പരീക്ഷപ്പനി പിടിപെട്ട നേരം
പുസ്തകവുമായ്
വായനയിൽ മുഴുകി സമയ സൂചികക്കൊപ്പം
കുതിച്ച് പായാൻ കൊതിച്ച മനസ്സ്
ചിന്തിച്ച് ചിന്തിച്ച്
കിതച്ചു തുടങ്ങും...
പതിയെ...
ഇമവെട്ടി
ലോകം മാറി,
ചിന്തകൾ
മിന്നി മറഞ്ഞ് പുതുമയോടെ തെളിയും
ഉറങ്ങാൻ
വേണ്ട സ്വപ്നങ്ങളായ്...
പരീക്ഷക്കുള്ള പരീക്ഷണമായ്...
No comments:
Post a Comment