2/10/18

യാ ഹബീബരെ കാണാൻ കൊതിച്ചു പോയ് (മദ്ഹ് ഗാനം)

യാ ഹബീബരെ കാണാൻ കൊതിച്ചു പോയ്
ഈ നിലാവിലും ഹൃദയം കരഞ്ഞു പോയ്‌
ത്വാഹ റസൂൽ കാണുന്നോ
കണ്ണീർ കായലിൽ ഞാൻ
കനലെരിയും ഈ പതികന്റെ
കുളിരായ് വന്നിടുമോ

                                                       ( ......... )

കാലമാകും ഖബറിടത്തിൽ ആയുസ്സൊന്നായി മൂടിടുമ്പോൾ
കനവ് കണ്ട് കുളിരു കൊണ്ട്
ആശിഖീങ്ങൾ ഹർശം പൂണ്ട് - 2
മോഹമുണ്ട് കണ്ടിടാനായ്
കാത്തിരുന്ന് ഞാനുമിന്നേ

നബിയേ നബിയേ
പൂനിലാവയകെ
പൂങ്കിനാവയകെ

                                                         ( ...........)

ഇശ്ഖിനാലെ ചൊല്ലിയേറെ
മുത്തിൽ ഞാനും തിരുസ്വലാത്ത്
ഇശലിൻ വരികൾ കോർത്തു പാടി
വരികയില്ലേ സ്നേഹ ദൂത് - 2
കാത്തിരുന്ന് കൺ നിറഞ്ഞു
മുത്തിൻ ചാരെ അണയുമുമ്പേ

നബിയേ... നബിയേ...
കനവിൽ വന്നിടണേ...
കൺ തുടച്ചിടണേ...

                                                          (............)

No comments:

Post a Comment