കിടങ്ങഴി അങ്ങാടിയിലേക്കുള്ള ഇടവഴിയിലൂടെ ബാഗും തോളിലിട്ടു സ്‌കൂളിലേക്കു നടന്നു പോകുന്ന ഒരു പെണ്‍കുട്ടിയെ കണ്ടില്ലേ...? അവളാണ് അഫിമോള്‍. പത്താം ക്ലാസിലാണ് പഠിക്കുന്നത്. അവള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടണമെന്നാണ് മോഹം. പിന്നെ നന്നായി പഠിച്ച് സമൂഹത്തിന് വല്ല നന്മയും ചെയ്യണമെന്നും തനിക്കുണ്ടാകുന്ന മക്കളെ വലിയ നിലയിലെത്തക്കണമെന്നുമാണ്. എല്ലാവരും ആഗ്രഹിക്കാറുള്ളത് പോലെ അവള്‍ക്കുമുണ്ട് വലിയ വലിയ മനക്കോട്ടകള്‍. അവളുടെ ഉമ്മ പുറത്ത് പണിക്കൊന്നും പോകാറില്ല. വീട്ടിലെ കാര്യങ്ങളുമായി കഴിഞ്ഞ് കൂടുന്നു. പേര് നസീബ. ഉപ്പ ഗള്‍ഫിലാണ്. പേര് മാനു.
അഫി കിടങ്ങഴി അങ്ങാടിയിലെ ചെറിയ പള്ളിക്ക് സമീപത്തുള്ള മെയിന്‍ റോഡിലേക്ക് കാലെടുത്ത് വെച്ചതെയൊള്ളൂ. അപ്പോയേക്കും പിന്നില്‍ നിന്നൊരു വിളി.
അഫി... അഫീ...
ശബ്ദം കേട്ട ഭാഗത്തേക്ക് അവള്‍ തല തിരിച്ച് നോക്കിയപ്പോള്‍ അമ്പരന്നു പേയി. ഓടിക്കൊണ്ടിരിക്കുന്ന പോലീസ് ജീപ്പില്‍ നിന്ന് ആ പിച്ചക്കാരന്‍ ചെറുക്കന്‍ വിളിച്ചു പറയുന്നു.
'എന്തിനാ അനിയത്തി എന്നോട് ഈ ക്രൂരത ചെയ്തത്?' 'ഞാനെന്ത് തെറ്റാ ചെയ്തത്?'
കണ്ണുനീരിന്റെ ചവര്‍പ്പേറ്റ ആ ശബ്ദം ഇടറുന്നുണ്ടായിരുന്നു.
ഉവൈസായിരുന്നു അത്. പിച്ചയെടുത്തു ജീവിക്കലാണ് പണി. നാട്ടിലെ പ്രമാണിയായ വി പി ഡോക്ടറുടെ മകനായിരുന്നു. രോഗിയായിരുന്ന അദ്ധേഹത്തിന്റെയും ഉമ്മാന്റെയും ചികിത്സക്കു പണം ചെലവഴിച്ചു അവന്‍ പെരുവഴിയിലായി. അവര്‍ ഈ ലോകത്തോട് വിടപറഞ്ഞു. ഉവൈസ് അവളുടെ പിന്നാലെ കുറേ കാലമായി അനിയത്തി എന്ന് പറഞ്ഞു നടക്കുന്നു.
അഫി മോള്‍ ജീപ്പിനു പിന്നാലെ ഓടി വിളിച്ചു പറഞ്ഞു:
ഞാനൊന്നും ചെയ്തിട്ടില്ല...! ഞാനല്ല..! ഞാനൊന്നും കാട്ടിയിട്ടില്ല.
പക്ഷേ അവളുടെ സ്വരം അങ്ങാടിയെ പ്രകമ്പനം കൊള്ളിച്ചിട്ടും ഉവൈസിന്റെ കാതിലെത്തിയില്ല. വണ്ടിയപ്പോഴേക്കും വളവ് തിരിഞ്ഞു മറഞ്ഞിരുന്നു. സുന്തുസ് കടയിലിരിക്കുന്ന റശീദാക്കയും തൊഴിലാളികളും ഇതെല്ലാം കണ്ട് ഭയ ചകിതരായി. അങ്ങാടിയിലുണ്ടായിരുന്ന മറ്റുള്ളവര്‍ എന്താണ് നടന്നതെന്നറിയാന്‍ ഓടി കൂടി. അവരെയൊന്നും കാണാത്ത ഭാവം നടിച്ച് അഫിമോള്‍ താന്‍ ചെയ്ത തെറ്റെന്തന്നറിയാത്ത മനോവ്യഥയോടെ സ്‌ക്കൂളിലേക്ക് തെന്നി നീങ്ങി. ക്ലാസില്‍ എത്തിയപ്പോള്‍ ഓടിച്ചെന്ന് ഡസ്‌ക്കില്‍ തല വെച്ച് പൊട്ടിക്കരഞ്ഞു. അതിനിടക്കാണ് പ്രിയ സ്‌നേഹിത മുഫീദ അരികത്തു വന്ന് ശകാരിച്ചത്.
"ആ പിച്ചകാരന്‍ പയ്യന്‍ നിന്റെ പിന്നാലെ നടന്നതിനാണോ നീ അവനെതിരെ കേസ് കൊടുത്തത്?"
സങ്കടക്കണ്ണീരില്‍ കുളിച്ച അഫിക്ക് അതും കൂടി കേട്ടപ്പാള്‍ സഹിക്കാനായില്ല. അവള്‍ കൈ ഉയര്‍ത്തി കൂട്ടുകാരിയുടെ കവിളത്തൊന്നു കൊടുത്തു. എന്നിട്ടവളെ കെട്ടിപ്പിടിച്ചു പറഞ്ഞു.
'നീയും എന്നോടിങ്ങനെ പറയരുത്..! നീയെങ്കിലും എന്നെ വിശ്വസിക്കണം.'
അന്ന് അഫി മോള്‍ക്ക് ക്ലാസിലെടുത്ത ഒരു വിഷയവും ശ്രദ്ധിക്കാനായില്ല. ക്ലാസ് കഴിഞ്ഞതു പോലുമറിഞ്ഞില്ല. സ്‌ക്കൂള്‍ വിട്ടപ്പോള്‍ ഉവൈസിനെ കാണാന്‍ നേരെ ജയിലിലേക്കു പോയി. അവിടെയെത്തിയ അഫിക്ക് കാണാന്‍ സാധിച്ചത് ജയിലറക്കുള്ളില്‍ ഉവൈസ് തല താഴ്ത്തി മുശിഞ്ഞു നാറിയ മുണ്ടില്‍ മുഖം പൊത്തി ഇരിക്കുന്നതാണ്. ആരുടെയോ ശബ്ദം നടന്നടുക്കന്നത് പോലെ തോന്നിയ ഉവൈസ് തലപൊക്കി നോക്കി. അഫിയെ കണ്ടതും അവന്‍ അഴികള്‍കിടയിലൂടെ കൈ പുറത്തിട്ട് കാലില്‍ വീണ് പൊട്ടിക്കരഞ്ഞു.
'എന്നെ വെറുതെ വിടണം. ഞാന്‍ ഇനി നിന്നെ ശല്ല്യം ചെയ്യില്ല. മാപ്പ്.'
ഒരിക്കലും പ്രതീക്ഷക്കാതെ ആ രംഗം അഫിക്ക് താങ്ങാവുന്നതിനപ്പുറത്തായിരുന്നു. അവള്‍ ഇടറിയ സ്വരത്തില്‍ പറഞ്ഞു:
'ഞാന്‍ നിനക്കെതിരെ കേസ് കൊടുത്തിട്ടില്ല..! സത്യമായും...'
അവള്‍ കാലുകള്‍ പിന്നോട്ടു വലിച്ചു. ഉവൈസ് തന്റെ മുഷിഞ വസ്ത്രത്തില്‍ മുഖത്തെ അശ്രു കണങ്ങള്‍ തുടച്ച് തല താഴ്ത്തി തന്നെ എഴുന്നേറ്റു നിന്നു. അഫി ഉവൈസിനോട് ചോദിച്ചു:
'എന്താണ് നിനക്ക് പറ്റിയത്. എത്ര കാലമായി നീ എന്റെ പിന്നാലെ നടക്കുന്നു. എന്താണ് നിന്റെ പ്രശ്‌നം. ഇത്രയും വലിയ പണക്കാരനായ നീ എങ്ങനെയാണ് ഈ വിധത്തിലേക്ക് എത്തിയത്. നീ ഒരുപാട് മാറിയിരിക്കുന്നു.'
അവള്‍ എല്ലാം ഒറ്റ ശ്വാസത്തില്‍ തന്നെ പറഞ്ഞൊപ്പിച്ചു. അഫിക്കറിയില്ലായിരുന്നു ഉവൈസിന്റെ ഇപ്പോഴത്തെ പ്രശ്‌സങ്ങള്‍. കേട്ട പാടെ അവന്‍ ആദ്യം പൊട്ടിക്കരഞ്ഞു. പിന്നെ ഓരോന്നായി എണ്ണി പൊറുക്കി പറയാന്‍ തുടങ്ങി.
'നിനക്കറിയോ... എന്റെ ഉമ്മയും ബാപ്പയും എന്നെ വിട്ടു പിരിഞ്ഞിട്ട് വര്‍ഷങ്ങളായി. നീ പറഞ്ഞല്ലോ ഞങ്ങള്‍ പണക്കാരായിരുന്നു. ശരിയാ... ഞങ്ങള്‍ പണക്കാരായിരുന്നു. എന്നാല്‍ അവരുടെ ചികിത്സക്കു വേണ്ടി അവസാനം പിച്ചച്ചട്ടി വരെ എടുക്കേണ്ടി വന്നു എനിക്ക്. എന്നിട്ടും... നാഥന്‍ അവരെയും കൊണ്ട് പോയി..!'
അവന്റെ കണ്ണുനീര്‍ അണപൊട്ടി ഒഴുകാന്‍ തുടങ്ങി. ഇരു കൈകള്‍ കൊണ്ടും മുഖം തുടച്ചു വൃത്തിയാക്കാന്‍ തുനിഞ്ഞെങ്കിലും വീണ്ടും വീണ്ടും കണ്ണ് മുഖം നനപ്പിച്ചുകൊണ്ടിരുന്നു. എല്ലാം കേട്ട അഫി അല്‍പ്പനേരത്തേക്കു മൗനിയായി കണ്ണീര്‍ വാര്‍ത്തു. പിന്നെ വാച്ചിലേക്കൊന്നു നോക്കി. സമയം ഏറെ വൈകിയിരുന്നു...
'ഞാന്‍ പോട്ടെ... വീട്ടിലേക്ക് ഇനിയും വൈകിയാല്‍ ഉമ്മ ചീത്ത പറയും...'
'പിന്നെ ഒരു കാര്യം പറയുന്നതില്‍ എന്നോട് ദേശ്യമോ വെറുപ്പോ തോന്നരുത്. എന്തിനാണ് എന്റെ പിന്നാലെ നടന്നതെന്നതിന് മറുപടി കിട്ടിയില്ല. അത് എന്തോ അകട്ടെ... അത് കഴിഞ്ഞ് പോയ കാര്യം. അത് ചോദിച്ച് ഞാന്‍ ബുദ്ധിമുട്ടിക്കുന്നില്ല... പക്ഷേ, ഇനി മേലില്‍ എന്റെ പിന്നാലെ നടക്കരുത്. നീ ഒരു അന്യപുരുഷനാണ്. അതു കൊണ്ട് നമ്മള്‍ തമ്മില്‍ ഇനി മേലില്‍ കണ്ടു പോകരുത്.'
അഫി ഉവൈസിനോട് പറഞ്ഞു.
'ഓക്കെ... സമ്മതിക്കാം.... പക്ഷേ, അതിനു മുമ്പ് നീയെന്റെ അനിയത്തി ആണെന്നു സമ്മതിക്കണം.'
ഉവൈസ് പ്രതികരിച്ചു.
അവള്‍ക്ക് ദേഷ്യം വന്നു. അവള്‍ പല്ലിറുമ്മി പോവാന്‍ ഒരുങ്ങി.
പോകല്ലെ... ഒന്ന് നില്‍ക്ക്.
ഉവൈസ് അവശ്യപ്പെട്ടു. തന്റെ പഴകി ദ്രവിച്ച കുപ്പായം ഉയര്‍ത്തി അരക്കെട്ടില്‍ നിന്നെരു ഡയറി എടുത്തു കൊടുത്തു.
' ഇതെന്റെ ഉപ്പാന്റെ ഡയറിയാണ്. ഇതൊന്ന് വായിക്കണം. എന്നിട്ടു മതി നമ്മള്‍ തമ്മില്‍ ഇനി കാണണോ കാണണ്ടേ എന്ന് തീരുമാനിക്കാന്‍'
അഫി അല്‍പ്പം മടിയോടെ അതു വാങ്ങി ബാഗിലിട്ടു. വീട്ടിലെത്തിയ ഉടനെ അഫി ഉമ്മാനോട് സലാം പറഞ്ഞ് റൂമില്‍ കയറി കതകടച്ചു. ബാഗില്‍ നിന്ന് ഡയറി എടുത്ത് കട്ടിലില്‍ ഇരുന്ന് ഓരോ താളുകള്‍ മറിക്കാന്‍ തുടങ്ങി. ആദ്യ താളില്‍ തന്നെ ഒരു ഫോട്ടോ കണ്ടു. അഫി ശരിക്കും ഞെട്ടിത്തരിച്ചു. കസേരയില്‍ കളിപ്പാവയുമായി ഇരിക്കുന്ന ഒരു പെണ്‍കുട്ടിയുടെ പിറകില്‍ വി പി ഡോക്ടറും ഭാര്യയും നില്‍ക്കുന്നു. തൊട്ടടുത്ത് ഒരാണ്‍ കുട്ടിയും നില്‍പ്പുണ്ട്. അഫി അറിയാതെ പറഞ്ഞു പോയി.
ഇത് ഞാനല്ലേ..! എന്റെ ഉപ്പച്ചിയും ഉമ്മച്ചിയും. ഉവൈസും ഉണ്ടല്ലോ കൂടെ...? അപ്പോള്‍ ഉവൈസ് എന്റെ ഇക്കയാണ്‌ല്ലേ... തടവറക്കുള്ളില്‍ നിന്ന് ഉവൈസ് പറഞ്ഞ വാക്കുകള്‍ അവളുടെ കാതുകളില്‍ മുഴങ്ങി. അവളുടെ ഉമ്മയും ഉപ്പയും മരിച്ചിരിക്കുന്നു. അഫി ഉറക്കെ വിളിച്ചു പോയി. ഉപ്പാ... ഉമ്മാ...!
...................................................................
അതെ, അഫിമോള്‍ യഥാര്‍ത്തത്തില്‍ ഈ വീട്ടില്‍ ഒരു ദത്തു പുത്രിയാണ്. അവളുടെ ഉമ്മ സൂലൈഖയും ഉപ്പ വി. പി ഡോക്ടറും അടങ്ങുന്ന കുടുംബം 2002 ല്‍ ഗുജറാത്തിലേക്ക് ഒരു ടൂറു പോയപ്പോള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ദുരന്തം മുണ്ടായി. അതാണ് ഗുജറാത്ത് കലാപം. കലാപക്കുരുതിയില്‍പ്പെട്ട അഫിക്ക് തന്റെ ഉമ്മയേയും ഉപ്പയേയും ഉവൈസിനേയും നഷ്ടമായി. അഫിക്ക് അന്ന് രണ്ടോ മൂന്നോ വയസ്സ് പ്രായമേ ഉണ്ടായിരുന്നുള്ളൂ. കുറച്ചു കാലം അഫി അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിച്ചു കൂട്ടി. പിന്നീടവളെ മര്‍ക്കസ് പോറ്റി വളര്‍ത്താന്‍ മുന്നിട്ടു വരികയും വേണ്ട സഹായ സഹകരണങ്ങള്‍ ഒരുക്കി കൊടുക്കുകയും ചെയ്തു. മര്‍ക്കസിന്റെ തണലേറ്റു വളരുന്നതിനിടക്കാണ് മക്കളില്ലാത്ത നസീബ താത്തയും മാനുപ്പയും അവളെ ദത്തെടുത്തു വളര്‍ത്താന്‍ താല്‍പ്പര്യപ്പെട്ടത്. അങ്ങനെയാണിവള്‍ ഈ വിട്ടിലെ സന്തതിയായി വന്നു ചേരുന്നത്.
പിറ്റേന്ന് ക്ലാസില്‍ ഉപ്പയും ഉമ്മയും ഇക്കയായ ഉവൈസുമായുള്ള സ്വപ്‌ന ലോകത്തായിരുന്നു അഫി. ക്ലാസ് കഴിഞ്ഞതു പോലും അവള്‍ അറിഞ്ഞില്ല.
അഫി ക്ലാസ് കഴിഞ്ഞ് നേരെ ഉവൈസുള്ള തടവറയിലേക്കോടി. പരിസരമൊന്ന് വീക്ഷിക്കാതെ ജയില്‍ കമ്പികളില്‍ ഇരു കയ്യും ചേര്‍ത്ത് പിടിച്ച് അവള്‍ സന്തോഷം കൊണ്ട് വിളിച്ചു പറഞ്ഞു:
' ഇക്കാ...ഇക്കാ...ഇക്ക പറഞ്ഞത് ശരിയാ...' ഞാന് ഇങ്ങളെ അനിയത്തിയാ... ഇക്കാക്കറിയോ ഞാന്‍ എത്ര കാലമായി എന്റെ ഉമ്മാനെയും ഉപ്പാനെയും ഒന്ന് കാണാന്‍ കൊതിച്ചിട്ട്. എന്നിട്ടിപ്പോ അവരെന്നെ വിട്ട്പിരിഞ്ഞിരിക്കുന്നു.
അഫി കരായാന്‍ തുടങ്ങി. ഉവൈസവളെ സമാധാനിപ്പിക്കാന്‍ വിവിധ തരത്തില്‍ ശ്രമിച്ചു കൊണ്ടിരുന്നു. പിന്നെ സ്വരംതാഴ്ത്തി പറഞ്ഞു 'എന്താ നീ പറഞ്ഞത്? എന്റെ ഉപ്പയും ഉമ്മയും നിന്റേതും കൂടിയണന്നോ? എന്നാല്‍, ഞാന്‍ നിന്റെ ജേഷ്ട്ടനല്ല. നീ എന്റെ അനിയത്തിയുമല്ല.
അഫി അമ്പരന്നു പോയി. ഇക്കയുടെ വാക്കവളുടെ നെഞ്ചകത്ത് ഒരു കഠാര ഇറക്കിയ പ്രതീതിയാണ് സൃഷ്ടിച്ചത്.
' എന്താ ഇക്കാ ഈ പറയുന്നത്? ഞാന്‍ ഇങ്ങളെ പെങ്ങളല്ലെന്നോ? നുണ പറയരുത്. എന്തിനാ ഇക്ക എന്നോട് കളവ് പറയുന്നത്. അല്ലെങ്കില്‍ പറ നിങ്ങള്‍ ആരാണ്, എന്തിനാ എന്റെ പിന്നാലെ പെങ്ങളെ എന്ന് വിളിച്ച് നടന്നത്. അതൊന്നും നടന്നില്ലെന്ന് പറയാന്‍ പറ്റുമോ...!
അഫി സ്വരം കടുപ്പിച്ചു പറഞ്ഞു. തൊട്ടപ്പുറത്തുള്ള തടവുപുള്ളികള്‍ ഇതെല്ലാം കണ്ട് അത്ഭുതപ്പെട്ടു. ഒച്ച വെക്കുകയാണെങ്കില്‍ റൂമിന് പുറത്തിടുന്നതാണ്. ആ... കണ്ടു നിന്ന ഒരു പോലീസുകാരന്‍ ഒച്ചവെച്ചു പറഞ്ഞു. അഫി ഉവൈസിന്റെ കൈ പിടിച്ചു കണ്ണിരോടെ കേണപേക്ഷിച്ചു.
ഇക്കാ... എന്നെ വെറുക്കരുത്. എനിക്കിനി ഇക്ക മാത്രമേയുള്ളൂ...
എല്ലാം കേട്ടിരുന്ന ഉവൈസ് എന്ത് പറയണമെന്നറിയാതെ വിഷണ്ണനായി. അവള്‍ ആ ഡയറി മുഴുവനായും വായിച്ചിട്ടില്ലെന്ന് ഉവൈസിന് ബോധ്യമായി. ചിലപ്പോള്‍ ഡയറിയുടെ ആമുഖത്തിലുള്ള ഫോട്ടോ ആയിരിക്കും അവളെ ഇങ്ങനെയൊരു ചിന്തക്ക് പ്രേരിപ്പിച്ചത്. അവന്‍ ഊഹിച്ചെടുത്തു.
ഞാന്‍ ചോദിക്കുന്നതുകൊണ്ട് ഒന്നും തോന്നരുത്. നീ ആ ഡയറി വായിച്ചിട്ടുണ്ടോ...? നിന്റെ സംസാരത്തില്‍ നിന്ന് എനിക്ക് മനസ്സിലായത് നീ വായിച്ചിട്ടില്ലെന്നാണ്. അതുകൊണ്ട് അഫിമോള്‍ അത് മുഴുവനും വായിക്കണം. എന്നിട്ട് പറ..! ഞാന്‍ ആരാണെന്ന്... ഉവൈസ് അഫിയോട് മയത്തില്‍ സംസാരിച്ചു. അഫി ഉവൈസിന്റെ വാക്കുകള്‍ക്ക് തലയാട്ടി ശരിവെച്ചും കൊടുത്തു. ഇക്കയുടെ വാക്കുകള്‍ പ്രതീക്ഷയുടെ തീരം തൊട്ട മനസ്സകത്ത് കനല്‍ മഴയായ് പെയ്‌തൊഴിഞ്ഞു. താളം പിഴച്ച ചുവടുകള്‍ വീട് ലക്ഷ്യമാക്കി നീങ്ങുമ്പോള്‍ ബെണ്‍ഡുലം കണക്കെ ആടി മണ്ണില്‍ നൃത്തമിടുന്നുണ്ടായിരുന്നു.
.............................................
ഡയറിയില്‍ അവളുടെ ഉപ്പയായ വി പി ഡോക്ടറുടെ ജീവ ചരിത്രമായിരുന്നു. അവളത് വായിക്കാന്‍ തുടങ്ങി.
അതിന്റെ രത്‌ന ചുരുക്കം ഇങ്ങനെയായിരുന്നു. അന്ന് ശക്തമായ മഴ പെയ്യുന്ന രാത്രി, കതകിലാരോ മുട്ടുന്ന ശബ്ദം കേട്ടാണ് വി പി ഡോക്ടറും ഭാര്യ സുലൈഖയും ഉറക്കില്‍ നിന്ന് ഞെട്ടിയുണര്‍ന്നത്. ഉറക്കച്ചടപ്പോടെ ഡോക്ടര്‍ ക്ലോക്കിലേക്ക് നോക്കിയപ്പോള്‍ സമയം പന്ത്രണ്ടര. ആരാണ് ഈ നേരത്ത്? ഡോക്ടര്‍ സംശയത്തോടെ കതകുതുറന്ന് നോക്കി. കണ്ടത് ഒരു ഗര്‍ഭണിയായ ഭാര്യയും ഭര്‍ത്താവും കുട ചൂടി പുറത്ത് നില്‍ക്കുന്നു. നനഞ്ഞു കുതിര്‍ന്ന് തണുത്ത് വിറച്ചാണ് നില്‍പ്പ്. ഡോക്ടര്‍ അവരോട് അകത്തേക്ക് കടക്കാന്‍ പറഞ്ഞു. അവര്‍ കുട മടക്കി അകത്തേക്ക് കയറി ഇരുന്നു. മാനു അല്‍പ്പം സ്വരം താഴ്ത്തി സലാം പറഞ്ഞു. അസമയത്തുള്ള ഈ വരവു കണ്ട ഡോക്ടറിന് എന്തോ പന്തികേട് തോന്നിയതായി മുഖത്ത് നിന്നും വായിച്ചെടുത്ത മാനു നേരെ വിഷയത്തിലേക്ക് കടന്നു.
എന്റെ പേര് മാനു എന്നാണ്. ഇവളുടെ പേര് നസീബ എന്നും. ഞങ്ങള്‍ കിടങ്ങഴിക്കാരാണ്. മുമ്പ് പുല്ലൂരായിരുന്നു താമസം.
ഡോക്ടര്‍ അതിനെല്ലാം തലയാട്ടിക്കൊടുത്തു. നാളെ ഒരു മേജര്‍ ഓപ്പറേഷന് തയ്യാറെടുക്കേണ്ടതിനാല്‍
നേരത്തേ എഴുന്നേല്‍ക്കേണ്ടതുണ്ട്. ഡോക്ടര്‍ അവരോട് പെട്ടന്ന് വിഷയം പറയാന്‍ ആവശ്യപ്പെട്ടു.
ഞങ്ങള്‍ ഒരു സങ്കടം പറയാന്‍ വന്നതാണ്. ഇവള്‍... ഗര്‍ഭണിയാണ്. ഇവളെ... അബോര്‍ഷന് വിധേയമാക്കണം. നസിബയെ ചൂണ്ടി മാനു പറഞ്ഞു.
പണം... അത്... എത്ര വേണമെങ്കിലും തരാം... അല്‍പ്പം മടിയോടെ തപ്പിതടഞ്ഞാണെങ്കിലും മാനു പറഞ്ഞൊപ്പിച്ചു.
സത്യത്തില്‍ ഡോക്ടറിനിപ്പോള്‍ ദേശ്യമാ വന്നത്. ഉറക്കം കെടുത്തിയതിന്റെ പാതി ദേശ്യം ഇപ്പോയും മാറിട്ടില്ല. അതിനിടക്കാണൊരു കുഞ്ഞിനെ കൊല്ലാനുള്ള അഭ്യര്‍ത്ഥന. പക്ഷേ ഡോക്ടര്‍ സഹചര്യം മനസ്സിലാക്കി തന്നെ സംസാരിക്കാന്‍ തീരുമാനിച്ചു.
ഒരു കുഞ്ഞിനെ കൊല്ലണം എന്നാണോ നിങ്ങള്‍ പറയുന്നത്. ഇല്ല! ഒരിക്കലും ഞാന്‍ സമ്മതിക്കില്ല. ഒരു കുഞ്ഞിനെ കൊല്ലാന്‍ മാത്രമുള്ള എന്ത് പ്രശ്‌നമാണ് നിങ്ങള്‍ക്കുള്ളത്? ഡോക്ടര്‍ ചോദിച്ചു.
അത്...അത്...ഇപ്പോള്‍ ഞങ്ങള്‍ക്ക് കുഞ്ഞുവേണ്ട എന്നാണ് തീരുമാനിച്ചിത്. വേണമെങ്കില്‍ വീണ്ടും ആവാമല്ലോ...? പിന്നെ ഇതൊരു കുഞ്ഞാകാന്‍ മാത്രമുള്ള രൂപത്തില്‍ എത്തിയിട്ടുണ്ടോ...? ഈ വിവരം ദയവ് ചെയ്ത് പുറത്തൊന്നും പറയരുത്. കാശ് എത്ര വേണമെങ്കിലും തരാം. മ്ലാനമായ മുഖത്തോടെ മാനു പറഞ്ഞു.
മറ്റു വല്ല വഴിവിട്ട ബന്ധത്തിനും മുതിര്‍ന്നോ എന്ന് വരെ ഡോക്ടര്‍ ചിന്തിച്ചു. പലതും പറഞ്ഞ് അവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ നോക്കി. അവസാനത്തെ അടവും അദ്ധേഹം പയറ്റി. മനസാക്ഷിക്കുത്തുള്ളവര്‍ക്ക് താങ്ങാന്‍ കഴിയാത്ത ഒരു ചോദ്യം തന്നെ ഡോക്ടര്‍ തൊടുത്തു വിട്ടു.
ഇനി ഒരു കുഞ്ഞ് പടച്ചോന്‍ നിങ്ങള്‍ക്ക് തന്നില്ലങ്കിലോ...?
ഒരു കൂസലുമില്ലാതെ അവരതിന് മറുപടി പറഞ്ഞു.
അതപ്പോഴല്ലേ...
ഡോക്ടര്‍ മാനുവും നസീബയും ഇതില്‍ നിന്ന് പിന്മാറില്ലെന്നുറച്ചപ്പോള്‍ കുറച്ചു നേരം ആലോചനയില്‍ മുഴുകി. എന്ത് ചെയ്യും..! ഞാന്‍ ചെയ്തു കൊടുത്തിട്ടിലെങ്കില്‍ ഇവര്‍ മറ്റൊരു ഡോക്ടറെ കൂട്ടുപിടിക്കും. അതുറപ്പാണ്. അവസാനം ഇത്തരം ക്രൂരതയോട് ഒരിക്കലും പെരുത്തപ്പെടാന്‍ സാധിക്കാത്ത വി.പി ഡോക്ടര്‍ ആ തീരുമാനത്തിലെത്തി. അവനെ തന്റെ ആധുനിക ലാബിലെ പരീക്ഷണങ്ങളിലൂടെ വളര്‍ത്തുക. ഈയൊരു ഉദ്ദേശ്യം മനസ്സില്‍ കണ്ട് അദ്ധേഹം അവര്‍ക്ക് അബോര്‍ഷന് സമ്മതം മൂളി.
ലക്ഷപ്രഭുവായ ഡോകടര്‍ തന്റെ ഒട്ടുമിക്ക സമ്പത്തും ചിലവഴിച്ച് നാലഞ്ച് മാസം ലാബില്‍ തന്നെ കഴിഞ്ഞു കൂടി. ഭാര്യയുടെ സമ്മതത്തോടെ ആരും അറിയാതെ അവനെ രാവും പകലും വളര്‍ത്തി. ആ വളര്‍ത്തു പുത്രന് ഒരു പേരും നല്‍കി 'ഉവൈസ്'.
.......................................................
അഫി ഡയറിയില്‍ നിന്ന് കണ്ണെടുത്ത് അല്‍പ്പ നേരത്തേക്ക് അടക്കിപ്പിടിച്ച ശ്വാസം നീട്ടി വിട്ടു. അവളുടെ മനസ്സകം മന്ത്രിച്ചു. അപ്പോള്‍ ഉവൈസ് പറഞ്ഞതാണ് ശരി. അവനെന്റെ ജേഷ്ടനല്ല. ഡയറിയിലേക്ക് വീണ്ടും നോക്കിയപ്പോള്‍ മിഴികളില്‍ കണ്ണുനീര്‍ പടര്‍ന്നതിനാല്‍ അക്ഷരങ്ങള്‍ക്ക് ഇളക്കം തട്ടിയിരിക്കുന്നു. തുടര്‍ന്നുള്ള വരികള്‍ വയിക്കാന്‍ അവള്‍ക്ക് സാധിക്കുന്നില്ല. തൊണ്ടയിലെന്തോ കുടുങ്ങിയതുപോലെ. ഉവൈസ് തടവറയില്‍ നിന്ന് പറഞ്ഞ ഉപ്പ വി പി ഡോക്ടറും ഉമ്മ സുലൈഖയും മരിച്ചു എന്ന ദുഖവാര്‍ത്തയവളെ വല്ലാതെ വേദനപ്പിച്ചു. പിറ്റേന്ന് ഞായറാഴ്ച്ചയായിരുന്നതിനാല്‍ അഫി ഉവൈസിനെ കാണാന്‍ തടവറയിലേക്ക് പോയി. കയ്യില്‍ തന്റെ ഉപ്പ കള്‍ഫിലേക്ക് പോകുമ്പോള്‍ കൊണ്ടു പോകാന്‍ മറന്ന പുതിയ മുണ്ടും ഷര്‍ട്ടും കവറിലാക്കി എടുത്തു.
ജയിലിനുള്ളില്‍ പുറത്തേക്കു കണ്ണും നട്ട് കുറേ നേരമായി അഫി വരുന്നതും നോക്കി ഉവൈസ് കാത്തിരിക്കുന്നു. പതിയെ നടന്നു വരുന്ന അഫിയെ കണ്ടതും ഉവൈസിന്റെ മനം സന്തോഷം കൊണ്ട് തുള്ളിച്ചാടി. പലതും പറയാനുണ്ടെന്നറിഞ്ഞിട്ടും സമീപത്തെത്തിയപ്പോള്‍ ഒന്നും പറയാതെ ദീര്‍ഘനേരം ഇരുവരും മൗനിയായി നിന്ന് കണ്ണുനീര്‍ വാര്‍ത്തു. അഫിയെന്തെങ്കിലും സംസാരിക്കട്ടെ എന്ന് കരുതി ഉവൈസ് കമ്പിയില്‍ ചുറ്റിയ തന്റെ െൈകാണ്ട് ചില ഗോഷ്ടികള്‍ കാട്ടി. കാര്യം പിടികിട്ടിയ അഫി മുഖത്തെ ഭാവപ്രകടനങ്ങളെല്ലാം ശരിയാക്കി. തല്ല മെല്ലേ ഉയര്‍ത്തി മുഖത്തോട് മുഖം നോക്കിപ്പറഞ്ഞു. സത്യം പറ ഞാന്‍ ആ ഡോക്ടറുടെ മകളല്ലേ...
ഉവൈസ് തലയാട്ടി സമ്മതിച്ചു.
നീ മാനുവിന്റെ മകനല്ലേ...
അതിനും അവന്‍ തലയാട്ടി ശരിവെച്ചു.
അപ്പോള്‍ നീ പറഞ്ഞതാണ് ശരി. നീ... എന്റെ ഇക്കയല്ല.
ഉവൈസിന്റെ സങ്കടം വീണ്ടും അണപൊട്ടി. പരിസരം മറന്നവന്‍ പൊട്ടിക്കരയാന്‍ തുടങ്ങി. ചുറ്റുവട്ടത്തുള്ള തടവുപുള്ളികള്‍ അവരെ വീക്ഷിക്കുന്നുണ്ടെന്നറിഞ്ഞ അഫി അവനോട് ശബ്ദം കുറക്കാന്‍ പറഞ്ഞു. സമാധാനിപ്പിക്കാനും ശ്രമിച്ചുകൊണ്ടിരുന്നു. അതിനിടക്ക് അവള്‍ മറ്റൊരു സത്യവും വെളിപ്പെടുത്തി.
'നിനക്കെതിരെ കേസ് കൊടുത്തത് നാട്ടുകാരാണ്. നീ... കുട്ടികളെ തട്ടികൊണ്ട് പോകുന്നവനാണെന്ന് പറഞ്ഞ് പോലീസിന് ആരോ ഫോണ്‍ ചെയ്തിരുന്നു...
ഈര്‍ശയുടെ ഞരമ്പുകള്‍ തലച്ചോറ്റില്‍ വലിഞ്ഞ് മുറുകിയ ഉവൈസ് അവളോട് കയര്‍ത്തു. നിങ്ങളൊക്കെയാ ഞങ്ങളെ പട്ടിണിക്കിട്ട് രസിക്കുന്നവര്‍..! പിച്ചച്ചട്ടിയിലും കയ്യിട്ടു വാരാന്‍ നാണമില്ലേ...
തടവുപുള്ളികളുടെ മുന്നില്‍ തൊലിയുരിഞ്ഞത് പോലെയാണ് അഫിക്കപ്പോള്‍ തോന്നിയത്. വലത് കയ്യിലുണ്ടായിരുന്ന കവര്‍ ഇടത്തോട് മാറ്റി പിടിച്ച് അവള്‍ വലത് കയ്യിന്റെ ചൂണ്ടുവിരല്‍ ചുണ്ടില്‍ വെച്ചു. ശബ്ദം താഴ്ത്തി സംസാരിക്കാന്‍ ആഗ്യംകാട്ടി. ഉവൈസ് മുഖം ചെരിച്ച് തോളംകൈകൊണ്ട് മുശിഞ്ഞു നാറിയ വസ്ത്രത്തില്‍ കണ്ണുനീര്‍ തുടച്ചു. ചെയ്തത് ശരിയായില്ലെന്ന് ബോധ്യപ്പെട്ട് ക്ഷമാപണവും നടത്തി.
'സംങ്കടം കൊണ്ട് പറഞ്ഞ് പോയതാണ്. ക്ഷമിക്കണം.'
അഫി ഒന്നും പ്രതികരിച്ചില്ല. അവളുടെ മിഴികളില്‍ കണ്ണീര്‍ പൊടിയുന്നുണ്ടായിരുന്നു.
ഉവൈസ് വീണ്ടും മനസ്ഥൈര്യം വീണ്ടെടുത്ത് പലതും എണ്ണിപ്പൊറുക്കി പറയാന്‍ തുടങ്ങി.
'അഫീ...'
'ഉം'
'അഫി...'
'ഉം... '
'അഫിക്കെന്നോട് ദേശ്യമാണോ...'
'എന്തിന്...'
'ങേ... അപ്പോ... ദേശ്യമില്ലേ...' 'ന്നാ.. ഒന്ന് ചിരിച്ചേ...'
മനസ്സിലെ വേദനകള്‍ ഉള്ളിലൊതുക്കി ഇരു ചുണ്ടും കോട്ടി ചിരിക്കാന്‍ ശ്രമിച്ചുകൊണ്ട് ഉവൈസ് ആവശ്യപ്പെട്ടു.
അഫിയുടെ ചുണ്ടില്‍ ഒര് ഇളം ചിരിവിടര്‍ന്നു.
ഉവൈസ് വീണ്ടും തുടര്‍ന്നു.
'അഫീ... നീ ഇത്രയും കാലം എന്റെ വീട്ടിലാണ് കഴിഞ്ഞ് കൂടിയത്. ഞാന്‍ നിന്റെ വീട്ടിലും...'
'ശരിയാ... '
'ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ അത് സാധിപ്പിച്ച് തരുമോ...'
'ഉം... ആദ്യം കേള്‍ക്കട്ടെ... എന്നിട്ട് പറയാം...'
'എനിക്ക് ഒരോയൊരു ആഗ്രഹമാ ഉള്ളത്. എന്റെ ഉമ്മാനേയും ഉപ്പാനേയും ഒന്ന് കാണിച്ച് തരാമോ...? ഞാന്‍ നിന്റെ പിന്നാലെ പെങ്ങളാണന്ന് തെറ്റ്ദ്ധരിച്ച് എത്ര തവണ നടന്നുവെന്ന് നിനക്കറിയാലോ... അവരെ കാണാനുള്ള പൂതി കൊണ്ടായിരുന്നു അത്. എന്റെ ഉമ്മാനെ ഒന്ന് കാണാനാണ്. അവരോടു പറയണ്ട...! ഞാന്‍ അവരുടെ മോനാണെന്ന്. അവരത് വിശ്വസിക്കില്ല...!
അതുവരെ എല്ലാത്തിനും മറുപടി നല്‍കിയിരുന്ന അഫിയുടെ കാതുകളില്‍ ആ വാക്കുകള്‍ തുളച്ചു കയറി. തടവറയുടെ കമ്പികള്‍ ചേര്‍ത്തുകെട്ടിയ ചുമരിലേക്ക് ചാരി നിന്ന് അല്പ്പനേരം എന്തൊക്കെയോ അലോച്ചിച്ചു.
ഉമ്മാനേയും ഉപ്പാനേയും കാണുവാനാണോ എന്റെ പിന്നാലെ ഇത്രയും കാലം നടന്നത്...? തന്നെ കൊല്ലാന്‍ ശ്രമിച്ചിട്ടും ഉവൈസിന് അവരോടിത്ര സ്‌നേഹമോ...?
അഫിയുടെ കയ്യില്‍ കരുതിയിരുന്ന കവര്‍ പിടവിട്ട് താഴോട്ട് ഉതിര്‍ന്ന് വീണു.
ഗുജറാത്തിലെ കാലപത്തിന് ശേഷം സ്വന്തം ഉമ്മയെ കാണാന്‍ താന്‍ എത്ര കൊതിച്ചതാ... പാവം ഉവൈസ്...
അഫിക്ക് ഉവൈസിനോട് സഹതാപം തോന്നി. അവനെ സഹായിക്കണം. ഇന്‍ശാ അല്ലാഹ്.
അഫി കുമ്പിട്ട് താഴെ വീണ കവറെടുത്ത് ഉവൈസിനു നേരെ നീട്ടി. അവള്‍ പകച്ചു പോയി. ഭ്രാന്തനെപ്പോലെയവന്‍ തടവറക്കുള്ളിലൂടെ അങ്ങുമിങ്ങും പാഞ്ഞ് ചുമരിയില്‍ തലയിടിപ്പിച്ച് ഒച്ചവെക്കുന്നു.
ഉവൈസ്... ഉവൈസ്... ഞാന്‍ സഹായിക്കാം... ഞാന്‍ അവരെ കാട്ടിത്തരാം... അതെയ്... ഒരു കാര്യം കൂടി... നിന്റെ ഉപ്പ ഇപ്പോള്‍ ഗള്‍ഫിലാ... അദ്ധേഹം നിന്നെ അബോര്‍ഷന്‍ ചെയ്യാന്‍ തീരുമാനിച്ചിരുന്നില്ലേ...! അതിന് ശേഷം അവര്‍ക്കിന്നേ വരെ ഒരു കുഞ്ഞ് പിറന്നില്ല. ഉപ്പ ഒരു ആക്‌സിഡന്റില്‍ പെട്ട് വന്ധീകരണത്തിന് വിധേയമായി. എന്നെ അവര്‍ ദത്തെടുത്താതാണ്.
ഞാന്‍ എല്ലാം അവരെ പറഞ്ഞ് മനസ്സിലാക്കാം...
അഫി ഒച്ചവെച്ച് സംസാരിച്ചു.
പക്ഷേ, ഉവൈസ് പറയുന്നതൊന്നും കേള്‍ക്കുന്നില്ലായിരുന്നു. തടവറക്കുള്ളിലെ അടുത്ത ചുമരിനെ ലക്ഷ്യമാക്കി പായുകയായിരുന്നു.
No comments:
Post a Comment