2/26/18

നെഞ്ചുപ്പിടക്കാതെതിരേൽക്കാൻ (വിപ്ലവ ഗാനം)

നെഞ്ചുപ്പിടക്കാതെതിരേൽക്കാൻ
ചുവടുപ്പിഴക്കാതെ തിരേൽക്കാൻ - 2
വീര്യമുളെളാരു മൊഴിയായി
വൈരികൾക്കോ ഭയമായി - 2

ആ ധാർമിക വിപ്ലവ പോർമുഖത്തെ സംഘമാണീ SSF
സംഘമാണീ SSF
                 
                                  (നെഞ്ചുപ്പിടക്കാതെ)

ഓ ഖാലീദും വെള്ളില ഫൈസിയും
നമുക്ക് നൽകിയ വഴിയേതാ...
ആ വഴിയേ നാം പിന്തുടരുമ്പോൾ
നമ്മൾ ഭയക്കുന്നാരെയാ - 2
ഇടറുകയില്ല ഉറച്ച ചുവടിൽ
നെഞ്ചുറപ്പോSണിചേരാം

ആ ധാർമിക വിപ്ലവ പോർമുഖത്തെ സംഘമാണീ SSF
സംഘമാണീ SSF

                                    (നെഞ്ചുപ്പിക്കാതെ )

ആളിപ്പടരും അഗ്നിക്കുഴിയിൽ
കുളിർമയേറ്റു കഴിഞ്ഞവർ നാം
അക്കരെ പറ്റാൻ പ്രളയക്കൊരുതിയിൽ
കപ്പലിലേറി തുഴഞ്ഞവർ നാം
പോരാട്ടത്തിൻ കഥകൾ പറയും
മണ്ണിൽ നിന്നും ഉയർത്തവർ നാം
നടന്ന വീഥിയിൽ വിലങ്ങു നിന്ന
വൻകടലുകളെ പിളർത്തീ നാം
ബദ്റിൽ ഉഹ്ദിൽ ഇക്കൊടി നേടിയ
വിജയം മറന്നോ സോദരരെ

ആ ധാർമിക വിപ്ലവ പോർമുഖത്തെ സംഘമാണീ SSF
സംഘമാണീ SSF
                 
                                   (നെഞ്ചുപ്പിടക്കാതെ)

ഋതുഭേതങ്ങളിൽ കിളിർത്തു പൊന്തിയ
നവീന വാദ ശാഖകളോ ...
ഇക്കിളിക്കൂട്ടി നവ മുകുളങ്ങളെ ചുഴിയിൽ തളളി രസിക്കുകയോ...
നെറികെട്ടവരെ തുടച്ചുനീക്കാൻ
 തുടുത്തു വിട്ടൊരു ശരമൊഴിയും
നെഞ്ചു പിളർത്തി മനസ്സകത്ത്
മാറ്റൊലി തീർക്കും നബി വചനം
നമ്മെക്കണ്ട് മുട്ട് വിറയ്ക്കും
ചതിയന്മാരോടൊരു വാക്ക്

ആ ധാർമിക വിപ്ലവ പോർമുഖത്തെ സംഘമാണീ SSF
സംഘമാണീ SSF
                 
                                   (നെഞ്ചുപ്പിടക്കാതെ)

മത സൗഹാർദ  കുട ചൂടുമ്പോൾ
ഫാസിസ്റ്റ് തളിര് മുളക്കില്ല.
മത വിദ്വേശ ധൂളികൾ കൊണ്ടവ
തുടച്ചു നീക്കാൻ പാടില്ല.
എതിരാളികളുടെ കഴുകക്കണ്ണിലെ
കരടുകളാ നാം സഹചരരെ
എതിരേറ്റിടുന്ന നവഗാതകർക്ക് വഴിവിളക്കൊരുക്കൂ സോദരരെ
അഷ്ട ദിക്കും ഞെട്ടി വിറക്കെ
മുഷ്ടി ചുരുട്ടി മുഴക്കുക നാം

ആ ധാർമിക വിപ്ലവ പോർമുഖത്തെ സംഘമാണീ SSF
സംഘമാണീ SSF
                 
                                   (നെഞ്ചുപ്പിടക്കാതെ)

No comments:

Post a Comment