ഇഗ്ലണ്ടിലെ മുന്‍ പ്രധാനമന്ത്രിയും രാഷ്ട്രതന്ത്രജ്ഞനുമായിരുന്ന ഡേവീഡ് ലോയിഡ് ജോര്‍ജ് ഒരിക്കല്‍ കുട്ടിയുടെ അവകാശത്തെക്കുറിച്ച് പറയുകയുണ്ടായി. വളരെ അര്‍ത്ഥവത്തായ വചനങ്ങളാണവ. കളിക്കാനുള്ള അവകാശമെന്നത് സമൂഹത്തില്‍ നിന്നുള്ള കുട്ടിയുടെ ആദ്യത്തെ അവകാശമാണ്. ഏതെങ്കിലും ഒരു സമൂഹം ഈ അവകാശത്തെ ഹനിക്കുകയാണെങ്കില്‍ അവര്‍ കുട്ടികളുടെ മനസ്സിനോടും ശരീരത്തോടും ഒരു വലീയ പാതകം തന്നെയാണ് ചെയ്യുന്നത്('The right to play is a child's fistr claim on the communtiy. Play is nature'st raining for life. No communtiy can infringe that right with out doing deep and enduring harm to the minds and bodies of sti citizens' says Devid L¿d George, British Liberal Politician and former prime mintsier of the UK). ഇംഗ്ലണ്ടിലെ മുന്‍ പ്രധാനമന്ത്രിയും രാഷ്ട്രതന്ത്രജ്ഞനുമായിരുന്ന ഡേവീഡ് ലോയിഡ് ജോര്‍ജ് ഒരിക്കല്‍ കുട്ടിയുടെ അവകാശത്തെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയായിരുന്നു. പിഞ്ചു പൈതലിന്റെ കളിക്കാനുള്ള ഈ അവകാശം, എല്‍. കെ. ജി, യു.കെ.ജി യിലേക്ക് ചെറു പ്രായത്തില്‍ തന്നെ ചേര്‍ക്കുന്നതിലൂടെ നഷ്ടമാവുകയാണ്. പ്രകൃതിയില്‍ തന്റെ സ്ഥാനം എവിടെയാണെന്ന് മനസ്സിലാക്കേണ്ട പിഞ്ചോമനകള്‍ പരിസരവുമായി ഇണങ്ങിച്ചേരുന്നതിന് മുമ്പേ ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായം അതിനുള്ള അവസരങ്ങള്‍ കവര്‍ന്നെടുക്കുകയാണ്. വിനോദങ്ങളില്‍ മുഴുകുന്ന കുട്ടികള്‍ക്ക് അവരുടെ ഭാവനാ ലോകത്തെ വികസിപ്പിക്കാനും പ്രതീകാത്മാകമായി ചിന്തിക്കുവാനും സാധിക്കുന്നു. എന്നാല്‍ അഭിനവ സാഹചര്യത്തില്‍ അവരുടേതായ ലോകം സൃഷ്ടിക്കുക അസാധ്യം. രക്ഷിതാക്കുളുടെ അനാസൂത്രിതമായ വിദ്യാഭ്യാസ ചിന്തകള്‍ ഇതിനു വിലങ്ങുതടിയാവുകയാണ്.
റോളണ്ട് ബാര്‍ത്തേസിന്റെ (Roland Barthes)ടോയിസ് (Toys) എന്ന പ്രബന്ധത്തില്‍ കുട്ടികളുടെ കളിപ്പാട്ടങ്ങളെ വിവരിക്കുന്നുണ്ട്. 'ഇന്നത്തെ കളിപ്പാട്ടങ്ങള്‍ പ്രകൃതിയുടേതല്ല. പകരം രസതന്ത്രത്തിന്റെ ഉല്‍പ്പന്നങ്ങളാണ്. അവ പ്ലാസ്റ്റിക്ക് നിര്‍മിതിയാണ്. ഇത്തരം കളിരൂപങ്ങളില്‍ നിന്ന് സന്തോഷമോ ആസ്വാദനമോ ലഭിക്കുന്നില്ല.' നാം തന്നെ അതെല്ലാം വര്‍ത്തമാനകാലത്ത് കുട്ടികളുടെ അടുക്കല്‍ നിന്ന് കണ്ടു കൊണ്ടിരിക്കുകയാണ്. ഓല മൊടഞ്ഞ കൊച്ചുകൂരകള്‍ കുട്ടികള്‍ നിര്‍മിക്കുന്നില്ല. ചിരട്ടയില്‍ ചുട്ട മണ്ണെപ്പം ഒരു മായാസ്വപ്നമായി മാറി. മുതിര്‍ന്നവരുടെ തൊഴിലുകളെ സംബന്ധിച്ച് അവബോധമുണ്ടാക്കാന്‍ മുതിരുന്ന മാതാപിതാക്കള്‍ക്കിടയില്‍ ഇങ്ങനെയൊക്കെ ഇനി പ്രതീക്ഷിക്കാവൂ.
സാമ്പ്രദായികമായി നമ്മുടെ മുന്‍ഗാമികളിലൂടെ കൈമാറ്റം ചെയ്തു പോന്നിരുന്ന പല കളികളും പുതുതലമുറക്ക് അന്യമാണ്. ഗോലിയും കവണയും ചൂണ്ടയും പിടിച്ച കരങ്ങളില്‍ മൗസും കീ ബോര്‍ഡും കുടിയേറിയിരിക്കുന്നു. കുട്ടിയുടെ കളിക്കാനുള്ള ഈ അവകാശത്തില്‍ പ്രധാന റോള്‍ വഹിക്കുന്നത് അവന്റെ കുടുംബാഗങ്ങളും പിന്നെ അവന്റെ കളിപ്പാട്ടങ്ങളുമായിരിക്കും. അതിന് മാതാപിതാക്കള്‍ സഹകരിക്കാതിരിക്കുമ്പോയാണ് അവര്‍ ഇതര മേഖലയില്‍ ആനന്ദം കണ്ടെത്താന്‍ തുനിയുക.ഇന്നത്തെ മക്കള്‍ക്ക് ടെലിവിഷന്‍ പരിപാടികളും സോഷ്യല്‍ മീഡിയകളും ഇന്റര്‍ നെറ്റും കളി വിനോദങ്ങളുടെ കേന്ദ്രമായി മാറിയത് എന്തുകൊണ്ടായിരിക്കും. എല്ലാവരും ആ വഴിക്ക് ചിന്തിക്കുമ്പോള്‍ അവരെ മാതൃകയാക്കി വളരുന്ന പുതുതലമുറയും അത്തരം ചെയ്തികളില്‍ നിന്ന് വിഭിന്നരായിരിക്കില്ല. ഇത്തരം ചാനല്‍ പ്രോഗ്രാമുകളും ഗെയ്മുകളും കുട്ടികളുടെ ഇളം മനസ്സില്‍ പ്രതിഫലിപ്പിക്കുന്നത് ഗുണങ്ങളേക്കാള്‍ ദോഷങ്ങളാണ്. മുതിര്‍ന്നവരുടെ സ്വാഭാവിക മനോനിലയെ പോലും താളം തെറ്റിക്കുന്ന സിനിമാ സീരിയലുകളിലെ ചില വകഭേദങ്ങള്‍ മോഷണങ്ങളിലും കൊല കുറ്റകൃത്യങ്ങളിലും ഉപയോഗിച്ച് വരുന്നുവെങ്കില്‍ അതിന്റെ ചെറുപതിപ്പായ കുട്ടികള്‍ ആവേശത്തോടെ ആസ്വദിക്കുന്ന 'ടോം & ജെറി' പോലുള്ള കാര്‍ട്ടൂണുകള്‍ പിഞ്ചോമനകളുടെ മനസ്സിനെ വളരെയധികം മലിനമാക്കുന്നുണ്ട്. അതിനെതിരെ എന്ത് നടപടിയാണ് ഭരണകൂടവും മാതാപിതാക്കളും എടുത്തിട്ടുള്ളത്. അശ്ലീലം കണ്ട് മനോനില തെറ്റി പെണ്‍കുഞ്ഞിനെ കൊന്ന് മരപ്പൊത്തിലൊളിപ്പിച്ച കാമത്തിന്റെ ഭാഷാശൈലി തീരെ അറിയാത്ത ആണ്‍കുട്ടിയുടെയും ഇന്റര്‍നെറ്റിലെയും സീഡികളിലെയും അശ്ലീല ചലച്ചിത്രോത്സവങ്ങളുടെ നൂലാമാലകളില്‍ കുടുങ്ങിയ ചെറുപൈതലുകളുടെയും കതനകഥ മറുഭാഗത്ത് എരിവും പുളിവും ചേര്‍ത്ത് മാധ്യമങ്ങള്‍ ആഴ്ച്ചകളോളം ചര്‍ച്ചാവിഷയമാക്കി നീട്ടി വലിച്ചെഴുതി. എന്നിട്ടെന്തുണ്ടായി? മാതാപിതാക്കള്‍ ഇനിയെങ്കിലും മക്കള്‍ക്ക് സല്‍പാന്താവ് കാണിക്കാന്‍ തയ്യാറാവണം.
കുട്ടികളുടെ സ്വഭാവ രൂപീകരണത്തിന്റെ കാര്യം എടുത്തു നോക്കുകയാണെങ്കില്‍, ഏതൊരു കുട്ടി വളരുമ്പോഴും സമൂഹത്തിനിടയില്‍ അവന് വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ അഭിനയിക്കാനുണ്ട്. കുട്ടി, മകന്‍/മകള്‍, സഹോദരന്‍/സഹോദരി, കളിക്കൂട്ടുക്കാരന്‍/കളിക്കൂട്ടുകാരി, സ്‌കൂള്‍ വിദ്യാര്‍ത്ഥി/വിദ്യാര്‍ത്ഥിനി അങ്ങനെ വിവിധ മേഖലകളിലായി വ്യത്യസ്ത ജോലികള്‍ നിര്‍വഹിക്കാനുണ്ട്. പ്രത്യക്ഷമായോ, പരോക്ഷമായോ, ബോധപുര്‍വ്വമോ, അല്ലാതെയോ ആയ കീഴ്‌വഴക്കങ്ങള്‍ പതിയെ ശിശു സ്വായത്തമാക്കേണ്ടതുണ്ട്. അവന്‍ അതെല്ലാം സ്വീകരിക്കുന്നത് സാമൂഹികവല്‍ക്കരണത്തിന്റെ പ്രാഥമിക ഘട്ടമായ കുടുംബത്തില്‍ നിന്നാണ്. സംസാരിക്കാന്‍, നടക്കാന്‍, ഭക്ഷിക്കാന്‍, അതുപോലെ സഹോദരന്‍, സഹോദരി, മാതാപിതാക്കള്‍, മറ്റു കുടുംബാംഗങ്ങള്‍ തുടങ്ങിയവരുമായുള്ള ബന്ധം കുട്ടികള്‍ മനസിലാക്കുന്നത് അവിടെ നിന്നാണ്. അതിനൊരു ഒടുക്കമിട്ട്, ഇന്ന് സാമൂഹ്യ ധര്‍മങ്ങള്‍ ഏറ്റെടുത്ത് നിര്‍വ്വഹിക്കാന്‍ കുട്ടി പഠിക്കുന്ന സകല പ്രക്രിയയേയും പൂര്‍ണമായും നഷ്ടപ്പെടുത്തുന്ന മാന്യതയുടെയും ലജ്ജയുടെയും മറകള്‍ പിച്ചിച്ചീന്തുന്ന സിനിമകളും സീരിയലുകളും പിഞ്ചുമക്കളുടെ കൂടെ നാം ഒന്നിച്ചിരുന്ന് കാണുന്നു. സ്വകാര്യതയിലേക്ക് കണ്ണിനേയും മനസ്സിനേയും വലിച്ചടുപ്പിക്കുന്ന ഇത്തരം ദൃശ്യങ്ങള്‍ മനസ്സിനെ മരവിപ്പിക്കുന്ന ചിന്തകളായി മാറുന്നു. അതുവഴി മുമ്പില്‍ കാണുന്നവരെയും അടുത്തു ബന്ധപ്പെടുന്നവരേയും നഗ്‌നരാക്കാനുള്ള താല്‍പര്യം നമ്മില്‍ അറിയാതെ ജനിക്കുന്നു. നാണമില്ലാതെ എന്തും വിളിച്ച് പറയാനും, ചര്‍ച്ച ചെയ്യാനും പ്രേരിപ്പിക്കുന്ന ഇവ കണ്ട് കൊച്ചുകുട്ടികള്‍ വരെ അവ മാതൃകയാക്കാറുണ്ട്. ലോകം കണ്ട തത്ത്വ ചിന്തകരില്‍ പ്രമുഖനായ പ്ലേറ്റോ ഇതെല്ലാം കണ്ടും കേട്ടും അനുഭവിച്ചും അറിഞ്ഞതിനാല്‍ നുറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ ഇതിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു. ഇത്തരം കലാസാഹിത്യങ്ങള്‍ മനുഷ്യരെ സമൂഹികാവബോധമില്ലാത്ത വികാര ജീവികളാക്കിമാറ്റുന്നു. അത് സമൂഹത്തില്‍ നാശം മാത്രമേ വിതക്കൂ. ഇന്നത് നാം നേരിട്ടനുഭവിക്കുന്നില്ലേ
ഏതോ ചില ലക്ഷ്യങ്ങള്‍ കരസ്ഥമാക്കാന്‍ മാതാപിതാക്കളും മക്കളും നെട്ടോട്ടമോടുകയാണിന്ന്. ക്ഷീണിതരായി മൂവന്തി നേരത്ത് പടികയറി വരുന്ന ഇവര്‍ പരസ്പരം മൗനിയായി അവരവരുടെ റൂമില്‍ അടഞ്ഞു കൂടുന്നു. സ്വഭാവ രൂപീകരണം പോയിട്ട്, സ്വകാര്യതയും സൗകര്യവും വലിച്ചു നീട്ടി നാലു ഭാഗത്തും ചുമരു പണിതതിനാല്‍ വീട്ടില്‍ മുഖാമുഖം പോലും ഇരിക്കാന്‍ മടിക്കുകയാണിവര്‍. അങ്ങനെ സ്വാര്‍ത്ഥയുടെ അതിര്‍ വരമ്പുകള്‍ ലംഘിച്ച് ഇന്റര്‍നെറ്റില്‍ ചാറ്റിംങ്ങിലും ചീറ്റിംങ്ങിലുമായും സോഷ്യല്‍ നെറ്റ് വര്‍ക്കിലായും ഇവര്‍ നാളുകള്‍ തള്ളിനീക്കുന്നു. സ്വന്തം സ്വകാര്യതയുടെ മറ എത്രയാണ് വേണ്ടതെന്ന് അറിയാതെ കുടുംബാംഗങ്ങള്‍ ടെന്‍ഷനും പ്രഷറും ഷുഗറും മനസ്സില്‍ പേറി നടക്കുന്നു. രോഗ ശയ്യയിലേക്ക് മലര്‍ന്ന് വീഴുമ്പോഴാണ് പലരുടെയും കണ്ണ് തള്ളുക. അത്‌കൊണ്ട് എന്ത് പ്രയോജനം. അവിടെ കിടന്ന് വിരല് കടിക്കാം. കണ്ണീര് വാര്‍ക്കാം. തിരിഞ്ഞ് നോക്കാന്‍ ആരുമുണ്ടാവില്ലെന്ന് മാത്രം.
തകര്‍ന്നടിയുന്ന കുടുംബ ബന്ധങ്ങള്‍ക്കിടയില്‍ വീണ്ടു വിള്ളലിടാന്‍ ശ്രമിക്കുന്ന ഇതു പോലുള്ള നീച ചാനല്‍ ഗെയിം പ്രോഗ്രാമുകള്‍ക്ക് ഒരു നിയന്ത്രണവും കൊണ്ടുവരാതെ പരിഹാരം തേടാതെ പിന്നിലോടുന്ന ഭരണകൂടവും ചാനലുകളുടെ അനാവശ്യ ചര്‍ച്ചകള്‍ക്ക് പിന്നാലെയോടുന്ന സമൂഹവും വഴിമാറി സഞ്ചരിക്കുന്നത് നാമാരും അറിയുന്നേയില്ല. സംരക്ഷണത്തിന്റെ മടിത്തട്ടൊരുക്കേണ്ട പിതാവും സ്‌നേഹ വാത്സല്ല്യങ്ങളുടെ മാതൃതൊട്ടിലൊരുക്കേണ്ട മാതാവും നേര്‍വഴില്‍ ചിതറികിടക്കുന്ന അന്ധകാരത്തിന്റെ മറ നീക്കി വഴിനടത്തേണ്ട ഗുരുവര്യരും ക്രൂരരും നീചരുമായി ചതിപ്രയോഗങ്ങളുടെ കുഴിമാടമൊരുക്കുമ്പോഴാണ് തന്റെ ഇംഗിത പൂരണത്തിന് പൈതലുകളും നമുക്ക് ഖേദകരമായ വിചാരങ്ങളും ചര്‍ച്ചകളുമായത്. എന്നിട്ടും! പ്രബുദ്ധ കേരളത്തിലെ ബുദ്ധിജീവികളും ചിന്തകന്മാരും രാഷ്ട്രീയക്കാരും ചരിത്രകാരന്മാരുമൊന്നും ഈ സംഭവ വികാസങ്ങളില്‍ നിന്ന് ഒരു പാഠവും പഠിക്കുന്നില്ലേ... അല്ലെങ്കില്‍ ഇതിനെതിരെ ശബ്ദിക്കുന്നതിലെന്തേ... അവരുടെ നാവിറങ്ങിപ്പോയത്? പറയൂ... മൗനമാണോ ഏറ്റവും വലിയ പ്രതിരോധ ശക്തി.
No comments:
Post a Comment