2/27/18

കനവിന്റെ തീരത്ത് (മദ്ഹ് ഗാനം)

കനവിന്റെ തീരത്ത്
വരുമെന്ന വാക്കാലെ
വിടച്ചൊല്ലി തിരുദൂദരെ
കാണുവാൻ കഴിയാതെ
കൊതിപൂണ്ട ഖൽബാലെ
തേടുന്നു തേന്മലരെ...

                                  ( കനവിന്റെ തീരത്ത് )

പകലോന്റെ ഒളിമിന്നി തെളിയുന്ന റൗളയിൽ ചെന്നിടും രാവുകളോ...
പൗർണമി തേടുന്ന ആ തിരുമണൽക്കാട്ടിൽ
വിടരുന്ന ചന്ദ്രികയോ...
പ്രിയ ദൂത്  വന്നീടും കനവിന്റെ മാനത്ത്
മിന്നുന്ന താരകമോ ...
എല്ലാം വിരുന്നെത്തി എൻ മുത്ത് വന്നില്ല
എന്തേയ് പിണങ്ങിയതോ...

                                  ( കനവിന്റെ തീരത്ത് )

അന്തിമയങ്ങുവാൻ ആഗ്രഹമറിയിക്കാൻ
ഇശിഖിന്റെ ശീലുകളെ...
തിരു ചാരെയണയുവാൻ വഴി തേടും മാരുതൻ
വാരിപുണർന്നിടണേ...
മനസ്സകമറിയുന്ന നാഥാ നീ കേൾക്കണേ
എന്നുള്ളിലേ വിളിയേ...
മദീനത്തു മയങ്ങുന്ന മഹനാം റസൂലിനെ
കാണാൻ തുണച്ചീടണേ...

                                  ( കനവിന്റെ തീരത്ത് )

No comments:

Post a Comment