1/23/18

രോഗി വൈദ്യനാകരുത്‌


 പാര്‍ശ്വഫലങ്ങളില്ലാത്ത മരുന്നുകള്‍ ഇന്ന് വിപണിയില്‍ വളരെ കുറവാണ്. പരസ്യമാണ് ഇതുപോലുള്ള ഉത്പന്നങ്ങളെ കൂടതല്‍ കാലം  കമ്പോളത്തില്‍ പിടിച്ചു നിറുത്താന്‍ സഹായിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ ആന്റിബയോട്ടിക്ക് മരുന്നുകളുടെയും ഇതര പാര്‍ശ്വഫലങ്ങളുള്ള മരുന്നുകളുടെയും ദുരുപയോഗവും അമിതോപയോഗവും ക്രമാതീതമായ വര്‍ദ്ധിച്ചു വരുന്നതായി പഠനങ്ങള്‍ പറയുന്നു. ഈ സാഹചര്യം മനസ്സിലാക്കി അരോഗ്യ കുടുംബ ക്ഷേമ വകുപ്പു മന്ത്രി ആന്റിബയോട്ടിക്കു മരുന്നുകളുടെ ദുരുപയോഗം മൂലം മുണ്ടാകുന്ന പ്രത്യാഘാതങ്ങളെ സമൂഹത്തെ ബോധ്യപ്പെടുത്തുവാന്‍ Medicines with the Red Line എന്ന ബോധവല്‍ക്കരണ ക്യാമ്പയിന്‍ സംഘടിപ്പിച്ചിരുന്നു.

 മൂര്‍ഛിച്ച രോഗങ്ങള്‍ക്ക് പെട്ടന്നു ലഭിക്കുന്ന താല്‍ക്കാലിക ശമനവും പൗരന്മാരുടെ വരുമാനവര്‍ദ്ധനവും മരുന്നുകളുടെ അനിയന്ത്രിത കച്ചവടവും ചിലതിന്റെ വിലക്കമ്മിയും അവയെ കുറിച്ചുള്ള അറിവില്ലായ്മയുമാണ് ത്വരിത ഗതിയില്‍ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം വര്‍ദ്ധിക്കാനുണ്ടായ കാരണം. 2014ല്‍ അമേരിക്കയിലെ പ്രന്‍സ്റ്റണ്‍ യൂണിവേഴസിറ്റി നടത്തിയ പഠനത്തില്‍, ആഗോള തലത്തില്‍ ആന്റിബയോട്ടിക്കുകളുടെ ലഭ്യത വര്‍ധിച്ചതാണ് അമിതോപയോഗത്തിനു കാരണമെന്ന് വിലയിരുത്തുന്നുണ്ട്. ഇവയുടെ ഉപയോഗത്തില്‍ ആഗോളതലത്തില്‍ പത്തു വര്‍ഷത്തിനിടെ 36 ശതമാനത്തിലധികം വര്‍ധനവുണ്ടായി. ഇന്ത്യ അടക്കമുള്ള ബ്രിക്‌സ് രാജ്യങ്ങളിലാണ് വര്‍ദ്ധനയുടെ മുക്കാല്‍ ഭാഗവും. ആഗസ്റ്റ് 2014ല്‍ ഠവല ഘമിരല േകിളലരശേീൗ െഉശലെമലൈല്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നത് 2010ല്‍ ഇന്ത്യ 13ബില്ല്യണ്‍ യൂണിറ്റ് ആന്റിബയോട്ടിക്കുകളാണ് ഉപയോഗിച്ചത്. ലോകത്ത് 2005നും 2009നും ഇടയില്‍ ഉപയോഗച്ചതിനേക്കാള്‍ ഉയര്‍ന്ന തോതായിരുന്നു ഇത്. ആന്‍ിബയോട്ടിക്ക് ഉപഭോഗം 40 ശതമാനത്തിലേക്ക് കുതിക്കുകയായിരുന്നു. അനിയന്ത്രിത മരുന്നുപയോഗത്തിന്റെ പ്രത്യാഘാതങ്ങളെ മുമ്പേ വ്യക്തമാക്കിയതാണ്. മാത്രമല്ല, ബാക്റ്റീരിയയെ പ്രതിരോധിക്കുന്നതിനുള്ള E.coliയുടെ ഉപയോഗം ക്രമാതീതമായി വര്‍ദ്ധിച്ചിട്ടുണ്ടെന്ന് 2016 മാര്‍ച്ച് 3ന് POLS Medicineല്‍ പ്രസ്ദ്ധീകരിച്ച ലേഖനം സൂചിപ്പിക്കുന്നു.

 തൊട്ടതിനും പിടിച്ചതിനുമെല്ലാം മരുന്നിനെ ആശ്രയിക്കുന്ന പുതുതലമുറക്ക് ബോധവല്‍ക്കരണ കാമ്പയിന്‍ വളരെ അനിവാര്യം തന്നെ. വിദഗ്ദ്ധ ഡോക്ടേയ്‌സ് നിര്‍ദ്ദേശിക്കുന്ന മരുന്നുകളല്ല ഇന്ന് പലരും ഉപയോഗിക്കുന്നത്. പകരം തന്നിഷ്ടപ്രകാരം തിരഞ്ഞെടുക്കുന്ന മരുന്നുകളാണ്. അതിന് പല കാരണങ്ങളുണ്ട്. സമയ ലാഭം തന്നെയാണ് അതിലെ പ്രധാനം. ആശുപത്രിയില്‍ ചെന്ന് ഡോക്ടറെ കാണണമെങ്കില്‍ ഒന്നെങ്കില്‍ പേര് നേരത്തെ രജിസ്റ്റര്‍ ചെയ്യേണ്ടി വരും. ജോലി തിരക്കിനിടയില്‍ പലര്‍ക്കും അതിനു സാധിക്കാറില്ല. ചിലര്‍ക്കതിന് സാധിച്ചാല്‍ പോലും നിര്‍ദേശിച്ച സമത്ത് തന്നെ അവരെത്തണമെന്നില്ല. അല്ലെങ്കില്‍ ആശുപത്രി വരാന്തയില്‍ ക്യൂ നിന്ന് മുശിയണം. അക്ഷമരായതിനാല്‍ അതിനു നമ്മേ കിട്ടുകയുമില്ല. ഇതിലും ഭേതം സ്വയം തിരഞ്ഞെടുത്ത മരുന്നുകൊണ്ട് സ്വന്തത്തെ ചിക്തിസിക്കലായിരിക്കും. അതായത് രോഗവും ചികിത്സയും സ്വയം തീരുമാനിക്കുക. എന്നാല്‍ ഇത്തരം ചെയ്തികള്‍കൊണ്ടുണ്ടാകുന്ന  പ്രത്യാഗാതങ്ങളെ കുറിച്ചു പലര്‍ക്കുമറിയില്ല. അറിയുന്നവര്‍ തന്നെ താല്‍കാലിക ശമനം പ്രതീക്ഷിച്ചു ഇവ തിരഞ്ഞെടുക്കുന്നു.

 മരുന്നു കമ്പനികള്‍ നടത്തികൊണ്ടിരിക്കുന്ന അനാവശ്യ പരസ്യങ്ങള്‍ രോഗികള്‍ക്ക് ഇത്തരം താന്‍ന്തോനിത്തരത്തിനും തെറ്റിധാരണക്കും അവസരം നല്‍കുന്നുമുണ്ട്. ഇല്ലാത്ത രോഗങ്ങള്‍ വരെ തനിക്കുണ്ടെന്ന് തെറ്റിധരിപ്പിക്കുന്ന പരസ്യങ്ങള്‍ നാം തന്നെ പലപ്പോഴും കാണാറില്ലേ. മനുഷ്യ മനസ്സിനെ കൊള്ളയടിച്ചു കീഴടക്കുന്നതിന് പ്രത്യേക പരിശീലനവും വൈദഗ്ധ്യവും നേടിയ ഒരു പറ്റം വൈദ്യശാസ്ത്രജ്ഞര്‍ തന്നെ ഇന്ന് പരസ്യത്തിന്റെ പിന്നാമ്പുറങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചില തോന്നലുകള്‍ സൃഷ്ടിച്ച് വിവേക ബുദ്ധിയെ മയക്കികിടത്താനും പത്തിമടക്കി കിടന്നിരുന്ന വികാരങ്ങളെ തട്ടിയുണര്‍ത്താനും ഇത്തരം വിദ്ധഗതര്‍ക്ക് സാധിക്കും. ചില രോഗങ്ങള്‍ ഉണ്ടാക്കുന്നതും പരസ്സ്യമാണെന്ന് പറഞ്ഞാല്‍ ചിലര്‍ വിശ്വസിക്കില്ല. ഉദാഹരണത്തിന് വിയര്‍പ്പിന്റെ ഗന്ധം വമിക്കുന്നതിനാല്‍ കാമുകന്‍ മറ്റൊരുത്തിയെ കൂട്ട് പിടിക്കുന്നതും പിന്നീട് തൊക്കില്‍ പ്രത്യേക ദ്രാവകം പുരട്ടുമ്പോള്‍ തിരികെ വരുന്നതുമായ പരസ്സ്യങ്ങള്‍ വികലമായ ചില ധാരണകള്‍ നമുക്ക് കൈമാറുന്നുണ്ട്. ഈ പരസ്സ്യം വിയര്‍പ്പ് ശരീരത്തിലിഴകി ചേരേണ്ട ഘടകമല്ലെന്നും  അത്തരമൊരു വിയര്‍പ്പ് നാറ്റം തനിക്കുണ്ടെന്നും അതൊരു രോഗമാണെന്നും തോന്നിപ്പിക്കുന്നില്ലേ... അതിനെ അകറ്റണമെങ്കില്‍ ഈ ഉത്പന്നം അനിവാര്യമാണെന്നും നമ്മോട് പറയാതെ പറയുന്നില്ലേ...

 ചെറിയ പനിയോ, തലവേദനയോ, പല്ലു വേദനയോ വരുമ്പോയേക്കും മരുന്നില്‍ ശമനം കാണുന്ന നാം പിന്നീടുണ്ടാകുന്ന പ്രത്യാഗാതങ്ങള്‍ക്ക് അതിന്റെ ഇരട്ടി ചിലവില്‍ വേദന സംഹാരികള്‍ തേടി നടക്കണം. ഇതൊന്നും അറിയാഞ്ഞിട്ടില്ല. പക്ഷേ അതു വരുന്നിടത്തു വച്ചു കാണാം എന്ന മട്ടില്‍ നാം പെരുമാറും.  കുറഞ്ഞ ചെലവില്‍ മരുന്നു ലഭിക്കുന്നതും ചില മരുന്നുകള്‍ വങ്ങുന്നതിന് ഫാര്‍മസിയില്‍ ഡോക്ടേയ്‌സിന്റെ നിര്‍ദ്ദേശങ്ങളടങ്ങുന്ന കുറിപ്പ് സമര്‍പ്പിക്കേണ്ടതില്ലെന്നതും ഇത്തരം മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കുന്നതിന് കൂടുതല്‍ സൗകര്യമൊരുക്കുന്നു. സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്ന വ്യക്തികളാണ് ഇതുപോലുള്ള ഉപായം തിരഞ്ഞെടുക്കുന്നതില്‍ മുന്നില്‍. പണത്തില്‍ കണ്ണു നട്ടിരിക്കുന്ന ചില ഡോക്ടേയ്‌സ് കുത്തക മരുന്നു കമ്പനികളുടെ ഇംഗിതത്തിന് വഴങ്ങി അവരുടെ മരുന്നുകള്‍ വിറ്റഴിക്കാനുള്ള തത്രപാടിലാണ്. അപ്പോള്‍ പിന്നെ പാര്‍ശ്വഫലങ്ങളെയോ മറ്റു പ്രശ്‌നങ്ങളെയോ കുറിച്ചു അവര്‍ ചിന്തിക്കുകയില്ല.  ഇതിനിരയാവുന്നതോ പാവപ്പെട്ട രോഗികളും.

വിപണിയില്‍ ലഭിക്കുന്ന മരുന്നുകളുടെ പ്രത്യാഗതങ്ങളെ കുറിച്ചുള്ള അന്വേഷണം കാര്യമായി ഇന്നേവരെ നടന്നിട്ടുണ്ടോ. ഇന്ന് മരുന്നുകളുടെ ഗുണ നിലാവരം വിലയിരത്തുന്നത് വളരെ കുറവല്ലേ. അതുകൊണ്ടാണല്ലോ സമീപ കാലത്ത് ചില മരുന്നുകള്‍ ഗവണ്‍മെന്റ് നിരോധിക്കേണ്ടി വന്നതും.

പരമ്പരാഗതമായി നമ്മുടെ നാട്ടില്‍ നടന്നിരുന്ന ചികിത്സാ മുറകളോടുള്ള വിശ്വാസം ഇന്നത്തെ തലമുറയില്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. എല്ലാം കാപ്‌സ്യൂളിലൊതുക്കാനാണ് അവര്‍ക്കും താല്‍പര്യം. പാരമ്പര്യ ചികിത്സ പൂര്‍ണമാകണമെങ്കില്‍ കാല ദൈര്‍ക്ക്യം പിടിക്കും. ചില ചികിത്സകളാണെങ്കില്‍ പ്രത്യേകം ശ്രദ്ധയുന്നി കൈകാര്യം ചെയ്യേണ്ടതമുണ്ട്. അലോപതിയാണ് ഉപയോഗിക്കുന്നതെങ്കില്‍ ഈ പറഞ്ഞ പ്രയാസങ്ങളൊന്നും നേരിടേണ്ടി വരില്ല.

 പകര്‍ച്ചാവ്യാതി രോഗങ്ങളുടെയും പ്രതിരോധ കുത്തിവെപ്പുകളുടെയും കാര്യത്തില്‍ സര്‍ക്കാറുകള്‍ പ്രത്യേകം ശ്രദ്ധയൂന്നിയ ഈ സാഹചര്യത്തില്‍, ഈ പ്രശനത്തിനും പരിഹാരം കാണേണ്ടതുണ്ട്. രോഗങ്ങളെയും മരുന്നുകളെയും കുറിച്ചുള്ള ബോധ വല്‍ക്കരണമാണ് ആദ്യമായി ഇതിനു വേണ്ടി നടത്തേണ്ടത്.

 രോഗ ശമനത്തിനും വേദന സംഹാരിക്കുമുള്ള മരുന്നുകളില്‍ നടക്കുന്ന പരീക്ഷണ നിരീക്ഷണങ്ങളില്‍ കമ്പനികള്‍ പാര്‍ശ്വഫലങ്ങളെ ഉള്‍പ്പെടുത്താറില്ലെന്നു തന്നെയാണ് മുകളില്‍ വിസ്തരിച്ച പഠനങ്ങള്‍ വ്യക്തമാക്കി തരുന്നത്. ഇനി അങ്ങനെ ഉള്‍പ്പെടുത്തുന്നുണ്ടെങ്കില്‍ അതു മരുന്നുകളുടെ പുറത്ത് പരസ്യപ്പെടുത്തുന്നിതില്‍ എന്താണ് തെറ്റ്. രോഗിയുടെ സുരക്ഷക്കാണ് കമ്പനികള്‍ മുന്‍തൂക്കം നല്‍കുന്നതെങ്കില്‍ അവരതിനു മുതിരണം. സര്‍ക്കാര്‍ അതിനു വേണ്ട നടപടികള്‍ സ്വീകരിക്കുകയും വേണം. എന്നാല്‍ ഈ വക വിഷയങ്ങളറിയുന്നവരെങ്കിലും ഭാവി ഭാസുരമാക്കുമല്ലോ...


No comments:

Post a Comment