2/20/18

പാമ്പേയ്‌സ്: നിങ്ങള്‍ മക്കളോട് ക്രൂരത തന്നെയാണ് ചെയ്യുന്നത്‌




ഓരോ കാലത്തിലേയും ഒലിപ്പ്‌വെള്ളത്തിനൊപ്പം ഒഴുകുന്ന ചില വികാരങ്ങളുണ്ട്. വികാരങ്ങള്‍ക്കൊത്ത വിപണിയൊരുക്കാന്‍ ചില വ്യവസായശാലകളും. പാംപേഴ്‌സ് അത്തരമൊരു വ്യവസായ ശാലയില്‍നിന്ന് ഉത്പാദിപ്പിക്കുന്ന ഒരു  ഉത്പന്നമാണ്. പാംപേഴ്‌സ് (കുഞ്ഞ് വിസര്‍ജിച്ചത് കോരാനും അവനെ കഴുകി ശുദ്ധിയാക്കുവാനും മടിക്കുന്ന അമ്മമാര്‍ക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ ഒര് അടിവസ്ത്രം) എന്ന പുതിയ ഉല്‍പ്പന്നങ്ങളിലൂടെ മാതാപിതാക്കള്‍ തന്റെ കുഞ്ഞിനോട് ചെയ്യുന്ന കൊടുംക്രൂരതകള്‍ ചെറുതൊന്നുമല്ല. ആദ്യകാലങ്ങളില്‍ യാത്രാവേളകളില്‍ കുട്ടി വിസര്‍ജിക്കാതിരിക്കാന്‍ അവന്റെ മൂത്രനാളിക്കുമേല്‍ റബ്ബറിടുമായിരുന്നു എന്നത് കേട്ടുകേള്‍വിയാണെങ്കിലും അതും സംഭവിച്ചതാണെന്ന് വിശ്വസിക്കേണ്ടിവരികയാണിപ്പോള്‍. നനഞ്ഞ വസ്ത്രമിട്ടുനടക്കുന്നതിന്റെ ബുദ്ധിമുട്ട് എത്രയാണെന്നറിയാവുന്ന ഒരു മാതാവ് പാംപേഴ്‌സ് പോലുള്ള വസ്ത്രങ്ങള്‍ എങ്ങനെയാണ് കുഞ്ഞിനെ ധരിപ്പിക്കുന്നത്? അതില്‍ കിടന്ന് ഞെരിപിരി കൊള്ളുകയാണവര്‍. നനഞ്ഞ കുതിര്‍ന്ന വസ്ത്രങ്ങളായാലും ചൂടെടുക്കുന്ന വസ്ത്രങ്ങളായാലും ശരീരത്തിന് ഹാനീകരമാണെന്നാണ് നാം ഓരോരുത്തനും പഠിച്ചിട്ടുള്ളത്. പല രോഗങ്ങള്‍ക്കും അത് കാരണമാകുമെന്നും നാം വിശ്വസിക്കുന്നു. എന്നിട്ടാണ് ഒട്ടും പൊട്ടും തിരിയാത്ത പിഞ്ചു പൈതലിനവ ധരിപ്പിക്കുന്നത്.

മാതാവിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക്  വഴങ്ങി തന്റെ മലമൂത്ര വിസര്‍ജനക്രിയകള്‍ മുഴുവനും ആ വസ്ത്രത്തില്‍ തന്നെയാണവര്‍ നടത്തുന്നത്. അതിന്റെ ഭാരവും താങ്ങി ആ വസ്ത്രമിട്ടതിന്റെ ചൂടും പുകയുമേറ്റ് പക്വതയാവുന്നതുവരെ ജീവിക്കണമെന്ന് മാതാപിതാക്കള്‍ ശാഠ്യം പിടിച്ചാല്‍ ക്രൂരത തന്നെയാണ്. നാളെ നിങ്ങള്‍ ശാരീരികമായി തളര്‍ന്നു കിടക്കുമ്പോള്‍ കട്ടിലില്‍ കിടന്ന് മലമൂത്രവിസര്‍ജനം നടത്തണമെന്ന് മകന്‍ വാശി പിടിച്ചാല്‍ നിങ്ങള്‍ക്ക് സഹിക്കുന്നില്ല. ഇതെല്ലാമറിയാവുന്ന നാം  എന്നിട്ടും മിണ്ടാപ്രാണിയെപോലെ ജനിക്കുന്ന കുഞ്ഞിനോട് ഈ ക്രൂരത ചെയ്യുന്നു. മാതാപിതാക്കള്‍ക്ക് തന്റെ കുഞ്ഞില്‍ നിന്ന് എന്തെല്ലാം തിരിച്ച് കിട്ടേണ്ടതുണ്ടോ അതെല്ലാം ശൈശവത്തില്‍ അവര്‍ക്കും യഥോചിതം ലഭിച്ചേ തീരൂ. തലമുറയിലേക്ക് സ്വന്തം പൈതൃകങ്ങള്‍ സംക്രമിപ്പിക്കുന്നതിന് തനിക്ക് കഴിയുന്ന സഹായം നല്‍കി മതാപിതാക്കള്‍ കുഞ്ഞിനോട് സഹകരിക്കണം. കുട്ടിയാണ് മനുഷ്യന്റെ പിതാവ് (Child is the father of  man) എന്ന വളരെ അര്‍ത്ഥവത്തായ ശെയ്‌സ്പിയറന്‍ വചനത്തിന്റെ പൊരുളതാണ്.

No comments:

Post a Comment