീരത്തിലേക്ക് നിറച്ചു. ഫലസ്ഥീനിന്റെ മണ്ണില്‍ വെച്ച് തന്നെ ആ ധീര വനിതയുടെ അവസാന ശ്വാസവും നിലച്ചു.
ഹക്കീമിന്റെ ഇരുകണ്ണിലെയും മിഴിതുള്ളികള്‍ തന്റെ തൊളത്ത് തലവെച്ച് കിടന്ന സിനാന്റെയും ഫിനൂന്റെയും കവിള്‍തടങ്ങളിലേക്ക് ഉറ്റി. അവര്‍ രണ്ട് പേരും എഴുന്നേറ്റ് ഹക്കീമിന്റെ മുഖത്തേക്ക് നോക്കി.
'ഉപ്പച്ചി കരയാണോ... നമ്മുടെ നാടിന് വേണ്ടി ഉമ്മച്ചി മരിച്ചതില്‍ അഭിമാനിക്കണമെന്ന് പറയുന്ന ഉപ്പച്ചി തന്നെ കരഞ്ഞാലോ... ഉപ്പച്ചി കരയല്ലേ... ഇച്ചും കരച്ചില്‍ വരും...'
സിനാന്‍ വിതുമ്പാന്‍ തുടങ്ങി.
'ഇല്ല...! ഉപ്പച്ചി കരയില്ല... ഉമ്മച്ചിയോടുള്ള സ്‌നേഹം കൊണ്ട് ഇത്തിരി കണ്ണിര് വീണു. അത്രേ ഒള്ളൂ...
അവന്റെ മൂര്‍ദാവില്‍ ഉമ്മവെച്ച് പറഞ്ഞു.
മകന്റെ കൈ പിിടിച്ച് സുമയ്യയുടെ ഖബറിന്റെ അടുത്ത് നിന്ന് പുറത്തേക്ക് വന്നു. അസ്വര്‍ നിസ്‌ക്കാരത്തിനായിരുന്നു അവര്‍ എഴുന്നേറ്റത്. മുന്നോട്ട് പോകുമ്പോഴും ഉമ്മയുടെ ഖബറിടത്തിലേക്ക് തിരിഞ്ഞ് നോക്കിയാണ് സിനാന്‍ നടന്നത്. ഫിനു അപ്പോയും അവിടെ ഇരിക്കുകയായിരുന്നു. അവള്‍ ഇരിപ്പിടത്തില്‍ നിന്നെഴുന്നേല്‍ക്കാന്‍ കൈകൊണ്ട് നിലത്ത് താങ്ങ് കൊടുക്കാന്‍ കഴിയാതെ പ്രയാസപ്പെടുകയാണ്. ഉമ്മയുടെ ഖബറിടം നോക്കി നടന്ന സിനാന്‍ അത് കണ്ട് അവളുടെ അടുത്ത് ചെന്ന് കൈ നീട്ടി. അവളതില്‍ പിടിച്ചെഴുന്നേറ്റു. നിവര്‍ന്ന് നില്‍ക്കാന്‍ തുനിഞ്ഞപ്പോഴേക്കും അവള്‍ വീഴാന്‍ പോയി.
'ദ... പിന്നെയും...'
സിനാന്‍ ചെറുതായൊന്ന് ശബ്ദിച്ചു. അവന്റെ ആ ഇടറിയ സ്വരം കേട്ട് ഫിനുവിന് ചിരി വന്നു.
'ആ... വേദനിക്കുന്നു...'ഫിനു താമശയായി പറഞ്ഞു.
'ഓ...കൊഞ്ചല്ലേ... കൊഞ്ചല്ലേ... ഇപ്പൊ കൊഞ്ചാം പറ്റിയ നേരമല്ല.'
സിനാന്‍ തിരിച്ചടിച്ചു. അവളോട് തന്റെ തോളത്ത് കൈ വച്ച് നടക്കാനാവശ്യപ്പെട്ടു. ഇതെല്ലാം കണ്ട ഹക്കീമിന് ഹാമാസ് പോരാളിയായിരുന്ന സമയത്ത് സുമയ്യയെ പരിചരിച്ചിരുന്ന നിമഷങ്ങള്‍ ഓര്‍ത്തു പോയി.
അപ്പോയും നാട്ടുകാരുടെ തക്ക്ബീര്‍ ധ്വനികള്‍ പരിസരമാകെ മുഴങ്ങിക്കൊണ്ടിരുന്നു. തക്ക്ബീര്‍ ധ്വനികള്‍ക്കിപ്പോള്‍ മൂര്‍ച്ച കൂടിയത് പോലെ ഹക്കീമിന് തോന്നി. തോന്നലല്ല. മൂര്‍ച്ചകൂടിയിട്ടുണ്ട്. പട്ടാളക്കാരുടെ വെടിയൊച്ചകളും കേള്‍ക്കുന്നുണ്ട്. അവന്‍ ഇരുവരോടും വേഗം വരുവാന്‍ പറഞ്ഞു. വെണ്ടിയുണ്ടയുടെ ശബ്ദങ്ങള്‍ മുഴങ്ങിക്കൊണ്ടിരുന്നതിനാല്‍ ഹക്കീമിന്റെ ശബ്ദം ഇരുവര്‍ക്കും കേള്‍ക്കാന്‍ കഴിഞ്ഞില്ല.
മേലെ മാനത്ത് ഡ്രോണുകളും വട്ടമിട്ടു പറക്കാന്‍ തുടങ്ങി. ഫലസ്തീനികളുടെ തക്ക്ബീറുകള്‍ക്ക് കനം കൂടി കൂടി വന്നു. ഡ്രോണ്‍ വിമാനങ്ങളില്‍ നിന്ന് ബോമ്പുകളവിടിവിടെ വര്‍ഷിച്ചു. എങ്ങും ഭീകരമായ അന്തരീക്ഷം. ആമ്പുലന്‍സുകള്‍ ചീറി പാഞ്ഞു. ആരുടേയെക്കെയോ നിലവിളികള്‍ അവിടെ മുഴങ്ങി കേട്ടുകെണ്ടിരുന്നു. അങ്ങിങ്ങായി പല കെട്ടിടങ്ങളും വീടുകളും അഗ്നിയില്‍ കത്തിയെരിഞ്ഞു. ചുറ്റുവട്ടവും കറുത്ത പുകകള്‍ ഉരുണ്ടുകൂടി.
സിനാന്‍ ഉപ്പയെ തേടി ഖബറുസ്ഥാനിലൂടെ നാലു ദിക്കിലേക്കും ഓടി.
ഉപ്പാ... ഉപ്പാ...
ചേദനയേറ്റ ശരീരങ്ങള്‍ തിരിച്ചും മറിച്ചും നോക്കി. തുണ്ടം തുണ്ടമായി വീണു കിടക്കുന്ന ശവ ശരീരങ്ങള്‍ക്കിടയില്‍ നിന്ന് പലതും എടുത്ത് നോക്കി. കുട്ടത്തില്‍ നിലത്ത് വീണ് കിടക്കുന്ന കൈ പത്തി കണ്ട് അവന്‍ ഞെട്ടി. ഫിനുവിന്റെ വേര്‍പ്പെട്ട് വീണ വലതു കൈ പത്തിയില്‍ ഉപ്പയുടെ ഉടലില്ലാത്ത തല പിടയുന്നു. അവന്‍ വാവിട്ടു കരഞ്ഞു. 'ഉപ്പാ... ഉപ്പാ...'
അവന്‍ ഉപ്പയുടെ തല കയ്യിലെടുത്ത് നെഞ്ചോട് ചേര്‍ത്തു. എന്നിട്ട് പറഞ്ഞു.
'സനുമോന്‍ കരയില്ല ട്ടോ... ഉപ്പച്ചിയോടുള്ള സ്‌നേഹം കൊണ്ട് ഇത്തിരി കണ്ണീര്‍ ഒഴുക്കിയിട്ടേ ഒള്ളൂ...'
രക്തം പുരണ്ട കവിളില്‍ ഒരു ചുമ്പനവും കൊടുത്തു. കാലില്‍ മുറിവ് പറ്റിയത് കണ്ട് സാരല്ലട്ടോ...എന്ന് പറഞ്ഞ് മസ്ജിദുല്‍ അഖ്‌സക്കക്കത്ത് വെച്ച് സിനാന് ഉപ്പ നല്‍കിയ അതേ ചുമ്പനം. ഇനി ഒരിക്കലും നല്‍കാന്‍ കഴിയാത്ത, ഒരായിരം ചുമ്പനത്തിന് പകരം നില്‍ക്കുന്ന ഒരു ചുടുചുമ്പനം.
സിറ്റൗട്ടില്‍ ഇരിക്കുന്ന സിനാനരികത്തേക്ക് ഫിനു വന്ന് മുഖത്തേക്കൊന്ന് നോക്കി. സിനാന്റെ മിഴികളില്‍ കണ്ണുനീര്‍ പൊടിയുന്നുണ്ട്. ഫിനു അടുത്തുള്ള കസേരയില്‍ ഇരുന്നു. കൈപത്തിയില്ലാത്ത വലതു തണ്ടം കൈ സിനാന്റെ മടിതട്ടിലേക്ക് വച്ച് ചോദിച്ചു.
' നിങ്ങള്‍ വീണ്ടും നാടിനെ കുറച്ചോര്‍ത്തു ലേ...'
'ഉം...'
'സാരല്ല... എല്ലാം ശരിയാകും. എന്നിട്ട് നമുക്കവിടെ പോയി താമസിക്കണം. ഇന്‍ശാ അല്ലാഹ്...'
സിനാന്‍ ചാരുകസേരയിലേക്ക് ചാഞ്ഞ് കിടന്ന് മാനത്തേക്ക് നോക്കി, ആ നല്ല നാളുകള്‍ വരുമെന്ന പ്രതീക്ഷകളോടെ...

No comments:
Post a Comment