മുള പൊട്ടിയത്
മനസ്സിലായിരിക്കും.
വളമായിത്തീരുക
സ്വപ്നമായിരിക്കും.
മൊട്ടിട്ടത്
സംസ്‌ക്കാരത്തിലായിരിക്കും.
വിരിഞ്ഞത്
സ്വഭാവത്തിലായിരിക്കും.
ഗന്ധം പരന്നത്
സമൂഹത്തിലായിരിക്കും.
വാടി വീണത്
സദാചാരബോധമായിരിക്കും.
നിന്നെ നട്ടു നനച്ചത്
എന്റെ സംസ്‌കരണത്തിനായിരിക്കും.
No comments:
Post a Comment