2/23/18

സ്വപ്‌നങ്ങള്‍ കണ്ടാല്‍, എന്ത് ചെയ്യണം


  കിനാവ് കണ്ട് ആസ്വദിക്കുന്നവരാണ് മിക്കവരും. നല്ലസ്വപ്‌നങ്ങള്‍ക്ക് വേണ്ടി കണ്ണടച്ചുറങ്ങാനാണ് നാം എപ്പോഴും കൊതിക്കാറുള്ളത്. സ്വപ്‌നാനുഭവങ്ങളുടെ രുചിഭേദങ്ങളറിയാത്തവരായി മനിഷ്യരില്‍ ആരും ഉണ്ടാവില്ല. കുട്ടിക്കാലത്ത് സര്‍പ്പക്കാവില്‍ അസ്ഥിക്കൂടം അണിഞ്ഞ് നില്‍ക്കുന്ന ചെകുത്താന്റെയും പത്തിവിടര്‍ത്തി നാവിളക്കുന്ന സര്‍പ്പത്തിന്റെയും പുറത്തേക്കുന്തി നില്‍ക്കുന്ന കൂര്‍ത്ത പല്ലുകളുള്ള പ്രേതങ്ങളുടെയും പേടിപ്പെടുത്തുന്ന സ്വപ്‌നങ്ങളുടെ കെണിവലകളില്‍ പെട്ടവരായിരിക്കും നാം. ഉമ്മയെ കെട്ടിപ്പിടിച്ച് നേരം വെളുപ്പിച്ചത് ചിലപ്പേള്‍ ഇത്തരം പേക്കിനാവുകളായിരിക്കും. എന്നാല്‍, സ്വപ്‌നത്തില്‍ ബാത്‌റൂം കണ്ട് കിടക്ക നനച്ചവരും വിരളമല്ല.

   ഉറങ്ങിക്കഴിഞ്ഞാല്‍ നേരം പുലരും വരെ നാം ഒരോരോ സ്വപ്‌നങ്ങള്‍ നെഞ്ചിലേറ്റി കിടക്കുന്നവരാണ്. അതില്‍ മധുരിക്കുന്നതും, ചവര്‍പ്പനുഭവപ്പെടുന്നതും ചേതോഹരം നിറഞ്ഞതും, ഭയപ്പെടുത്തുന്നതുമെല്ലാം ഉണ്ടായിരിക്കും. എന്നാല്‍, ഇവയൊന്നും അനുവാദം തേടതെ മനസ്സില്‍ കുടിയേറി ഒരു ലജ്ജയുമില്ലാതെ ഇറങ്ങി പോകുന്നു. ഉറക്കമുണര്‍ന്നാലോ... കണ്‍പ്പോളകളിലെ പുകമറ മാറ്റന്‍ കണ്ണ് തിരുമ്മുംമ്പോഴേക്കും ലോകം മാറിയിരിക്കും. ഹിരോക്‌ളിറ്റസിന്റെ അഭിപ്രായത്തില്‍ 'ഉണര്‍ന്നിരിക്കുന്നവര്‍ക്ക് ഒരു ലോകം മാത്രമേ നിലനില്‍ക്കുന്നൊള്ളൂ. ഉറങ്ങുമ്പോള്‍ ഓരോരുത്തരും അവരവരുടെ ലോകങ്ങളിലേക്ക് മടങ്ങുന്നു' എന്നാണല്ലോ.

     സ്വപ്‌നങ്ങളില്‍  ചിലത് ജീവിതത്തില്‍ പുലര്‍ന്നതായി പറയപ്പെടാറുണ്ട്. ഇങ്ങനെ കാണുന്ന ഓരോ സ്വപ്‌നങ്ങളും യഥാര്‍ഥത്തിില്‍ പുലരുന്നതാണേ? യാഥാര്‍ഥ്യവും സ്വപ്‌നങ്ങളും തമ്മില്‍ അതിരുക്കള്‍ നിലനില്‍ക്കുന്നുണ്ടോ? ഉണ്ടങ്കില്‍ അത് എവിടെയാണ്? വരാന്‍ പോകുന്ന കാര്യങ്ങളെ സ്വപ്‌നങ്ങള്‍ മുഖേന പ്രവചിക്കാന്‍ മനുഷ്യന് കഴിയുമോ? ഇത്തരം സംശയങ്ങള്‍ക്ക് മറുപടി പറയാന്‍ ഒറിനോളജി (ഛൃശിീഹീഴ്യ) എന്ന ശാസ്ത്രശാഖ തന്നെ ഇപ്പോള്‍ നിലവിലുണ്ട്. സ്വപ്‌നങ്ങളെ മസ്തിഷ്‌ക്കവുമായി ബന്ധപ്പെടുത്തിയുള്ള പഠനങ്ങളാണിത്. ഇത്തരം ചോദ്യങ്ങളെക്കുറിച്ച് ഗവേഷകര്‍ പകലിരവുകള്‍ ഇടതടവില്ലാതെ പഠിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവര്‍ വ്യക്തമായ വിശദീകരണത്തിന് തുനിഞ്ഞിട്ടില്ല. ഏതായാലും, സ്വപ്‌നം ഇന്നൊരു സവിശേഷ വിജ്ഞാന മേഖലയായി മാറിട്ടുണ്ട്.
    
   സ്വപ്നത്തെ കുറിച്ച്, സ്വപ്‌ന വിശേഷണ സംസ്‌ക്കാരത്തിന് നാന്ദികുറിച്ച സിഗ്മണ്ട് ഫ്രോയിഡിന്റെ അഭിപ്രായത്തില്‍ 'പ്രവചനാത്മക സ്വപ്മങ്ങള്‍ നമ്മുടെ അടക്കി വച്ച ആഗ്രഹങ്ങളുടെ പ്രതിഫലനമാണ്' എന്നാണ്. ഭാവിയില്‍ സംഭവിക്കുന്ന കാര്യങ്ങളെ മുന്‍കൂട്ടി പ്രവചിക്കാനുള്ള കഴിവിനെ ഒരു വ്യക്തി സ്യഷ്ടിക്കുന്ന വെറും കെട്ടുകഥ(ാ്യവേ)കളായി മാത്രമേ കാണാന്‍ കഴിയൂ എന്ന് ഫ്രോയിഡിന്റെ ആദ്യകാല അനുയായിയും ഓസ്‌ട്രേലിയന്‍ മനഃശാസ്ത്രജ്ഞനുമായ നില്‍ഹം സ്‌റ്റേക്കല്‍ വാദിക്കുന്നു(പച്ചക്കുതിര, ജൂലൈ 2013). ഇതെല്ലാം ശാസ്ത്ര ലോകചിന്തകളില്‍ വിരിഞ്ഞ ചില വാദമുഖങ്ങളാണ്.
    
     സ്വപ്‌നത്തിന് ഇസ്‌ലാം വളരെയധികം പ്രാധാന്യം നല്‍കുന്നുണ്ട്. നബി(സ്വ) പറഞ്ഞു: സത്യമായ സ്വപ്‌നം പ്രവാചകത്വത്തിന്റെ നാല്‍പത്തിയാറ് അംശങ്ങളിലൊന്നാണ്.(ബുഖാരി). ലോകാവസാനം വരെ ബിലാല്‍(റ)വിന്റെ സ്മരണകള്‍ അയവിറക്കികൊണ്ട് മിനാരങ്ങളിലൂടെ ഓളം തള്ളിവരുന്ന ബാങ്കൊലിക്ക് പോലൂം ഒരു സ്വപ്‌നത്തിന്റെ കഥ പറയാനുണ്ട്. ആത്മീയവും ശാരീരികവുമായ ശുദ്ധി, നിദ്രയോടടുക്കുമ്പോള്‍ ചൊല്ലേണ്ട ദിക്‌റുകള്‍ തുടങ്ങിയവ പൂര്‍ണമായും ചിട്ടയോടെ നടപ്പില്‍വരുത്തുന്നവര്‍ കാണുന്നവ പായ്കിനാവുകളില്‍ ഇടം പിടിക്കാത്തവയായിരുക്കും.

  കണ്ണുകളില്‍ നിദ്രയുണ്ടാകുമ്പോയാണ് കനവിന്റെ കവാടം തുറക്കുക. മഴയുടെ മുമ്പുള്ള മേഘം പോലെ, മേഘം മാനത്ത് നിന്ന് മാഞ്ഞു പോയാല്‍ മഴയില്ലാതാകുന്നു. അല്ലെങ്കില്‍ മേഘം തുള്ളിയായി പെയ്‌തൊഴിയുന്നു. പണ്ഡിതര്‍ സ്വപ്‌നങ്ങളെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. സത്യസ്വപ്നം, പിശാച് ചുമലിലേറ്റികൊണ്ട് വരുന്ന ദുഃഖവും ഭീതിയും നിറഞ്ഞ പേക്കിനാവ്, ചില ആഗ്രഹങ്ങള്‍ വേട്ടയാടുമ്പോയോ മനോവേദനകള്‍ തികട്ടി വരുമ്പോയോ ഉണ്ടായേക്കാവുന്ന പാഴ്‌സ്വപ്‌നം. സിഗ്മണ്ട് ഫ്രോയിഡിന്റെ വാദം ഈ ഇനം സ്വപ്‌നവുമായി തട്ടിച്ച് നോക്കാവുന്നതാണ്. എന്നല്‍, പ്രവചനാത്മകമായ സ്വപ്‌നങ്ങള്‍ ഇതുപോലെയാണ് എന്നതിനോട് അദ്ദേഹത്തിന് യോജിപ്പില്ല. മറിച്ച് പണ്ഡിതര്‍ തരം തിരിച്ച സ്വപ്‌നങ്ങളില്‍ ഒന്നാണിതെന്ന് മാത്രം. ഈ സ്വപ്‌നങ്ങളില്‍ ആദ്യത്തേത് മാത്രമാണ് സത്യമായി പുലരുക എന്നതാണ് പണ്ഡിതസാക്ഷ്യം.

   സ്വപ്‌നങ്ങള്‍ നന്മ നിറഞ്ഞതാണെങ്കില്‍ സ്രഷ്ടാവില്‍ നിന്നും അല്ലെങ്കില്‍ സ്യഷ്ടിയായ പിശാചിന്റെ മുതുകില്‍ നിന്നുമാണെന്നും പ്രഥമ ബോധമുള്ള സത്യവിശ്വാസി ഉറങ്ങാന്‍ കിടക്കും മുമ്പ് അംഗശുദ്ധി വരുത്തി സുന്നത്തായ ദിക്‌റുകള്‍ ചൊല്ലി, മനഃശാന്തിയോടെയാണ് കനവിന്റെ കവാടങ്ങള്‍ തുറന്ന് നിദ്രയിലേക്ക് ചായേണ്ടത്.

   തനിക്കെതിരെ അസൂയയോ ശത്രുതയോ വച്ച് പുലര്‍ത്തുന്നവരോട് സ്വപ്‌ന വിവരണം നടത്തരുത്. നബി(സ്വ)യുടെ തിരുവചനത്തില്‍ കാണാം: നല്ല കിനാവുകള്‍ അല്ലാഹുവില്‍ നിന്നാണ്. നിങ്ങളില്‍ ഒരാള്‍ നല്ല കിനാവ് കണ്ടാല്‍ ഇഷ്ടപെട്ടവരോട് മാത്രമേ പറയാവു... കണ്ട സ്വപ്‌നം ദുശിച്ചതാണെങ്കില്‍ ഇടത് വശത്തേക്ക് മൂന്ന് പ്രാവിശ്യം തുപ്പുക, ശേഷം, അഊതു ഓതുകയും തിരിഞ്ഞ് കിടക്കുകയും ചെയ്യുക. എന്നാല്‍ പ്രസ്തുത സ്വപ്‌നം ജീവിതത്തില്‍ പുലരുന്നതല്ല.(ബുഖാരി)

 ദുഃസ്വപ്‌നങ്ങള്‍ക്കെതിരെ കോപിച്ച നബി(സ്വ) നല്ല കിനാവുകള്‍ വിവരിക്കാന്‍ സ്വഹാബത്തിനോട് ആവശ്യപ്പെട്ടിരുന്നു. നല്ല കിനാവുകള്‍ തിരുസന്നിധിയില്‍ വിവരുക്കുന്നവരോട് നബി(സ്വ) പ്രാര്‍ത്ഥിക്കാറുള്ളത് നീ നല്ലത് കണ്ടൂ, നല്ലത് സംഭവിക്കട്ടെ... എന്നായിരുന്നു (ഇബ്‌നുസുന്ന 772).

 സത്യവിശ്വാസികള്‍ക്ക് ഭാവിയില്‍ ഉണ്ടാവുന്ന സൗഭാഗ്യങ്ങളും ദുരന്തങ്ങളുമെല്ലാം കിനാവ്കളിലൂടെ ദര്‍ശിക്കാനാവുമെന്ന് ചിലര്‍ക്കഭിപ്രായമുണ്ട്. ഉമ്മു അലാഇല്‍ അന്‍സ്വാരി(റ) പറയുന്നു: ഉസ്മാനുബ്‌നു മള്ഊന്‍ എന്ന സ്വഹ്ബി ഒഴുക്കിയ അരുവി ഉടമയാക്കിയതായി ഞാന്‍ സ്വപ്‌നം കണ്ട വിവരം നബി(സ്വ)യെ ധരിപ്പിച്ചു. നബി(സ്വ) പറഞ്ഞു ഉസ്മാനുബ്‌നു മള്ഊനിന്റെ സല്‍പ്രവര്‍ത്തനങ്ങളാണവ (ബുഖാരി). നബി(സ്വ) പറയുന്നു: ഒരാള്‍ എന്നെ സ്വപ്‌നത്തില്‍ ദര്‍ശിച്ചാല്‍ അവന്‍ എന്നെ തന്നെയാണ് കണ്ടത്. എന്റെ രൂപം പ്രാപിക്കാന്‍ പിശാചിന് സാധ്യമാവില്ല. (ബുഖാരി)

  മദ്ഹബിന്റെ ഇമാമുകളില്‍ ഒരാളെയാണ് കണ്ടതെങ്കില്‍ ഭാവിയില്‍ ഇസ്‌ലാമിന്റെ ഉന്നതവും ഗണനീയവുമായ സ്ഥാന മലങ്കരിക്കപ്പെടുമെന്നാണ് ലോക പ്രസിദ്ധ സ്വപ്‌ന വ്യാഖ്യാതാവ് ശൈഖ് മുഹമ്മദ് ബ്‌നു സീരീന്‍(റ) സാക്ഷ്യപ്പെടുത്തുന്നത് (സുജാജത് 463).

   അബൂബക്കര്‍ സിദ്ദീഖ്(റ) സ്വപ്‌ന വ്യാഖ്യാനത്തില്‍ മികവുറ്റ നൈപുണ്യം നേടിയവരായിരുന്നു. അവ്യക്തതകള്‍ക്ക് പഴുതില്ലാത്ത സ്പഷ്ടമായ സ്വപ്‌ന വ്യാഖ്യാനത്തിന് കഴിവുള്ള സിദ്ദീഖ്(റ)വിനോട് കിടപിടിക്കുന്ന ഒരാളും തന്നെയില്ല. ഒരിക്കല്‍ തന്റെ വീട്ടില്‍ മൂന്ന് ചന്ദ്രന്‍ വീണതായി ആഇശ(റ) സ്വപ്‌നം കണ്ടു. 'ആഇശാ... നീ കണ്ട സ്വപ്‌നം യാഥാര്‍ത്ഥ്യമാണെങ്കില്‍ നിന്റെ വീട്ടില്‍ ലോകത്തേറ്റവും ഉത്തമരായ മൂന്നു പേരെ മറവ് ചെയ്യപ്പെടും' എന്നായിരുന്നു പ്രിയ പിതാവ് അബൂബക്കര്‍(റ) വ്യാഖ്യാനം നല്‍കിയത്. നബി(സ്വ)യെ അഇശാ(റ) വീട്ടില്‍ മറവ് ചെയ്യപെട്ടപ്പോള്‍ സിദ്ദീഖ്(റ) പറഞ്ഞു: ആഇശാ... നീ കണ്ട മൂന്ന് ചന്ദ്രനില്‍ ഏറ്റവും ഉത്തമമായ ചന്ദ്രനെയാണ് ഇപ്പോള്‍ മറവ് ചെയ്യപ്പെട്ടത്. പിന്നീട് സിദ്ദീഖ്(റ) ഉമര്‍(റ) എന്നിവരെയും അവരുടെ വീട്ടില്‍ മറവ് ചെയ്യപ്പെട്ടു (താരീഖുല്‍ ബുലാഫ 105).

 മറ്റൊരാള്‍ക്ക് സൗഭാഗ്യങ്ങള്‍ ലഭിക്കുന്നതായിട്ടാണ് കണ്ടതെങ്കില്‍, അവരോട് മനസ്സ് തുറന്ന് പറയുകയും അതില്‍ സന്തോഷിക്കുകയും വേണം. നല്ല സ്വപ്‌നങ്ങള്‍ കണ്ടാല്‍ സന്തോഷം പങ്കിടല്‍ സത്യവിശ്വാസിശ്വാസികളുടെ ബാധ്യതയാണ്. നബി(സ്വ) പറയുന്നു: ഞാന്‍ ഇന്നലെ സ്വര്‍ഗത്തില്‍ ഒരു കൊട്ടാരം കണ്ടു. അതിനരികെ ഒരു സ്ത്രീ വുളൂഅ് ചെയ്യുന്നു. ഞാന്‍ വനിതയോട് ചോദിച്ചു: ഈ സുന്ദര മണിമാളികയുടെ ഉടമയാരാണ്. സ്ത്രീ പറഞ്ഞു: ഇത് ഉമര്‍(റ)വിന്റെതാണ്. കൊട്ടാരത്തില്‍ പ്രവേശിക്കാന്‍ എനിക്കാഗ്രഹമുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ ദേഷ്യ സ്വഭാവമോര്‍ത്ത് ഞാന്‍ പിന്തിരിഞ്ഞു. ഇതുകേട്ട ഉമര്‍(റ) നിറക്കണ്ണുകളേടെ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ... അങ്ങയോട് ഞാന്‍ ദേഷ്യപ്പെടുകയോ?(ബുഖാരി).   

No comments:

Post a Comment