തൂലികയില്‍ ജീവിച്ച്
മനസ്സുകളെ കീഴടക്കിയ
ബുദ്ധിജീവികള്‍ മരിക്കുമ്പോള്‍,
അറിവുകള്‍ക്ക് തിരി കൊളുത്തിയ
ചിന്തകളുടെ ഇന്ധനമാണ്
തീര്‍ന്ന് പോകുന്നത്.
ഇടക്കിടെ
ഓര്‍മയുടെതാളുകള്‍
മറിയുന്ന മനസ്സില്‍
അവരോടുള്ള ആദരവ്
സ്മരണമുദ്രകളായ്
പതിയും.
വീണ്ടും
അടിഞ്ഞ് കൂടുന്ന
നവ്യാനുഭവങ്ങളുടെ
തിരമാലയിലവ
തേഞ്ഞ് മാഞ്ഞ് പോകും.
എങ്കിലും
ഭാഷകള്‍ മരിക്കാത്തിടത്തോളം
തൂലിക അമൃതമാണ്.
മനുഷ്യരുള്ളിടത്തോളം
ഭാഷയും അമൃതമാണ്.
തൂലികക്ക് ജീവന്‍ നല്‍കിയ
ഇവരുടെ ചിന്തകള്‍
ഓര്‍മയുടെ ലോകത്ത്
വസിക്കുന്നിടത്തോളം
പുതുമുഖങ്ങള്‍ക്ക്
ഒരു പാഠപുസ്തകമായ്...
നമുക്കുള്ള ഓര്‍മ കുറിപ്പുകളായി
മരിക്കാതെ മനസ്സകത്ത്
കൂടിയേറിയിരിക്കും.
മനസ്സുകളെ കീഴടക്കിയ
ബുദ്ധിജീവികള്‍ മരിക്കുമ്പോള്‍,
അറിവുകള്‍ക്ക് തിരി കൊളുത്തിയ
ചിന്തകളുടെ ഇന്ധനമാണ്
തീര്‍ന്ന് പോകുന്നത്.
ഇടക്കിടെ
ഓര്‍മയുടെതാളുകള്‍
മറിയുന്ന മനസ്സില്‍
അവരോടുള്ള ആദരവ്
സ്മരണമുദ്രകളായ്
പതിയും.
വീണ്ടും
അടിഞ്ഞ് കൂടുന്ന
നവ്യാനുഭവങ്ങളുടെ
തിരമാലയിലവ
തേഞ്ഞ് മാഞ്ഞ് പോകും.
എങ്കിലും
ഭാഷകള്‍ മരിക്കാത്തിടത്തോളം
തൂലിക അമൃതമാണ്.
മനുഷ്യരുള്ളിടത്തോളം
ഭാഷയും അമൃതമാണ്.
തൂലികക്ക് ജീവന്‍ നല്‍കിയ
ഇവരുടെ ചിന്തകള്‍
ഓര്‍മയുടെ ലോകത്ത്
വസിക്കുന്നിടത്തോളം
പുതുമുഖങ്ങള്‍ക്ക്
ഒരു പാഠപുസ്തകമായ്...
നമുക്കുള്ള ഓര്‍മ കുറിപ്പുകളായി
മരിക്കാതെ മനസ്സകത്ത്
കൂടിയേറിയിരിക്കും.
No comments:
Post a Comment