അന്ന്,
പുസ്തക താളുകളില്‍
മയില്‍പീലി പൂഴ്തിയതിന്
ആരും ശകാരിച്ചിരുന്നില്ല.
ഉപ്പാന്റെ വിരല്‍ പൊട്ടൂമ്പിയതിലും
ഉമ്മാന്റെ ഉമനീരിറക്കിയതിലും
മനം പുരട്ടിയിരുന്നില്ല.
പെറ്റുമ്മയില്‍ സംശയത്തിന്റെ
ചെറു നാമ്പു പോലും മുളപൊട്ടിയിരുന്നില്ല.
സ്നേഹം പകര്‍ന്നുതന്ന
വിശ്വാസം അങ്ങനേയാ...
ഇന്ന്,
പുന്നാര നബിയുടെ
മുടിത്താള് മുക്കിയ
പാനീയം നുകരുന്നതില്‍
മനസ്സിലെവിടെയോ
പലര്‍ക്കും മുള്ള് തറച്ചു.
അവര്‍ മറന്നിരിക്കുമോ
പെറ്റുമ്മയേക്കാള്‍ പിരിശം
ഹബീബിനോടാണെന്ന്.
No comments:
Post a Comment