2/3/18

ഭീകരവാദം: വികൃതമാവുന്നത് വഹാബിസമാണ്


ഐ. എസിന്റെ ഉറവിടം തേടിയുള്ള പഠനങ്ങള്‍ പലയിടങ്ങളിലായ് ചര്‍ച്ചചെയ്യപ്പെട്ടു. അവരുടെ ഉദ്ദേശം ലോകത്താകമാനം  ഇനി വഹാബിസമായിരിക്കണമെന്നാണ്. തുര്‍ക്കീ ഭരണകൂടമാണ് അതിന് വേണ്ട ഒത്താശകള്‍ ചെയ്തിരുന്നത്. ഇല്ലെങ്കില്‍ അങ്ങനെയാണ് തുര്‍ക്കിയെ വിശേഷിപ്പിക്കപ്പെടുന്നത്.  വഹാബിസത്തെ അനുയോജ്യമായ വളക്കൂറുള്ള മണ്ണ് നല്‍കി പരിപോഷിപ്പിച്ചത് സഊദി ഭരണകൂടമായിരുന്നു. അക്രമണോത്സുകതയും ക്രമിനല്‍ പശ്ചാതലവും കൈമുതലാക്കിയ വഹാബിസത്തിന്റെ ഉത്ഭവം  പത്തൊമ്പതാം നൂറ്റാണ്ടിലായിരുന്നു. വഹാബിസത്തിന്റെ പ്രാരംഭ ദിശയിലേക്ക് ശ്രദ്ധ തിരിച്ചാലറിയാം തന്റെ വികലമായതും ഇടുങ്ങിയതുമായ അജണ്ടയെ അനുരൂപമാക്കാന്‍ താല്‍പ്പര്യമില്ലാത്തവരെ  വഹാബികള്‍ പാടെ അവഗണിച്ചിരുന്നെന്നും അത്രത്തോളം മാരകമായിരുന്നു എന്നും.

തുര്‍ക്കിയിലെ ഒറ്റോമന്‍ ഭരണകൂടത്തെ മനംമടുപ്പിച്ച അക്രമണങ്ങള്‍ക്ക് ശേഷമാണ് മദ്ധ്യ അറേബ്യന്‍ ദേശത്ത് വഹാബിസം ഒരു കരുത്തുറ്റ ശക്തിയായി മാറിയത്. പതിനെട്ടാം നുറ്റാണ്ടിലെ ഇസ്‌ലാമിക പണ്ഡിതനായ ഇബ്‌നു അബ്ദുല്‍ വഹാബിന്റെ അനുയായികളും സഊദി അറേബ്യയുടെ ആദ്യത്തെ രജാവായ ഇബ്‌നു സഊദും ഒറ്റോമന്‍ ഭരണത്തെ വെല്ലുവിളിച്ച് ഇസ്‌ലാമിലെ സമ്പ്രദായിക വിശ്വാസങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും പ്രാര്‍ത്ഥനാരാധനകളെയും ചോദ്യം ചെയ്തത് മുതലാണ് വഹാബിസം മാരകമായി പൊതുമണ്ഡലങ്ങളില്‍ ഇടപെടാന്‍ തുടങ്ങിയത്. ഭരണകര്‍ത്താക്കളും ഭരണീയരും പൗരാണിക ഇസ്‌ലാമിന്റെ നിലനില്‍പ്പിന്  ഇവരെ ചെറുത്തുതോല്‍പ്പിക്കാന്‍ അക്കാല മത്രയും പരിശ്രമിച്ചു. ഒറ്റമന്‍ ഭരണകൂടം ഇവരെ യുദ്ധം ചെയ്ത് അറേബ്യന്‍ മരുഭൂമിയിലേക്ക്  നാടുകടത്തി.  തുര്‍ക്കികള്‍ അനിസ്‌ലാമികവും കുറ്റകരവുമായി കണ്ട ഈ വഹാബീ മതഭ്രാന്തിന്  വധശിക്ഷയും വിധിച്ചു. ഒരു നുറ്റാണ്ട് കാലം വാഹാബികള്‍ മരുമണ്ണില്‍ കഴിച്ചുകൂട്ടി. എന്നാല്‍, ഖേദകരമെന്ന് പറയാം, ഇതിനിടയില്‍ അക്കാലത്തെ തുര്‍ക്കി ഭരണകൂടം തന്റെ വിശ്വാസ ആചാര അനുഷ്ടാനങ്ങളെയും അതുവരെ മനസ്സില്‍ കൊണ്ട് നടന്ന സൂഫിയാക്കളെയും വിസ്മരിച്ച് വഹാബീ ആശയാദര്‍ശങ്ങളില്‍ ഊറ്റംകൊണ്ടിരുന്നു. ഇന്നത്തെ ഐ. എസിന്റെ അജണ്ട ഇരുന്നൂറു വര്‍ഷങ്ങള്‍ക്ക് മുമ്പ് അബ്ദുല്‍ വഹാബ് നടപ്പില്‍ വരുത്തിയ നെറികെട്ട ലക്ഷ്യങ്ങളുടെ തനി വിപുലീകരണമാണ്. അതെങ്ങനെയെന്നറിയാന്‍ വഹാബിസത്തിന്റെ കഴിഞ്ഞകാല ചിരിത്രതാളുകളെടുത്ത് പരതിയാല്‍ മതി.

വഹാബിസത്തിന്റെ സ്ഥാപകന്‍, മുഹമ്മദ് ബ്‌നു അബ്ദുല്‍ വഹാബും അദ്ദേഹത്തിന്റെ മത ശുദ്ധീകരണ കുതന്ത്രങ്ങളും വളരെ മാരകമായ ഒരു കാലഘട്ടം ഇവിടെ കഴിഞ്ഞുപോയിട്ടുണ്ട്. അത് ഇബ്‌നു സഊദ് മതതീവ്രത മൂത്ത് തന്റെ മതത്തിലേക്ക് വഹാബീചിന്താധാരയെ ചേര്‍ക്കാനുദ്ധശിച്ചതോടെയായിരുന്നു. അബ്ദുല്‍ വഹാബ് സഊദി അറേബ്യയുടെ സ്ഥാപകനായ ഇബ്‌നു സഊദുമായി സഹകരിച്ച് തന്റെ സങ്കുചിതത്വവും വിദ്വേശം നിറഞ്ഞതുമായ നിഗൂഢ അജണ്ടകള്‍ നടപ്പില്‍ വരുത്തി. അതിന് സഹകരിക്കാത്ത തന്റെ എതിര്‍ കക്ഷികളെയും, ഇസ്‌ലാമിക ആരാധനക്ക് തന്റെ വീക്ഷണങ്ങള്‍ സ്വീകരിക്കാത്ത മുസ്‌ലിംകളെയും പരസ്യമായി അദ്ദേഹം അപഹസിച്ചു. മാത്രമല്ല, പ്രവാചകര്‍ക്കെതിരെ, തിരുസഹചര്‍ക്കെതിരെ, ഇസ്‌ലാമിക പണ്ഡിത ശ്രേഷ്ഠര്‍ക്കെതിരെ ആക്ഷേപ ശരങ്ങള്‍ തൊടുത്തുവിട്ടു. ചിലരെ വധിച്ചു. അല്ലാത്തവരുടെ ഭാര്യമാരെയും മക്കളെയും മനുഷ്യത്വ രഹിത ക്രൂരകൃത്ത്യങ്ങള്‍ക്കിരകയാക്കി. അനാചാരമെന്ന് വിധിയെഴുതി ശിയാക്കളെയും സുന്നികളെയും സൂഫിയാക്കളെയും മറ്റു ഇസ്‌ലാം മതവിശ്വാസികളെയും നാമാവശേഷമാക്കാനുള്ള സകല കുതന്ത്രങ്ങളും നടപ്പില്‍ വരുത്തി. ഇതര വിശ്വാസങ്ങളെ ക്രൂശിക്കുകയോ, നശിപ്പിക്കുകയോ ചെയതു. ഭീകരവാദത്തെ കൂട്ട്പിടിച്ച് മുസലിംകളുടെയും മറ്റു മനുഷ്യരുടെയും ജീവിതത്തെ ദുഷിപ്പിച്ച ഭീതിജനകമായ ഇത്തരം വഹാബീ ദര്‍ശന്ങ്ങള്‍ ഇസ്‌ലാമികമാണെന്ന് ലോകജനതയെ തെറ്റിദ്ധരിപ്പിക്കാന്‍ വരെ തുനിഞ്ഞു. സഊദി ഭരണകൂടം വിദ്വേശം നിറഞ്ഞ ഈ ഇസ്‌ലാമിനെ യഥാര്‍ത്ഥവും വിശുദ്ധവുമായ ഇസ്‌ലാമാക്കി തെറ്റിദ്ധരിപ്പിക്കുന്നതില്‍ വിജയിക്കുകയും ചെയ്തിരുന്നു. അതിന് വ്യക്തമായ ഉദാഹരണമാണ് ഇന്നത്തെ ഓറിയന്റലിസ്റ്റുകള്‍ വഹാബിസം നോക്കി ഇസ്‌ലാം വായിക്കുന്നത്.

ഇസ്‌ലാമിക് ടെററിസ്റ്റ് എന്ന വിളിപ്പേരിലറിയപ്പെടുന്ന അധിക ഗ്രൂപ്പുകളും ഈ തലതിരിഞ്ഞ രാഷ്ട്രീയാദര്‍ശങ്ങളില്‍ പ്രചോദിതരാണെന്ന് ഇപ്പോയെങ്കിലും പടിഞ്ഞാറ് തിരുത്തി പറഞ്ഞു. ഐ.എസ് ഭീകരരെ സഊദി ഭരണകൂടം പരസ്യമായി തള്ളിപ്പറയേണ്ടിവന്നു എന്നത് തന്നെ ആ വാദം സത്യമാണെന്നതിന് ഊന്നല്‍ നല്‍കുന്നു. മക്കയിലെ മുതിര്‍ന്ന പണ്ഡിതന്മാരെ വരെ ശരീഅത്ത് നിയമ പ്രകാരം ഐ. എസ് ഭീകരത ഹീന കുറ്റകൃത്ത്യമായി പ്രഖ്യാപിപ്പിക്കാന്‍ ഉപയോഗിക്കേണ്ടിവന്നു. താന്‍ സ്ഥാപിച്ചതും പിന്തുടര്‍ന്നതുമായ ആശയാദര്‍ശങ്ങള്‍ അവര്‍ക്ക് തന്നെ തിരിച്ചടിയായി എന്ന് മാത്രമല്ല, യഥാര്‍ത്ഥ വഹാബിസത്തെ സ്വീകരിച്ച ഐ. എസ്സും, ഇതര ഭീകരവാദ ഗ്രൂപ്പുകളും തന്റെ അടിവേര് വ്യക്തമാക്കാതിരിക്കുമ്പോള്‍ അതിന്റെ ഭാരം കൂടി അവര്‍ ഏറ്റെടുക്കേണ്ടിയും വരുന്നു.

ഐ. എസ് ഭീകരത  ഇനിയും തുടര്‍ന്നാല്‍ വഹാബിസം നടമാടിയ ആ പഴയകാല ചരിത്രത്തിന്റെ തനി അവര്‍ത്തനമായിരിക്കും. സഊദ് കുടുംബം 1920ല്‍ വഹാബീ പ്രചോദനത്താല്‍ പുണ്യരുടെ ഖബറുകള്‍ ഇടിച്ചുനിരപ്പാക്കിയ അതേ ചരിത്രം നാം വീണ്ടും അഴവിറക്കേണ്ടിവരും. ആയിരത്തി നാന്നൂറ് വര്‍ഷങ്ങള്‍ക്കു മുമ്പുള്ള മദീനയിലെ ജന്നത്തുല്‍ ബഖീഅ് ഖബര്‍സ്ഥാനിലെ പൂരാതന മഖ്ബറകളാണ് അന്നവര്‍ തകര്‍ത്ത് തരിപ്പണമാക്കിയത്. ഇന്നവിടെ അതിന്റെ സൂചനകളുടെ ചെറുധൂളികള്‍ പോലുമില്ല. പ്രവാചകന്റെ പേരമകന്‍, ഹുസൈന്‍ (റ)ന്റെ ഖബര്‍  പൊളിച്ച് നശിപ്പിച്ച പത്തൊമ്പതാം നൂറ്റാണ്ടിന്റെ പ്രാരംഭത്തില്‍ ഇവരഴിച്ചുവിട്ട അക്രമണങ്ങള്‍ക്കും വധങ്ങള്‍ക്കും കര്‍ബലയാണ് സാക്ഷിയായതെങ്കില്‍, വഹാബീ സഊദിയുടെ ചരിത്രം അതിന്റെ പതാക വാഹകരായ ഐ. എസും അല്‍ഖൊയ്ദയും ഇന്നേറ്റെടുത്തതോടെ ഇറാഖും, പാക്കിസ്ഥാനും മറ്റ് ഇസ്‌ലാമിക സുപ്രധാന രാഷ്ട്രങ്ങളും അതിന് മൂക സാക്ഷികളയാകേണ്ടിവരും. തീര്‍ച്ച.       
  
എന്തുകൊണ്ടാണ് വിവധ വികൃത മുഖങ്ങളുള്ള വഹാബിസം കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകള്‍ക്കിടയില്‍ ഇത്രയും മാരകമായ പ്രവര്‍ത്തനമായി മാറിയത്. അവര്‍ക്ക് സ്വയമൊരു ഉഴിര്‍ത്തെഴുനേല്‍പ്പ് അനിവാര്യമായിരുന്നു.. ഈ ഉഴിര്‍ത്തെഴുനേല്‍പ്പ് ബോക്കോ ഹറം, അല്‍ ശബാബ്, അല്‍ ഖൊയ്ദ, താലിബാന്‍ പോലുള്ളവരിലൂടെ മാരകമായി വെളിപ്പെട്ടു. താന്‍ പടച്ചെടുത്ത ഇസില്‍ ഭീകരര്‍ തങ്ങളുടെ തന്നെ സമധാനം കെടുത്താന്‍ തുനിയുന്നതായി സഊദി ഭരണകൂടവും, ഖത്തര്‍ ഭരണകര്‍ത്താക്കളും ഇപ്പോള്‍ ശരിക്കും തിരിച്ചറിഞ്ഞിരിക്കുന്നു. പക്ഷേ ഒരുപാട് വൈകി.  ഇനിയുള്ള ഏക മാര്‍ഗം തന്റെ പഴയ കാല ചരിത്രം വിസ്മരിച്ച്, ഇസ്‌ലാം ഭീകരതയെ പ്രാത്സാഹിപ്പിക്കുന്ന മതമല്ലെന്ന് ഉരുവിട്ട് അവരെ തള്ളിപ്പറഞ്ഞ് സ്വയം നല്ലവരാകുക.

No comments:

Post a Comment