A blog about health and wealth

2/3/18

ആറ്റല്‍ റസൂലെ വാഴ്ത്തുവാന്‍

രീതി; പുതിയത്
ആറ്റല്‍ റസൂലെ വാഴ്ത്തുവാന്‍ ഇനിയും കഴിയണേ
ആലം വാഴ്ത്തിടുന്ന മുത്തേ സ്‌നേഹ ദൂതരേ
അകവും നൊന്ത് പാടും ഈ ഗാനം കേള്‍ക്കണേ
ആദ്യം തെളിഞ്ഞ നൂറെ യാ ഹബീബരേ
(ആറ്റല്‍ റസൂലെ വാഴ്ത്തുവാന്‍)

മുത്തിന് തണലായ് കൂട്ടിന് വന്നൊരു മുകിലിന്‍ കഥ കേട്ട്
മുഹബത്താലെ കരഞ്ഞു പോയ മിമ്പറിന്‍ വ്യഥ കേട്ട്   2
മദ്‌ഹോതി പാടി കരഞ്ഞതല്ലേബ  ഞാനും
മോഹം മദീനയില്‍ ചേരാന്‍ നബിയേ

മലരെ പൂവനം കാണുവാന്‍ എന്ന് വിധിയേകും
മനോവ്യഥ ചൊല്ലുവാന്‍ എന്ന് ചാരെ എത്തിടും ഞാനേ
(ആറ്റല്‍ റസൂലെ വാഴ്ത്തുവാന്‍)

ഒരു നാള്‍ വഴിയില്‍ കല്ല് സലാമ് പറഞ്ഞൊരു നേരത്ത്
ആ സലാമും മടക്കി നബിയവര്‍ കേട്ടു സ്വഹാബത്ത്  2
മദ്‌ഹോതി പാടി കരഞ്ഞതല്ലേ     ഞാനും
മോഹം മദീനയില്‍ ചേരാന്‍ നബിയേ

മലരെ പൂവനം കാണുവാന്‍ എന്ന് വിധിയേകും
മനോവ്യഥ ചൊല്ലുവാന്‍ എന്ന് ചാരെ എത്തിടും ഞാനേ
(ആറ്റല്‍ റസൂലെ വാഴ്ത്തുവാന്‍)

കല്ലിന് കുളിരായ് സലാം മടക്കിയ എന്റെ ഹബീബോരേ
വ്യസനം മൊഴിഞ്ഞ മിമ്പറിന്‍ സാന്ത്വനമേകിയ തിരുദൂതേ  2
മദ്‌ഹോതി പാടി കരഞ്ഞതല്ലേ   ഞാന്‍
കേള്‍ക്കൂ ഹബീബുള്ള എന്റെ വിളിയേ

മലരെ പൂവനം കാണുവാന്‍ എന്ന് വിധിയേകും
മനോവ്യഥ ചൊല്ലുവാന്‍ എന്ന് ചാരെ എത്തിടും ഞാനേ
(ആറ്റല്‍ റസൂലെ വാഴ്ത്തുവാന്‍)

No comments:

Post a Comment

Popular Posts