1/19/18

അരികത്തോ... അകത്തോ... യാ... അല്ലാഹ്...!


ചങ്ങാതിയിയില്ലായെങ്കില്‍,
ഏകാന്തതയാണ്
ഏറ്റവും നല്ല കണ്ണാടി.

അതില്‍ നിന്നെ കാണാന്‍
ഇരു കണ്ണടച്ച്
അക കണ്ണു തുറന്നാല്‍ മതിയെന്ന്
കണ്ടവര്‍ പറയുന്നു.

ഇരു കണ്ണടച്ചാല്‍
എന്റ അകത്ത്
ഇരുള്‍ മാത്രമാണുള്ളത്.

ഇരു കണ്ണുമില്ലാത്ത അന്ധരില്‍ ചിലര്‍
അക കണ്ണുകൊണ്ട് നിന്നെ കണ്ടതുമില്ല.

സൂഫികളെ ഭ്രാന്തനെന്ന് വിളിപ്പേര് നല്‍കിയ
ഈ ഏകാന്തതയാണെങ്കില്‍
മൗനത്തിന്റെ വിരലൊടിഞ്ഞ
എന്റെ ജീവിതത്തെ
മുഴു ഭ്രന്തനാക്കുന്നു.

നാഥാ... ഒന്നു പറയാമോ...
നിന്നെ ധ്യാനിക്കുന്നത് പോലും
ആരാധനയായിരുന്നിട്ടും
എന്നില്‍ ഞാന്‍
നിന്നെ കാണാന്‍
എത്ര നാള്‍ കാത്തിരിക്കണം.

No comments:

Post a Comment