2/27/18

മുഹബത്തിന്റെ നാളുകളാ (കല്ല്യാണ ഗാനം)

രീത. മഹറില് നിന് മനം കോര്ത്ത്

മുഹബത്തിന്റെ നാളുകളാ
മണിയറ കൂടും രാവുകളാ
മാരൻ മനം കവർന്ന് അണിഞ്ഞൊരുങ്ങി മൊഞ്ചിൽ നീ സഖിയേ (പേര്)...
പിരിശ പൂ കിനാവുകളും
വിടരും പൂ നിലാവുകളും
നാഥൻ നിനക്കു നൽകിയ നല്ല നാളെ എന്നും ഓർക്കണേ

അല്ലാഹ് ബാറക ലകുമാ
വ ബാറക അലൈകുമാ
അല്ലാഹുമ്മ ജമഅ ബൈനകുമാ ബി ഖൈരിം വ നിഅം

(മുഹബത്ത)

തിരു ദൂതരെ ബീവിയെ പോലെ
സഖിയായി കഴിയേണം
തിരുചര്യ തെളിഞ്ഞൊരു ജീവിത മാതൃക യാവേണം
ആരമ്പ പൂവിന് നിഴലായ് കൂട്ടിന് നിൽക്കുമ്പോൾ
ഹാജറ ബീവി സഹിച്ചൊരു ത്യാഗം ഓർക്കുമ്പോൾ

ആ നല്ലൊരു വീഥി മറന്ന്
അല്ലാന്റെ ദീനെ മറന്ന്
അകലരുതെ ആരും ഒരുന്നാൾ
അല്ലാന്റെ വെറുപ്പ് മറന്ന്
ഇനിയെന്നും നാഥാ നിന്റെ കാവൽ നൽ കിടണേ...
ഇടനെഞ്ചിൽ തൊട്ട് മൊഴിഞ്ഞീ പ്രാർത്ഥന കേട്ടിടണേ....

(മുഹബത്ത)

ഇണയായി തുണയായി നിന്ന്
കനവുകൾ നെയ്തിടണേ
ഇരവും പകലും ദീനിന് തണലായ് വളർന്നിടണേ
സന്താന സൗഭാഗ്യത്തിന് നാഥൻ തുണക്കുമ്പോൾ
സന്തോഷ പുതുമുഖ ജീവിതം വീട്ടിൽ തളിർക്കുമ്പോൾ

ഇനിയെന്നും നാഥാ നിന്റെ കാവൽ നൽ കിടണേ...
ഇടനെഞ്ചിൽ തൊട്ട് മൊഴിഞ്ഞീ പ്രാർത്ഥന കേട്ടിടണേ....


(മുഹബത്ത)

No comments:

Post a Comment