ജീവിതത്തില്‍ നാം പലരെയും അടുത്തറിഞ്ഞപ്പോള്‍ മനസ്സിലാക്കിയ ഒരു കാര്യമായിരിക്കും, ചിലര്‍ ഏറ്റെടുത്ത ഒരുകാര്യവും പൂര്‍ത്തിയായി ചെയ്യാറില്ല എന്നത്. ചിലപ്പോള്‍ അത്തരക്കാരുടെ കൂട്ടത്തില്‍ നാമും ഉള്‍പ്പെട്ടിരിക്കാം. പലരും ഈ പ്രശനം കാരണം വളരെ ലളിതമെന്ന് തോന്നു തൊഴിലുകള്‍ പോലും ചെയ്യാന്‍ സാധിക്കാതെ നിരാശയുടെ ഓളത്തിനൊത്ത് ടെന്‍ഷന്‍ കൊണ്ട് വീര്‍പ്പ്മുട്ടുന്നവരാണ്. മാത്രമല്ല, അവരെയെല്ലാം വേട്ടയാടുന്ന ചോദ്യവുമിതാണ്, എന്താണ് ഇത്തരമൊരു പ്രശ്‌നത്തിനുള്ള പോംവഴി ?
അതിനുള്ള പരിഹാരമെന്നത് നമ്മുടെ മനതാരിനെ അലട്ടുന്ന മൂന്ന് തലത്തിലുള്ള മാനസികാവസ്ഥയെ നാം മനസ്സിലാക്കുകയെന്നതാണ്. അവ നിങ്ങള്‍ മനസ്സിലാക്കി ആത്മാര്‍ത്ഥമായി തൊഴിലിലേക്കിറങ്ങിയാല്‍ നാം കരുതിയതിനേക്കാളും വലിയ മാറ്റങ്ങളായിരിക്കും ജീവിതത്തില്‍ കാണാന്‍ പോകുന്നത്. ആദ്യമായി, ചെയ്യുന്ന കാര്യത്തെ കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരിക്കണം. ഒരു പ്ലാനിങ്. പ്ലാനിങ്ങോടുകൂടിയായിരിക്കണം ഏതൊരു കാര്യവും ചെയ്യേണ്ടത്. പ്ലാന്‍ ചെയ്യാന്‍ പരാജയപ്പെടുന്നവന്‍ പരാജപ്പെടാന്‍ പ്ലാന്‍ ചെയ്യുകായാണെന്നാണ് പറയപ്പെടാറുള്ളത്. അതുകൊണ്ട് പ്ലാനിങ്ങോട് കൂടിയായിരിക്കണം തന്റെ കര്‍ത്തവ്യത്തിലേക്ക് കടക്കേണ്ടത്. അത് എഴുതിവെക്കുന്ന രീതിയിലുള്ള പ്ലാനിങ് തന്നെയാവണം. തന്റെ കര്‍ത്തവ്യത്തില്‍ വല്ല തടസ്സങ്ങളുമുണ്ടെങ്കില്‍ പ്ലാനിങ് മൂലം അതു മുന്‍കൂട്ടി മനസ്സിലാക്കാന്‍ സാധിക്കുമല്ലോ... ഇതെല്ലാം അറിഞ്ഞിട്ടു പോലും പലരും തന്റെ തൊഴിലിനെ കുറിച്ച് വ്യക്തമായ പ്ലാനിങില്ലാതെയാണ് തന്റെ കര്‍ത്തവ്യത്തിലേക്ക് കടക്കുന്നത്. പ്ലാനിങ് എഴുതുന്നതിനും അതിനായി സമയം ചിലവയിക്കുന്നതിനും അവര്‍ക്ക് വലിയ മടിയാണ്. അത് നാം ഇന്ന് മുതല്‍ ഒഴിവാക്കിയിരിക്കണം. അത് അത്ര കടിച്ചിറക്കാന്‍ പറ്റാത്ത കഴ്പ്പുള്ള കാര്യമൊന്നുമല്ല.
പ്രഭാതത്തില്‍ തന്നെ ഇന്ന് ചെയ്യാനുള്ള തൊഴിലേതാണെന്നും അതിന് വേണ്ട സമയവും സ്ഥലവുമെല്ലാം ഒരു പുസ്തകത്തില്‍ കുറിച്ചിടുക. ചില തൊഴില്‍ ഡീറ്റൈലായി എഴുതണമെന്നില്ല. എങ്കിലും അവ എഴുതിയിരിക്കണം. അത് എഴുതി വെച്ചതിന് ശേഷം മാത്രം മറ്റു പ്രവര്‍ത്തനിത്തിലേക്ക് കടക്കുക. ഇതെന്റെ ജീവിത വിജയത്തിനാണെന്ന് ഉറച്ച ബോധ്യമുണ്ടാകുക. അതിനായ് മനസ്സില്‍ അചഞ്ചലമായ തീരുമാനമെടുക്കുക. ടോണ്‍ ബി ലേസി ബിക്കോസ് യു വാണ്‍ റ്റു ബിക്കം അമേസി.
രണ്ടാമതായി മനസ്സിലാക്കേണ്ട കാര്യം, തീരുമാനം എടുത്തു കഴിഞ്ഞാല്‍ പിന്നെ തൊഴിലേക്ക് ഇറങ്ങുക എന്നതാണ്. അതിപ്പോള്‍ വേണോ പിന്നീട് മതിയോ എന്ന് അലോചിച്ച് അമാന്തിച്ചു നില്‍ക്കരുത്. അത് ഒരുതരം അലസതയുടെ ഭാഗമാണ്. അത് നാം ഒഴിവാക്കിയെ മതിയാകൂ... അത്തരം ചിന്താഗതികള്‍ നിങ്ങളെ തൊഴിലില്‍ നിന്നും പിന്തിരിപ്പിക്കുന്നുണ്ടെങ്കില്‍ മനസ്സിനോട് ആവര്‍ത്തിച്ചു ആവര്‍ത്തിച്ചു പറയുക ഇറ്റ്‌സ് നൗ ഓര്‍ നവര്‍ ഇതിപ്പോള്‍ ചെയ്തിട്ടില്ലായെങ്കില്‍ ഒരിക്കലും ചെയ്യില്ലാ... എന്ന്. മടി മനസ്സില്‍ കുടിയേറുന്ന ഏതു നിമിഷമുണ്ടെങ്കിലും അപ്പോള്‍ തന്നെ ഇത് മനസ്സില്‍ അവര്‍ത്തിക്കുക. പലരുടെയും വാക്കുകള്‍ നമുക്ക് പ്രചോദനമാകാറുണ്ട് എങ്കില്‍ നമ്മുടെ മനസ്സ് നമ്മോട് പറയുന്ന വാക്ക് നമുക്ക് പ്രചോദനമാകാതിരിക്കില്ലല്ലോ... അതുകൊണ്ട് ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് സ്വന്തത്തെ ഓര്‍മപ്പെടുത്തുക. ഇറ്റ്‌സ് നൗ ഓര്‍ നവര്‍. ഒരു ഏഴ് ദിവസം നിങ്ങള്‍ ഇത് പരീക്ഷിച്ചു നോക്കൂ... അപ്പോള്‍ മനസ്സിലാകും ഈ ഓര്‍മപ്പെടുത്തലിന്റെ ശക്തിയെത്ര എന്ന്. അതുകൊണ്ട് മറക്കരുത്..! പ്ലീസ്... വിജയിക്കണ്ടേ.... ഇറ്റ്‌സ് നൗ ഓര്‍ നവര്‍...
മൂന്നാമതായി ജെസ്റ്റ് ഡൂ ഇറ്റ് ആറ്റിറ്റിയൂട്. അതായത് എല്ലാ തീരുമാനങ്ങളും എടുത്ത് കഴിഞ്ഞാലും പലരെയും അലട്ടുന്ന സംശയമിതാണ് താന്‍ ചെയ്യുന്ന കര്‍ത്തവ്യം പരിപൂര്‍ണ്ണമാകുമോ, പരാജയത്തില്‍ കലാശിക്കുമോ അല്ലെങ്കല്‍ മറ്റുള്ളവര്‍ തന്റെ പ്രവര്‍ത്തനം കണ്ട് എന്തു വിചാരിക്കും.... തുടങ്ങിയ അനാവശ്യ ചിന്തകള്‍. ഇത് നാം പരിപൂര്‍ണ്ണമായും ഒഴിവാക്കണം. ദയവ് ചെയ്ത് ഇത്തരം ചിന്തകള്‍കൊണ്ട് നിങ്ങള്‍ നിങ്ങളെ തന്നെ നശിപ്പിക്കരുത്. നിങ്ങളില്‍ പ്രതീക്ഷ അര്‍പ്പിക്കുന്ന ഒരു വലിയ ജനതയെ നിങ്ങള്‍ മറക്കരുത്. നിങ്ങള്‍ ചെയ്യുന്നത് ശരിയാണെങ്കില്‍ പിന്നെ എന്തിന് മറ്റുള്ളവരെ ഭയക്കണം. നിങ്ങള്‍ നിങ്ങളുടെ ഉത്തരവാദിത്വത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക്ക. മറ്റുള്ളവരുടെ വിലമതിക്കുന്ന അഭിപ്രായത്തിനല്ലാതെ ചെവി കൊടുക്കാതിരിക്കുക. അനാവിശ്യ ചര്‍ചകളില്‍ ഇടപെട്ട് കാര്യങ്ങള്‍ വശളാക്കാതെ കൈകാര്യം ചെയ്യുക. എങ്കില്‍ നല്ല ഒരു ഭാവി നിങ്ങള്‍ക്ക് സ്വപ്നം കാണാവുന്നതാണ്. നിങ്ങളിലൂടെ നല്ലൊരു ഭാവി സമൂഹത്തിന് ലഭിക്കുന്നതാണ്. ആയതിനാല്‍ ജെസ്റ്റ് ഡൂ ഇറ്റ് ആറ്റിറ്റിയൂട്.
No comments:
Post a Comment