ഇസ്ലാം എന്ന അറബി പദത്തിന് കീഴ്വണക്കം, സമാധാനം എന്നിങ്ങനെ രണ്ടര്ത്ഥമാനങ്ങളുണ്ട്. ദൈവീക ഇച്ഛയ്ക്ക് ഒരാള്‍ മനസാ- വാചാ- കര്‍മ ണാ- അര്‍പണ വഴിപ്പെടുമ്പോ ള്‍ മാത്രമാണ് സമാധാനം കൈ വരുന്നത്. മനുഷ്യര്‍ക്കും പ്രകൃതിക്കും ഇടയില്‍ സമാധാനം കൈവരണമെങ്കില്‍ അങ്ങനെ യാവേണ്ടതുണ്ട്. മനുഷ്യന് ദൈ വത്തിന് പൂര്‍ണ്ണമായി വിധേയനാകുമ്പോള്‍ മാത്രമേ, തന്റെ സമ സ്ത മേഖലകളിലും സമാധാനത്തിന്റെ കുളിര് തെന്നല്‍ വീ ശുകയുള്ളൂ. പക്ഷെ സ്വയേച്ഛ ക്ക് വഴിപ്പെടാനാണ് മനുഷ്യന് താല്പര്യപ്പെടുന്നത്. അപ്രകാ രം സംഭവിച്ചാല്‍ പ്രകൃതി ന മ്മോട് പിണങ്ങും. പിണക്കം കോ പമാകും. കോപം പ്രതികാരമാവും. അങ്ങനെ നാം പ്രകൃതിയുടെ പ്രതികാരത്തിനിരയായിക്കൊണ്ടിരിക്കും. നമ്മു ടെ കൊച്ചു കൊച്ചു വികൃതിക്ക് പ്രകൃതിയിരയാകുമ്പോള് അത് സുനാമിയുടെയും കത്രീനയുടെയും ഭൂചലനത്തിന്റെയും രൂപത്തില്‍ തിരിച്ചടിക്കും. എല്ലാത്തിന്റെയും തുടക്കം നോക്കുകയാണെങ്കില്‍ നാം ചെയ്ത് കൂട്ടിയ തിന്മകളായിരിക്കും കാരണം. ഇസ്ലാം പറയുന്നത് ഏതൊരുകാര്യത്തിലും മദ്ധ്യമ സമീപനമുണ്ടാവണമെന്നാണ്. അതിര് കവിഞ്ഞാല്‍...? അതിന് മറുപടി ഖുര്‍ആന്‍ പറയും; ''മനുഷ്യന്റെ ചെയ്തികളുടെ ഫലമായി കടലിലും കരയിലും നാശം പ്രത്യക്ഷപ്പെട്ടിരിക്കുന്നു. അവര്‍ ചെയ് തതിന്റെ ഭവിഷ്യത്തുകള്‍ കുറവെങ്കിലും അവര്‍ അനുഭവിക്കട്ടെ.. അങ്ങനെയെങ്കിലും അവ ര്‍ നേര്വഴിക്കായാലോ''.
ഇനി കേരളത്തിന്റെ ചുറ്റുപാടിലേക്ക് ഒന്ന് കണ്ണോടിച്ച് നോക്കൂ. മാലിന്യം കൂമ്പാരമായിരിക്കുന്ന റോഡരികുകള്‍, ച ച്ചരച്ച വെറ്റിലയുടെയും മറ്റ് പാന്‍മസാലകളുടെയും നിറം കലര്‍ന്ന കഫക്കട്ടകള്‍, ഉപയോഗശൂന്യമായ സിറിഞ്ചുകള്‍, കുന്ന് കൂടിയ ശവങ്ങള്, പ്ലാസ്റ്റിക് മാലിന്യങ്ങള്‍, കെട്ടിനില്‍ക്കുന്ന അഴുക്ക് ചാലുക ള്‍, ഫാക്ടറിയില്‍ നിന്ന് പുഴയിലേക്ക് ഒഴുകുന്ന മലിനമായ നീര്‍ച്ചാലുകള്‍, സ്വന്തം വീട്ടുമുറ്റത്ത് കെട്ടിക്കിടക്കുന്ന പ്ലാ സ്റ്റിക് കവറുകളിലെ മലിന ജലം, അതില്‍ കൊതുക് മുട്ടയിടുന്നത്, വയലുകള്‍ നികത്തല്‍, വെട്ടിത്തെളിക്കുന്ന വനങ്ങള്‍, നികത്തപ്പെടുന്ന കുന്നുകള്‍, തുടങ്ങി സമസ്ത മേഖലകളിലും പ്രകൃതിയോട് നാം കാണിക്കുന്ന ക്രൂരതകള്‍ കാണാം. പരിശുദ്ധ ഖുര്‍ആന്‍ പറയുന്നു:''ഭൂമിയെ നാം വിശാലമാക്കിയില്ലേ? പര്‍വ്വതങ്ങളെ നാം ആണികളാക്കിയില്ലേ?''. എത്ര അര്‍ത്ഥവത്തായ വാക്കുകളാണ് ഖുര്‍ആനിലൂടെ അല്ലാ ഹു നമ്മേ പഠിപ്പിക്കുന്നത്. ആ ണിയിളകിയാല് ഏത് പലകയാണ് താഴെ വീഴാത്തത്. ഭൂമിയുടെ ആണികള്‍ക്ക് കോട്ടം സംഭവിച്ചാലും തഥൈവ.
പണ്ട്കാലങ്ങളില്‍ കേരളത്തെ ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിച്ചത് വെറുതെയായിരുന്നില്ല. ഇവിടുത്തെ പാടത്ത് പച്ചപ്പ് നിറഞ്ഞു നിന്ന കാലത്ത് കൃഷികളും കുളങ്ങളും പുഴകളും അരുവികളും നീലിമയാര്‍ന്ന കടലും കേരളത്തെ നിറം കൊണ്ട് മോടിപിടിപ്പിച്ചിരുന്നു. പ്രകൃതിയെ ഖുര്‍ആന്‍ വിശേഷിപ്പിച്ചത് ശ്രദ്ധീക്കൂ: ''അല്ലാഹു ആകാശത്ത് നിന്ന് വെള്ളം ഇറക്കി ഭൂമിയെ ഉറവയാക്കിയത് നീ കാണുന്നില്ലേ? പിന്നീട് അതുമൂലം വയലുകളില്‍ വ്യത്യസ്ത വര്‍ണ്ണങ്ങള്‍ വളരാന്‍ കാരണമായി'' (39;21).
സാക്ഷരതയുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന കേരളത്തില്‍ ഇന്ന് മലിനജലമാണ് ഒഴുകുന്നത്. മാലിന്യക്കൂമ്പാരങ്ങള്‍ പുഴയിലും മറ്റു നീര്‍ച്ചാലുകളിലും നിക്ഷേപിക്കുന്നവര്‍ക്ക് ശക്തമായ താക്കീതാണ് ഇസ്ലാം നല്‍കുന്നത്. മണ്ണൊലിപ്പിനേയും ജലത്തേയും സംരക്ഷിച്ച് നിര്‍ത്തുന്ന മരങ്ങള്‍ മനുഷ്യന്റെ ഈര്‍ച്ച വാളുകള്‍ക്ക് ഇരയാകുന്നത് കണ്ട് കൊണ്ടാണ് ഇസ്ലാം യുദ്ധസമയത്ത് വരെ മരം മുറിക്കുന്നതിനെ എതിര്‍ത്തത്. ഖിയാമത്ത് നാളിന്റെ കാഹളം മുഴങ്ങുന്നത് കേട്ടാലും കൈയ്യില്‍ ഒരു വിത്തോ തയ്യോ ഉണ്ടെങ്കില്‍ നടണമെന്നാണ് ഇസ്ലാമികാദ്ധ്യാപനം.
ശുദ്ധി ഈമാനിന്റെ ഭാഗമാണെന്നാണ് ഇസ്ലാം നമ്മെ പഠിപ്പിക്കുന്നത്. എന്നാല്‍ ആധുനികത ശാരീരിക സൗന്ദര്യത്തിന് വേണ്ട ക്രീമുകളും എണ്ണകളും നല്‍കുകയും പരിസര ശുചീകരണത്തെ മറക്കുകയും ചെയ്യുന്നു. എന്നാല്‍ മറ്റു ചിലര്‍ വീടും പരിസരവും ശുദ്ധിയാക്കി മാലിന്യങ്ങള്‍ പൊതുസ്ഥലത്തും വഴിയരികിലും നിക്ഷേപിക്കുന്നു. ഇസ്ലാം പറയുന്നതോ? ഈമാനിന്റെ ഭാഗമാണ് വഴികളിലെ തടസ്സങ്ങള്‍ നീക്കം ചെയ്യല്‍ എന്നാണ്. എന്നാല്‍ നമ്മള് ചെയ്യുന്നത് മറിച്ചും. ജീവിത ശീലങ്ങളില്‍ അതിര് കവിയല്‍ അത്യന്തം ഹിംസാത്മകമാണെന്ന് പറഞ്ഞ ഇസ്ലാം ദൈവത്തിന്റെ അധീശത്വം ഊന്നിപ്പറഞ്ഞ് ദൂര്‍വ്യയവും ധൂര്‍ത്തും വിലക്കി. ഖുര്‍ആന്‍ പറഞ്ഞു: ''നാം നിങ്ങള്‍ക്ക് നല്കിയ നല്ല വിഭവങ്ങള്‍ ഭക്ഷിച്ചു കൊള്ളുക, അതില്‍ അതിരു വിടാതിരിക്കുക. അങ്ങനെ വന്നാല്‍ എന്റെ കോപം നിങ്ങളിലിറങ്ങും.''
മാലിന്യ സഞ്ചയം മറ്റവന്റെ മതില്കെട്ടിലേക്കെറിഞ്ഞ് സമൂഹത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നവരോട് അല്ലാഹു പറയുന്നത് ശ്രദ്ധിക്കൂ... ''അല്ലാഹുവിനോട് കരാര്‍ ചെയ്തതിന് ശേഷം ലംഘിക്കുകയും അല്ലാഹു ചേര്ക്കാനാജ്ഞാപിച്ച ബന്ധങ്ങളെ തകര്‍ക്കുകയും ഭൂമിയില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നവരാണ് നഷ്ടപ്പെട്ടവര്‍''(അല്‍ ബഖറ-27). ഇതിന് ഇരട്ടിയായി മറ്റവന് നമ്മുടെ മതില്കെട്ടിനുള്ളിലേക്കെറിയും എന്നറിയാന്‍ തത്വജ്ഞാനമൊന്നും ആവശ്യമില്ല. നിര്‍ഭാഗ്യമെന്ന് പറയട്ടെ, ഇത്ര ലളിതമായ തത്വങ്ങള്‍ പോലും ഗ്രഹിക്കാത്ത തരത്തിലായിട്ടുണ്ട് നമ്മുടെ അയല്‍ ബന്ധങ്ങള്‍.
അറിയാതെ നമ്മള് അടിമപ്പെട്ടുപോയ ചില സ്വഭാവ വൈകൃതങ്ങളെ സ്വയം തിരുത്താന്‍ തയ്യാറാകുന്നതിലൂടെ പ്രശ്നത്തിന്റെ പകുതിയും പരിഹരിക്കാവുന്നതേയുള്ളൂ. സ്വന്തമായി മാലിന്യങ്ങള്‍ സംസ്കരിക്കുക എന്നത് ഓരോ ഉപഭോക്താവിന്റെയും ഉത്തരവാദിത്തമായി മാറണം. കടയില്‍ നിന്ന് സ്വന്തമായി സാധനം വാങ്ങുവാന്‍ ഒരു സഞ്ചി കൈവശം വെച്ചാല്‍ തന്നെ വീട്ടിലേക്ക് വരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പകുതി കുറക്കാം. പ്ലാസ്റ്റിക് കവറുകള്‍ക്ക് പകരം കടലാസ് കവറുകള്‍ രംഗത്തിറക്കിയും ജൈവ മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ ഒരു കമ്പോസ്റ്റ് കുഴി നിര്‍മ്മിച്ചും രംഗം ഉശാറാക്കാവുന്നതാണ്. മാലിന്യപ്പൊതികള്‍ വാഹനത്തില്‍ കൊണ്ട് വന്ന് ആരും കാണാതെ പുറത്തേക്കിട്ടു മാന്യന്മാരായി മടങ്ങുന്നവരെ നാട്ടുകാര്‍ പിടികൂടണം. ഉപഭോക്താക്കള്‍ക്ക് നല്കുന്ന നിര്‍ദേശം കൃത്യമായി പാലിക്കുന്നുണ്ടോ എന്നറിയാനുള്ള മിന്നല്‍ പരിശോധന ഉദ്യേഗസ്ഥര്‍ നടത്തണം. മുന്നറിയിപ്പ് നല്‍കിയിട്ടും നിയമം പാലിക്കാത്തവരില്‍ നിന്നും പിഴ ഈടാക്കുകയും കൂടി ചെയ്യുമ്പോള്‍ ഈ വിഷയത്തില്‍ അലംഭാവം പാലിക്കുന്നവര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുകതന്നെ ചെയ്യും.
No comments:
Post a Comment